HomeMoviesദിലീപ് - റാഫി കൂട്ടു കെട്ടിലെ "വോയ്സ് ഓഫ് സത്യനാഥൻ" ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

ദിലീപ് – റാഫി കൂട്ടു കെട്ടിലെ “വോയ്സ് ഓഫ് സത്യനാഥൻ” ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

ദിലീപ് – റാഫി കൂട്ടു കെട്ടിലെ ഏറ്റവും പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ വിദ്യാരംഭ ദിനത്തിൽ ചിത്രീകരണം ആരംഭിച്ചു. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിവക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് “വോയിസ് ഓഫ് സത്യനാഥൻ”. അടുത്ത കാലത്തായി മലയാള സിനിമയിൽ നിന്നും മൺമറഞ്ഞുപോയ  കലാകാരന്മാരുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള പ്രാർത്ഥനയോടുകൂടിയാണ് ചിത്രീകരണം തുടങ്ങിയത്. സ്വിച് ഓൺ കർമ്മം പ്രിയപ്പെട്ട സംവിധായകൻ ഷാഫി നിർവ്വഹിച്ചു. ആദ്യമായി വിളക്ക് കൊളുത്തി ചിത്രീകരണത്തിന് തുടക്കം കുറിച്ചത് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഷിനോയ് മാത്യുവിന്റെ പത്നി ശ്രീമതി നീതുവായിരുന്നു.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. 

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ- പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

English Summary: Filming of “Voice of Satyanathan” by Dileep and Rafi has started in Kochi

RELATED ARTICLES
- Advertisment -
Google search engine

Most Popular