Home Blog Page 60

ഇന്ദ്രജിത്തിൻ്റെ ധീരം സൗദി അറേബ്യ കുവൈറ്റ് ഉൾപ്പെടെ ജി.സി.സിയിലും നിരോധിച്ചു, വിവാദത്തിലേക്ക് നയിച്ച കാസ്റ്റിംഗ് തിരഞ്ഞെടുപ്പിനെതിരെ സംവിധായകൻ പ്രതികരിച്ചു…

0

“അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഞങ്ങൾ അവരുടെ ലിംഗഭേദം നോക്കിയിരുന്നില്ല… കഥ എന്താണ് ഡിമാൻഡ് ചെയ്യുന്നത്, അതേ ