Home Blog Page 636

വിവാദ ശബ്ദരേഖയിലെ ആദ്യഭാഗം മാത്രമാണ് തന്റേത് : എ കെ ശശീന്ദ്രന്‍

0

വിവാദ ശബ്ദരേഖയിലെ ആദ്യഭാഗം മാത്രമാണ് തന്റേത് എന്നും ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും  മീഡിയവണ്‍ ടീവിക്കു നൽികിയ ഇന്റർവ്യൂ വിൽ  എ കെ ശശീന്ദ്രന്‍  വ്യക്തമാക്കി.

ശബ്ദരേഖ അവിശ്വസനീയം എന്ന് താന്‍ പറഞ്ഞത് നിഷേധിക്കല്‍ തന്നെയാണ് എന്നും . നിഷേധിക്കലെന്ന വാക്ക് ഉപയോഗിച്ചിട്ടില്ല എന്ന് മാത്രമെയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു . നിരപരാധിത്വം തെളിഞ്ഞാലും അധികാരത്തില്‍ തിരിച്ചെത്തണമോയെന്ന് ആലോചിച്ച ശേഷം തീരുമാനിക്കും. ഫോണ്‍ സംഭാഷണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് ന്യായമായും സംശയിക്കാം. തന്നോട് സംസാരിച്ചത് മാധ്യമ പ്രവര്‍ത്തകയാണോയെന്നതും അന്വേഷണത്തില്‍ തെളിയട്ടെയെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ഇതിനിടയിൽ സൈബർ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫിസിലും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പോലീസും അന്വേഷണം ആരഭിക്കും .ഇതുനുപുറമെ  ഒരുകൂട്ടം വനിതാ മാധ്യമപ്രവർത്തകർ ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു .

വീഡിയോ കാണാം

മന്ത്രി എ.കെ ശശീന്ദ്രന്‍ന് എതിരെയുള്ള ആരോപണം ഗൗരവരതരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

0

മന്ത്രി എകെ ശശീന്ദ്രന്‍റേതെന്ന നിലയിൽ മംഗളം ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ശബ്ദരേഖ ഗൗരവരതരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആക്ഷേപത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തു പറഞ്ഞു. ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രന്റെത് എന്നുകരുതുന്ന ലൈംഗീക സംഭാഷണം ആണ് മംഗളം ടെലിവിഷൻ പുറത്തുവിട്ടത്  . പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് ‘മംഗളം ടെലിവിഷന്‍’ പുറത്തു വിട്ടിരിക്കുന്നത്. മന്ത്രി രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന. വൈകീട്ട് മൂന്ന് മണിക്ക് മന്ത്രി മാധ്യമങ്ങളെ കാണും.

മന്ത്രി എ.കെ ശശീന്ദ്രന്റെത് എന്നുകരുതുന്ന ലൈംഗീക സംഭാഷണം മംഗളം ടെലിവിഷൻ പുറത്തുവിട്ടു 

0

ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രന്റെത് എന്നുകരുതുന്ന ലൈംഗീക സംഭാഷണം മംഗളം ടെലിവിഷൻ പുറത്തുവിട്ടു . പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് ‘മംഗളം ടെലിവിഷന്‍’ പുറത്തു വിട്ടിരിക്കുന്നത്. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് ഇതിൽ വന്നിരിക്കുന്നത്. ‘ഞാന്‍ ഇപ്പോള്‍ ഗോവയിലാണ്. ഞാന്‍ വിചാരിക്കുവായിരുന്നു എന്റെ പെണ്ണ് എന്താ എന്നെ വിളിക്കാത്തതെന്ന്’ എന്നു തുടങ്ങുന്ന സംഭാഷണം മുന്നോട്ടു നീങ്ങുമ്പോള്‍ തികച്ചും അറപ്പും വെറുപ്പും ഉളവാക്കുന്ന തരത്തിലാണ് .പഠിച്ചിട്ട് പ്രതികരിക്കാമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വാർത്തയെ കുറിച് പ്രതികരിച്ചത് .

മന്ത്രി എ.കെ ശശീന്ദ്രന്‍ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നും എത്രയും വേഗം രാജിവെച്ച് പുറത്തു പോകണമെന്നും പി.സി ജോര്‍ജ് എം.എല്‍.എ പറഞ്ഞു

പുറത്തുവിട്ട ആദ്യഘട്ട വീഡിയോ….. (കുട്ടികള്‍ ഇത് കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക)

Credit :Mangalam TV

പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമയി വിഎസ് അച്യുതാനന്ദന്‍

0

പോലീസിനെ കയറൂരി വിടരുതെന്ന് സംസ്ഥാനകമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പോലീസിന്‍റെ പ്രവര്‍ത്തനം ഇത്തരത്തിലാണങ്കില്‍ അത് സര്‍ക്കാരിനെ ബാധിക്കുമെന്നും വിഎസ് പറഞ്ഞു. സര്‍ക്കാരിന്‍റെ പത്ത് മാസത്തെ പ്രവര്‍ത്തനം വിലയരുത്താന്‍ നടക്കുന്ന യോത്തിലാണ് വിഎസ് പൊലീസിനെതിരെ ആഞ്ഞടിച്ചത്. പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. പൊലീസിനെ ഇത്തരത്തില്‍ കയറൂരി വിടരുത്. പൊലീസിന്‍റെ നിലപാടുകള്‍ സര്‍ക്കാരിനെ തന്നെ ബാധിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണെമന്നും വിഎസ് ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷയമായി ബന്ധപ്പെട്ട വിഷങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും വിഎസ് ആവശ്യപ്പട്ടു. ഭൂമിയും പാര്‍പ്പിടവും സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു .നാല് ദിവസം നീണ്ടു നിന്ന യോഗം ഇന്നവസാനിക്കും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ് രാഷ്ട്രീയം വിട്ടു

0

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ് രാഷ്ട്രീയം വിടുന്നു. ചീഞ്ഞളിഞ്ഞ ഈ രാഷ്ട്രീയവുമായി മുന്നോട്ടുപോകാനാകില്ലെന്നും താത്കാലികമായി രാഷ്ട്രീയം വിടുകയാണെന്നും സിആര്‍ മഹേഷ് അറിയിച്ചു. പാര്‍ട്ടിക്ക് വേണ്ടിയുള്ള രക്തസാക്ഷിത്വമാണ് തന്‍റേതെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളിയില്‍ തന്നെ തോല്‍പ്പിച്ചത് കോണ്‍ഗ്രസിലെ ചില സ്ഥാനമോഹികളുടെ പ്രസ്താവനകളാണ്. താന്‍ ആര്‍എസ്എസ് ആണെന്ന് പോലും ചിലര്‍ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും എ.കെ ആന്‍റണിയേയും വിമര്‍ശിച്ചുള്ള സി.ആര്‍ മഹേഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള നിലപാടും അഭിപ്രായവുമാണ് താന്‍ നടത്തിയത്. മാന്യനായ നേതാവാണ് രാഹുല്‍ ഗാന്ധി. താന്‍ ഏറെ ഇഷ്ടപ്പെടുന്ന നേതാവുമാണ് അദ്ദേഹം. കോൺഗ്രസി​ന്‍റെ നേതൃത്വം ഏറ്റെടുക്കാൻ താൽപര്യമില്ലെങ്കിൽ രാഹുൽ ഗാന്ധി സ്​ഥാനം ഒഴിയണമെന്നായിരുന്നു പോസ്റ്റ്. എന്നാൽ മഹേഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് നിര്‍ഭാഗ്യകരമാണെന്നും ഒ‍ഴിവാക്കണമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും സംസ്ഥാനത്തും ഉരുകി ഇല്ലാതായി തീരുന്നത് ലാഘവത്തോടെ കണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നതാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പടനയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുകയാണെന്നും പാർട്ടിയുടെയും പാർട്ടിയെ സ്നേഹിക്കുന്നവരുടെയും മനസ് തേങ്ങുകയാണെന്നുമായിരുന്നു മഹേഷിന്‍റെ വിമര്‍ശനം. മഹേഷിന്റെ ഈ വിമര്ശനത്തിനെതിരെ ഉമ്മൻ‌ചാണ്ടി ഉൾപ്പെടെയുള്ള പാർട്ടിയിലെ മുതിർന്ന നേതാക്കൾ ശക്തമായ ഭാഷയിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സി.ആര്‍ മഹേഷിന്‍റെ വിമര്‍ശനത്തിന് പ്രസക്തിയില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഈ രാഷ്ട്രീയം താത്കാലികമായി ഉപേക്ഷിക്കുന്നുവെന്ന് പത്ര സമ്മേളനത്തിലൂടെയാണ് മഹേഷ് വ്യക്തമാക്കിയത്. തല്ക്കാലം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പോകില്ലെന്നും സി ആർ മഹേഷ് വ്യക്തമാക്കി.

