ചാര്‍ളിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഉദാഹരണം സുജാതയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു .ഉദാഹരണം സുജാതയിൽ നായികയായി എത്തുന്നത് മഞ്ജുവാര്യര്‍ ആണ് .വീടുകളിൽ ജോലിക്കുനിൽക്കുന്ന ഒരു സാധാരണകാരിയുടെ കഥയാണ് ഉദാഹരണം സുജാതയിൽ പറയുന്നത് .
പൂമരത്തിലെ രണ്ടാമത്തെ പാട്ട് പുറത്തിറക്കി
ജയറാമിന്റെ മകൻകാളിദാസനെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന പൂമരം എന്ന ചിത്രത്തിലെ തന്നെ രണ്ടെമത്തെ ഗാനമാണ് പുറത്തിറക്കിയത് . ആദ്യംപുറത്തിറക്കിയ ഞാനും ഞാനും എന്നു തുടങ്ങുന്ന വീഡിയോ ഗാനം യൂ ട്യൂബിൽ ഏറെ ഇഷ്ടപ്പെട്ട മലയാളം വീഡിയോയായി മാറിയിരുന്നു .
റെയിൽവേയുടെ പദ്ധതികൾ എളുപ്പത്തിലാക്കാൻ ചലച്ചിത്ര നടനും എം പി യുമായ ഇന്നസെന്റിന്റെ സത്യാഗ്രഹം
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയിൽവേ വികസന പദ്ധതികൾ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര നടനും എം പി യുമായ ഇന്നസെൻറ് എംപിയുടെ സത്യാഗ്രഹം തുടരുന്നു. പാലരുവി എക്‌സ്പ്രസിന് അങ്കമാലി, ചാലക്കുടി എന്നീ റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായാണ് സത്യാഗ്രഹം. അടിയന്തര പ്രധാന്യത്തോടെ നടപ്പിലാക്കേണ്ട ആവശ്യങ്ങൾ പോലും റെയിൽവേ അവഗണിക്കുകയാണെന്ന് ഇന്നസെൻറ് ആരോപിച്ചു.
സംവിധായകൻ മിഥുൻ മാനുവൽ വിവാഹിതനായി
യുവസംവിധായകൻ മിഥുൻ മാനുവൽ തോമസ് വിവാഹിതനായി. ഡോക്ടറായ ഫിബി ആണ് വധു. വയനാട്ടിൽ തികച്ചും ലളിതമായാണ് വിവാഹചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയുടെ തിരക്കഥയെഴുതിയാണ് മിഥുൻ സിനിമാരംഗത്തെത്തിയത്. ആട് ഒരു ഭീകരജീവിയാണ്, ആൻമരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്
രാമൻറെ ഏദൻതോട്ടം’ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു
കൊച്ചി: കുഞ്ചാക്കോ ബോബൻ – അനു സിത്താര ചിത്രം ‘രാമന്റെ ഏദൻതോട്ടം’ത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു. സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ബിജിബാൽ ഈണം പകർന്ന മൂന്ന് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. ശ്രേയാ ഘോഷാൽ, സൂരജ് സന്തോഷ്, രാജലക്ഷ്മി എന്നിവർ ആല
രഞ്ജിത്ത് ശങ്കർ തിരകഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ ജോജു ജോർജ്, രമേശ് പിഷാരടി, അജു വര്‍ഗ്ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:
1. അകലെയൊരു കാടിന്റെ
പാടിയത്: ശ്രേയാ ഘോഷാൽ
3. മാവിലക്കുടിൽ
പാടിയത്: രാജലക്ഷ്മി
ഗാനരചന: സന്തോഷ് വര്‍മ്മ
സംഗീതം: ബിജിബാൽ
പാട്ടുകൾ കേൾകേൾകാം
ശ്രീനിവാസൻ ചിത്രമായ “അയാൾ ശശി” യിലെ ആദ്യ വീഡിയോ സോങ് “ശശിപ്പാട്ട് ” പുറത്തിറക്കി
ശ്രീനിവാസൻ ചിത്രമായ “അയാൾ ശശി” യിലെ ആദ്യ വീഡിയോ സോങ് “ശശിപ്പാട്ട് ” മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക് 247 പുറത്തിറക്കി. വി വിനയകുമാറിന്റെ വരികളിൽ വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബേസിൽ സി ജെ ആണ്.
