ചൊവ്വ. ഡിസം 7th, 2021

നവാഗതനായ നിവിൻ ദാമോദരന്റെ ഏറ്റവും പുതിയ ചിത്രം ‘കുറാത്ത്’ ന്റെ പുതിയ പോസ്റ്റർ വിജയദശമി ദിനത്തിൽ പുറത്തിറങ്ങി. ബാബാ ഫിലിം കമ്പനിയുടെ ബാനറിൽ ഹമദ് ബിൻ ബാബയാണ് ചിത്രം നിർമ്മിക്കുന്നത്. നിഗൂഢതകൾ നിറഞ്ഞ ഒരു പോസ്റ്റർ ആണ് ഇറങ്ങിയിരിക്കുന്നത്. രാത്രിയിൽ ഒരു സെമിതേരിയുടെ പശ്ചാത്തലമാണ് പോസ്റ്ററിൽ കാണാനാവുന്നതും. മുമ്പ് പുറത്തിറങ്ങിയ തികച്ചും ദുരൂഹത നിറഞ്ഞ ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ താരംഗമായിരിക്കുകയാണ്. ‘ഐആം ദി പോപ്പ്’ എന്ന ടാഗ് ലൈനിൽ എത്തിയ പോസ്റ്ററിൽ മലയാള സിനിമയിൽ കണ്ടു പരിചയമില്ലാത്ത ആൻ്റിക്രൈസ്റ്റ് കഥാപശ്ചാതലത്തിൽ വരുന്ന ചിത്രം കൂടിയാണ് കുറാത്ത് എന്നാണ് സൂചിപ്പിക്കുന്നത്. നവംബർ അവസാനത്തിലേക്ക് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ തന്നെയായിരിക്കും അണിനിരക്കുക. താര നിർണ്ണയം പൂർത്തിയാകുന്ന മുറക്ക് കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.  

രവിചന്ദ്രൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ത്രില്ലർ പശ്ചാത്തലത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് നവാഗതനായ അജേഷ് സെബാസ്റ്റ്യൻ ആണ്.എൻ.എം ബാദുഷയാണ് പ്രോജക്ട് ഡിസൈനർ. എഡിറ്റർ- ഡിപിൻ ദിവാകരൻ, സംഗീതം- പി.എസ് ജയഹരി, പ്രൊഡക്ഷൻ കൺട്രോളർ- റിച്ചാർഡ്, പ്രൊഡക്ഷൻ ഡിസൈനർ- സഹസ് ബാല, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, മേക്കപ്പ്- പി.വി ശങ്കർ, ആക്ഷൻ- മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കെ.ജെ വിനയൻ, പി.ആർ.ഓ- പി.ശിവപ്രസാദ്, സ്റ്റിൽസ്- ഹരി തിരുമല, ഡിസൈൻ- സഹീർ റഹ്മാൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- എം.ആർ പ്രൊഫഷണൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

By admin