കെ.സുരേന്ദ്രന് ജാമ്യം

ശബരിമല അൻപത്തിമൂന്ന്കാരിയെ ചിത്തിര ആട്ട സമയത്ത് തടഞ്ഞ കേസിൽ കെ.സുരേന്ദ്രന് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കെ.സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്. രണ്ട് പേരുടെ ആൾ ജാമ്യത്തിനും രണ്ടു ലക്ഷം രൂപയും കെട്ടിവെയ്ക്കണം. 23 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കെ.സുരേന്ദ്രൻ മോചിതനാകുന്നത്. എന്നാൽ സർക്കാരിന്റെ ഗൂഢാലോചനയ്ക്കേറ്റ തിരിച്ചടിയാണ് ജാമ്യമെന്ന് പി.എസ് ശ്രീധരൻപിള്ള.കള്ള കേസിൽ കുടുക്കിയവർക്കെതിരെ നിയമ നടപടി തുടരുമെന്നും അറിയിച്ചു.

thoufeeq:
Related Post