Home Blog Page 71

കരിയർ ബെസ്റ്റ് ബോക്സ് ഓഫീസ് ഓപ്പണിങ്ങുമായി വിഷ്ണു വിശാൽ ചിത്രം “ആര്യൻ”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

0

വിഷ്ണു വിശാൽ നായകനായി എത്തിയ പുതിയ തമിഴ് ചിത്രം “ആര്യൻ” ബോക്സ് ഓഫീസിൽ നേടിയത് വമ്പൻ ഓപ്പണിംഗ്. വിഷ്ണു വിശാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിംഗ് ആണ് ചിത്രം നേടിയത്. പ്രീമിയർ ഷോ മുതൽ തന്നെ ഗംഭീര പ്രതികരണം നേടിയ ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ വിഷ്ണു വിശാൽ തന്നെയാണ് നിർമ്മിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. ‘എ പെർഫെക്റ്റ് ക്രൈം സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ.

പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ ഗംഭീരം എന്നഭിപ്രായപ്പെടുന്ന ചിത്രം, ഒരു പക്കാ ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലും മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്.

‘രാക്ഷസൻ’ എന്ന വമ്പൻ ഹിറ്റിന് ശേഷം വിഷ്ണു വിശാൽ വീണ്ടുമൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ നായകനായി എത്തിയതും ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. ചിത്രത്തിൽ പോലീസ് ഓഫീസർ നമ്പി എന്ന കഥാപാത്രമായാണ് വിഷ്ണു വിശാൽ വേഷമിട്ടിരിക്കുന്നത്. വളരെ സങ്കീർണ്ണമായ ഒരു സീരിയൽ കില്ലിംഗ് കേസ് അന്വേഷിക്കാൻ എത്തുന്ന ഈ കഥാപാത്രമായി വിഷ്ണു വിശാൽ ഗംഭീര പ്രകടനം ആണ് കാഴ്ചവെച്ചത്. ചിത്രത്തിൽ സെൽവ രാഘവനും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്നുണ്ട്.

ആദ്യാവസാനം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി കഥ പറയുന്ന “ആര്യൻ” വളരെ കാലിക പ്രസക്തമായ ഒരു വിഷയവും ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ്, മാനസാ ചൗധരി, വാണി ഭോജൻ, സെൽവരാഘവൻ, ചന്ദ്രു, ജീവ സുബ്രമണ്യം, മാലാ പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സു ഫ്രം സോ, ലോക, ഫെമിനിച്ചി ഫാത്തിമ എന്നിവക്ക് ശേഷം വേഫറെർ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ച ചിത്രം കൂടിയാണ് “ആര്യൻ”.

ഛായാഗ്രഹണം – ഹാരിഷ് കണ്ണൻ, സംഗീതം- ജിബ്രാൻ, എഡിറ്റർ- സാൻ ലോകേഷ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, പി സി സ്റ്റണ്ട്സ് പ്രഭു, അഡീഷണൽ തിരക്കഥ- മനു ആനന്ദ്, കോസ്റ്റ്യൂം ഡിസൈനർ ആൻഡ് സ്റ്റൈലിസ്റ്റ് -വിനോദ് സുന്ദർ, അഡീഷണൽ സ്റ്റൈലിംഗ്-വർഷിണി ശങ്കർ, സൌണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ, ഹരിഹരൻ എൻ (സിങ്ക് സിനിമ), ഓഡിയോഗ്രാഫി-തപസ് നായക്, ഡിഐ-ബ്രിഡ്ജ് പോസ്റ്റ് വർക്ക്സ്, വിഎഫ്എക്സ്-ഹോക്കസ് പോക്കസ്, ഡബ്ബിംഗ്-സീഡ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻസ്-പ്രഥൂൽ എൻ. ടി., പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-ഗുണശേഖർ (പോസ്റ്റ് ഓഫീസ്), മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്-സിദ്ധാർത്ഥ് ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സീതാരാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ-ശ്രാവന്തി സായിനാഥ്, പിആർഒ- ശബരി

ശിവരാജ് കുമാർ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്

0

കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം “45 ” ലെ ആഫ്രോ തപാംഗ് വീഡിയോ ഗാനം പുറത്ത്. ഗാനാ കാദർ വരികൾ രചിച്ച് ആലപിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് അർജുൻ ജന്യ തന്നെയാണ്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ഉമാ രമേശ് റെഡ്‌ഡി, എം രമേശ് റെഡ്‌ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും സംവിധായകനായ അർജുൻ ജന്യ തന്നെയാണ്.

ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ഗാനം ആഫ്രിക്കൻ താളവും ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കൻ ഫ്‌ളേവറിൽ ഉള്ള നൃത്തവും ഈ ഗാനത്തിൻ്റെ സവിശേഷതയാണ്. യുവ പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലാണ് ഗാനം ദൃശ്യവത്കരിച്ചിരിക്കുന്നത്. താരങ്ങളുടെ സ്റ്റൈലിഷ് വേഷങ്ങളും ത്രസിപ്പിക്കുന്ന ചുവടുകളും ഗാനത്തിൻ്റെ ഹൈലൈറ്റ് ആയി മാറുന്നുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിൻ്റെ ടീസറിന് വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. വമ്പൻ ആക്ഷൻ രംഗങ്ങളും, അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും നൽകുന്ന ഒരു ദൃശ്യവിസ്മയമായിരിക്കും “45” എന്ന സൂചനയാണ് ഇതിൻ്റെ ടീസർ നൽകിയത്.

ഗരുഡ ഗമന വൃഷഭ വാഹന, ടോബി, സു ഫ്രം സോ എന്നീ കന്നഡ ചിത്രങ്ങളിലൂടെയും മലയാള ചിത്രങ്ങളായ ടര്‍ബോ, കൊണ്ടൽ എന്നിവയിലൂടെയും കേരളത്തിലും ജനപ്രിയനായ താരമാണ് രാജ് ബി ഷെട്ടി. ജയിലർ എന്ന തമിഴ് ചിത്രത്തിലെ അതിഥി വേഷത്തിലൂടെ ശിവരാജ് കുമാറും കേരളത്തിൽ കയ്യടി നേടിയിരുന്നു. ഇനി വരാനുള്ള ജയിലർ 2 ലും ശിവരാജ് കുമാർ ഭാഗമാണ്. കൂലി, സൺ ഓഫ് സത്യമൂർത്തി എന്നീ ചിത്രങ്ങളിലൂടെ ഉപേന്ദ്രയും മലയാളി പ്രേക്ഷകർക്ക് പരിചിതനാണ്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് ’45’ റിലീസിനൊരുങ്ങുന്നത്. 2025 ഡിസംബർ 25 നു ചിത്രം ആഗോള റിലീസായി പ്രദർശനം ആരംഭിക്കും.

ഛായാഗ്രഹണം- സത്യ ഹെഗ്‌ഡെ, സംഗീതം- അർജുൻ ജന്യ, എഡിറ്റിംഗ്- കെ എം പ്രകാശ്, നൃത്തസംവിധാനം- ചിന്നി പ്രകാശ്, ബി ധനഞ്ജയ്, സംഭാഷണങ്ങൾ- അനിൽ കുമാർ, സ്റ്റണ്ട്സ്- ഡോ. കെ. രവിവർമ്മ, ജോളി ബാസ്റ്റിയൻ, ഡിഫറന്റ് ഡാനി, ചേതൻ ഡിസൂസ, കലാസംവിധാനം- മോഹൻ പണ്ഡിറ്റ്, മേക്കപ്പ്- ഉമാ മഹേശ്വർ, വസ്ത്രാലങ്കാരം- പുട്ടരാജു, വിഎഫ്എക്സ്- യാഷ് ഗൌഡ, പ്രൊഡക്ഷൻ മാനേജർ- രവിശങ്കർ, ഡിജിറ്റൽ സപ്പോർട്ട്- ശ്രീപാദ സ്റ്റുഡിയോ, പിആർഒ- ശബരി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ; ജാൻവി കപൂർ ക്യാരക്ടർ പോസ്റ്റർ പുറത്ത്

0

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ നായിക ജാൻവി കപൂറിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അച്ചിയമ്മ എന്ന് പേരുള്ള കഥാപാത്രമായാണ് ജാൻവി ചിത്രത്തിൽ വേഷമിടുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിൻ്റെ ജന്മദിനമായ മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ വളരെ ബോൾഡ് ആയ ഒരു കഥാപാത്രമാണ് ജാൻവി അവതരിപ്പിക്കുന്നത് എന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്. അടുത്തിടെ നായകൻ രാം ചരൺ, നായിക ജാൻവി കപൂർ എന്നിവർ പങ്കെടുക്കുന്ന ഒരു ഗാനത്തിൻ്റെ ചിത്രീകരണം ശ്രീലങ്കയിലെ മനോഹരമായ ലൊക്കേഷനുകളിൽ നടന്നിരുന്നു.

അക്കാദമി അവാർഡ് ജേതാവായ സംഗീത സംവിധായകൻ എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ രാം ചരണിനെ ഇതുവരെ പ്രേക്ഷകർ കാണാത്ത മാസ്സ് അവതാരമായി എത്തിക്കാൻ ആണ് സംവിധായകൻ ബുചി ബാബു സന ശ്രമിക്കുന്നത്. ചിത്രത്തിനായി വമ്പൻ ശാരീരിക പരിവർത്തനമാണ് രാം ചരൺ നടത്തിയത്.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ്, രാം ചരണിന്റെ മേക്കോവർ ചിത്രങ്ങൾ എന്നിവ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒന്നിലധികം വ്യത്യസ്ത ലുക്കുകളിലാണ് രാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സംവിധായകൻ ബുചി ബാബു സന വമ്പൻ ബഡ്ജറ്റിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അഭൂതപൂർവമായ നിലവാരത്തിലാണ് ഈ രാം ചരൺ ചിത്രം ഒരുക്കുന്നത്. ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ നിന്ന് നീക്കിയതിൽ നടൻ പ്രേംകുമാറിന് അതൃപ്തി

