Home Blog Page 605

കൊച്ചി മെട്രൊയുടെ ഉദ്ഘാടനം മെയ് 30ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

0

കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30 ന് ഉണ്ടാകില്ലെന്നും തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു .പ്രധാനമന്ത്രിയുടെ  സൗകര്യത്തിന്  ഉദ്ഘാടനം നടത്തുവാനാണ്  സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും . ഏപ്രിൽ 11 ന് പ്രധാനമന്ത്രിയെ ക്ഷണിച്ച് കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി .

കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30 ന് തന്നെനടത്തുമെന്നും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്തിരിക്കില്ലെന്നുമുള്ള കടകംപള്ളിയുടെ പ്രസ്താവന വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവന ഇറക്കിയത് .

ഇതിനിടയിൽ കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു കാര്യവും അറിയില്ലെന്ന് കെഎംആര്‍എല്‍ കെഎംആര്‍എല്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു .

ബാഹുബലി രണ്ടാം ഭാഗത്തിലെ ആദ്യ വിഡിയോ ഗാനം കാണാം

0

ആയിരം കോടിയുടെ ബോക്സ് ഓഫിസ് കളക്ഷൻ നേടിയ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി .സാഹോരെ ബാഹുബലി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത് .

സിനിമയിലെ പെൺകൂട്ടായ്മയ്ക്ക് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ

0

മലയാളം സിനിമയിലെ പെൺകൂട്ടായ്മയ്ക്ക് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ .ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രതേക കമ്മിറ്റിയെ നിയോഗിക്കുമെന്നും സിനിമമേഖലയിലെ ലൈംഗികാതിക്രവും ലൈംഗിക ചൂഷണവും തടയാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടികളും സീകരിക്കുമെന്നും മലയാളം സിനിമയിലെ പുതിയ പെണ്‍കൂട്ടായ്മയായ ‘വിമൻ കലക്ടീവ് ഇന്‍ സിനിമ’ പ്രതിനിധികൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി .പെണ്‍കൂട്ടായ്മക്കുവേണ്ടി ബീനാപോള്‍, മഞ്ജുവാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്‍റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്‍, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് .

അന്താരാഷ്ട്ര കോടതി വിധി തള്ളി പാകിസ്ഥാന്‍

0

മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതി വിധി തങ്ങൾക്ക് ബാധകമല്ലെന്ന് പാകിസ്ഥാൻ . കുല്‍ഭൂഷണ്‍ വിഷയം അന്താരാഷ്ട്ര കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ല എന്നും പാകിസ്ഥാൻ സൈനിക കോടതി വിധിയില്‍ മാറ്റമില്ലെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. കുല്‍ഭൂഷണിന് ദയാഹര്‍ജി സമര്‍പ്പിക്കാൻ അവസരം ഉണ്ടാകുമെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. കുല്‍ഭൂഷണ്‍ കേസില്‍ മാനുഷിക വികാരമുയര്‍ത്തി ശ്രദ്ധതിരിക്കാനാണ് ഇന്ത്യ ശ്രമിച്ചതെന്ന് പാക് വിദേശകാര്യ വക്താവ് പ്രതികരിച്ചു.

കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തു

0

മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ വി​ധി​ച്ച പാ​ക്കിസ്താന്‍റെ നടപടി അന്തര്‍ദേശിയ നീതിന്യായ കോടതി സ്റ്റേ ചെയ്തു. ജഡ്ജി റോണി അബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ബെഞ്ചാണ് സ്റ്റേ ചെയ്തത്.

കുൽഭൂഷൺ ജാദവ് ഇന്ത്യക്കാരനാണെന്ന് അംഗീകരിച്ചിട്ടുള്ള പാകിസ്ഥാൻ കുൽഭൂഷണെ കാണാൻ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി .ഇന്ത്യൻ നയതന്ത്രപ്രതിനിധിക്ക് കുൽഭൂഷനെ സന്ദർശിക്കാൻ അനുമതി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു .അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാക്കിസ്ഥാനോടു കോടതി നിർദേശിച്ചു .

