ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ജയിൽ മോചിതനായി.22 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. പൂജപ്പുര ജയിലിനു മുന്നിൽ സ്വീകരണം ഒരുക്കി ബി.ജെ.പി പ്രവർത്തകർ. ശബരിമല സ്ത്രീയെ തടഞ്ഞ കേസിൽ കർശന ഉപാധികളോടെയാണ് ഇന്നലെ കോടതി കെ.സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നത്.