സംവിധായകൻ ദീപൻ അന്തരിച്ചു

0

കൊച്ചി ∙ മലയാളത്തിലെ പ്രശസ്ത സംവിധായകൻ ദീപൻ (47) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾസംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം . സംസ്കാരം നാളെ തിരുവനന്തപുരത്തു നടക്കും. പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ് ദീപൻ . ഭാര്യ ദീപ. മക്കൾ: മാധവൻ, മഹാദേവൻ.

ദീപൻ ഏഴു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ജയറാമിനെ നായകനായ ‘സത്യ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം . ഡോൾഫിൻ ബാറാണ് പുറത്തിറങ്ങിയ അവസാന ചിത്രം. ഷാജി കൈലാസിന്റെ സഹായിയായാണ് ദീപൻ സിനിമയിൽ സജീവമാകുന്നത്. 2003ല്‍ സായികുമാർ പ്രധാനകഥാപാത്രമായ ‘ദ് കിങ് മേക്കർ ലീഡർ’ ആണ് അദ്ദേഹത്തിന്റെ ആദ്യചിത്രം . പൃഥ്വിരാജ് ചിത്രം പുതിയമുഖത്തിലൂടെ ദീപൻ അറിയപ്പെടുന്ന സംവിധായകനായി മാറിയത് .

നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

0

കൊച്ചി : പ്രമുഖ കന്നട നിര്‍മാതാവും ബിസിനസ്സുകാരനുമായ നവീനുമായി നടി  ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു.

പരമ്പരാഗത കന്നട ആചാരപ്രകാരമാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. തൃശൂരിലെ ഭാവനയുടെ വീട്ടില്‍ വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ 16ഓളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടി മഞ്ജുവാര്യരും ചടങ്ങിലെത്തിയിരുന്നു.

ഒരു കന്നട നിര്‍മാതാവുമായി ഭാവന പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താന്‍ പ്രണയത്തിലാണെന്ന് ഭാവനയും പറഞ്ഞിരുന്നു.

വിവാഹം ചിങ്ങത്തിലുണ്ടാവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

 

ചിത്രങ്ങൾ കാണാം 

സുഗതകുമാരിയുടെ ജീവിതം സിനിമയാകുന്നു

0

മാധവിക്കുട്ടിക്ക് പിന്നാലെ കവയിത്രി സുഗതകുമാരിയുടെ ജീവിതത്തിലെ ഒരേടും സിനിമയാകുന്നു.സുഗതകുമാരിയുടെ അനുഭവകഥകളെയും ‘പട്ടുപാവാട’ എന്ന കവിതയെയും അടിസ്ഥാനമാക്കി ഡോ. സുരേഷ് മണിമല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പവിഴമല്ലി. സുഗതകുമാരിയെ പ്രതിനിധാനം ചെയ്യുന്ന പാർവതിടീച്ചർ എന്ന കഥാപാത്രമായി ആശാ ശരത് വെള്ളിത്തിരയിലെത്തുന്നു. അനാഥത്വത്തിന്റെയും ജീവിതപ്രതിസന്ധികളുടെയും നടുവിൽപ്പെട്ടുപോയ ഏതാനും ബാല്യങ്ങളുടെ ഹൃദയസ്പർശിയായ കഥകളും ഇഴചേർന്നു നിൽക്കുന്ന മുഹൂർത്തങ്ങളും പകർത്തുന്ന ഈ ചിത്രം സമൂഹമനസാക്ഷിയുടെ നേർക്കു പിടിച്ച വാചാലമായ ഒരു കണ്ണാടിയാണ്. ടീച്ചറുടെ കാവ്യലോകത്തിന്റെയും സാമൂഹിക ഇടപെടലുകളുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ട് നിർവഹിക്കുന്നു. സുഗതകുമാരിയുടെ കവിതകൾക്കും ലക്ഷ്മീദേവിയുടെ ഗാനങ്ങൾക്കും ഡോ. സുരേഷ് മണിമല ഈണം നൽകുന്നു.

