HomeNewsശബരിമല സന്നിധാനത്തെ റൂം ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; തുലാമാസ പൂജയ്ക്കുള്ള ബുക്കിംഗ് നാളെ മുതൽ

ശബരിമല സന്നിധാനത്തെ റൂം ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; തുലാമാസ പൂജയ്ക്കുള്ള ബുക്കിംഗ് നാളെ മുതൽ

ശബരിമല സന്നിധാനത്ത് ഭക്തർക്കായി റൂമുകൾ ബുക്ക് ചെയ്യുന്ന സൗകര്യം പൂർണ്ണമായും ഓൺലൈനാക്കുന്നു. നാളെ (ഒക്ടോബർ 07) രാവിലെ 7 മണി മുതൽ www.onlinetdb.com എന്ന വെബ്സൈറ്റ് വഴി തുലാമാസ പൂജയ്ക്കുള്ള ഓൺലൈൻ റൂം ബുക്കിംഗ് ആരംഭിക്കും.

എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ വർദ്ധിപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരമാണ് നടപടി. മുൻപ് 190 റൂമുകൾ മാത്രമാണ് ഓൺലൈനായി ലഭ്യമായിരുന്നതെങ്കിൽ, ഇനിമുതൽ പ്രതിദിനം 400 റൂമുകൾ വരെ ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. ബാക്കി റൂമുകൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയായിരുന്നു നൽകിയിരുന്നത്.

കൂടാതെ, നിലവിൽ പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി പ്രവർത്തിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലും 10 റൂമുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

പരാതികൾ പരിഹരിക്കാൻ ഇ-മെയിൽ സംവിധാനം ബുക്കിംഗിനിടെ ഉണ്ടാകുന്ന വെബ്സൈറ്റിലെ തിരക്ക് കാരണം തുക അക്കൗണ്ടിൽ നിന്ന് കുറയുകയും എന്നാൽ ബുക്കിംഗ് പൂർത്തിയാകാതിരിക്കുകയും ചെയ്താൽ, ആവശ്യമായ രേഖകൾ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ പരാതി നൽകാവുന്നതാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular