Home Blog Page 72

സംസ്ഥാനം വിട്ട് പോകരുത്; വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്

0

കൊച്ചി: ഹിരൺ ദാസ് മുരളി എന്ന റാപ്പർ വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്. വിവാഹ വാഗ്ദാനം നൽകി ഗവേഷക വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്തു എന്ന കേസിലാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയത്. വിദേശ പര്യടനത്തിന് പോകുന്നതിനായിട്ടാണ് വേടൻ ജാമ്യ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനം വിട്ടുപോകരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം തുടങ്ങിയ ജാമ്യ വ്യവസ്ഥകളിലാണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്. രാജ്യം വിട്ടുപോകുമ്പോൾ പൊലീസിനെ അറിയിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും ഉത്തരവിലുണ്ട്.

ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി. മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും ഈ കേസിലും സെഷൻസ് കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം തനിക്കെതിരായ ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് റാപ്പർ വേടന്റെ ആരോപിച്ചു. അതിൽ യാതൊരു സംശയവും തനിക്കില്ലെന്നും വേടൻ പറഞ്ഞു.

എന്റെ ചേട്ടന്‌ ദാദാസേഹേബ് ഫാൽക്കേ അവാർഡ് കിട്ടിയ വർഷം; എന്റെ മകളും സിനിമയിലേക്ക്; സന്തോഷം പങ്കുവച്ച് സുചിത്ര മോഹൻലാലിന്റെ പ്രസം​ഗം

0

കൊച്ചി: വിസ്മയ നായികയായെത്തുന്ന ‘തുടക്കം’ സിനിമയുടെ പൂജ താരസമ്പന്നമായി നടന്നു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിൽ വച്ചായിരുന്നു പൂജ. സഹോദരനും നടനുമായ പ്രണവ് ക്ലാപ്പ് അടിച്ചു കൊണ്ടാണ് സിനിമയ്ക്ക് ആരംഭം കുറിച്ചത്. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി ജോണ്‍ ആണ് ചായാഗ്രഹണം.

തന്റെ കുട്ടികൾ സിനിമയിലഭിനയിക്കുമെന്ന് ഒരിക്കൽപ്പോലും വിചാരിച്ചിട്ടില്ലെന്ന് മോഹൻലാൽ പൂജാ ചടങ്ങിൽ പ്രതികരിച്ചു . മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം വിസ്മയമായാണ് കണക്കാക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.മോഹൻലാലിന്റെ ഭാര്യ എന്നതിലപ്പുറം മായയുടെ അമ്മയായിട്ടാണ് ഉപദേശങ്ങൾ നൽകാൻ കഴിയത്തുള്ളു എന്ന് ചടങ്ങിൽ ,സുചിത്ര മോഹൻലാൽ അവതാരികയുടെ ചോദ്യത്തിന് മറുപടി നൽകിയത്.

കൊടുക്കാനുള്ള ഉപദേശങ്ങൾ എല്ലാം മകൾക്ക് നൽകിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ് ഇന്ന് കാരണം എന്റെ മകൾ വിസ്മയ സിനിമയിലേക്ക് എത്തുന്ന ദിനം. കുട്ടിക്കാലത്ത് കുസൃതി പോലെ അപ്പുവും മായയും സിനിമ അഭിനയം കളിക്കുമായിരുന്നു.അപ്പു സംവിധായകനാകുമ്പോൾ മായ നടിയാകും. അന്ന് ഞാനായിരുന്നു ക്യാമറമാൻ. അന്ന് കരുതിയില്ല എന്റെ രണ്ട് മക്കളും സിനിമയിലേക്ക് എത്തുമെന്നും സുചിത്ര മോഹൻലാൽ പ്രതികരിച്ചു. എന്റെ ചേട്ടന്‌ ദാദാസേഹേബ് ഫാൽക്കേ അവാർഡ് കിട്ടിയ വർഷമാണിത്, എന്റ മകൾ സിനിമയിലെത്തുന്നു, അപ്പുവിന്റെ സിനിമ റിലീസാകുന്നു. സന്തോഷമെന്നും സുചിത്ര മോഹൻലാൽ പ്രതികരിച്ചു.

രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം “പീറ്റർ” ടീസർ പുറത്ത്

0

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന ‘പീറ്റർ’ ടീസർ പുറത്ത്. രാജേഷ് ധ്രുവ നായകനായി എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. “ദൂരദർശന” എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സുകേഷ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനും ശക്തമായ ഇമോഷനും മിസ്റ്ററിയും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു.