ഏപ്രിൽ അവസാനവാരത്തിൽ ചിത്രീകരണമാരംഭിക്കുന്ന ‘പവിഴമല്ലി’യുടെ പ്രീ-പ്രൊഡക്‌ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുന്നു. പുലരി ക്രിയേഷൻസിന്റെയും വീ ഹിയർ യൂ ഇൻഡ്യാ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ സഹൃദയരുടെ ഒരു വലിയ സംഘമാണ് ഈ ചിത്രത്തിന്റെ നിർമ്മാണത്തിനു പിന്നിൽ. സനിൽകുമാർ കെ. നായരും സജീവ് കരുണാകരനും നേതൃത്വം നൽകുന്ന ഈ സംരഭത്തിൽ നിന്നുമുള്ള വരുമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വേണ്ടി മാറ്റിവയ്ക്കുന്നതാണ്.

ഡെഡ്പൂള്‍ 2 ട്രെയിലര്‍ പുറത്തിറങ്ങി

0

ലോകമെങ്ങുമുള്ള സിനിമ പ്രേമികളെ കീഴടക്കിയ ഡെഡ്പൂള്‍ സിനിമയുടെ രണ്ടം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി . റിലീസ് ചെയ്ത് കുറച്ചു മണിക്കൂറിനുള്ളില്‍ ലക്ഷകണക്കിന് ആളുകള്‍ ട്രെയിലര്‍ കണ്ടു കഴിഞ്ഞു. 2018ല്‍ തീയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ റയാന്‍ റെയ്നോള്‍ഡ്സ് ആണ് ഡെഡ്പൂള്‍ ആയി എത്തുന്നത്. ഡേവിഡ് ലെയ്ച്ച് ആണ് സംവിധായകന്‍.

പുറത്തിറങ്ങിയ ട്രെയിലറില്‍ കൊലയാളിയുടെ കൈയില്‍ നിന്നും വൃദ്ധനെ രക്ഷിക്കാനായി ടെലിഫോണ്‍ ബൂത്തില്‍ നിന്നും സൂപ്പര്‍മാന്‍ വേഷത്തിലേക്ക് മാറുന്ന താരം എത്താന്‍ വൈകുന്നു. ഇതിനിടയിൽ കൊലയാളി വൃദ്ധനെ വെടിവെച്ചു കൊല്ലുന്നു .ഇതോടെ നിരാശനായ താരം കൊല്ലപ്പെട്ടയാളുടെ നെഞ്ചില്‍ തലവെച്ചു കിടക്കുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്.

വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്ന് പിന്‍മാറി

0

മാര്‍ച്ച് 29 തൃശൂര്‍ സ്വദേശി സന്തോഷുമായി നടക്കാനിരുന്ന വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്‍മാറി. വാര്‍ത്താ സമ്മേളനത്തിലുടെയാണ് വിജയലക്ഷ്മി ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.
സന്തോഷിന്റെ നിബന്ധനകളാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വിജയലക്ഷി പറഞ്ഞു. സംഗീത പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും സംഗീത അദ്ധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും സന്തോഷ് പറഞ്ഞതായി വിജയലക്ഷ്മി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാതാപിതാക്കളില്ലാത്ത സന്തോഷ് വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും നിശ്ചയത്തിനു ശേഷം സന്തോഷിന്റെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു.ആരുടെയും പ്രേരണയാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.

എബി റിവ്യു – Aby Malayalam Review

0

കുഞ്ഞിരാമായണത്തിനുശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കി നിർമ്മിക്കുന്ന വിനീത് ശ്രീനിവാസൻ നായകനാകുന്ന മലയാളചിത്രമാണ് എബി . പറക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രത്തിൽ വിനീതിനെക്കൂടാതെ അജു വര്‍ഗീസ്, മറീന മൈക്കിള്‍, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, ബോളിവുഡ് താരം മനീഷ് ചൗധരി, വിനീതാ കോശി, ഹരീഷ് പേരടി എന്നിവർ വേഷമിട്ടിരിക്കുന്നു.

നവാഗതനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സന്തോഷ് ഏച്ചിക്കാനം ഛായാഗ്രഹണം സുധീര്‍ സുരേന്ദ്രന്‍ എന്നിവരാണ് . ബിജിബാല്‍, അനില്‍ ജോണ്‍സണ്‍, ജെയ്‌സണ്‍ ജെ. നായര്‍ എന്നിവര്‍ സംഗീതം നൽകിയ ചിത്രത്തിൽ ഗാനങ്ങൾ എഴുതിയത് റഫീക്ക് അഹമ്മദ് ഉം , സന്തോഷ് വര്‍മയും ചേർന്നാണ് .

