പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം

നൂറ്റാണ്ടുകൾ പഴക്കമുള്ളതും സർവൈശ്വര്യ പ്രധായകനും ഉഗ്രമൂർത്തിയും മലയുടെ അധിപനുമായ അപ്പൂപ്പൻ കുടികൊള്ളുന്ന പുണ്യ ക്ഷേത്രം ആണ് പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം .പത്തനംതിട്ട ജില്ലയിലെ പ്രശസ്തമായ കൊടുമൺ ചിലന്തി ക്ഷേത്രത്തിനു സമീപം ഉള്ള ചന്ദനപ്പള്ളി റബ്ബർ സ്റ്റേറ്റിനുള്ളിലായിട്ടാണ് പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം സ്ഥിതി ചെയുന്നത് .പ്രകൃതിയുടെ വശ്യമനോഹാരിത റബ്ബർ മരങ്ങൾ മറച്ചുവെക്കപെട്ടുപോയോ എന്ന് അതിശയിക്കാതെ ഇവിടുത്തെ കാഴ്ചകൾ കാണുക അസാധ്യം തന്നെ .പാറകളും വെള്ളച്ചാട്ടങ്ങളും മയിലുകളുടെ സാനിധ്യവും എല്ലാം മറ്റൊരു അനുഭൂതി ഉളവാക്കുന്നതാണ് .

ക്ഷേത്ര ഐതീഹ്യം

അതിപുരാതനകാലത്ത് മണക്കാട്ട് ദേവീക്ഷേത്രത്തിൽ നിന്നും ഊരാളി തുള്ളി കോടി എഴുന്നള്ളത്തു വന്നിരുന്ന മണക്കാട്ട് ദേവീക്ഷേത്രത്തിന്റെ കോട്ടയെന്ന ഖ്യാതി കൂടി ഉള്ള ഈക്ഷേത്രം 99 മലകളിൽ പ്രതിധാനപെട്ട 21 മലകളിൽ ഒരു മലയാണ് പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം.ശ്രീപാർവ്വതിമാരുടെ മലദൈവരൂപങ്ങളായ ഉഗ്രകോപിഷ്ഠരും ഇഷ്ടവരദായകരുമായ മലഅപ്പൂപ്പനും അമ്മൂമ്മയും ആണ് ഇവിടുത്തെ പ്രധാന മൂർത്തികൾ .പുരാതനകാലത്ത് ഇവിടെ പടയണി നടന്നിരുന്നതിനാലും പാറയുടെ മുകളിൽ സ്ഥിതിചെയ്തിരുന്നതിനാലും പടയണിപ്പാറ കുറിച്ചിക്കുന്ന് ക്ഷേത്രം എന്ന പേരിൽ ഈ ക്ഷേത്രം കീർത്തി പ്രാപിച്ചു .

ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള വഴി

പത്തനംതിട്ട കൊടുമൺ ജങ്ഷനിൽ നിന്നും കൂടൽ റൂട്ടിൽ 9 കിലോമീറ്റർ സഞ്ചരിച്ചാൽ  കല്ലേലിൽ  എന്ന സ്ഥലത്തു എത്തിച്ചേരാം തുടർന്ന്  പ്ലാനറ്റേഷന് ഗാർഡുകളുടെ അനുമതിയോടെ  റബർ സ്റ്റേറ്റിനുള്ളിലുള്ള വഴികളിലൂടെ ക്ഷേത്രത്തിൽ എത്തിച്ചേരാം .

കൂടാതെ  പത്തനംതിട്ട – പുനലൂർ  റൂട്ടിനിടയിലുള്ള നെടുമൺകാവ് ജങ്ക്ഷനിൽ നിന്നും കൊടുമൺ റൂട്ടിലേക് 5 കിലോമീറ്റർ സഞ്ചരിച്ചും ക്ഷേത്രത്തിൽ എത്തിച്ചേരാവുന്നതാണ് .Contact Phone Numbers : 9745780859, 9446844038,8281739572

 

admin:
Related Post