സജിൻ ബാബു സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ, കൊച്ചു പ്രേമൻ, മറിമായം ശ്രീകുമാർ, ദിവ്യ ഗോപിനാഥ്, ജയകൃഷ്ണൻ എന്നിവർ അഭിനയിച്ചിരിക്കുന്നു. പിക്സ് ൻ ടെയിൽസ് ന്റെ ബാനറിൽ പി സുകുമാർ , സുധീഷ് എൻ പിള്ള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എന്തുമാകാമോ : ഹൈക്കോടതി
കൊച്ചി: മന്ത്രി എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എംഎം മണി നടത്തിയ പ്രസംഗം ഗൗരവതരമെന്നും കേരളത്തിൽ എന്താണു നടക്കുന്നതെന്നും , പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ഹൈക്കോടതി കോടതി ചോദിച്ചു .
വിവാദ പ്രംസഗത്തില്‍ മന്ത്രി എംഎം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് വന്നത്. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹാജരായത്.
മണിയുടെ പ്രസംഗത്തെ സര്‍ക്കാര്‍ കോടതിയില്‍ ന്യായീകരിക്കാൻ ശ്രമംനടത്തി . സ്ത്രീകള്‍ക്കെതിരെയല്ല മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് മണിയുടെ വിമര്‍ശനമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇതോടെയാണ് കോടതിയുടെ ഭാഗത്തുനിന്ന് രൂക്ഷമായ വിമര്‍ശനം ഉണ്ടായത് .മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എന്തുമാകാമോ എന്നും , അവരും മനുഷ്യരാണ്, അവര്‍ക്കും പൗരാവകാശങ്ങളുണ്ടെന്നും കോടതി പറഞ്ഞു.വിഷയങ്ങള്‍ ഗൗരവമുള്ളതാനെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പോലീസ് മേധാവിയും നിലപാട് ഉടൻ അറിയിക്കണമെന്നും കോടതി പറഞ്ഞു .
പൊമ്പിളൈ ഒരുമൈ സമരപ്പന്തൽ പൊളിക്കാൻ ശ്രമം
എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരപ്പന്തൽ പൊളിക്കാൻ ശ്രമം . ഒരു സംഘമാളുകൾ സമരപ്പന്തൽ പൊളിച്ച് നീക്കാൻ ശ്രമിക്കുകയും പെമ്പിളൈ ഒരുമൈ നേതാക്കളെ കയ്യേറ്റം ചെയുകയും ചെയ്തു . പൊമ്പിളൈ ഒരുമൈ പ്രവർത്തകരും ആം ആദ്മി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായതിനു തൊട്ടുപിന്നാലെയാണ് ഒരു സംഘമാളുകൾ സമരപ്പന്തൽ പൊളിച്ച് നീക്കാൻ ശ്രമിച്ചത് .സിപിഎമ്മുകാരാണ് സമരപ്പന്തൽ പൊളിക്കാൻ ശ്രമിച്ചതെന്നാണ് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ ആരോപിക്കുന്നത്.