മലയാള സിനിമയിൽ സ്ത്രീകള്‍ക്കായി പുതിയ സംഘടന

0

മലയാള സിനിമയിൽ വുമണ്‍കളക്ടീവ് ഇന്‍ സിനിമ എന്ന പേരിൽ സ്ത്രീകള്‍ക്കായി പുതിയ സംഘടന രൂപീകരിക്കുന്നു .ഇന്ത്യന്‍ സിനിമയില്‍ ഇതാദ്യമായാണ് വനിതകള്‍ക്കായി സംഘടന രൂപീകരിക്കുന്നത്. റിമ കല്ലിങ്കൽ,ബീന പോൾ, മഞ്ജു വാര്യർ, സജിത മഠത്തിൽ, വിധു വിൻസന്‍റ്, പാർവതി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് . സംഘടന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കണ്ട് ചർച്ചകൾ നടത്തും.

പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം

0

നൂറ്റാണ്ടുകൾ പഴക്കമുള്ളതും സർവൈശ്വര്യ പ്രധായകനും ഉഗ്രമൂർത്തിയും മലയുടെ അധിപനുമായ അപ്പൂപ്പൻ കുടികൊള്ളുന്ന പുണ്യ ക്ഷേത്രം ആണ് പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം .പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ കൊടുമൺ ചിലന്തി ക്ഷേത്രത്തിനു സമീപം ഉള്ള ചന്ദനപ്പള്ളി റബ്ബർ സ്റ്റേറ്റിനുള്ളിലായിട്ടാണ് പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം സ്ഥിതി ചെയുന്നത് .പ്രകൃതിയുടെ വശ്യമനോഹാരിത റബ്ബർ മരങ്ങൾ മറച്ചുവെക്കപെട്ടുപോയോ എന്ന് അതിശയിക്കാതെ ഇവിടുത്തെ കാഴ്ചകൾ കാണുക അസാധ്യം തന്നെ .പാറകളും വെള്ളച്ചാട്ടങ്ങളും മയിലുകളുടെ സാനിധ്യവും എല്ലാം മറ്റൊരു അനുഭൂതി ഉളവാക്കുന്നതാണ് .

ക്ഷേത്ര ഐതീഹ്യം

അതിപുരാതനകാലത്ത് മണക്കാട്ട് ദേവീക്ഷേത്രത്തിൽ നിന്നും ഊരാളി തുള്ളി കോടി എഴുന്നള്ളത്തു വന്നിരുന്ന മണക്കാട്ട് ദേവീക്ഷേത്രത്തിന്റെ കോട്ടയെന്ന ഖ്യാതി കൂടി ഉള്ള ഈക്ഷേത്രം 99 മലകളിൽ പ്രതിധാനപെട്ട 21 മലകളിൽ ഒരു മലയാണ് പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം.ശ്രീപാർവ്വതിമാരുടെ മലദൈവരൂപങ്ങളായ ഉഗ്രകോപിഷ്ഠരും ഇഷ്ടവരദായകരുമായ മലഅപ്പൂപ്പനും അമ്മൂമ്മയും ആണ് ഇവിടുത്തെ പ്രധാന മൂർത്തികൾ .പുരാതനകാലത്ത് ഇവിടെ പടയണി നടന്നിരുന്നതിനാലും പാറയുടെ മുകളിൽ സ്ഥിതിചെയ്തിരുന്നതിനാലും പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം എന്ന പേരിൽ ഈ ക്ഷേത്രം കീർത്തി പ്രാപിച്ചു .

ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള വഴി

പത്തനംതിട്ട കൊടുമൺ ജങ്ഷനിൽ നിന്നും കൂടൽ റൂട്ടിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ  കല്ലേലിൽ  എന്ന സ്ഥലത്തു എത്തിച്ചേരാം തുടർന്ന്  പ്ലാനറ്റേഷന് ഗാർഡുകളുടെ അനുമതിയോടെ  റബർ സ്റ്റേറ്റിനുള്ളിലുള്ള വഴികളിലൂടെ ക്ഷേത്രത്തിൽ എത്തിച്ചേരാം .

