സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ “സർക്കാരു വാരി പാതാ”യുടെ ആദ്യ അറിയിപ്പ് പോസ്റ്ററുമായി അണിയറ പ്രവർത്തകർ

സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ”സർക്കാരു വാരി പാത്ത”യുടെ ആദ്യ അറിയിപ്പ് പോസ്റ്റർ ഇറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആദ്യ അറിയിപ്പ് പോസ്റ്റർ പുറത്തിറക്കിയപ്പോൾ, താരത്തിൻ്റെ ജന്മദിന ബ്ലാസ്റ്റർ ആഗസ്റ്റ് 9ന് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിൽ നിന്ന് ഏറെ വ്യത്യസ്തമായി കാണപ്പെടുന്നു ഈ അറിയിപ്പ് പോസ്റ്റർ. പോസ്റ്ററിൽ മഹേഷ് ബാബു മികച്ച സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നതിനോടൊപ്പം, ഒരു ആഡംബര ചുവപ്പ് നിറമുള്ള കാറിൽ നിന്ന് പുറത്തുവരുന്നതായും കാണാം.പരശുറാം പെട്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ”സർക്കാരു വാരി പാതാ” മൈത്രി മൂവി മേക്കേഴ്സ്, ജിഎംബി എന്റർടൈൻമെന്റ്, 14 റീൽസ് പ്ലസ് എന്നിവയുടെ ബാനറിൽ  നവീൻ യെർനേനി, വൈ.രവിശങ്കർ, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവർ സംയുക്തമായി നിർമ്മിക്കുന്നു. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. തമൻ.എസ് സംഗീതം നൽകുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആർ.മധിയാണ് നിർവ്വഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ: രാജ് കുമാർ, എഡിറ്റർ: മാർത്താണ്ഡ് കെ വെങ്കിടേഷ്, കലാസംവിധാനം: എ.എസ് പ്രകാശ്, ആക്ഷൻ: റാം – ലക്ഷ്മൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിജയ റാം പ്രസാദ്, സിഇഒ: ജെറി ചന്തു, വി.എഫ്.എക്സ്: യുഗന്ധർ.ടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ജനുവരി 13ന് റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Content Highlights: Superstar Mahesh Babu’s first announcement poster for “Sarkaru Vaari Paata”

admin:
Related Post