HomeNewsകെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വെച്ച് പികെ ശശി; യു.ഡി.എഫിലേക്ക് എത്തുമെന്ന് സൂചനകൾ

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വെച്ച് പികെ ശശി; യു.ഡി.എഫിലേക്ക് എത്തുമെന്ന് സൂചനകൾ

പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വെച്ച് പികെ ശശി. സിപിഎം നേതാവും ഷൊർണൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയുമാണ് പികെ ശശി. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് പികെ ശശിയുടെ വിശദീകരണം. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് അദ്ദേഹം കെടിഡിസി ചെയർമാൻ സ്ഥാനം രാജി വെയ്ക്കുന്നത്.

പാലക്കാട് ജില്ലാ കമ്മിറ്റി അം​ഗമായിരുന്ന പികെ ശശിയെ സിപിഐ(എം) ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. നേരത്തേ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റംഗമായും ശശി പ്രവർത്തിച്ചിരുന്നു. എന്നാൽ രണ്ടു വർഷമായി ശശി പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ്.

PK Sasi resigned from the post of KTDC Chairman

RELATED ARTICLES
- Advertisment -
Google search engine

Most Popular