കൂടാതെ  പത്തനംതിട്ട – പുനലൂർ  റൂട്ടിനിടയിലുള്ള നെടുമൺകാവ് ജങ്ക്ഷനിൽ നിന്നും കൊടുമൺ റൂട്ടിലേക് 5 കിലോമീറ്റർ സഞ്ചരിച്ചും ക്ഷേത്രത്തിൽ എത്തിച്ചേരാവുന്നതാണ് .Contact Phone Numbers : 9745780859, 9446844038,8281739572

 

മമ്മൂട്ടിയെ നായകനാക്കി ശ്യാംധറിന്റെ പുതിയ ചിത്രം

0

കൊച്ചി: സെവൻത് ഡേ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ശ്യാംധർ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ആശാ ശരത്താണ് .  ദീപ്തി സതി,ദിലീഷ് പോത്തൻ,ഹരീഷ് കണാരൻ,സോഹൻ സീനുലാൽ  എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനോദ് ഇല്ലംപിള്ളിയാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.  തികച്ചും ഒരു കുടുംബചിത്രമായ ഇതിനു പേര് നിർദ്ദേശിച്ചിട്ടില്ല. എം ജയചന്ദ്രനാണ്ഇ തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ശ്യാംധറിന്റെ രണ്ടാമത്തെ ചിത്രമായ ഇതിന്റെ നിർമ്മാണം ബി.രാകേഷാണ്.

കൊച്ചി ഒബ്റോണ്‍ മാളില്‍ തീപ്പിടുത്തം

0

കൊച്ചിയിലെ ഷോപ്പിങ് സെന്ററായ ഒബറോൺ മാളിൽ വൻ തീപിടിത്തം. നാലാം നിലയിൽ  പ്രവര്‍ത്തിക്കുന്ന ഫുഡ് കോർട്ടിൽ നിന്നാണ് തീപിടിത്തമുണ്ടായത്. ഇവിടം പൂർണമായും കത്തി നശിച്ചു. തീയറ്ററിൽ സിനിമ കാണുകയായിരുന്നവരെ ഒഴിപ്പിച്ചു. മാളിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണ് നിഗമനം. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയം 83.37 ശതമാനം

0

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; വിജയം 83.37 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്തു ഹയർസെക്കൻഡറി പരീക്ഷയുടെ വിജയശതമാനം മെച്ചപ്പെട്ടു. ഈ വർഷം 83.37 ശതമാനം വിജയമാണ് കൈവരിച്ചത് . പ്ലസ് ടു വിനു 3,05,262 വിദ്യാർത്ഥികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 1,75,920 പെണ്‍കുട്ടികളും1,2,932 ആണ്‍കുട്ടികളും വിജയിച്ചു. 11,829 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഇതില്‍ 8,604 പേര്‍ പെണ്‍കുട്ടികളും 3,225പേര്‍ ആണ്‍കുട്ടികളുമാണ്.ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ (87.22) ജില്ലയിലും ഏറ്റവും കുറവ് പത്തനംതിട്ട (77.65) ജില്ലയിലുമാണെന്നു വിദ്യാഭ്യാസ മന്ത്രി വാർത്ത സമ്മേളനത്തിൽപറഞ്ഞു.
8 സർക്കാർ സ്കൂളുകൾ ഉൾപ്പെടെ 83 സ്കൂളുകൾ 100 ശതമാനം വിജയം കൊയ്തു.
സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ ഏഴ് മുതല്‍ 13 വരെ നടക്കും. സേ പരീക്ഷയ്ക്ക് പേപ്പറൊന്നിന് 150 രൂപയും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് 500 രൂപയുമാണ് ഫീസ്.

വിഎച്ച്എസ്ഇ പരീക്ഷയില്‍ 86.79 ആണ് വിജയശതമാനം. പാര്‍ട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയര്‍ന്ന വിജയശതമാനം 93.36 ആണ്. പാര്‍ട്ട് ഒന്നും രണ്ടും മൂന്നിലുമായിഏറ്റവും ഉയര്‍ന്ന വിജയശതമാനം 88.67 ആണ്.

സേ പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ മേയ് 22 ന് മുന്‍പ് അത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം.