വളരെ നിഗൂഢമായ ഒരു കഥാപശ്ചാത്തലമുള്ള ഈ ചിത്രത്തിലെ കഥാപാത്രങ്ങളും ഏറെ നിഗൂഢതകൾ നിറഞ്ഞതാണെന്നും ടീസറിലൂടെ സൂചന നൽകുന്നു. 30 ദിവസങ്ങൾകൊണ്ട് മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു സെൻസിറ്റീവ് ക്രൈം ത്രില്ലർ ആയ ചിത്രം, അതിനൊപ്പം തന്നെ എല്ലാത്തരം വിനോദ ഘടകങ്ങളും കോർത്തിണക്കിയ, വൈകാരികമായ ആഴമുള്ള ഒരു കഥ കൂടിയാണ് പറയുന്നത്. മടിക്കേരിയുടെയും ഭാഗമണ്ഡലത്തിന്റെയും നാടൻ സൗന്ദര്യത്തിന് നടുവിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ ഒരു ഗാനം നേരത്തെ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. “സുന്ദരി സുന്ദരി” എന്ന വരികളോടെ റിലീസ് ചെയ്ത ചിത്രത്തിലെ ആദ്യ ഗാനത്തിൽ രാജേഷ് ധ്രുവ, രവിക്ഷ എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയനിമിഷങ്ങൾ ആണ് അവതരിപ്പിച്ചത്. ഋത്വിക് മുരളീധർ ആണ് ഈ ഗാനത്തിന് ഈണം പകർന്നത്.

പ്രണയം, പ്രതികാരം, വഞ്ചന, അതിജീവനം, അപ്രതീക്ഷിത ബന്ധങ്ങൾ എന്നിവയാൽ രൂപപ്പെട്ട, പീറ്റർ എന്ന കഥാപാത്രത്തിൻ്റെ വൈകാരികമായ യാത്രയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കന്നഡ, തമിഴ്, മലയാളം ഭാഷകളിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം രചിച്ചതും സംവിധായകൻ സുകേഷ് ഷെട്ടിയാണ്. പ്രതിമ നായക്, റാം നാദഗൗഡ്, വരുൺ പട്ടേൽ, രഘു പാണ്ഡേശ്വർ, രാധാകൃഷ്ണ കുംബ്ലെ, ദീന പൂജാരി, സിദ്ദു, ഭരത്, മനു കാസർഗോഡ്, രക്ഷിത് ദൊഡ്ഡേര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- ഗുരുപ്രസാദ് നർനാഡ്, എഡിറ്റർ- നവീൻ ഷെട്ടി, സംഗീതം- ഋത്വിക് മുരളീധർ, കല- ഡി കെ നായക്, ഡബ്ബിംഗ്: ആനന്ദ് വി, എസ്, വരികൾ – തിലക്‌രാജ് ത്രിവിക്രമ, നാഗാർജുൻ ശർമ്മ, സുകീർത്ത് ഷെട്ടി, ഡയലോഗ് – രാജശേഖർ, വസ്ത്രങ്ങൾ – ദയാനന്ദ ഭദ്രവതി, മേക്കപ്പ് – ചന്ദ്രു, DI -കളർ പ്ലാനറ്റ് VFX, സ്റ്റണ്ട് – സാജിദ് വജീർ, വിനീഷ്, അസോസിയേറ്റ് ഡയറക്ടർ – വിനോദ് ക്ഷത്രിയ, ഡയറക്ഷൻ ടീം- കാർത്തിക്, സതീഷ്, അഭി എം, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ദയാനന്ദ ഭണ്ഡാരി, VFX- പോപ്‌കോൺ VFX, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ കാഞ്ചൻ, ലൈൻ പ്രൊഡ്യൂസർ: രാം നടഗൗഡ്, പബ്ലിസിറ്റി ഡിസൈൻ – അഭിഷേക്, പിആർഒ – ശബരി

”അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ…!” ചിരിപ്പിച്ച് രസിപ്പിച്ച് ചിന്തിപ്പിച്ച് ‘അതിഭീകര കാമുകൻ’ ട്രെയിലർ, ചിത്രം നവംബർ 14ന് തിയേറ്ററുകളിൽ

0

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ അടിമുടി ഒരു കാമുകന്‍റെ റോളിൽ എത്തുന്ന ‘അതിഭീകര കാമുകൻ’ സിനിമയുടെ രസികൻ ട്രെയിലർ പുറത്തിറങ്ങി. അർജുൻ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വർഷം കഴിഞ്ഞ് കോളേജിൽ പഠിക്കാൻ ചേരുന്നതും തുടർന്നുള്ള പ്രണയവും അയാളുടെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ചേർന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. ചിത്രം നവംബർ 14ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മനോഹരമായൊരു കുടുംബകഥ പറയുന്ന ചിത്രത്തിൽ അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയായി ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്.

ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പ്രേമവതി…’ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങൾ കവർന്നിരിക്കുകയാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. റെക്കോ‍ർ‍ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും സോഷ്യൽമീഡിയയിൽ മുമ്പ് ശ്രദ്ധ നേടിയിരുന്നു. മനോഹരി ജോയ്, അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ‍: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, വിതരണം: സെഞ്ച്വറി റിലീസ്, പി.ആർ.ഒ.: ആതിര ദിൽജിത്ത്, ഡിസൈൻ: ടെൻപോയ്ന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോയുമായി പ്രശാന്ത് വർമ്മ; “മഹാകാളി” യിൽ നായികയായി ഭൂമി ഷെട്ടി

0

ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ “മഹാകാളി”യിലെ നായികയായി ഭൂമി ഷെട്ടി. ചിത്രത്തിലെ നായികയെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്ത്. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.

ചിത്രത്തിൻറെ 50% ചിത്രീകരണം ഇതിനോടകം പൂർത്തിയായി. ഇപ്പോൾ ഹൈദരാബാദിൽ പ്രത്യേകമായി നിർമ്മിച്ച ഒരു വമ്പൻ സെറ്റിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. കഥയുടെ ആധികാരികതയും സത്തയും ഉൾക്കൊള്ളുന്ന രീതിയിൽ, ഒരു പുതുമുഖത്തെ നായികയായി അവതരിപ്പിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം സിനിമാ ലോകത്ത് ഒരു വിപ്ലവം സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് “മഹാകാളി” ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ സ്റ്റീരിയോടൈപ്പുകൾ തകർത്ത് കൊണ്ട്, ഈ ശക്തമായ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലൂടെ കറുത്ത നിറമുള്ള ഒരു നായികയെ സൂപ്പർഹീറോ മഹാകാളി ആയി അവതരിപ്പിക്കുകയാണ്.

കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. മഹാകാളിയുടെ ആദ്യ രൂപം അതിൻറെ ദൈവിക തീവ്രതയും സൌന്ദര്യവും കൊണ്ട് തൽക്ഷണം ശ്രദ്ധ ആകർഷിക്കുന്നു. ജ്വലിക്കുന്ന ചുവന്ന നിറം, ആഴത്തിലുള്ള സ്വർണ്ണം എന്നിവയുടെ ഷേഡുകളിൽ ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭൂമി ഷെട്ടിയെ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ദേവിയുടെ സത്തയെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രതീകാത്മക ശക്തി, ഈ ലുക്കിലൂടെ ഭൂമി ഷെട്ടിയിൽ കാണാൻ സാധിക്കും. പരമ്പരാഗത ആഭരണങ്ങളും പവിത്രമായ അടയാളങ്ങളും കൊണ്ട് അലങ്കരിച്ച നായികയുടെ രൂപവും അവളുടെ തുളച്ചുകയറുന്ന നോട്ടവും, മഹാകാളിയുടെ ശാശ്വതമായ ദ്വൈതതയുടെ നാശത്തെയും പുനർജന്മത്തെയും പ്രതീകപ്പെടുത്തുന്ന കോപവും കൃപയും ആണ് കാണിച്ചു തരുന്നത്.

ഹനുമാനിൽ ആരംഭിച്ച, പ്രശാന്ത് വർമ്മയുടെ എക്കാലവും വികസിച്ചുകൊണ്ടിരിക്കുന്ന സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത അധ്യായമായി ആണ് ‘മഹാകാളി’യുടെ പോസ്റ്റർ പുറത്തു വിട്ടത്. “ഫ്രം ദ യൂണിവേഴ്സ് ഓഫ് ഹാനുമാൻ” എന്ന ടാഗ്‌ലൈൻ, ഈ യൂണിവേഴ്സിലെ ആഖ്യാനത്തിന്റെ തുടർച്ചയെ സൂചിപ്പിക്കുക മാത്രമല്ല, വിശ്വാസത്തിൽ വേരൂന്നിയതും ആധുനിക സിനിമാ രംഗത്തിനായി രൂപകൽപ്പന ചെയ്തതുമായ ഇന്ത്യയുടെ സ്വന്തം പുരാണ സൂപ്പർഹീറോ യൂണിവേഴ്സിനെ കുറിച്ചുള്ള വലിയ പ്രതീക്ഷകൾ സൃഷ്ടിക്കുന്ന ഒരു പുരാണ ക്രോസ്ഓവർ വാഗ്ദാനം ചെയ്യുക കൂടിയാണ് ചെയ്യുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക.

രചന- പ്രശാന്ത് വർമ്മ, സംഗീതം- സ്മാരൻ സായ്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി .

ഒട്ടേറെ സർപ്രൈസുകൾ ഒളിപ്പിച്ച അജ്മൽ! അൽത്താഫ് സലീം – അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ സിനിമയിലെ ഉണ്ണി ലാലുവിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്, ചിത്രം നവംബർ 7ന് തിയേറ്ററുകളിൽ

0

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ നവംബർ 7ന് തിയേറ്ററുകളിലെത്തുകയാണ്. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിൽ നടൻ ഉണ്ണി ലാലു അവതരിപ്പിക്കുന്ന കഥപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘ധീരനും നർമ്മബോധമുള്ളവനും ഒട്ടേറെ സർപ്രൈസുകള്‍ നിറഞ്ഞവനുമായ അജ്മൽ, ഇന്നസെന്‍റിൽ വേറിട്ടൊരു കഥാപാത്രമവുമായി ഉണ്ണി ലാലു എത്തുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ‘ഇന്നസെന്‍റ് ‘റിലീസ് ദിനത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മെഗാ കൈകൊട്ടിക്കളിയും നടക്കുന്നുണ്ട്. 120 റിലീസ് തിയേറ്ററുകളിൽ ഒരേ സമയം കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടുകയാണ് ‘ഇന്നസെന്‍റ് ‘ ടീം ലക്ഷ്യമിടുന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ തന്നിട്ടുള്ള സൂചന. കഴിഞ്ഞ ദിവസം റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു. വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് മോഡലിലുള്ളതായിരുന്നു പോസ്റ്റർ. അൽത്താഫും നടി അന്ന പ്രസാദുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

കിലി പോൾ ഭാഗവതരായെത്തി ‘കാക്കേ കാക്കേ കൂടെവിടെ…’യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ചത് അടുത്തിടെയാണ്. ഈ ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് നേരെ ‘പൊട്ടാസ് പൊട്ടിത്തെറി…’ എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും ഏവരും ഏറ്റെടുക്കുകയുണ്ടായി. സിനിമയിലെ മൂന്നാമത് ഗാനമായി ‘അതിശയം’ എത്തിയത് അടുത്തിടെയാണ്. പാടിയത് സംഗീതലോകത്തെ പുത്തൻ താരോദയമായ ഹനാൻ ഷായും നിത്യ മാമ്മനും ചേർന്നാണ്. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയിലുള്ള ‘അമ്പമ്പോ…’ എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം. ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത്‌ ശ്രീകുമാർ

ട്രാവൽ ഫുഡ് വ്ളോഗർ സുജിത്ത് ഭക്തൻ ഇനി ഗതാഗത മന്ത്രി! അൽത്താഫ് സലീം – അനാർക്കലി മരിക്കാർ‍ ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ നവംബർ 7ന് തിയേറ്ററുകളിൽ

0

പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ നവംബർ 7ന് തിയേറ്ററുകളിൽ. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ശ്രദ്ധേയ ട്രാവൽ ഫുഡ് വ്ളോഗറുമായ സുജിത്ത് ഭക്തനും അഭിനയിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘ചെറിയ ഒരു സീൻ ആണെങ്കിലും ഞാനും ഉണ്ട്, ഗതാഗത മന്ത്രി’ എന്ന് കുറിച്ചുകൊണ്ട് സുജിത്ത് ഭക്തനും സോഷ്യൽ മീഡിയയിലൂടെ തന്‍റെ ക്യാരക്ടറിനെ കുറിച്ചുള്ള വിവരം പങ്കുവെച്ചിട്ടുണ്ട്. വൻ മേക്കോവറിലാണ് ചിത്രത്തിൽ സുജിത്ത് ഭക്തൻ എത്തുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ‘ഇന്നസെന്‍റ് ‘റിലീസ് ദിനത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മെഗാ കൈകൊട്ടിക്കളിയും നടക്കുന്നുണ്ട്. 120 റിലീസ് തിയേറ്ററുകളിൽ ഒരേ സമയം കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടുകയാണ് ‘ഇന്നസെന്‍റ് ‘ ടീം ലക്ഷ്യമിടുന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററും മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ തന്നിട്ടുള്ള സൂചന. കഴിഞ്ഞ ദിവസം റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു. വിവാഹത്തിന്‍റെ സേവ് ദ ഡേറ്റ് മോഡലിലുള്ളതായിരുന്നു പോസ്റ്റർ. അൽത്താഫും നടി അന്ന പ്രസാദുമായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്.