0

തിരുവനന്തപുരം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ നിന്ന് നീക്കിയതിൽ നടൻ പ്രേംകുമാറിന് അതൃപ്തി.
ഭരണസമിതിയിൽ നിന്ന് നീക്കുന്ന കാര്യം നിലവിലെ ചെയർമാനായ പ്രേംകുമാറിനെ അറിയിച്ചില്ല. സിപിഐഎമ്മുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് പ്രേംകുമാർ പുറത്തായത് എന്നാണ് വിവരം.

വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് വൈസ് ചെയർമാനായിരുന്ന പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തെത്തുന്നത്. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേള വിജയകരമായി സംഘടിപ്പിക്കുന്നതിലും പ്രേംകുമാറിൻ്റെ റോൾ വലുതായിരുന്നു. എന്നാൽ ചലച്ചിത്ര അക്കാദമിയിൽ പുതിയ ഭരണസമിതിയെ നിയമിച്ച സർക്കാർ പ്രേംകുമാറിനെ തഴഞ്ഞു. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ ആയും കുക്കു പരമേശ്വരനെ വൈസ് ചെയർപേഴ്സൺ ആയും സാംസ്കാരിക വകുപ്പ് നിയമിച്ചു. നിലവിലുള്ള അക്കാദമി ഭരണ സമിതിയിൽ നിന്ന് പുതിയ സമിതിയിൽ അംഗങ്ങളായത് 3 പേർ മാത്രം.

കുക്കു പരമേശ്വരനെ കൂടാതെ N അരുൺ, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് തുടരുന്നത്. ഭരണസമിതിയിൽ എവിടെയും പരിഗണിക്കാത്തതിൽ വലിയ അതൃപ്തിയിലാണ് പ്രേംകുമാർ. ചുമതലയിൽ നിന്ന് മാറ്റുന്ന കാര്യം പോലും പ്രേംകുമാറുമായി ആശയവിനിമയം നടത്തിയില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തിൽ സംഘടിപ്പിച്ച സാംസ്കാരിക പ്രവർത്തകരുടെ പരിപാടിയിൽ പ്രേംകുമാറിനെ ക്ഷണിച്ചിട്ടും പങ്കെടുത്തിരുന്നില്ല. സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ആയിരിക്കെ പ്രേംകുമാർ പരിപാടിയിൽ നിന്ന് വിട്ടുനിന്നത് സിപിഐഎമ്മിനെ ചൊടിപ്പിച്ചിരുന്നു.

ഡിസംബറിൽ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ആലോചന യോഗത്തിൽ പ്രേംകുമാർ ആശ സമരം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രസംഗിക്കുകയും ചെയ്തു. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പങ്കെടുത്ത പരിപാടിയിലാണ് ആശാ സമരം ഒത്തു തീർത്തില്ലെങ്കിൽ നാണക്കേടാകുമെന്ന്
പ്രേംകുമാർ പറഞ്ഞത്.

Actor Premkumar unhappy with removal from Kerala State Chalachitra Academy

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത് ഏക മലയാളിഷഫീന യൂസഫലി

0

ദുബായ്: രാഷ്ട്രീയം, വ്യവസായം, കായികം, കലാ-സാംസ്കാരിക രംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്. യുഎഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡറൽ നാഷണൽ കൗൺസിൽ ചെയർപേഴ്സൺ, എമിറാത്തി ഒളിംപ്യൻ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മുതിർന്ന മാധ്യമപ്രവർത്തക ബർഖ ദത്താണ് ഖലീജ് ടൈംസിന്റെ ‘പവർ വുമൺ’ പട്ടിക ദുബായിൽ നടന്ന ചടങ്ങിൽ പ്രസിദ്ധീകരിച്ചത്.

യുഎഇ രാജ്യാന്തര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, യുഎഇ സംരംഭക വകുപ്പ് സഹമന്ത്രി ആലിയ ബിൻത് അബ്ദുള്ള അൽ മസ്രുയി, സഹമന്ത്രിമാരായ ലാന നുസൈബെഹ്, മുൻ ഫെഡൽ നാഷ്ണൽ കൗൺസിൽ ചെയർപേഴ്സൺ ഡോ. അമൽ എ. അൽ ഖുബൈസി, യുഎഇ സഹമന്ത്രി ഷമ്മ അൽ മസ്രുയി എന്നിവരാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. IUCN പ്രസിഡന്റ് റാസൻ അൽ മുബാറക്ക്, ദുബായ് മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സൺ ആൻഡ് മാനേജിങ് ഡയറക്ടർ മോന അൽ മാരി, എമിറാത്തി ഒളിംപ്യൻ ഷോജംമ്പർ ഷെയ്ഖ ലത്തീഫ ബിൻത് അഹമ്മദ് അൽ മക്തൂം തുടങ്ങിയവരും പട്ടികയിൽ ആദ്യസ്ഥാനങ്ങളിലുണ്ട്.

പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി

ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗ്തിയാനി, അപ്പാരൽ ഗ്രൂപ്പ് സ്ഥാപക സീമ വേദ്, റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലി എന്നിവരാണ് പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാർ.
ബിസിനസിനൊപ്പം കലാപ്രവർത്തനങ്ങളിലും ശ്രദ്ധേയായ ഷഫീന, കാലകാരൻമാർക്ക് പിന്തുണ നൽകിയാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്. കേരളത്തിലെയും ഗൾഫിലെയും കലാകാരൻമാർക്ക് ആഗോള വേദി ഉറപ്പാക്കിയും പുതിയ അവസരങ്ങൾ ലഭ്യമാക്കിയുമാണ് റിസ്ക് ആർട്ട് ഇനീഷ്യേറ്റീവിന്റെ പ്രവർത്തനം. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സിന്റെ മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദാണ് ഷഫീന യൂസഫലിയുടെ ഭർത്താവ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പാത പിന്തുടർന്ന് സംരംഭകത്തിനൊപ്പം സാമൂഹികസേവന രംഗത്തും ഏറെ ശ്രദ്ധാലുവാണ് മകൾ ഷഫീന യൂസഫലി.

അബുദാബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യൂസഫലി, യുകെയിലെ ഓക്സ്ഫോർഡ് സർവ്വകലാശായിൽനിന്ന് എംബിഎയും കേംബ്രിഡ്ജ് സർവ്വകലാശയിൽനിന്ന് ആർട്സിൽ മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം പി.എച്ച്.ഡി. ചെയ്തുവരുന്നു.

✨ പുതിയ തുടക്കം കുറിച്ച് വീണ നായർ: വെബ് സീരീസുമായി പ്രൊഡക്ഷൻ കമ്പനി രംഗത്ത്!

0

നടി വീണ നായർ സിനിമാ രംഗത്ത് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. വീണ നായരുടെ പുതിയ പ്രൊഡക്ഷൻ കമ്പനിയായ **’വീണ നായർ പ്രൊഡക്ഷൻസി’**ന്റെ ആദ്യത്തെ ഇ-സംരംഭമായി ഒരു വെബ് സീരീസ് ഉടൻ റിലീസിന് എത്തുകയാണ്.

ഒരു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിൽ പൂർത്തിയാക്കിയ വെബ് സീരീസിന് “INSPECTION BUNGLOW” എന്നാണ് പേര് നൽകിയിരിക്കുന്നത്. പ്രശസ്ത ഒടിടി പ്ലാറ്റ്‌ഫോമായ ZEE5-ലൂടെ ഈ മാസം 14-ന് വെബ് സീരീസ് പ്രേക്ഷകരിലേക്ക് എത്തും.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീണ സന്തോഷവാർത്ത പങ്കുവെച്ചത്. “എന്റെ ജീവിതത്തിലെ മറ്റൊരു തുടക്കം കൂടി” എന്ന് കുറിച്ച വീണ, പ്രൊജക്ടിനായി തനിക്കൊപ്പം നിന്ന എല്ലാ ആർട്ടിസ്റ്റുകൾക്കും ടെക്നിക്കൽ ടീമിനും ZEE5 ടീമിനും അണിയറ പ്രവർത്തകർക്കും നന്ദി അറിയിച്ചു. ഈ സംരംഭം തന്നിലേക്ക് എത്തിച്ച സുനിലേട്ടൻ, അനിലേട്ടൻ എന്നിവർക്കും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, “കൂടെ നിന്നവർക്കും. കൂടെ നിന്നിട്ടു പണിതന്നവർക്കും നന്ദി മാത്രം” എന്ന വീണയുടെ വാക്കുകൾ ശ്രദ്ധേയമായി. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും പിന്തുണയും തനിക്ക് വേണമെന്നും കൂടുതൽ വിശേഷങ്ങൾ പിന്നാലെ അറിയിക്കാമെന്നും പറഞ്ഞാണ് വീണ പോസ്റ്റ് അവസാനിപ്പിച്ചത്.

മലയാള ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ വീണ നായരുടെ ഈ പുതിയ ചുവടുവെപ്പ് വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.

വിജയത്തിലല്ല, മറിച്ച് അവള്‍ അവിടെ കണ്ടെത്തിയ സന്തോഷത്തിലും ധൈര്യത്തിലും എൻ്റെ മനസ്സ് നിറഞ്ഞുപോയി

0

മകൾ മലയാളം പദ്യപാരായണത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സന്തോഷം പങ്കുവെച്ച് ഗായിക സിത്താര, സംസ്ഥാനതല ഭവന്‍സ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ സിത്താരയുടെ മകൾ സാവന്‍ ഋതു നേടിയ വിജയത്തെപ്പറ്റിയാണ് ‘അമ്മ സിത്താര സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

സിത്താരയുടെ കുറിപ്പിങ്ങനെ :

മാതാപിതാക്കളെന്ന നിലയിൽ ഫെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന് സായു പറഞ്ഞപ്പോൾ, ഞങ്ങൾക്ക് അൽപ്പം ഉറപ്പില്ലായിരുന്നു… ആ വിളക്കുകൾക്ക് പിന്നിലെ സമ്മർദ്ദം ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ അവളുടെ അമ്മമ്മ ആ മാതാപിതാക്കളുടെ ദിനങ്ങൾ വീണ്ടും അനുഭവിക്കാൻ ആഗ്രഹിച്ചു എന്ന് ഞാൻ കരുതുന്നു…. അവളുടെ കുഞ്ഞു കൈകൾ പിടിച്ച് പൂർണ്ണഹൃദയത്തോടെ നിന്നു.

ഇന്ന് അവൾ സംസ്ഥാനതല ഭവൻസ് ഫെസ്റ്റിൽ ഒന്നാം സമ്മാനം നേടി, എന്റെ ഹൃദയം നിറഞ്ഞു. വിജയത്തിനല്ല, മറിച്ച് അവിടെ അവൾ കണ്ടെത്തിയ സന്തോഷത്തിനും ധൈര്യത്തിനും.

ജിജ്ഞാസ, അനുഭവം, ധൈര്യം….ഇവ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ കുഞ്ഞുമണി!!!!

singer sithara krishnakumar post about her daughter success

രക്തക്കറയിൽ രണ്ട് കൈകൾ, ഒന്നിൽ ടൂൾസ്, മറ്റേതിൽ രക്തം ഒലിച്ചിറങ്ങുന്ന ഹെഡ്ഫോൺ: ദുരൂഹത നിറച്ച് ഹാഫിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി

0

യുവതാരം രഞ്ജിത്ത് സജീവ് നായകനാകുന്ന ആക്ഷൻ
വാംപയർ മൂവി “ഹാഫ് “ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.
രക്തക്കറയിൽ രണ്ട് കൈകൾ, ഒന്നിൽ ടൂൾസ്, മറ്റേതിൽ രക്തം ഒലിച്ചിറങ്ങുന്ന ഹെഡ്ഫോൺ. രഞ്ജിത്ത് സജീവിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഹലോവീൻ ദിവസത്തിൽ പുറത്തിറക്കി. ഒരുപാട് ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്ന പോസ്റ്റർ.

മലയാളത്തിൽ ഇത് വരെ പരീക്ഷിച്ചിട്ടില്ലാത്ത വാംപയർ ആക്ഷൻ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. സ്ലോമോഷൻ ഉപയോഗിച്ചിട്ടില്ലാത്ത ഒരു ആക്ഷൻ പാക്കഡ്‌ സിനിമ എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

മലയാളത്തിന്റെ യുവതാരം രഞ്ജിത്ത് സജീവനൊപ്പം തെന്നിന്ത്യൻ നായിക അമല പോളും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഹാഫ്.

വലിയ മുതൽമുടക്കിൽ ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കുന്ന ചിത്രം ഫ്രാഗ്രന്റ് നേച്ചർ ഫിലിംസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.നൂറ്റിയമ്പതോളം ദിവസങ്ങള്‍ നീണ്ടുനിന്ന ചിത്രത്തിന്റെ നൂറു ദിവസത്തോളം ചിത്രീകരണം ജയ്‌സാല്‍മീറിലാണ് നടന്നത്.
ഗോളം,ഖൽബ് എന്നീ മികച്ച ചിത്രങ്ങൾ നിർമിച്ച പ്രൊഡക്ഷൻ ഹൗസിൽ നിന്നും മറ്റൊരു ക്വാളിറ്റി ചിത്രം കൂടിയായിരിക്കും ഹാഫ്.

മികച്ച വിജയവും അഭിപ്രായവും നേടിയ ‘ഗോളം’ എന്ന ചിത്രത്തിന്റെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

രഞ്ജിത്ത് സജീവ്,അമല പോൾ എന്നിവരെ കൂടാതെ അബ്ബാസും ഐശ്വര്യ രാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുധീഷ്, മണികണ്ഠന്‍, ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജന്‍, തുടങ്ങിയവരും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഇന്തോനേഷ്യയിലെ
പ്രശസ്തരായ വെരിട്രി യൂലിസ്മാന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. റെയ്ഡ് 2, ദിനൈറ്റ് കംസ് ഫോര്‍ അസ് എന്നീ ലോകപ്രശസ്ത ചിത്രങ്ങള്‍ക്കു ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം സമീപകാലമലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷന്‍ ചിത്രമായിരിക്കും.