ആകാശത്തു പറന്നുയരാൻ ആഗ്രഹിക്കുന്ന എബി എന്ന വിനീത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലത്തുനിന്നാണ് കഥ തുടങ്ങുന്നത് . സ്വഭാവത്തിൽ ചെറിയ അസ്വാഭാവികതയുള്ള എബിയെ പഠിപ്പിക്കാനായി ഒരു സ്‌പെഷ്യല്‍ സ്‌കൂളില്‍ കൊണ്ട് ചേര്‍ക്കുന്നു. തുടർന്ന് സ്വപ്നങ്ങൾക്കു ചിറകുകൾ വിടർത്തി പറന്നുയരാൻ ആഗ്രഹിക്കുന്ന എബിയുടെ ജീവിതമാണ് ചിത്രം പറയുന്നത് .

എബിയ്ക്കു ചുറ്റും നേരിടാൻ വെല്ലുവിളികൾ ഏറെയാണ് . കുട്ടിക്കാലത്ത് സംസാരശേഷി ഇല്ലാതിരുന്ന എബി വളരുന്നതോടെ സംസാരിച്ചു തുടങ്ങുന്നു. ഗ്രാമത്തിൽ ജനിച്ച എബി ഒരുപാട് ഒരുപാട് സ്വപ്‌നങ്ങള്‍ പേറി ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് ചേക്കേറുന്നു.

ഒരു വിമാനം ഉണ്ടാക്കി പറത്തുക എന്നുള്ളത് എബിയുടെ ആഗ്രഹവും സ്വപ്നവുമായി മാറുന്നു. നഗരത്തിലേക്ക് ചേക്കേറുന്ന എബി ആക്രി പെറുക്കുന്നവര്‍ക്കിടയിൽ ജീവിക്കേണ്ടതായി വരുന്നു . ഇതിനിടയിൽ വിമാന കമ്പനി നടത്തി കടം കയറിയ ഒരു മനുഷ്യന്‍ എബിയുടെ സ്വപ്നങ്ങൾക്കു കൂട്ടാകുന്നു .
വിമാനം നിർമ്മിക്കണം എന്ന ആഗ്രഹവുമായി നഗരത്തിലെത്തിയ എബിയ്ക്കു അയാൾ സഹായമാകുന്നു .

അച്ഛൻ തന്റെ സ്വപ്നങ്ങൾക്കു തടസ്സമാകുമെന്നതിനാലാണ് എബി നഗരത്തിലെത്തിയത്. ഇടക്ക് കളികൂട്ടുകാരിയെ കാണുന്ന ഗ്രാമത്തിലേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു , പക്ഷെ വിമാനം നിർമ്മിക്കുക എന്ന തന്റെ സ്വപ്നത്തിനു അച്ഛൻ എതിർക്കുമെന്നതിനാൽ അവൻ തിരിച്ചു പോകുന്നില്ല . വിഷമങ്ങളെല്ലാം മാറ്റിവെച്ചു എബി വിമാന നിർമാണനത്തിൽ ഏർപ്പെടുന്നു .വെല്ലുവിളികളെ അതിജീവിച്ച് തന്റെ സ്വപ്നസാക്ഷാത്ക്കാരത്തിലേക്ക് എബി പറന്നടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

എബിയുടെ ജീവിതത്തിലെ നാലു ഘട്ടങ്ങൾ ചിത്രത്തിലുണ്ട്.ഒരു കാലഘട്ടമൊഴികെ ബാക്കി എല്ലാം വിനീത് തന്നയാണ് അവതരിപ്പിച്ചിരിക്കുന്നത്. എബിയുടെ കുട്ടികാലം അവതരിപ്പിച്ചത് വസുദേവ് എന്ന കുട്ടിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

വിനീതിന്റെ സിനിമ ജീവിതത്തിലെ ഒരു മികച്ച കഥാപാത്രമാണ് എബി. പേരു പോലെ തന്നെ ലളിതമാണ് എബി എന്ന സിനിമയും . അമിത പ്രതീക്ഷകളില്ലാതെ തിയറ്ററില്‍ പോയാല്‍ ആസ്വദിച്ചിറങ്ങാവുന്ന ഒരു കുടുംബ ചിത്രമാണ് എബി.

കോടതി മുറിയില്‍ നിന്ന് പള്‍സര്‍ സുനിയെ പോലീസ് പിടികൂടിദൃശ്യങ്ങൾ

0

കോടതി മുറിയില്‍ നിന്ന് പള്‍സര്‍ സുനിയെ പോലീസ് പിടികൂടിദൃശ്യങ്ങൾ കാണാം