ഷാനവാസിന്റെ കുടുംബത്തോടൊപ്പം ലളിത ഷോബി

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ” വാതുക്കല് വെള്ളരി പ്രാവ് ” എന്ന മനോഹരമായ പ്രണയ ഗാനത്തിന് നൃത്താവിഷ്ക്കാരം നിർവ്വഹിച്ചതിന് ഡാൻസ് മാസ്റ്റർ ലളിത ഷോബിക്ക് മികച്ച കൊറിയോഗ്രാഫർ ക്കുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് ലഭിച്ചു.

ഈ അവാർഡിന് കൂടുതൽ തിളക്കമുണ്ടാക്കിയത് ലളിത ഷോബിയുടെ മറ്റൊരു തീരുമാനമായിരുന്നു.

തന്നെ അവാർഡിന് അർഹയാക്കിയ സൂഫിയും സൂജാതയും എന്ന ചിത്രത്തിന്റെ സംവിധായകൻ അകാലത്തിൽ അന്തരിച്ച ഷാനവാസ് നരണിപ്പുഴയോടുള്ള ആദ്യ സൂചകമായി ലളിത ഷോബി ചെയ്തത് ഏറേ ശ്രദ്ധേയമായി.

പുരസ്കാരവും വാങ്ങി കൊച്ചിലെത്തി, സംവിധായകൻ ഷാനവാസിന്റെ ഭാര്യ അസു ഷാനവാസ്,മകൻ ആദം ഷാനവാസ് എന്നിവരിൽ നിന്ന് പ്രതീകാത്മകമായി ആ മിന്നും പുരസ്കാരം ലളിത ഷോബി ഏറ്റു വാങ്ങി.ചടങ്ങിൽ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലനും സന്നിഹിതനായിരുന്നു.

തന്റെ സിനിമ സ്വപ്നം യാഥാർഥ്യം ആക്കിയിട്ട് കുറെ സിനിമകഥകൾ ഉള്ളിൽ ഒതുക്കി സംവിധായകൻ നരണിപ്പുഴ ഷാനവാസ്‌ ഈ ലോകത്തോട് യാത്ര പറഞ്ഞു.
ഷാനവാസിന്റെ ചിത്രത്തിലൂടെ അവാർഡ് കിട്ടിയപ്പോൾ ഷാനവാസിന്റെ കുടുംബത്തെ ഓർത്തതിലും..ചേർത്ത് നിർത്തിയതിലും..അംഗീകാരം കുട്ടിയുടെയും, പത്നിയുടെയും കൈകളിൽ സമർപ്പിക്കാൻ തോന്നിയ ഡാൻസ് മാസ്റ്റർ ലളിത ഷോബിയുടെ മനസ്സിന് ഒരായിരം നന്ദി…..

ചെന്നൈ സ്വദേശിയായ ലളിത ഷോബിക്ക് മലയാളത്തിൽ ഇനിയും കൂടുതൽ സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു.പി ആർ ഒ-എ എസ് ദിനേശ്.

Lalitha Shobi with Shanavas’ family

admin:
Related Post