പ്രവീണ്‍ വിശ്വനാഥണ് ഹാഫിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം: മിഥുന്‍ മുകുന്ദൻ, ഛായാഗ്രഹണം: അപ്പു പ്രഭാകര്‍. എഡിറ്റിങ്: മഹേഷ് ഭുവനന്ദ്. കലാസംവിധാനം- മോഹന്‍ദാസ്. കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍. മേക്കപ്പ്: നരസിംഹ സ്വാമി. സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: രാജേഷ് കുമാര്‍. അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ജിബിന്‍ ജോയ്. പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: സജയന്‍ ഉദിയന്‍കുളങ്ങര, സുജിത്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അബിന്‍ എടക്കാട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി.പി. ആർ. ഓ അരുൺ പൂക്കാടൻ

ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടനം; വെർച്ച്വൽ ക്യൂ ബുക്കിംഗ് 2025 നവംബർ 1 മുതൽ

0

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ ഒന്നിന് വൈകിട്ട് അഞ്ചുമണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്.ഒരു ദിവസം 70,000 ഭക്തർക്കാണ് വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുക. വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാകും.

ഒരു ദിവസം പരമാവധി ഇരുപതിനായിരം ഭക്തരെയാണ് റിയൽ ടൈം ബുക്കിംഗ് വഴി ദർശനത്തിനായി അനുവദിക്കുക. തീർഥാടകർക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞ വർഷം 4 ജില്ലകളിൽ നടക്കുന്ന അപകട മരണങ്ങൾക്ക് മാത്രമായിരുന്നു. ഈ തീർത്ഥാടനകാലം മുതൽ കേരളത്തിൽ എവിടെ വച്ച് അയ്യപ്പ ഭക്തർക്ക് ശബരിമല യാത്ര മധ്യേ അപകടമുണ്ടായാലും 5 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ മരണപ്പെടുന്നരുടെ ഭൗതിക ശരീരം നാട്ടിൽ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30000 രൂപ വരെയും കേരളത്തിന് പുറത്തേക്ക് 1 ലക്ഷം വരെയും ആംബുലെൻസ് ചിലവ് നൽകുന്നുമുണ്ട്. കൂടാതെ ഈ വർഷം മുതൽ ഇൻഷുറൻസ് പരിരക്ഷ ശബരിമല ഡ്യൂട്ടി നോക്കുന്ന ദേവസ്വം ബോർഡ് സ്ഥിരം, ദിവസവേതന ജീവനക്കാർക്കും കൂടാതെ മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും കൂടി ലഭിക്കുന്നതാണ്.

നിലയ്ക്കൽ മുതൽ സന്നിധാനം വരെ തീർഥാടന പാതയിൽ വച്ച് ഭക്തർക്കുണ്ടാകുന്ന ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ മൂലം സ്വാഭാവിക മരണം സംഭവിക്കുന്നവർക്ക് നഷ്ട്ടപരിഹാരം ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം മുതൽ അസുഖം മൂലം സ്വഭാവിക മരണം സംഭവിക്കുന്നവർക്ക് കൂടി 3 ലക്ഷം രൂപ ധനസഹായം ലഭ്യമാകുന്ന പിൽഗ്രിം വെൽഫയർ നിധി കൂടി ആരംഭിക്കുകയാണ്.

ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് ഐഡി ആയതിനാൽ പരമാവധി ഭക്തർ ഓൺലൈൻ ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

വാൽപാറയിലേക്ക് ഇ-പാസ് നിർബന്ധം; നവംബർ 1 മുതൽ നിയമം പ്രാബല്യത്തിൽ

0

ആനമലൈ കടുവ സങ്കേതത്തിലെ പ്രശസ്തമായ മലയോര വിനോദസഞ്ചാര കേന്ദ്രമായ വാൽപാറയിലേക്ക് പ്രവേശിക്കുന്ന എല്ലാ സന്ദർശകർക്കും 2025 നവംബർ 1 മുതൽ ഇ-പാസ് നിർബന്ധമാക്കി. പരിസ്ഥിതിലോല പ്രദേശത്തേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനായി മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഈ നിയമം നടപ്പിലാക്കുന്നത്.

യാത്രക്കാർക്ക് ഔദ്യോഗിക വെബ്സൈറ്റായ www.tnepass.tn.gov.in/home വഴി ഇ-പാസിനായി രജിസ്റ്റർ ചെയ്യാം.

കേരളത്തിൽ നിന്ന് വാൽപാറയിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികൾക്കായി കോയമ്പത്തൂർ ജില്ലാ അതിർത്തിയിലെ പ്രധാന ചെക്ക്പോസ്റ്റുകളിൽ രജിസ്ട്രേഷനും പരിശോധനാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്:

  1. ഷോളയാർ അണക്കെട്ടിന്റെ ഇടതു കരയിലെ ചെക്ക്പോസ്റ്റ് (മഴുക്കുപ്പാറ വഴി).
  2. ആളിയാർ ചെക്ക്പോസ്റ്റ്.

