പേര് ‘മലബാർ മിസ്റ്ററി’; കുറഞ്ഞ വിലയിൽ കേരള സർക്കാരിന്റെ പുതിയ മദ്യം ഉടൻ വിപണിയിൽ

malabar-mystery

തിരുവനന്തപുരം: ജനപ്രിയ ബ്രാൻഡായ ‘ജവാന്’ ശേഷം കേരള സർക്കാർ നേരിട്ട് വിപണിയിലിറക്കുന്ന പുതിയ വിദേശമദ്യ ബ്രാൻഡിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘മലബാർ മിസ്റ്ററി’ (Malabar Mystery) എന്നാണ് പുതിയ മദ്യത്തിന് പേര് നൽകിയിരിക്കുന്നത്.

ചിറ്റൂർ മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസ് പ്ലാന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, ഈ മാസം 21-ന് പുതിയ ബ്രാൻഡിന്റെ ഔദ്യോഗിക ലോഞ്ച് നടക്കും. പുതിയ മദ്യത്തിന് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. ഇതിൽ നിന്നും ‘മലബാർ മിസ്റ്റ്’ എന്ന പേരായിരുന്നു ആദ്യം പരിഗണിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ ‘മലബാർ മിസ്റ്ററി’ എന്ന് മാറ്റുകയായിരുന്നു.

ആദ്യഘട്ടത്തിൽ അര ലിറ്റർ കുപ്പികളിലായിരിക്കും ‘മലബാർ മിസ്റ്ററി’ വിപണിയിലെത്തുക. പ്രതിദിനം 13,500 കെയ്‌സ് മദ്യം ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. സാധാരണക്കാരുടെ ഇഷ്ട ബ്രാൻഡായ ‘ജവാന്’ സമാനമായ വിലയിലായിരിക്കും പുതിയ മദ്യവും ലഭ്യമാവുക എന്നാണ് സൂചന. ഗുണനിലവാരത്തിലും മിതമായ നിരക്കിലും ജനങ്ങളിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ ബ്രാൻഡ് അവതരിപ്പിക്കുന്നത്.

Title ‘Malabar Mystery’; Kerala government’s new liquor at a low price will soon be in the market

By admin