Home Blog Page 73

ഇൻ്റർനാഷണൽ പുലരി ടീ വി അവാർഡുകൾ പ്രഖ്യാപിച്ചു

0

മലയാളത്തിലെ ആദ്യ 24×7 സിനിമ ന്യൂസ്‌ & എന്റർടൈൻമെന്റ് ഇന്റർനെറ്റ്‌ പ്രോട്ടോകോൾ ടെലിവിഷൻ (IPTV) ആയ പുലരി ടീവിയുടെ മൂന്നാമത് “ഇൻ്റർനാഷണൽ പുലരി ടീ വി 2025” അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്ര, സീരിയൽ, ഡോക്യൂമെന്ററി, ഷോർട്ട്ഫിലിം, മ്യൂസിക്കൽ വീഡിയോ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ്ബാബു ജൂറി ചെയർമാനായും, ചലച്ചിത്ര ടെലിവിഷൻ താരം മിസ്സ് മായാവിശ്വനാഥ്, ചലച്ചിത്ര നിരൂപകൻ സുനിൽ സി ഇ, ചലച്ചിത്ര സീരിയൽ താരം ദീപ സുരേന്ദ്രൻ, ചലച്ചിത്ര സംവിധായകൻ ജോളിമസ് എന്നിവർ ജൂറി മെമ്പർമാരുമായിട്ടുള്ള പാനലാണ് മൂന്നാമത് ഇൻ്റർനാഷണൽ പുലരി ടീവി അവാർഡ് 2025 ജേതാക്കളെ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.

ഇൻറർനാഷണൽ പുലരി ടിവി സിനിമ അവാര്‍ഡ് 2025

മികച്ച ജനപ്രിയ സിനിമ – തുടരും (നിർമ്മാതാവ് – എം. രഞ്ജിത്ത്)

മികച്ച സിനിമ – ഉറ്റവർ (നിർമ്മാതാവ് – ഫിലിം ഫാൻ്റസി)

മികച്ച സംവിധായകൻ – അനിൽ ദേവ് (ചലച്ചിത്രം – ഉറ്റവർ)

മികച്ച നവാഗത സംവിധായകൻ – എ ആർ വാടിക്കൽ (ചലച്ചിത്രം – മദർ മേരി)

മികച്ച നടൻ – നിരഞ്ജ് മണിയൻപിള്ള രാജു (ചലച്ചിത്രം – ഗു, ത്രയം)

മികച്ച നടി

  1. ലാലി പിഎം (ചലച്ചിത്രം – മദർ മേരി)
  2. മഞ്ജു നിഷാദ് (ചലച്ചിത്രം – ട്രെയ്‌സിംഗ് ഷാഡോ)

മികച്ച പുതുമുഖ നടി – ആതിര സുധീർ (ചലച്ചിത്രം – ഉറ്റവർ)

മികച്ച ബാലതാരം

  1. തന്മയ സോൾ (ചലച്ചിത്രം – ഇരു നിറം) ‘
  2. കാശ്മീര സുഗീഷ് (ചലച്ചിത്രം – ഒരുമ്പെട്ടവൻ)

മികച്ച തിരക്കഥാകൃത്ത് – എ ആർ വാടിക്കൽ (ചലച്ചിത്രം – മദർ മേരി)

മികച്ച സംഗീത സംവിധായകൻ – രാംഗോപാൽ ഹരികൃഷ്ണൻ (ചലച്ചിത്രം – ഉറ്റവർ)

മികച്ച ബിജിഎം – രഞ്ജിനി സുധീരൻ (ചലച്ചിത്രം – മിലൻ)

മികച്ച പിന്നണി ഗായകൻ

  1. അൻവർ സാദത്ത് (ചലച്ചിത്രം – മിലൻ)
  2. അലോഷ്യസ് പെരേര (ചലച്ചിത്രം – തൂലിക)

മികച്ച പ്രോജക്ട് ഡിസൈനർ – സഞ്ജു എസ് സാഹിബ് (ചലച്ചിത്രം – ഉറ്റവർ)

മികച്ച കുട്ടികളുടെ ചലച്ചിത്ര സംവിധായകൻ – ജിൻ്റോ തോമസ് (ചലച്ചിത്രം – ഇരുനിറം)

മികച്ച സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫിലിം ഡയറക്ടർ – ശരവണ ശക്തി (സിനിമ – പോസ്റ്റ് കാർഡ് (തമിഴ്)

ഇൻറർനാഷണൽ പുലരി ടിവി ടെലിവിഷന്‍ അവാര്‍ഡ് 2025

മികച്ച ജനപ്രിയ സീരിയൽ – ഗീത ഗോവിന്ദം – ഏഷ്യാനെറ്റ്

മികച്ച സീരിയൽ – മാംഗല്യം തന്തുനാനേന
(ആർപി ശ്രീകുമാർ (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ)) – സൂര്യ ടിവി
നിർമ്മാതാവ്: സരിഗമ മുംബെ

