HomeNewsഅര്‍ഹരായ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പ്രമോഷന്‍; ഉത്തരവ് ഉടനെന്ന് കെ.ബി ​ഗണേഷ് കുമാർ

അര്‍ഹരായ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പ്രമോഷന്‍; ഉത്തരവ് ഉടനെന്ന് കെ.ബി ​ഗണേഷ് കുമാർ

മലപ്പുറം: ദീർഘനാളായ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അഭ്യർത്ഥനയ്ക്ക് പരിഹാരവുമായി ​ഗതാ​ഗതമന്ത്രി കെ.ബി ​ഗണേഷ് കുമാർ. അര്‍ഹരായ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പ്രമോഷന്‍ ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍ പ്രതികരിച്ചു. രണ്ടുദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ഈ വര്‍ഷം വിവിധ തസ്തികളില്‍ നിന്നായി ഒരുപാട് ജീവനക്കാര്‍ വിരമിക്കുന്നുണ്ട്. ഇൗ ഒഴിവുകള്‍ പരിഗണിച്ചാണ് പ്രമോഷന്‍ നല്‍കുന്നത്. നിലവിലുള്ള ജീവനക്കാരില്‍ ഏറെയും ദീര്‍ഘനാള്‍ സര്‍വീസുള്ളവരാണ്. ഇവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിലൂടെ കെഎസ്ആര്‍ടിസി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Promotion to all eligible KSRTC employees; KB Ganesh Kumar
RELATED ARTICLES
- Advertisment -
Google search engine

Most Popular