കിലി പോൾ ഭാഗവതരായെത്തി ‘കാക്കേ കാക്കേ കൂടെവിടെ…’യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ചത് അടുത്തിടെയാണ്. ഈ ഗാനം ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് നേരെ ‘പൊട്ടാസ് പൊട്ടിത്തെറി…’ എന്ന ഫാസ്റ്റ് നമ്പറിലേക്കുള്ള ഷിഫ്റ്റും ഏവരും ഏറ്റെടുക്കുകയുണ്ടായി. സിനിമയിലെ മൂന്നാമത് ഗാനമായി ‘അതിശയം’ എത്തിയത് അടുത്തിടെയാണ്. പാടിയത് സംഗീതലോകത്തെ പുത്തൻ താരോദയമായ ഹനാൻ ഷായും നിത്യ മാമ്മനും ചേർന്നാണ്. രേഷ്മ രാഘവേന്ദ്ര ആലപിച്ച നാടൻ ശൈലിയിലുള്ള ‘അമ്പമ്പോ…’ എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

സർക്കാർ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാൻ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, മിഥുൻ, നോബി, അന്ന പ്രസാദ്, ലക്ഷ്മി സ‌ഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം. ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് : ശ്രീജിത്ത്‌ ശ്രീകുമാർ.

സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും; ടി-സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ഒന്നിക്കുന്ന ചിത്രത്തിന് ഇന്ന് തുടക്കം

0

കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് ഇന്ന് തുടക്കം. ശ്രദ്ധേയ എഡിറ്റർ കിരൺ ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ‘പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 3’ എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രദ്ധേയ എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീറാണ്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാറിന്‍റേയും ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രമൊരുക്കുന്നത്.

കുഞ്ചാക്കോ ബോബനും ലിജോമോൾക്കും ഒപ്പം സുധീഷ്, ഷാജു ശ്രീധർ, കൃഷ്ണ പ്രഭ, സിബി തോമസ്, സാബുമോൻ, അരുൺ ചെറുകാവിൽ, വിനീത് തട്ടിൽ, ഉണ്ണി ലാലു, നിതിൻ ജോർജ്, കിരൺ പീതാംബരൻ, ജോളി ചിറയത്ത്, തങ്കം മോഹൻ, ശ്രീകാന്ത് മുരളി, ഗംഗാ മീര തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രമുഖ നിർമ്മാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നവിസ് സേവ്യർ, റാം മിർചന്ദാനി, രാജേഷ് മേനോൻ (ഹെഡ് ക്രിയേറ്റീവ് (പനോരമ സ്റ്റുഡിയോസ്), അഭിനവ് മെഹ്‌റോത്ര എന്നിവർ സഹനിർമ്മാതാക്കളാണ്.

സംവിധാനം: കിരൺ ദാസ്, രചന: ഷാഹി കബീർ, ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, കോസ്റ്റ്യൂം: ഗായത്രി കിഷോർ, മേക്കപ്പ്: റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ ഓൾഡ്മോങ്ക്സ്, പി.ആർ.ഒ ആതിര ദിൽജിത്ത്.

വോട്ടിനായി മോദി ഡാൻസ് കളിക്കും: മോദിയെ വിമർശിച്ച് രാഹുൽ ​ഗാന്ധി

0

പാട്ന: വോട്ടിനായി വോട്ടർമാർക്ക് മുന്നിൽ ഡാൻസ് കളിക്കാൻ പോലും മോദി തയ്യാറാകുമെന്ന് പരിഹസിച്ച് രാഹുൽ ​ഗാന്ധി. ബിഹാറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. വോട്ടിനായി മോദി എന്തും ചെയ്യുമെന്നും നാടകമാണ് മോദി നടത്തുന്നതെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. മുജഫർപൂരിൽ മഹാഗഠ്ബന്ധൻ സംഘടിപ്പിച്ച റാലിയിലാണ് രാഹുൽ ഗാന്ധി മോദിയെ കടന്നാക്രമിച്ച് പ്രസംഗിച്ചത്. മഹാഗഠ്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾ വേദിയിലിരിക്കെയായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രസം​ഗം.

“വോട്ടിനായി നാടകം കളിക്കണമെന്ന് മോദിജിയോട് പറഞ്ഞാൽ അദ്ദേഹം വേണമെങ്കിൽ അതും ചെയ്യും. നിങ്ങൾ നിങ്ങൾക്ക് വോട്ട് തരാം, വേദിയിൽ കയറി ഡാൻസ് ചെയ്യൂ എന്ന് അദ്ദേഹത്തോട് പറഞ്ഞാൽ അദ്ദേഹം ഡാൻസ് ചെയ്യുമെന്നും രാഹുൽ ​ഗാന്ധി വിമർശിച്ചു.