മികച്ച സംവിധായകൻ – ശ്രീജിത്ത് പലേരി (സീരിയൽ – മാംഗല്യം തന്തുനാനേന) സൂര്യ ടിവി

മികച്ച നടൻ – പ്രയാൻ വിഷ്ണു (സീരിയൽ – സുഖമോ ദേവി) ഫ്‌ളവേഴ്‌സ് ടിവി

മികച്ച നടി – സുസ്മിത പ്രഭാകരൻ (സീരിയൽ – സുഖമോ ദേവി) ഫ്‌ളവേഴ്‌സ് ടിവി

പുതുമുഖ നടി – ആർച്ച എസ് നായർ (സാന്ത്വനം2 – ഏഷ്യാനെറ്റ്, ആതിര – സൂര്യ ടിവി, ഗായത്രിദേവി എൻ്റെ അമ്മ, മഞ്ഞിൽ വിരിഞ്ഞ പൂവ് – മഴവിൽ മനോരമ)

മികച്ച ലൈവ് കമൻ്റേറ്റർ – ഡോ. പ്രവീൺ ഇരവങ്കര (തൃശൂർ പൂരം) കൈരളി ന്യൂസ്

മികച്ച ക്യാമറാമാൻ – പ്രിയൻ (സീരിയൽ – പവിത്രം) ഏഷ്യാനെറ്റ്

മികച്ച എഡിറ്റർ – അനന്തു (സീരിയൽ – പെയ്തൊഴിയാതേ) സൂര്യ ടിവി

മികച്ച മേക്കപ്പ് – രഞ്ജിത്ത് തിരുവല്ലം (സീരിയൽ – ടീച്ചറമ്മ) ഏഷ്യാനെറ്റ്

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് – വിനീത് വിശ്വനാഥൻ (സീരിയൽ – മഹാലക്ഷ്മി) ഫ്‌ളവേഴ്‌സ് ടിവി

മികച്ച കലാസംവിധായകൻ – സക്കീർ ഹുസൈൻ (സീരിയൽ – മൗനരാഗം) ഏഷ്യാനെറ്റ്

മികച്ച കോസ്റ്റ്യൂമർ – തമ്പി ആര്യനാട് (സീരിയൽ – പവിത്രം) ഏഷ്യാനെറ്റ് …..

ഒപ്പം ഷോർട്ട് ഫിലിം കാറ്റഗറിയിൽ മികച്ച ഷോർട്ട് ഫിലിമായി ഉപ്പ് (നിർമ്മാണം – KPMSM HSS NSS UNIT ), മികച്ച നടനായി പ്രകാശ് വടകര (സ്റ്റെയിൽമേറ്റ്), മികച്ച നടിയായി ജയാ മേനോൻ (സ്റ്റെയിൽമേറ്റ്) തുടങ്ങി നിരവധി ഷോർട്ട് ഫിലിം മറ്റ് കാറ്റഗറി അവാർഡുകളും മ്യൂസിക്കൽ വീഡിയോ വിഭാഗത്തിൽ മികച്ച മ്യൂസിക്കൽ വീഡിയോയായി പൊൻമകൾ (നിർമ്മാണം – പ്രഭ ടി കെ ) തുടങ്ങി നിരവധി മറ്റ് കാറ്റഗറി അവാർഡുകളും പ്രഖ്യാപിച്ചു.

ഡിസംബർ 7 ന് കാലത്ത് 9.30 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്ററിൽ വെച്ചാണ് അവാർഡു വിതരണം …….

പിആർഓ അജയ് തുണ്ടത്തിൽ

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ടൈറ്റിൽ ട്രാക്ക് നാളെ

0

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ടൈറ്റിൽ ട്രാക്ക് നാളെ. ഒക്ടോബർ 30 വൈകുന്നേരം 4.30 നാണ് ഗാനം പുറത്ത് വരുന്നത്. “റേജ് ഓഫ് കാന്ത” എന്ന പേരിൽ ആണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും.

നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്ത് വരികയും മികച്ച പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. “കണ്മണീ നീ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം ആണ് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നത്. ദുൽഖർ സൽമാൻ, നായിക ഭാഗ്യശ്രീ ബോർസെ എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങൾ ആണ് ഈ ഗാനത്തിലൂടെ അവതരിപ്പിച്ചത്.

‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്. ദുൽഖർ സൽമാന്റെ ജന്മദിനത്തിന് പുറത്തു വന്ന, ചിത്രത്തിന്റെ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്നാണ് ടീസർ നൽകിയ സൂചന. സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്.

ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് “കാന്ത”. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നതും വേഫറെർ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ – ശ്രാവൺ പലപർത്തി, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ, വിഎഫ്എക്സ് – ഡെക്കാൺ ഡ്രീംസ്, ഡിഐ കളറിസ്റ്റ് – ഗ്ലെൻ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആർഒ- ശബരി.

ഹാട്രിക് നേട്ടവുമായി പ്രദീപ് രംഗനാഥൻ; ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ നടൻ

0

നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ തൻ്റെ ആദ്യ മൂന്ന് ചിത്രങ്ങൾ 100 കോടി ക്ലബിലെത്തിച്ച ആദ്യ ഇന്ത്യൻ നടനായി മാറി. ഇതോടെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആണ് താരം ഇടം നേടിയത്. “ലവ് ടുഡേ”, “ഡ്രാഗൺ”, “ഡ്യൂഡ്” എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിൽ ഇടം നേടിയ പ്രദീപ് രംഗനാഥൻ ചിത്രങ്ങൾ. കീർത്തിശ്വരൻ സംവിധാനം ചെയ്ത്, മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം, “ഡ്യൂഡ്”, ആദ്യ ആഴ്ചയിൽ തന്നെ ആഗോളതലത്തിൽ 100 കോടി കടന്നു. തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, കർണാടക എന്നിവിടങ്ങളിൽ ദീപാവലി ബോക്‌സ് ഓഫീസിൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടാണ് ചിത്രം മുന്നേറിയത്. ആദ്യ ദിവസം തന്നെ 22 കോടിയാണ് ചിത്രം നേടിയ ആഗോള ഗ്രോസ്.

തൻ്റെ ഈ വിജയത്തിൽ പ്രദീപ് രംഗനാഥൻ പ്രേക്ഷകർക്ക് നന്ദി അറിയിച്ചു. ദുബായ്, മലേഷ്യ, സിംഗപ്പൂർ, യുകെ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ ആരാധകർക്കും മാധ്യമങ്ങൾക്കും തനിക്ക് നൽകിയ തുടർച്ചയായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു .

നടനാകുന്നതിന് മുമ്പ്, ജയം രവിയും കാജൽ അഗർവാളും അഭിനയിച്ച കോമാളി (2019) എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. വേൽസ് ഫിലിം ഇൻ്റർനാഷണൽ നിർമ്മിച്ച ആ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. എജിഎസ് എന്റർടൈൻമെന്റിന്റെ കീഴിൽ പുറത്തിറങ്ങിയ ലവ് ടുഡേ (2022) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പ്രദീപ്, ഈ ചിത്രത്തിലൂടെ ആണ് ആദ്യം 100 കോടി ക്ലബിൽ ഇടം നേടിയത്. അതിന് ശേഷം പ്രദീപ് നായകനായെത്തിയ, അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗൺ (2025) എന്ന ചിത്രം പത്ത് ദിവസത്തിനുള്ളിൽ 100 കോടിയിലധികം കളക്ഷൻ നേടി ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറി. ഇന്ത്യയിലും വിദേശത്തും, അതുപോലെ, മൾട്ടിപ്ലെക്സ്, A ക്ലാസ് സെൻ്ററുകൾ മുതൽ C ക്ലാസ് സെൻ്ററുകളിൽ വരെ വലിയ ജനക്കൂട്ടത്തെ തീയേറ്ററുകളിൽ എത്തിക്കാൻ കഴിയുന്ന ബോക്സ് ഓഫീസ് മൂല്യമാണ് പ്രദീപ് കാണിച്ചു തരുന്നത്.

യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന പ്രദീപ് രംഗനാഥൻ, പുതിയ കാലഘട്ടത്തിലെ മാസ് നായകനായി ആണ് വിലയിരുത്തപ്പെടുന്നത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത “ലവ് ഇൻഷുറൻസ് കമ്പനി (LIK)” ആണ് പ്രദീപ് നായകനായി എത്തുന്ന പുതിയ ചിത്രം. 7 സ്ക്രീൻ സ്റ്റുഡിയോയും റൗഡി പിക്ചേഴ്സും സംയുക്തമായി നിർമ്മിച്ച ഈ ചിത്രം ഇതിനോടകം വലിയ പ്രതീക്ഷയാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാ വ്യവസായത്തിൽ ആദ്യ 3 ചിത്രങ്ങൾ കൊണ്ട് തന്നെ കോളിളക്കം സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യൻ സിനിമയിലെ വമ്പൻ താരമൂല്യത്തിലേക്ക് കുതിക്കുന്ന ഒരാളായി ഉയർന്ന് കൊണ്ടിരിക്കുകയാണ് ഇന്ന് പ്രദീപ് രംഗനാഥൻ. പിആർഒ – ശബരി

ആന്റണി വർഗീസ് – കീർത്തി സുരേഷ് ടീം ഒന്നിക്കുന്നു; പാൻ ഇന്ത്യൻ ചിത്രത്തിന്റെ പ്രൊജക്റ്റ് സൈനിങ്‌ വീഡിയോ പുറത്ത്

0

യുവതാരം ആന്റണി വർഗീസും മലയാളിയും ദേശീയ അവാർഡ് ജേതാവുമായ തെന്നിന്ത്യൻ നായികതാരം കീർത്തി സുരേഷും ആദ്യമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ഋഷി ശിവകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫസ്റ്റ് പേജ് പ്രൊഡക്ഷൻസ്, എ വി എ പ്രൊഡക്ഷൻസ്, മാർഗ എന്റെർറ്റൈനെർസ് എന്നിവയുടെ ബാനറിൽ മോനു പഴേടത്ത്, എ വി അനൂപ്, നോവൽ വിന്ധ്യൻ, സിമ്മി രാജീവൻ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. പ്രോജക്ട് സൈനിങ്‌ വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. “Action Meets Beauty” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

ആക്ഷൻ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹരമായി മാറിയ ആന്റണി വർഗീസ് കീർത്തി സുരേഷിനൊപ്പം ഒന്നിക്കുന്ന ഈ പുതിയ ചിത്രവും ആക്ഷന് പ്രാധാന്യം ഉള്ളതാവുമെന്ന സൂചനയാണ് ലഭിക്കുന്നത്.

തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിരക്കേറിയ താരമായ കീർത്തി സുരേഷ്, ഒരു ചെറിയ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

മറ്റു അണിയറ പ്രവർത്തകരുടെ വിവരങ്ങൾ വൈകാതെ പുറത്ത് വിടും എന്നാണ് സൂചനകൾ. ഡിജിറ്റൽ മാർക്കറ്റിംഗ് – വിവേക് വിനയരാജ്, പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പി ആർ കൺസൽട്ടന്റ് ആൻഡ് സ്ട്രാറ്റജി – ലക്ഷ്മി പ്രേംകുമാർ.

പ്രഗത്ഭരുടെ പ്രശംസകളുമായി ട്രെൻഡാവാൻ തയ്യാറെടുത്ത് ‘ റാം അബ്ദുള്ള ആൻ്റണി

0

കോടമ്പാക്കത്തെ ഇപ്പോഴത്തെ സജീവ ചർച്ചാ വിഷയം ‘ റാം അബ്ദുള്ള ആൻ്റണി ‘ എന്ന സിനിമയാണ്. കൗമാരക്കാരായ മൂന്നു പുതുമുഖങ്ങളെയും , തമിഴിലെ ശ്രദ്ധേയ നടൻ സൗന്ദർ രാജയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ടീ.ജയവേൽ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ‘ കാക്ക മുട്ട ‘, ‘ റേനിഗുണ്ട ‘ എന്നീ സിനിമകൾക്ക് ശേഷം ട്രെൻഡ് സെറ്ററാവും എന്നാണ് നിരീക്ഷകർ പറയുന്നത്. റാം, അബ്ദുള്ള, ആൻ്റണി എന്നീ സ്കൂൾ വിദ്യാർത്ഥികൾ ആസൂത്രിതമായി തെളിയിക്കാനാവാത്ത വിധം ഒരു കൊലപാതകം നടത്തുന്നു. ഇതു ഡിപ്പാർട്ട്മെൻ്റിനും സർക്കാരിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ കൊലപാതക കേസിൻ്റെ അന്വേഷണ സംഘത്തിലെ അംഗമാണ് പോലീസ് കോൺസ്റ്റബിൾ ഗരുഡൻ. കൊലപാതകികളായ മൂന്നു പേരിലേക്കും ഗരുഡൻ എത്തുന്നതോടെ കഥയുടെ ഗതി മാറുകയാണ്. എന്താണീ കൊലപാതത്തിന് പ്രേരണ , എങ്ങനെയാണ് അതി വിദഗ്ദ്ധമായി മൂവരും കൊല നടത്തിയത് , കൊല തെളിയിക്കപ്പെടാതിരിക്കാൻ അവർ സ്വീകരിച്ച രീതി എന്ത് ? ഇത്യാദി ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ആദ്യന്തം സസ്പെൻസ് നിറഞ്ഞ ‘ റാം അബ്ദുള്ള ആൻ്റണി ‘ യിലൂടെ .

ഉള്ളടക്കം കൊണ്ടു പുതുമ തോന്നിപ്പിക്കുന്ന
ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രഗത്ഭ സംവിധായകരായ എസ്. ഏ.ചന്ദ്രശേഖർ , അഗത്തിയൻ, പേരരസു, പൊൻ റാം, എസ് . ആർ. പ്രഭാകരൻ എന്നിവർ ഈ സിനിമയുടെ മേക്കിങ് രീതി കാണുമ്പോൾ തന്നെ ഇതൊരു ട്രെൻഡ് സെറ്ററാവും എന്ന് പ്രവചിക്കയുണ്ടായി എന്നത് ശ്രദ്ധേയമാണ്.
ആൻ്റണിയായി മിനിസ്ക്രീനിലൂടെ തരംഗമായ പൂവൈയാർ, അബ്ദുള്ളയായി അർജുൻ, റാമായി അജയ് ആർനോൾഡ് എന്നിവർ അഭിനയിക്കുന്നു. സൗന്ദർ രാജയാണ് കോൺസ്റ്റബിൾ ഗരുഡൻ എന്ന മർമ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗന്ദർരാജ പറയുന്നു.

” ഞാൻ ഇനി ശക്തമായ നായക വേഷങ്ങളോ വില്ലൻ വേഷങ്ങളോ മാത്രമേ ചെയ്യൂ എന്ന് തീരുമാനിച്ച് ഒരു ഇടവേള എടുത്തിരുന്ന വേളയിലാണ് ജയവേൽ ഈ കഥയുമായി എന്നെ സമീപിച്ചത് . സിനിമയിൽ യാതൊരു മുൻ പരിചയവും ഇല്ലാത്ത ആളാണ് അദ്ദേഹം. സ്വന്തമായി രണ്ട് ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്. ആ പ്രൊഫൈലുമായിട്ടാണ് ജയവേൽ എൻ്റെ മുന്നിൽ എത്തിയത്. കഥയും അത് പറഞ്ഞ രീതിയും വളരെ എക്സ്പീരിയൻസ് ഉള്ള ഒരു ടെക്നീഷ്യൻ പറയുന്ന പോലെ ആയിരുന്നു. അതു തന്നെ എന്നിൽ അദ്ദേഹത്തെ കുറിച്ചുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചു. പടം പൂർത്തിയായി. എൻ്റെ വിശ്വാസം വിഫലമായില്ല. മാനവികതയെ ഉണർത്തുന്ന നല്ലൊരു സസ്പെൻസ് ക്രൈം ത്രില്ലർ സിനിമയായിട്ടുണ്ട് ‘ റാം അബ്ദുള്ള ആൻ്റണി ‘. അവകാശ വാദങ്ങളൊന്നുമില്ല. പടം എല്ലാവർക്കും ഇഷ്ടപ്പെടും സ്വീകാര്യമാവും. ഒരു പുതിയ സംവിധായകൻ്റെ ചിത്രമാണെന്ന് തോന്നില്ല. നാളെ ജയവേൽ തമിഴ് സിനിമയിൽ മുൻ നിര സംവിധായകരിൽ ഒരാളായി മാറും . അതിനുള്ള അസ്ഥിവാരമാണ് റാം അബ്ദുള്ള ആൻ്റണി. എനിക്കും ഈ സിനിമ ഒരു വഴിത്തിരിവാകും എന്ന ശുഭാപ്തി വിശ്വാസമുണ്ട് “

അന്നൈ വേളാങ്കണ്ണി സ്റ്റുഡിയോസിൻ്റെ ബാനറിൽ ക്ലമൻ്റ് സുരേഷ് നിർമ്മിച്ച ‘ റാം അബ്ദുള്ള ആൻ്റണി ‘ ഒക്ടോബർ 31 ന് റിലീസ് ചെയ്യും. സായ് ദീന ,’ തലവാസൽ ‘ വിജയ്, വേലാ രാമമൂർത്തി, കിച്ചാ രവി, ചാമ്സ്, വിനോദിനി വൈദ്യനാഥൻ, ബിഗ് ബോസ് ആർണവ്, രാജ് മോഹൻ, വനിതാ വിജയകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏ. ആർ. റഹ്മാൻ സംഗീത കുടുംബത്തിലെ അംഗമായ ടീ. ആർ. കൃഷ്ണ ചേതൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. എൽ.കേ.വിജയ് യാണ് ഛായഗ്രാഹകൻ

സി. കെ. അജയ് കുമാർ, പി ആർ ഓ

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ; എയർപോർട്ടിലെത്താൻ ഇനി ​ഗതാ​ഗതക്കുരുക്കിനെ ഭയക്കണ്ട

0

കൊച്ചി: സംസ്ഥാനത്ത് പുതിയ ഒരു റെയില്‍വേ സ്റ്റേഷന്‍ കൂടി വരുന്നു. എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരിയിലാണ് പുതിയ സ്റ്റേഷന്‍ വരുന്നത്. ഇതിനായി കേന്ദ്ര റെയിൽവേ ബോർഡ് അനുമതിയായി. ഇത് യാഥാർഥ്യമായാൽ കേരളത്തില്‍ വിമാനത്താവളത്തിനടുത്ത് റെയില്‍വേ സ്റ്റേഷനുള്ള ആദ്യ സ്ഥലമായി നെടുമ്പാശ്ശേരി മാറും.

ട്രെയിന്‍ ഇറങ്ങി ടാക്സികളൊന്നും വിളിക്കാതെ തന്നെ നേരെ വിമാനത്താവളത്തിലേക്ക് എത്തുന്ന തരത്തിലുള്ള സജ്ജീകരണങ്ങളും പുതിയ റെയില്‍വേ സ്റ്റേഷനിലുണ്ടാകും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു. ഇക്കാര്യം ജോർജ്ജ് കുര്യനും സ്ഥിരീകരിച്ചിരുന്നു.