ബാഹുബലി 2 ന്റെ ആദ്യ റിവ്യൂ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ആദ്യ റിവ്യൂ പുറത്തുവന്നു . ബാഹുബലി 2 അതി ഗംഭീരമാണെനാണ് യുഎഇ സെന്‍സര്‍ ബോര്‍ഡംഗമായ ഉമൈര്‍ സന്തു തന്റെ ബ്ലോഗിൽ അഭിപ്രായപ്പെട്ടത്. യുഎഇയില്‍ ഇന്ന് റിലീസായ ചിത്രം ഹോളിവുഡ് ചിത്രങ്ങളായ ലോര്‍ഡ് ഓഫ് റിങ്സ്, ഹാരി പോര്‍ട്ടര്‍ സീരീസ് തുടങ്ങിയവയോടെ കിടപിടിക്കുന്നതാനെന്നാണ് ഉമൈര്‍ സന്തു പറഞ്ഞിരിക്കുന്നത് . അഞ്ചില്‍ അഞ്ചാണ് ചിത്രത്തിന് ഉമൈര്‍ സന്തു നല്‍കിയിരിക്കുന്ന റേറ്റിങ്. പ്രഭാസ്, റാണാ ദഗ്ഗുബാട്ടി, തമന്ന, രമ്യ കൃഷ്ണന്‍ എന്നിങ്ങനെ എല്ലാ താരങ്ങളുടെയും പ്രകടനം ഗംഭീരമായിട്ടുണ്ടെന്നു ഉമൈര്‍ സന്തു ബ്ലോഗില്‍ എടുത്ത് പറഞ്ഞിട്ടുണ്ട് .
Exclusive First Detail Review of #Baahubali2 from UAE Censor Board ! All Time Blockbuster ! ☆☆☆☆☆ 5*/5* ! https://t.co/VsUWPXCZv8
— Umair Sandhu (@sandhumerry) April 26, 2017
നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു
നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വിനോദ് ഖന്നയുടെ രോഗാവസ്ഥയില്‍ ഉള്ള ചിത്രം അദ്ദേഹത്തിന്റെ മകൻ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. 141 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ ദില്‍വാലേയാണ് അവസാന ചിത്രം.
ആഷിക് അബുവിന് മറുപടിയുമായി ലുക്സാം സദാനന്ദൻ
സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന സംവിധായകൻ ആഷിഖ് അബുവിന് മറുപടിയുമായി ലുക്സാം സദാനന്ദൻ.
പൂർണരൂപം
ഞാൻ മറുപടി പറയണം എന്നഅല്ല കരുതിയത് , പക്ഷെ ഇപ്പൊ ഇത് എല്ലവരും ഏറ്റു പിടിച്ച സ്ഥിതിക്ക് മറുപടി പറയാതിരിക്കുന്നത് ശെരി അല്ല ,
രതീഷ് കൃഷ്ണൻ എന്ന് വ്യക്തി എന്നെ പരിചയപ്പെടുകയും സിനിമാ മോഹവും ആയി നടക്കുന്ന വ്യക്തി ആണല്ലോ , എന്റെ കൂടെ യാത്ര ചെയുകയും , , ഞാൻ സിദ്ധാർത ഹോട്ടലിൽ താമസിക്കുമ്പോൾ പുള്ളി വരുകയും താമസിക്കുകയും ചെയ്തിട്ടുണ്ട് , പുള്ളി പറഞ്ഞു , ഹോട്ടൽ പയ്മെന്റ്റ് മുഴുവൻ പുള്ളി ആണ് ചെയ്തത് എന്ന് .സിദ്ധാർത്ഥ യിൽ 7 മാസം ആയി ക്യാമ്പ് നടക്കുന്നുണ്ട് . ഹോട്ടൽ ബില് അൽമോസ്റ് 10 ലക്ഷം ആണ് ഞാൻ സെറ്റിൽ ചെയ്തിരിക്കുന്നത് ഇതുവരെ , ഇപ്പോഴും ടീം അവിടെ കണ്ടിന്യു ചെയുന്നു ഉണ്ട് , പുള്ളി ഒരു പോലീസ് കംപ്ലൈന്റ്റ് പേപ്പർ ഇതിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് , എന്റെ നമ്പർ ഒരു മാതിരി എല്ലാവരുടെയും കൈയിൽ ഉണ്ട് , ഞാൻ സ്ഥിരം അയ് വാട്സ് , ഫോൺ നെട് ഉപയോഗികുനും ഉണ്ട് , എനിക്ക് ഇത് വരെ ഈ പറയുന്ന കംപ്ലൈന്റിന്റെ ഒരു കാൾ പോലും വന്നിട്ടില്ല . പക്ഷെ പുള്ളി പറയുന്നത് പോലീസ് എന്നെ തിരയുന്നു എന്നാണ് , ഏതു പോലീസ് സ്റ്റേഷനിൽനിന്ന് കാൾ വന്നാലും അത് അവരെ ബോധ്യപ്പെടുത്താനും ഞാൻ തയ്യാറാണ്..
