HomeEntertainmentഅനിരുദ്ധ് രവിചന്ദർ–കാവ്യ മാരൻ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ

അനിരുദ്ധ് രവിചന്ദർ–കാവ്യ മാരൻ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളും സൺറൈസേഴ്‌സ് ഹൈദരാബാദ് സിഇഒയുമായ കാവ്യ മാരന്റെയും വിവാഹസൽക്കാരത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുത്തു. ചെന്നൈയിലെ ഐടിസി ഗ്രാൻഡ് ചോല ഹോട്ടലിൽ വച്ചാണ് പ്രൗഢഗംഭീരമായ വിവാഹ വിരുന്ന് സംഘടിപ്പിച്ചത്.

നവദമ്പതികളായ അനിരുദ്ധിനും കാവ്യയ്ക്കും മുഖ്യമന്ത്രി നേരിട്ടെത്തി വിവാഹമംഗളാശംസകൾ നേർന്നു. ഈ മാസം 11-ന് ഗ്രീസിലെ ഏഥൻസിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. തുടർന്ന് രാഷ്ട്രീയ, സിനിമാ, കായിക, വ്യവസായ മേഖലകളിലെ പ്രമുഖർക്കായി ചെന്നൈയിൽ വിപുലമായ സ്വീകരണം ഒരുക്കുകയായിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, മുൻ മുഖ്യമന്ത്രിമാരായ എം.കെ. സ്റ്റാലിൻ, എടപ്പാടി പളനിസ്വാമി, സൂപ്പർതാരങ്ങളായ രജനികാന്ത്, കമൽഹാസൻ, മഹേഷ് ബാബു, ക്രിക്കറ്റ് താരങ്ങളായ മുത്തയ്യ മുരളീധരൻ, കെയ്ൻ വില്യംസൺ, ഭുവനേശ്വർ കുമാർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

Image Source : Sun News

RELATED ARTICLES
- Advertisment -

Most Popular