“പൂമരം” കൊണ്ടുള്ള കപ്പൽ എത്തി : റിവ്യൂ വായിക്കാം

ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് “പൂമരം”. ഏറെ കാത്തിരിപ്പിന് ശേഷമാണ് സിനിമ തീയറ്ററിൽ എത്തുന്നത്.

മഹാത്മാഗാന്ധി സർവകലാശാല യുവജനോത്സവം ആണ് ചിത്രത്തിന്റെ പശ്ചാത്തലം. യുവജനോത്സവത്തിന്റെ ഇടയിൽ നടക്കുന്ന ചില കാര്യങ്ങൾ ആണ് സിനിമ.  70ഓളം വരുന്ന പുതുമുഖങ്ങൾ ആണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ആദ്യ പകുതിയിൽ സിനിമ പ്രേക്ഷകനോട് കാര്യമായി ഒന്നും പറയുന്നില്ലെങ്കിലും ഒരു കലോൽസവം ആസ്വദിക്കുന്ന അതേ മനോഭാവത്തോടെ സിനിമയും ആസ്വദിക്കാൻ ആവുന്നുണ്ട്. സിനിമയിൽ കൂടുതൽ സംഭാഷണങ്ങൾ വരുന്നതും, കഥാപാത്രങ്ങൾ വരുന്നതും രണ്ടാം പകുതിയിലാണു. മത്സരങ്ങൾക്കിടയിലെ സ്റ്റേജിനകത്തും പുറത്തുമായിട്ടുള്ള കാര്യങ്ങൾ മനോഹരമായി ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഇത് പൂർണമായും ഒരു സംവിധായകന്റെ ചിത്രം ആണ്. ഇങ്ങനെ ഒരു കഥ സിനിമയാകുമ്പോൾ അത്  കാണുന്നവരെ യാതൊരു മടുപ്പും തോന്നിപ്പിക്കാതെ പിടിച്ചിരുത്തണമെങ്കിൽ എബ്രിഡ് ഷൈൻ എന്ന സംവിധായകന്റെ സംവിധാനമികവ്  എടുത്ത് പറയുകതന്നെ വേണം.

ഇതിൽ ഒരു നായകനോ നായികയോ ഹീറോയിസമോ ഒന്നും ഇല്ല. ഈ സിനിമയിലെ രണ്ട് പ്രധാന കഥാപാത്രങ്ങൾ  മഹാരാജാസ് കോളേജുo സെന്റ് തെരേസാസ് കോളേജുo ആണെന്ന് പറയാം. കാളിദാസിന് എടുത്തു പറയത്തക്ക അഭിനയ നിമിഷങ്ങൾ ഇല്ല എന്നാൽ ഉള്ളത് ഭംഗിയായി അവതരിപ്പിക്കാൻ കാളിദാസിന് സാധിച്ചു.  ഇടക്ക് വരുന്ന  പോലീസ് സ്റ്റേഷൻ സീൻ ചെറുതായി ആക്ഷൻ ഹീറോ ബിജുവിനെ ഓർമിപ്പിച്ചു. ചില നർമ്മ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട്. കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ എന്നിവർ അവരായി തന്നെ ഇടക്ക് വന്നു പോകുന്നുണ്ട് ചിത്രത്തിൽ.

സംഗീതത്തിന് ചിത്രത്തിൽ വളരെ അധികം പ്രാധാന്യം ഉണ്ട്. ഗോപി സുന്ദർ ന്റെ ബി ജി എം വളരെ നന്നായിരുന്നു. കവിതകൾ ചിത്രത്തിൽ ഒരുപാട് ഉണ്ട്. അത് ഇഷ്ടപ്പെടാത്തവരെ കൂടി ഇഷ്ടപ്പെടുത്തുന്ന വിധം അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഛായാഗ്രാഹകന്റെ മികവ് എടുത്ത് പറയേണ്ട ഒന്നാണ്

ചുരുക്കത്തിൽ  കാത്തിരിപ്പ് വെറുതെ ആയില്ലെന്ന് പറയാം. നല്ല ഒരു സിനിമ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

admin:
Related Post