പിന്നെ പുള്ളി പറയുന്നു ഒരു സിനിമയുടെ എല്ലാ ചിലവും പുള്ളി പറയുന്ന 4 ലക്ഷത്തിൽ തീരുമെങ്കിൽ, അവരോടു എന്ത് പറയാൻ. പോലീസ് കംപ്ലൈന്റ്റ് ചെയ്തിട്ടുണ്ട് എങ്കിൽ , അത് എഫ് ബി പോസ്റ് ചെയ്തു ഈ പറയുന്ന രീതിക്കു പ്രവർത്തിക്കുന്നതിന് എന്താണ് പറയേണ്ടത് എന്നനിക്കറിയയില , പുള്ളി ആദ്യം സുഹൃത്തായിരുന്നു സിനിമാക് വേ ണ്ടി എന്തും ചെയ്യാൻ തയ്യാറാണ് എന്നാണ് പുള്ളി പറയുന്നത് , എന്തായാലും നല്ലതു .
പിന്നെ ഡിസൈനർ ദിലീപ് കെ ദിലീപ് എന്ന് പറയുന്ന വ്യക്തി അന്ന് ഡിസൈൻ ചെയ്തത് ദിലീപിന് ഇതിൽ എന്തെങ്കിലും പറയുനുണ്ടകിൽ പുള്ളി പറയട്ടെ , അല്ലതെ ഒരു കൂട്ടം ആൾക്കാരെ പട്ടിയെ പോലെ പണിയെടുപ്പിച്ചു എന്ന് പറയുന്നതിൽ കാര്യം ഇല്ല . ദിലീപിന് എന്തെങ്കിലും പറയുന്നുണ്ടെകിൽ അദ്ദേഹം പറയട്ടെ .
രതീഷ് എന്റെ സുഹൃത്തായിരുന്നു , സഹായിച്ചിട്ടും ഉണ്ട് , പക്ഷെ അത് സൗഹൃദത്തിന് പേരിൽ ആയിരുന്നു , പക്ഷെ ഇപ്പോൾ പുള്ളിയുടെ പോസ്റ്റ് കണ്ടാൽ എന്താണ് ഞാൻ പ്രതികരിക്കണ്ടത് എന്ന് എനിക്കറിയില്ല , എന്തായാലും പോലീസ് കംപ്ലൈന്റ്റ് ഉണ്ടല്ലോ ഒരു തീരുമാനം ആകട്ടെ.
പിന്നെ മലയാളം സിനിമയിൽ 2 ഡിറക്ടർസ് ആശിഖു അബുവും , സിദ്ധാർഥ് ഭരതനും . പ്രതികരിച്ചിട്ടുണ്ട്
ആദ്യം ആഷിഖ് , എന്റെ അടുത്ത് സാൾട് ആൻഡ് പെപ്പെർ കൊട് വരുമ്പോൾ ഡാഡി കൂൾ കഴിഞ്ഞു പടം ഇല്ലാതെ ഇരിക്കുന്ന കാല ഘട്ടം ആണ് . 1 കോടി 8 0 ലക്ഷം ബജറ്റ് പറഞ്ഞു , സാറ്റലൈറ്റ് ബിസിനസ് കമ്മിറ്റ്മെന്റ് തന്നു സിനിമ ചെയ്യാൻ തീരുമാനം ആയി. 40 ദിവസം കൊണ്ട് 2 കോടി .40 ലക്ഷം ചെലവ് ചെയ്തിട്ടും പടം തീർന്നില്ല , പിന്നെ പല പ്രശ്നങ്ങൾ വഴിയും സിനിമ തീർന്നു . സെന്സര് ചെയ്യാൻ എത്തുമ്പോൾ ആഷിഖ് ഫെഫ്കയിൽ കംപ്ലൈന്റ്റ് ചെയ്തു മുഴുവൻ പൈസ കിട്ടിയില്ല അത് കൊണ്ട് സെന്സര് ബ്ലോക്ക് ചെയണ എന്ന് പറഞ്ഞു. ഓവർ ബഡ്ജറ്റിൽ പടം തീരുമ്പോൾ , ആ ദിവസം വരെ ആശിഖുണ് 13 ലക്ഷം വരെ പയ്മെന്റ്റ് കൊടുത്തിരുന്നു , ബാക്കി ഉണ്ടായിരുന്നത് 2 ലക്ഷം , അത് പിന്നീടെന് ഡിസ്ട്രിബൂട്ടർ കൊണ്ട് സെറ്റിൽ ചെയ്യിച്ചു .. ഒരു സിനിമ എല്ലാവര്ക്കും പ്രത്യേകിച്ച് ഡിറക്ടർക്കു സ്വന്തം മകളെ പോലെ , മകൾ വളർന്നു വ ലുതായി കല്യാണ പ്രായം പോലെ ആണ് റിലീസ് . ആ സമായതു അതിനു തടയുന്നത് ഏതെങ്കിലും സിനിമ സ്‌നേഹി ശെരി എന്ന് പറയുന്നെങ്കിൽ നല്ലതു . ഓവർ ബഡ്ജറ്റിൽ തീർത്ത ഈ സിനിമ എടുക്കാൻ ഡിസ്ട്രിബൂട്ടർ ആരും തയ്യാറായില , ഒരു പ്രമുഖ ഡിസ്ട്രിബൂട്ടർ പറഞ്ഞു ഉപ്പും കുരുമുളകും താറാവ് മുട്ടേം കൊണ്ട് വരൻ പറ , ഈ പടം ഒന്നും പോവൂല ,പിന്നെ ഒരു എങ്ങെയൊക്കെയോ ഒരു ഡിസ്ട്രിബൂട്ടർ അറേഞ്ച് ചെയ്തു , അടുത്ത പ്രശ്നം തിയേറ്റർ ഇല്ല , അന്ന് അത് വലിയ ന്യൂസ് ആയി സിനിമ റിലീസ് കഴിഞ്ഞു . ഇത്രയും സഹിച്ചു പടം റിലീസ് ചെയ്തു , ആഷിഖ് വല്യ ഡയറക്ടർ ആയി , പ്രൊഡ്യൂസർ കോമാളിയും .
ഇന്ന് അതെ ആഷിഖിന് ഈ പോസ്റ്റ് ഇടത്തിൽ എനിക്ക് അദ്ബുതം ഇല്ല .കാരണം സ്വന്തം സിനിമ ബ്ലോക്ക് ചെയുന്നത് സ്വന്തം കുഞ്ഞിനെ കൊല്ലുന്നത് പോലെ ആണ് ……………
അടുത്ത് സിദ്ധാർഥ
ഒരു സിനിമ അനൗൺസ് ചെയ്തു തുടങ്ങാൻ പറ്റാതെ മാറി നിന്ന വ്യക്തിയെ , എന്റെ ഒരു സുഹൃത്ത് കൊണ്ട് വന് പരിചയ പടെടുത്തി , നിങ്ങൾ ഈ പടം ചെയണം എന്ന് പറയുകയും , ഭരതൻ സാറിന്റെ മോനാണ് എന്ന് പറഞ്ഞു പരിചയപ്പെടുത്തുകയും ചെയ്തു , ഒരു . 3 മാസത്തോളം എന്നെ ഫോള്ളോ അപ്പ് ചെയ്തു , പുള്ളി നിർബന്ധിച്ചു ഞാൻ ചെയ്യാൻ തീരുമാനിച്ചു , അന്ന് ഒരു ഹിറ്റ് സിനിമ കഴിഞ്ഞു നിൽകുമ്പോൾ എനിക്ക് ഏതു ആര്ടിസ്റ്റിനേം വച്ച് ചെയ്യാൻ കഴിയുന്ന കാലം , സിദ്ധാർത്ഥിന്റെ ‘അമ്മ ഒരു ഇന്റർവ്യു പറഞ്ഞിരുന്നു , സദാനന്ദനെ ദൈവം കൊണ്ട് വന്നതാണ് എന്ന് , ഒരു പ്രൊഡ്യൂസർ സുഹൃത് എന്ന പേരിൽ തുടങ്ങി നിർത്തിയ സിനിമ 7.5 ലക്ഷം കൊടുത്തു സെറ്റിൽ ചെയ്തു വാങ്ങി കൊണ്ട് വന് പടം തീർത്തു റിലീസ് ചെയ്തതാണ് ഞാൻ ചെയ്ത അടുത്ത തെറ്റു . ആ പ്പ്രോഡ്യൂസർ എന്നോട് പറഞ്ഞു ഇവൻ ഈ പടം തീർക്കില്ല എന്ന് , എന്നിട്ടും പടം തീർത്തു റിലീസ് ചെയ്തു സാമ്ബത്തിക മായി പരാജായും സംഭവിച്ചു . പക്ഷെ ഇന്നും എനിക്ക് പ്രിയപ്പെട്ട സിനിമ നിദ്ര , താനെ ആണ് പക്ഷെ അദ്ധെഅഹവും പറയുന്നു ഞാൻ പറ്റിച്ചു എന്ന്…. ഒരു പ്രൊഡ്യൂസറും ഇല്ലാതെ മുന്നിൽ ഇരുന്ന സിദ്ധാർത്ഥിന് സിനിമാക് ഞാൻ ശമ്പളം കൊടുത്തില്ല എന്നാണ് പുലിയുടെ വാദം ഇന്ന്. കഷ്ടം താനെ …
ഞാൻ ചെയ്ത രണ്ടു സിനിമയിൽ മുഴുവൻ ക്യാഷ് കിട്ടാതെ വന്നിട്ടുള്ള രണ്ടു വ്യക്‌തികളെയെ എനിക്കറിയൂ ഒന്ന് നേഗിന് , പുള്ളി ഒരു കേസ് കൊടുത്തു എന്ന് പറയുന്നു , പക്ഷെ പ്രൊഡക്ഷൻ ടീം സ്റ്റലെ ചെയ്തു അന്നാണ് എനിക്ക് കിട്ടിയ വിവരം അത് പോലെ സരയൂ അതും ചെയ്തു എന്നാണ് എന്റെ അറിവ് ,
എന്തായാലും ഈ 2 പേരും എന്റെ കാശു കൊണ്ടാണ് പേരുണ്ടാക്കിയത് , അതിന്റെ നന്ദി ആണ് പ്രതികരണ
എനിക്ക് പറയാനുള്ളത് ഞാൻ പറയുന്നു
എം എം മണിക്ക് പരസ്യശാസന
തിരുവനന്തപുരം: തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് മന്ത്രി എം എം മണിക്കെതിരെ പാര്‍ട്ടി നടപടി. എം എം മണിക്ക് പരസ്യ ശാസന നല്‍കാന്‍ സി.പി.എം സംസ്ഥാന സമിതി യോഗം ആണ് തീരുമാനമെടുത്തത് .കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ എംഎം മണിക്കെതിരെ നടപടിയെടുക്കാന്‍ ധാരണയായിരുന്നു. മൂന്നാര്‍ ദേവീകുളം സബ്കളക്ടര്‍ക്കെതിരേയും പെമ്പിളൈ ഒരുമൈയെ കുറിച്ചുമുള്ള മണിയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇത് രണ്ടാം തവണയാണ് മണിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുന്നത്.