New railway station near nedumbassery airport

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച് മുതൽ; മെയ് എട്ടിന് ഫല പ്രഖ്യാപനം

0

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് അഞ്ചിനു തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാർച്ച് 30 വരെയാണ് പരീക്ഷ നടക്കുക. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കും. സംസ്ഥാനത്ത് 3,000 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും.അതേസമയം, ഹയർ സെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2026 മാർച്ച് അഞ്ചു മുതൽ 27 വരെ ഒന്നാം വർഷ പരീക്ഷകളും, മാർച്ച് ആറു മുതൽ 28 വരെ രണ്ടാം വർഷ പരീക്ഷകളും നടക്കും.

സംസ്ഥാനത്ത് 3,000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും. മെയിൻ പരീക്ഷക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷകൾ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും. സംസ്ഥാനത്ത് 3000 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമായിരിക്കുന്നത്.

kerala exam date

സൗദി നിക്ഷേപസം​ഗമം : നിക്ഷേപകർക്ക് മികച്ച നേട്ടമേകുന്ന സാഹചര്യമാണ് സൗദി അറേബ്യയിലേത് എന്ന് എം.എ. യൂസഫലി

0

റിയാദ് : ആ​ഗോള കമ്പനികളുടെയും ​നിക്ഷേപകരുടെയും മികച്ച സാന്നിദ്ധ്യവും പുതിയ നിക്ഷേപസാധ്യകളും ചർച്ചയായി
ഒൻപതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് റിയാദിൽ പുരോ​ഗമിക്കുന്നു. മെന മേഖലയുടെ പ്രത്യേകിച്ച് സൗദി അറേബ്യയുടെ മികച്ച നിക്ഷേപസാധ്യകൾക്ക് കരുത്തേകുന്നതാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ്. മാറുന്ന നിക്ഷേപസാധ്യകളും, സാങ്കേതിക മുന്നേറ്റങ്ങളും, ജിയോ പൊളിറ്റിക്കൽ സാഹചര്യങ്ങളും ഉൾപ്പടെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിലെ പാനൽ സെഷനുകളിൽ ചർച്ചയായി.

മെന മേഖലയിൽ നിക്ഷേപകർക്ക് ഏറ്റവും മികച്ച നിക്ഷേപ അവസരമാണെന്ന് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് പാനൽ ചർച്ചയിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. റേഡ് വെഞ്ച്വേഴ്‌സ് ഫൗണ്ടിങ്ങ് പാർടണർ ഒമർ അൽമജ്‌ഡൗൾ; വിഷൻ ഇൻവെസ്റ്റ് ചീഫ് പോർട്ട്‌ഫോളിയോ ഓഫീസർ അലി അയൂബ്; ബി ക്യാപിറ്റലിന്റെ സഹസ്ഥാപകനും സഹ-സിഇഒയുമായ രാജ് ഗാംഗുലി എന്നിവരടങ്ങിയ പാനലിസിറ്റുകൾ പങ്കെടുത്ത സെഷനിൽ സൗദി അറേബ്യ, മെന മേഖലയിലെ മികച്ച ഇൻവെസ്റ്റ് ഹബ്ബായി മാറിയെന്ന് അഭിപ്രായപ്പെട്ടു.

നിക്ഷേപകർക്ക് മികച്ച നേട്ടമേകുന്ന സാഹചര്യമാണ് സൗദി അറേബ്യയിലേതെന്നും പൊതുസ്വകാര്യ പങ്കാളിത്വത്തോടെയുള്ള പദ്ധതികൾ സൗദി വിഷന് 2030ന് വേ​ഗതപകരുമെന്നും എം.എ യൂസഫലി പറഞ്ഞു. ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ്, കരുത്തുറ്റ ഇക്കോണമി, മികച്ച അടിസ്ഥാനസൗകര്യം, മികച്ച ഭരണനേതൃത്വം, നിക്ഷേപസൗഹൃദ നയങ്ങൾ എന്നിവ നിക്ഷേപകർക്ക് മികച്ച അവസരമാണ് നൽകുന്നത്. സൗദി വിഷന് 2030ന് പിന്തുണയേകി 100 ലുലു സ്റ്റോറുകളെന്ന പ്രഖ്യാപനം മൂന്ന് – നാല് വർഷത്തിനകം പൂർണമായും യാഥാർത്ഥ്യമാകും. നിലവിൽ 71 സ്റ്റോറുകളാണ് സൗദിയിൽ ലുലുവിനുള്ളത്. സൗദി സ്വദേശികൾക്കും മികച്ച തൊഴിലവസരമാണ് ലുലു നൽകുന്നത്. ന​ഗരാതിർത്തികളിലേക്കും ടൗൺഷിപ്പ് വിപുലമാകുന്ന ഘട്ടത്തിൽ ലുലുവും രാജ്യത്ത് മികച്ച വികസനപദ്ധതികളാണ് നടപ്പാക്കുന്നതെന്ന് യൂസഫലി വ്യക്തമാക്കി.

ഡിജിറ്റൽവത്കരണം, എഐ, റോബോട്ടിക്സ് തുടങ്ങിയ മേഖലയിൽ മികച്ച മുന്നേറ്റമാണ് സൗദി അറേബ്യ നടത്തുന്നത്. വ്യവസായ രം​ഗത്തും ഈ മാറ്റങ്ങൾ ഉൾകൊള്ളാനാണ് ശ്രമിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്വത്തോടെയുള്ള പദ്ധതികൾ സൗദി വിഷന് 2030ന് വേ​ഗതപകരും, കൂടുതൽ നിക്ഷേപങ്ങൾ രാജ്യത്തുണ്ടാകുമെന്നും അദേഹം കൂട്ടിചേർത്തു.

ജിയോ പൊളിറ്റിക്കൽ സാഹചര്യങ്ങൾ മികച്ചതാണെന്നത് മേഖലയിൽ വലിയ നിക്ഷേപങ്ങൾക്ക് വഴിതുറക്കുമെന്ന് റേഡ് വെഞ്ച്വേഴ്‌സ് ഫൗണ്ടിങ്ങ് പാർടണർ ഒമർ അൽമജ്‌ഡൗൾ പറഞ്ഞു. ​ഗുഡ് ​ഗവേൺൻസിന്റെ ഉദാഹരണമാണ് സൗദിയിലേതുെന്നും ആ​ഗോള നിക്ഷേപകരെ ആകർഷിക്കാൻ ഈ ഭരണമികവ് ​ഗുണം ചെയ്യുന്നുണ്ടെന്നും വിഷൻ ഇൻവെസ്റ്റ് ചീഫ് പോർട്ട്‌ഫോളിയോ ഓഫീസർ അലി അയൂബ് അഭിപ്രായപ്പെട്ടു. സ്വദേശി യുവത്വത്തിന്റെ മികവ് വ്യവസായ രം​ഗത്ത് പ്രതിഫലിക്കുന്നുണ്ടെന്ന് ബി ക്യാപിറ്റലിന്റെ സഹസ്ഥാപകനും സഹ-സിഇഒയുമായ രാജ് ഗാംഗുലി ചർച്ചയിൽ ചൂണ്ടികാട്ടി.വിവിധ സെഷനുകളിലെ ചർച്ചയിൽ ആ​ഗോള കമ്പനികളുടെ മേധാവിമാർ ഉൾപ്പടെ

saudi investment meet lulu

കലോത്സവത്തിനിടെ കൊല്ലത്ത് വേദി തകര്‍ന്നു; അധ്യാപികയ്ക്കും വിദ്യാര്‍ഥികള്‍ക്കും പരിക്ക്

0

കൊല്ലം: കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണ് ഒരു അധ്യാപികയ്ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു.കലോത്സവത്തിന്റെ ഭാഗമായി മത്സരങ്ങള്‍ ആരംഭിച്ച് അല്പനേരം കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. പരവൂര്‍ പൂതക്കുളം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് അപകടമുണ്ടായത്.

കലോത്സവത്തിനായി കെട്ടിയ താല്‍ക്കാലിക പന്തലാണ് ശക്തമായ കാറ്റിലും മഴയിലും തകര്‍ന്ന് വീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അധ്യാപിക രശ്മിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kalotsavam Stage collapses in Kollam

സംസ്ഥാന സ്‌കൂൾ കായികമേള ഇന്ന് സമാപിക്കും; അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​നാ​യി മ​ല​പ്പു​റം

0

തിരുവനന്തപുരം: അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേള ഇന്ന് സമാപിക്കും. അവസാന ദിവസമായ ഇന്ന് പതിനാറ് ഫൈനലുകൾ നടക്കും. നിലവിൽ 190 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്മാരായ മലപ്പുറമാണ് ഒന്നാംസ്ഥാനത്ത്. 167 പോയിന്‍റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. കായികമേളയുടെ സമാപനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഒക്ടോബർ 21 നാണ് കായികമേള ആരംഭിച്ചത്. കാ​യി​ക​മേ​ള​യി​ല്‍ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ത​വ​ണ​യും അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​നാ​യി മ​ല​പ്പു​റം മുന്നിട്ട് നിൽക്കുകയാണ്.

236 പോ​യി​ന്‍റോ​ടെ​യാ​ണ് നേ​ട്ടം. ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള പാ​ല​ക്കാ​ടി​ന് 205 പോ​യി​ന്‍റ് മാ​ത്ര​മാ​ണു​ള്ള​ത്. 2024 ൽ 247 ​പോ​യി​ന്‍റു​മാ​യി​ട്ടാ​ണ് മ​ല​പ്പു​റം കി​രീ​ടം നേ​ടി​യ​ത്.അ​വ​സാ​ന ദി​വ​സം 20 പോ​യി​ന്‍റി​ന്‍റെ ലീ​ഡോ​ടെ​യാ​ണ് മ​ല​പ്പു​റം ട്രാ​ക്കി​ലേ​ക്ക് എ​ത്തി​യ​ത്. എ​ന്നാ​ൽ 400 മീ​റ്റ​റി​ൽ വ​ട​വ​ന്നൂ​ര്‍ സ്കൂ​ളി​ലെ താ​ര​ങ്ങ​ളു​ടെ മി​ക​വി​ൽ പാ​ല​ക്കാ​ട് മൂ​ന്നു പോ​യി​ന്‍റി​ന്‍റെ ലീ​ഡ് നേ​ടി. എ​ന്നാ​ൽ റി​ലേ മ​ത്സ​ര​ത്തി​ന്‍റെ ബ​ല​ത്തി​ൽ പാ​ല​ക്കാ​ടി​നെ മ​റി​ക​ട​ന്ന് മ​ല​പ്പു​റം കി​രീ​ട​നേ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

State School Sports Festival to conclude today

എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുമ്പ് നസ്രിയയെ ടാഗ് ചെയ്ത് ഇൻസ്റ്റ സ്റ്റോറിയുമായി ടൊവി! ‘എപ്പളേ റെഡി പുയ്യാപ്ലേ’ എന്ന് നസ്രിയ! സംതിങ്ങ് ഫിഷി എന്ന് ആരാധകർ

0

ചിരവൈരികൾ നേർ‌ക്കുനേർ എത്തുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുന്നേ ഇൻസ്റ്റ സ്റ്റോറിയുമായി ടൊവിനോ തോമസ്. ” എൽ ക്ലാസിക്കോയ്ക്ക് തയ്യാറാണോ? മി, അമോർ ” എന്ന ചോദ്യവുമായി നസ്രിയയെ ടാഗ് ചെയ്താണ് ടൊവി സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. ‘ ‘എപ്പളേ റെഡി പുയ്യാപ്ലേ’ എന്നാണ് ഇതിന് നസ്രിയയുടെ മറുപടി.

ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ഇന്ന് ബാഴ്‌സലോണയ്ക്കെതിരെ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഇൻസ്റ്റയിൽ ടൊവി – നസ്രിയ എൽ ക്ലാസിക്കോ പോരാട്ടം എന്തിനാകുമെന്ന സംശയത്തിലാണ് പ്രേക്ഷകർ.

ഇവർ ഒരുമിക്കുന്ന സിനിമ വരാൻ ഒരുങ്ങുകയാണോ, അതോ മറ്റെന്തെങ്കിലുമാണോ എന്നാണ് ഇതോടെ അഭ്യൂഹം സോഷ്യൽ മീഡിയയിൽ പരന്നിരിക്കുന്നത്. ഏതായാലും ടൊവിയുടെയും നസ്രിയയുടേയും സ്‌റ്റോറി കണ്ട് സംതിങ്ങ് ഫിഷി! എന്നാണ് പലരും പറയുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടൊവിനോ തോമസും നസ്രിയ നസീമും ഒന്നിക്കുന്ന മുഹ്‌സിൻ പരാരി ചിത്രത്തിൻ്റെ കാസ്റ്റിങ്ങ് കോൾ വന്നിരുന്നു. ഇൻസ്റ്റ സ്റ്റോറിയും ഇതും മുൻ നിർത്തിയും പ്രേക്ഷകർക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്.

പ്രേക്ഷക പ്രശംസ നേടിയ ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകൻ സക്കരിയയുമായി ചേർന്നാണ് മുഹ്‌സിൻ പരാരി ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എ.വി.എ പ്രൊഡക്ഷൻസ്, മാർഗ്ഗ എന്റർടെയിൻമെന്റ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളാണ് ഈ ചിത്രത്തിനായി ഒന്നിക്കുന്നത്. പി ആർ ഒ : ആതിര ദിൽജിത്ത്.

കാന്താര ചാപ്റ്റർ 1′ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; ഈ മാസം 31 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ!

0

കൊച്ചി: ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കാന്താര ചാപ്റ്റർ 1’-ൻ്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഈ വെള്ളിയാഴ്ച, 2025 ഒക്ടോബർ 31 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും.

തിയേറ്ററുകളിൽ ചരിത്രം സൃഷ്ടിച്ച ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ സ്ട്രീം ചെയ്യാൻ ലഭ്യമാകും.

കാന്താരയുടെ പ്രീക്വൽ ആയ ‘കാന്താര ചാപ്റ്റർ 1’ ഇതിനകം ആഗോള ബോക്സ് ഓഫീസിൽ 800 കോടി രൂപയിലധികം കളക്ഷൻ നേടി ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയിരുന്നു. ഭൂതകോലത്തിൻ്റെയും ദൈവീകമായ വിശ്വാസത്തിൻ്റെയും കഥ പറയുന്നതാണ് ചിത്രം