സൈബർ ആക്രമണം കേരളത്തിലും

0

കല്‍പ്പറ്റ/പത്തനംതിട്ട: ഏതാനുംദിവസങ്ങളായി ലോകത്തുടനീളം നാശം വിതച്ചുവരുന്ന മാൽവെയർ വാനാക്രൈ വൈറസ് വയനാട്ടിലും പത്തനംതിട്ടയിലും കണ്ടെത്തി. വയനാട് തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് കമ്പ്യൂട്ടറുകളിലും പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കമ്പ്യൂട്ടറുകളിലുമാണ് വാനാക്രൈ വൈറസുകള്‍ കണ്ടെത്തിയത്. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറി ഫയലുകള്‍ ലോക്ക് ചെയ്യുന്നതാണ് വാനാക്രൈ മാല്‍വേറുകളുടെ ശൈലി.

തരിയോട് പഞ്ചായത്തിലെ കംപ്യൂട്ടറുകളിലാണ് ആക്രമണം കണ്ടെത്തിയത്. അവധി ദിവസമായ ഞായറാഴ്ച്ച കഴിഞ്ഞ് ഇന്ന് ഡ്യൂട്ടിക്കെത്തിയ ജീവനക്കാര്‍ കമ്പ്യൂട്ടറുകള്‍ തുറന്നപ്പോള്‍ ആണ് “വാനാക്രൈ മാല്‍വേറുകള്‍” ഫയലുകള്‍ ലോക്ക് ചെയ്തതായി കണ്ടെത്തിയത്. ഇവിടുത്തെ 4 കംപ്യൂട്ടറുകളിലെ മുഴുവൻ ഫയലുകളും തുറക്കാൻ കഴിയാതെയായി. പണം അടച്ചില്ലെങ്കിൽ ഫയലുകൾ നശിപ്പിക്കുമെന്നാണ് ഭീഷണി. കമ്പ്യൂട്ടറുകളിൽ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ 300 ഡോളർ മൂല്യമുള്ള ബിറ്റ്‌കോയിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.മൂന്നു ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ തുക ഇരട്ടിക്കുമെന്നാണ് ഭീഷണി.ഇന്ത്യ ഉൾപ്പെടെ 150 ൽ പരം രാജ്യങ്ങളിലെ രണ്ടു ലക്ഷം കംപ്യൂട്ടറുകളായാണ് ഇതിനകം വാനാക്രൈ ആക്രമണത്തിൽ തകർന്നത്. ഈ സൈബര്‍ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള എ ടിഎമ്മുകള്‍ അടച്ചിടണമെന്നു ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കുമില്ലെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്

0

ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി തനിക്കെതിരെ നിലനിന്നിരുന്ന അനിശ്ചിതത്വം തുറന്നു പറഞ്ഞു തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. നീണ്ട ഇടവേളയ്ക്കു ശേഷം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. രാഷ്ട്രീയക്കാര്‍ തന്‍റെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി.

തന്നെ ഒരു നടനായിട്ടാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്നും ഭാവിയിൽ എന്തുണ്ടാകുമെന്നു തനിക്കറിയില്ലെന്നും രജനീകാന്ത് പറഞ്ഞു. 21 വർഷങ്ങൾക്കുമുൻപ് തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെ പിന്തുണച്ചിരുന്നു. അത് തനിക്കു സംഭവിച്ച ഒരു തെറ്റാണെന്നും ഇപ്പോൾ ഒരു പാർട്ടിയെയും താൻ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ എന്നെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ അത് പൊതുസേവനത്തിനുവേണ്ടി മാത്രമായിരിക്കുമെന്നും പൊതു സേവനം ചെയ്തു പണമുണ്ടാക്കുന്ന ആളുകളെ പിന്തുണക്കുകയില്ലെന്നും ശ്രീലങ്കൻ ജനതക്കും തമിഴർക്കും ഒപ്പമായിരിക്കും തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേര് ഉപയോഗിച്ച് വോട്ട് പിടിക്കാൻ ചില രാഷ്ട്രീയ പാർട്ടികൾ ശ്രമം നടത്തിയതായും ഇതൊരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അണ്ണാ ഡി.എം.കെ യ്ക്ക് എതിരെ നേരത്തെ രംഗത്ത് വരുകയുവും പിന്നീട് ബി.ജെ.പി യ്ക്കു പിന്തുണ നൽകുകയും ചെയ്തിരുന്നു.