ഈ കേന്ദ്രങ്ങളിൽ ഇ-പാസ് പരിശോധനയ്ക്കായി റവന്യു, തദ്ദേശ സ്വയംഭരണം, പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

മറ്റ് പ്രധാന നിർദ്ദേശങ്ങൾ

സന്ദർശകർ പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതിനും കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും, നിയമം ലംഘിച്ചാൽ വസ്തുക്കൾ പിടിച്ചെടുക്കുമെന്നും ജില്ലാ കളക്ടറേറ്റ് അറിയിച്ചു.

പ്രധാന ഇളവുകളും നിബന്ധനകളും:

  • വാൽപാറ താലൂക്കിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഒരു തവണ മാത്രം ഇ-പാസിനായി രജിസ്റ്റർ ചെയ്താൽ മതി.
  • സർക്കാർ ബസുകൾക്കും ഔദ്യോഗിക വാഹനങ്ങൾക്കും ഈ പുതിയ ഇ-പാസ് നിബന്ധനയിൽ ഇളവുണ്ട്.

നീലഗിരി ജില്ല, കൊടൈക്കനാൽ എന്നിവിടങ്ങളിൽ നിലവിലുള്ള ഇ-പാസ് നിബന്ധനകളുടെ തുടർച്ചയായാണ് ഈ നിയമം വാൽപാറയിലേക്കും വ്യാപിപ്പിക്കുന്നത്.

SSLC / പത്താം ക്ലാസ് പരീക്ഷാ ടൈം ടേബിൾ 2026 (SSLC 2026 Exam Time Table)

0

കേരളത്തിലെ വിദ്യാർത്ഥികൾ ഏറെ കാത്തിരുന്ന എസ്.എസ്.എൽ.സി. (SSLC 2026) / പത്താം ക്ലാസ് വാർഷിക പരീക്ഷയുടെ സമയക്രമം (ടൈം ടേബിൾ) പ്രസിദ്ധീകരിച്ചു. 2026 മാർച്ച് മാസത്തിൽ നടക്കുന്ന ഈ പൊതുപരീക്ഷയുടെ വിശദമായ സമയ വിവരങ്ങൾ താഴെ നൽകുന്നു.

തീയതി (Date)ദിവസം (Day)സമയം (Time)വിഷയം (Subject)
05/03/2026വ്യാഴംരാവിലെ 9.30 മുതൽ 11.15 വരെഒന്നാം ഭാഷ – പാർട്ട് I
മലയാളം/തമിഴ്/കന്നഡ/ഉറുദു/ഗുജറാത്തി/ അഡീഷണൽ ഇംഗ്ലീഷ്/ അഡീഷണൽ ഹിന്ദി/സംസ്കൃതം(അക്കാദമിക്) / സംസ്കൃതം ഓറിയന്റൽ – ഒന്നാം പേപ്പർ (സംസ്കൃതം സ്കൂളുകൾക്ക് )അറബിക് (അക്കാദമിക്ക് ) /അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക് സ്കൂളുകൾക്ക്)
09/03/2026തിങ്കൾരാവിലെ 9.30 മുതൽ 12.15 വരെരണ്ടാം ഭാഷ – ഇംഗ്ലീഷ്
11/03/2026ബുധൻരാവിലെ 9.30 മുതൽ 11.15 വരെഒന്നാം ഭാഷ – പാർട്ട് II
മലയാളം/തമിഴ്/കന്നഡ/സ്‌പെഷ്യൽ ഇംഗ്ലീഷ്/ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്കൂളുകൾക്ക്) /അറബിക് ഓറിയന്റൽ – രണ്ടാം പേപ്പർ (അറബിക് സ്കൂളുകൾക്ക് ) / സംസ്കൃതം ഓറിയന്റൽ – രണ്ടാം പേപ്പർ (സംസ്കൃതം സ്കൂളുകൾക്ക്)
13/03/2026വെള്ളിരാവിലെ 9.30 മുതൽ 12.15 വരെമൂന്നാം ഭാഷ – ഹിന്ദി / ജനറൽ നോളഡ്‌ജ്‌
16/03/2026തിങ്കൾരാവിലെ 9.30 മുതൽ 12.15 വരെഗണിതശാസ്ത്രം (Mathematics)
18/03/2026ബുധൻരാവിലെ 9.30 മുതൽ 11.15 വരെഊർജ്ജതന്ത്രം
23/03/2026തിങ്കൾരാവിലെ 9.30 മുതൽ 12.15 വരെസോഷ്യൽ സയൻസ്
25/03/2026ബുധൻരാവിലെ 9.30 മുതൽ 11.15 വരെരസതന്ത്രം (Chemistry)
30/03/2026തിങ്കൾരാവിലെ 9.30 മുതൽ 11.15 വരെബയോളജി (ജീവശാസ്ത്രം)
ഐ ടി പ്രാക്ടിക്കൽ പരീക്ഷ 01.02.2026 മുതൽ 14.02.2026 വരെ

