സുഹൃത്ത്‌ ബന്ധങ്ങളുടെ കഥയുമായി ത്രില്ലർ ‘എഗൈൻ ജി.പി.എസ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുത്തൻ പടം സിനിമാസിന്റെ ബാനറിൽ റാഫി വേലുപ്പാടം നായകനാവുന്ന ചിത്രം ‘എഗൈൻ ജി.പി.എസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുഹൃത്ത്‌ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ  കഥ, തിരക്കഥ സംവിധാനം റാഫി വേലുപ്പാടം തന്നെയാണ് നിർവഹിക്കുന്നത്. ചിത്രത്തിൽഅജീഷ്‌ കോട്ടയം, ശിവദാസൻ മാരമ്പിള്ളി, മനീഷ്‌, സഞ്ജു ശിവ, ലിജോ അഗസ്റ്റിൻ, മനോജ്‌ വലംചുസി, കോട്ടയം പുരുഷൻ, അമ്പിളി തുടങ്ങിയവരാണ്‌ മറ്റ് അഭിനേതാക്കൾ.  ടി. ഷമീർ മുഹമ്മദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രസംയോജനം മിൽജോ ജോണിയാണ്. രാഗേഷ്‌ സ്വാമിനാഥൻ സംഗീതം നൽകിയ ഗാനങൾ ആലപിക്കുന്നത് സിത്താര കൃഷ്ണകുമാർ, സന്നിദാനന്ദൻ, രാഗേഷ്‌ സ്വാമിനാഥൻ എന്നിവരാണ്. സ്റ്റുഡിയോ: ശ്രീ രാഗം തൃശ്ശൂർ, ഗാനരചന: റാഫി വേലുപ്പാടം, രാഗേഷ്‌ സ്വാമിനാഥൻ പ്രൊഡക്ഷൻ കണ്ട്രോളർ: ഹോച്ച്മിൻ കെ.സി, പി.ആർ.ഓ: പി ശിവപ്രസാദ്‌ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഉടൻ ഒടിടി റിലീസാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.


Content Highlights: Thriller ‘Again GPS’ with story of friendships; The first look poster has been released

admin:
Related Post