സംസ്ഥാനത്തെ എൻ.ഡി.എ. സർക്കാരിനേയും കടന്നാക്രമിച്ചാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ രാഹുൽ ​ഗാന്ധി പ്ര​സം​ഗിച്ചത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വെറും മുഖം മാത്രമാണെന്നും റിമോർട്ട് കൺട്രോൾ ബിജെപിയുടെ കൈകളിലാണെന്നും അദ്ദേഹം ആരോപിച്ചു.

തേജസ്വി യാദവ് പറഞ്ഞതുപോലെ തന്നെയാണ് എന്റെ അഭിപ്രായവും. ബിഹാറിലെ സർക്കാർ റിമോർട്ട് കൺട്രോളിലാണ് പ്രവർത്തിക്കുന്നത്. നിതീഷ് കുമാറിന്റെ മുഖം മാത്രം അവർ ഉപയോഗിക്കുന്നു. മൂന്നു നാലു പേരാണ് യഥാർത്ഥത്തിൽ നിയന്ത്രിക്കുന്നത്. ബിജെപിയാണ് റിമോർട്ട് കൺട്രോൾ പിടിച്ചിരിക്കുന്നത്. അവർക്ക് സാമൂഹ്യനീതിയുമായി യാതൊരു ബന്ധവുമില്ല- ​രാഹുൽ ​ഗാന്ധി വിമർശിച്ചു.

rahul and modi fight

റോജി എം.ജോൺ വിവാഹിതനായി, ലളിതമായ വിവാഹചടങ്ങുകൾ നടന്നത് അങ്കമാലി പള്ളിയിൽ വീഡിയോ

0

കൊച്ചി ∙ അങ്കമാലി എംഎൽഎയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം.ജോൺ വിവാഹിതനായി. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയും ലിപ്‌സിയെ അങ്കമാലി ബസിലിക്ക പള്ളിയിലാണ് മിന്നു ചാർത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സംഘടനയിലെ പ്രധാനപ്പെട്ട നേതാക്കളും ഉൾപ്പടെ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. ഇന്റീരിയർ‌ ഡിസൈനറാണ് ലിപ്സി. തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിൽ വച്ചാണ് മനസമ്മതം നടന്നത്.

വധുവിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹം ഉറപ്പിക്കൽ ചടങ്ങ് നടന്നത്. പിന്നാലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോജിയുടെയും ലിപ്‌സിയുടെയും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇതോടെ വാർത്ത മാധ്യമങ്ങളും ഏറ്റെടുത്തു.

വിഷ്ണു വിശാൽ ചിത്രം “ആര്യൻ” ബുക്കിംഗ് ആരംഭിച്ചു ; ചിത്രം ഒക്ടോബർ 31 ന് കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

0

വിഷ്ണു വിശാൽ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം “ആര്യൻ” അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 നു ആഗോള റിലീസായെത്തും. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ക്റ്റ് ബൈ സോമാറ്റോ എന്നീ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. ‘എ പെർഫെക്റ്റ് ക്രൈം സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.

ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വിഷ്ണു വിശാൽ, മാനസാ ചൗധരി എന്നിവരാണ് ഈ ഗാനത്തിൽ വേഷമിട്ടത്. ‘രാക്ഷസൻ’ എന്ന വമ്പൻ ഹിറ്റിന് ശേഷം വിഷ്ണു വിശാൽ വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തുകയാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിൽ പോലീസ് ഓഫീസർ ആയാണ് വിഷ്ണു വിശാൽ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടീസർ, ട്രെയ്‌ലർ എന്നിവയും വലിയ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ആദ്യാവസാനം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് “ആര്യൻ” എന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. വലിയ പ്രതീക്ഷകളോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ, ശ്രദ്ധ ശ്രീനാഥ്, വാണി ഭോജൻ, സെൽവരാഘവൻ, ചന്ദ്രു, ജീവ സുബ്രമണ്യം എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സു ഫ്രം സോ, ലോക, ഫെമിനിച്ചി ഫാത്തിമ എന്നിവക്ക് ശേഷം വേഫറെർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കാൻ പോകുന്ന ചിത്രം കൂടിയാണ് “ആര്യൻ”.