പ്രധാന നിർദ്ദേശങ്ങൾ (Important Instructions)

പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ടൈം ടേബിളിനൊപ്പം നൽകിയിരിക്കുന്നു:

  • സമയം: എല്ലാ ദിവസവും പരീക്ഷ രാവിലെ 9.30-ന് ആരംഭിക്കും.
  • പരീക്ഷാ ക്രമം: വിദ്യാർത്ഥികൾക്ക് അവരുടെ പഠന വിഷയങ്ങൾക്കനുസരിച്ചുള്ള ദിവസങ്ങളും സമയവും കൃത്യമായി മനസ്സിലാക്കുക.
  • പ്രത്യേക ശ്രദ്ധ: പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിന് മുൻപുള്ള കൂൾ ഓഫ് ടൈം (Cool Off Time) കൃത്യമായി ഉപയോഗിക്കുക.

എസ്.എസ്.എൽ.സി പരീക്ഷയുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാകാവുന്നതാണ് അതിനാൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ പരീക്ഷ തീയതിയും സമയക്രമവും വിഷയവും കൃത്യമാണോ എന്ന് നിങ്ങളുടെ സ്കൂളുമായി ബന്ധപ്പെട്ട് നേരത്തെ ഉറപ്പിക്കേണ്ടതാണ്

എല്ലാ വിദ്യാർത്ഥികൾക്കും മികച്ച വിജയം നേടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു!

“റേജ് ഓഫ് കാന്ത” ; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’യുടെ ടൈറ്റിൽ ആന്തം പുറത്ത്

0

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ടൈറ്റിൽ ആന്തം പുറത്ത്. “റേജ് ഓഫ് കാന്ത” എന്ന പേരിൽ പുറത്തു വന്ന ഈ ഗാനം ഒരു തമിഴ് – തെലുങ്ക് റാപ് ആന്തം ആയാണ് ഒരുക്കിയിരിക്കുന്നത്. ഝാനു ചന്റർ ആണ് ഗാനത്തിന് ഈണം പകർന്നത്. ചിത്രത്തിന്റെ കഥാ പശ്‌ചാത്തലം സൂചിപ്പിക്കുന്ന, കഥാപാത്രങ്ങളുടെ ദൃശ്യങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഒരു ലിറിക്കൽ വീഡിയോ ആയാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.

തമിഴിനെയും തെലുങ്കിനെയും ഒരൊറ്റ റാപ്പ്-സ്റ്റൈൽ ട്രാക്കിലേക്ക് ലയിപ്പിക്കുന്ന രീതിയിൽ തീവ്രമായ, ആഴമുള്ള വരികളോടെയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഏറെ ഊർജസ്വലമായ താളത്തോടു കൂടിയ ഈ ഗാനത്തിൻ്റെ ടീസർ സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ ട്രെൻഡിങ് ആയി മാറിയിരുന്നു. കലാപത്തിന്റെയും മനക്കരുത്തിന്റെയും അഭിലാഷത്തിന്റെയും ഒരു ശബ്ദരൂപമായാണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. സംസ്കാരങ്ങൾ, ഭാഷകൾ, വികാരങ്ങൾ എന്നിവയുടെയെല്ലാം ഏകത്വത്തിന്റെ ആത്മാവിനെ ആണ് ഈ റാപ് ആന്തം പ്രതിഫലിപ്പിക്കുന്നത്. ഗാനത്തിൻ്റെ ഓർക്കസ്ട്രേഷനിൽ ഉള്ള വിൻ്റെജ് ബീറ്റുകളും ചിത്രത്തിൻ്റെ കഥാ പശ്ചാത്തലവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ചിത്രത്തിലെ രണ്ട് ഗാനങ്ങൾ നേരത്തെ തന്നെ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. “പനിമലരേ” എന്ന വരികളോടെ തുടങ്ങുന്ന ഗാനവും, “കണ്മണീ നീ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവുമാണ് ഇതിനു മുൻപ് ചിത്രത്തിൽ നിന്ന് പുറത്തു വന്നത്.

ഇവ കൂടാതെ, ദുൽഖർ സൽമാന്റെ ജന്മദിനത്തിന് പുറത്തു വന്ന, ചിത്രത്തിന്റെ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് ടീസർ നൽകിയ സൂചന. ദുൽഖർ സൽമാൻ, സമുദ്രക്കനി എന്നിവർ കൂടാതെ, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് “കാന്ത” കഥ പറയുന്നത്.

മികച്ചതും ജനപ്രിയവുമായ ഒരുപിടി ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നതും വേഫറെർ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്സ് – ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.