ഛായാഗ്രഹണം – ഹാരിഷ് കണ്ണൻ, സംഗീതം- ജിബ്രാൻ, എഡിറ്റർ- സാൻ ലോകേഷ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, പി സി സ്റ്റണ്ട്സ് പ്രഭു, അഡീഷണൽ തിരക്കഥ- മനു ആനന്ദ്, കോസ്റ്റ്യൂം ഡിസൈനർ ആൻഡ് സ്റ്റൈലിസ്റ്റ് -വിനോദ് സുന്ദർ, അഡീഷണൽ സ്റ്റൈലിംഗ്-വർഷിണി ശങ്കർ, സൌണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ, ഹരിഹരൻ എൻ (സിങ്ക് സിനിമ), ഓഡിയോഗ്രാഫി-തപസ് നായക്, ഡിഐ-ബ്രിഡ്ജ് പോസ്റ്റ് വർക്ക്സ്, വിഎഫ്എക്സ്-ഹോക്കസ് പോക്കസ്, ഡബ്ബിംഗ്-സീഡ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻസ്-പ്രഥൂൽ എൻ. ടി., പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-ഗുണശേഖർ (പോസ്റ്റ് ഓഫീസ്), മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്-സിദ്ധാർത്ഥ് ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സീതാരാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ശ്രാവന്തി സായിനാഥ്, പിആർഒ- ശബരി

ഇൻ്റർനാഷണൽ പുലരി ടീ വി അവാർഡുകൾ പ്രഖ്യാപിച്ചു

0

മലയാളത്തിലെ ആദ്യ 24×7 സിനിമ ന്യൂസ്‌ & എന്റർടൈൻമെന്റ് ഇന്റർനെറ്റ്‌ പ്രോട്ടോകോൾ ടെലിവിഷൻ (IPTV) ആയ പുലരി ടീവിയുടെ മൂന്നാമത് “ഇൻ്റർനാഷണൽ പുലരി ടീ വി 2025” അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്ര, സീരിയൽ, ഡോക്യൂമെന്ററി, ഷോർട്ട്ഫിലിം, മ്യൂസിക്കൽ വീഡിയോ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ്ബാബു ജൂറി ചെയർമാനായും, ചലച്ചിത്ര ടെലിവിഷൻ താരം മിസ്സ് മായാവിശ്വനാഥ്, ചലച്ചിത്ര നിരൂപകൻ സുനിൽ സി ഇ, ചലച്ചിത്ര സീരിയൽ താരം ദീപ സുരേന്ദ്രൻ, ചലച്ചിത്ര സംവിധായകൻ ജോളിമസ് എന്നിവർ ജൂറി മെമ്പർമാരുമായിട്ടുള്ള പാനലാണ് മൂന്നാമത് ഇൻ്റർനാഷണൽ പുലരി ടീവി അവാർഡ് 2025 ജേതാക്കളെ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.

ഇൻറർനാഷണൽ പുലരി ടിവി സിനിമ അവാര്‍ഡ് 2025

മികച്ച ജനപ്രിയ സിനിമ – തുടരും (നിർമ്മാതാവ് – എം. രഞ്ജിത്ത്)

മികച്ച സിനിമ – ഉറ്റവർ (നിർമ്മാതാവ് – ഫിലിം ഫാൻ്റസി)

മികച്ച സംവിധായകൻ – അനിൽ ദേവ് (ചലച്ചിത്രം – ഉറ്റവർ)

മികച്ച നവാഗത സംവിധായകൻ – എ ആർ വാടിക്കൽ (ചലച്ചിത്രം – മദർ മേരി)

മികച്ച നടൻ – നിരഞ്ജ് മണിയൻപിള്ള രാജു (ചലച്ചിത്രം – ഗു, ത്രയം)

മികച്ച നടി

  1. ലാലി പിഎം (ചലച്ചിത്രം – മദർ മേരി)
  2. മഞ്ജു നിഷാദ് (ചലച്ചിത്രം – ട്രെയ്‌സിംഗ് ഷാഡോ)

മികച്ച പുതുമുഖ നടി – ആതിര സുധീർ (ചലച്ചിത്രം – ഉറ്റവർ)

മികച്ച ബാലതാരം

  1. തന്മയ സോൾ (ചലച്ചിത്രം – ഇരു നിറം) ‘
  2. കാശ്മീര സുഗീഷ് (ചലച്ചിത്രം – ഒരുമ്പെട്ടവൻ)

മികച്ച തിരക്കഥാകൃത്ത് – എ ആർ വാടിക്കൽ (ചലച്ചിത്രം – മദർ മേരി)

മികച്ച സംഗീത സംവിധായകൻ – രാംഗോപാൽ ഹരികൃഷ്ണൻ (ചലച്ചിത്രം – ഉറ്റവർ)

മികച്ച ബിജിഎം – രഞ്ജിനി സുധീരൻ (ചലച്ചിത്രം – മിലൻ)

മികച്ച പിന്നണി ഗായകൻ

  1. അൻവർ സാദത്ത് (ചലച്ചിത്രം – മിലൻ)
  2. അലോഷ്യസ് പെരേര (ചലച്ചിത്രം – തൂലിക)

മികച്ച പ്രോജക്ട് ഡിസൈനർ – സഞ്ജു എസ് സാഹിബ് (ചലച്ചിത്രം – ഉറ്റവർ)

മികച്ച കുട്ടികളുടെ ചലച്ചിത്ര സംവിധായകൻ – ജിൻ്റോ തോമസ് (ചലച്ചിത്രം – ഇരുനിറം)

മികച്ച സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫിലിം ഡയറക്ടർ – ശരവണ ശക്തി (സിനിമ – പോസ്റ്റ് കാർഡ് (തമിഴ്)

ഇൻറർനാഷണൽ പുലരി ടിവി ടെലിവിഷന്‍ അവാര്‍ഡ് 2025

മികച്ച ജനപ്രിയ സീരിയൽ – ഗീത ഗോവിന്ദം – ഏഷ്യാനെറ്റ്

മികച്ച സീരിയൽ – മാംഗല്യം തന്തുനാനേന
(ആർപി ശ്രീകുമാർ (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ)) – സൂര്യ ടിവി
നിർമ്മാതാവ്: സരിഗമ മുംബെ

മികച്ച സംവിധായകൻ – ശ്രീജിത്ത് പലേരി (സീരിയൽ – മാംഗല്യം തന്തുനാനേന) സൂര്യ ടിവി

മികച്ച നടൻ – പ്രയാൻ വിഷ്ണു (സീരിയൽ – സുഖമോ ദേവി) ഫ്‌ളവേഴ്‌സ് ടിവി

മികച്ച നടി – സുസ്മിത പ്രഭാകരൻ (സീരിയൽ – സുഖമോ ദേവി) ഫ്‌ളവേഴ്‌സ് ടിവി

പുതുമുഖ നടി – ആർച്ച എസ് നായർ (സാന്ത്വനം2 – ഏഷ്യാനെറ്റ്, ആതിര – സൂര്യ ടിവി, ഗായത്രിദേവി എൻ്റെ അമ്മ, മഞ്ഞിൽ വിരിഞ്ഞ പൂവ് – മഴവിൽ മനോരമ)

മികച്ച ലൈവ് കമൻ്റേറ്റർ – ഡോ. പ്രവീൺ ഇരവങ്കര (തൃശൂർ പൂരം) കൈരളി ന്യൂസ്

മികച്ച ക്യാമറാമാൻ – പ്രിയൻ (സീരിയൽ – പവിത്രം) ഏഷ്യാനെറ്റ്

മികച്ച എഡിറ്റർ – അനന്തു (സീരിയൽ – പെയ്തൊഴിയാതേ) സൂര്യ ടിവി

മികച്ച മേക്കപ്പ് – രഞ്ജിത്ത് തിരുവല്ലം (സീരിയൽ – ടീച്ചറമ്മ) ഏഷ്യാനെറ്റ്

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – വിനീത് വിശ്വനാഥൻ (സീരിയൽ – മഹാലക്ഷ്മി) ഫ്‌ളവേഴ്‌സ് ടിവി

മികച്ച കലാസംവിധായകൻ – സക്കീർ ഹുസൈൻ (സീരിയൽ – മൗനരാഗം) ഏഷ്യാനെറ്റ്

മികച്ച കോസ്റ്റ്യൂമർ – തമ്പി ആര്യനാട് (സീരിയൽ – പവിത്രം) ഏഷ്യാനെറ്റ് …..

ഒപ്പം ഷോർട്ട് ഫിലിം കാറ്റഗറിയിൽ മികച്ച ഷോർട്ട് ഫിലിമായി ഉപ്പ് (നിർമ്മാണം – KPMSM HSS NSS UNIT ), മികച്ച നടനായി പ്രകാശ് വടകര (സ്റ്റെയിൽമേറ്റ്), മികച്ച നടിയായി ജയാ മേനോൻ (സ്റ്റെയിൽമേറ്റ്) തുടങ്ങി നിരവധി ഷോർട്ട് ഫിലിം മറ്റ് കാറ്റഗറി അവാർഡുകളും മ്യൂസിക്കൽ വീഡിയോ വിഭാഗത്തിൽ മികച്ച മ്യൂസിക്കൽ വീഡിയോയായി പൊൻമകൾ (നിർമ്മാണം – പ്രഭ ടി കെ ) തുടങ്ങി നിരവധി മറ്റ് കാറ്റഗറി അവാർഡുകളും പ്രഖ്യാപിച്ചു.

ഡിസംബർ 7 ന് കാലത്ത് 9.30 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്ററിൽ വെച്ചാണ് അവാർഡു വിതരണം …….

പിആർഓ അജയ് തുണ്ടത്തിൽ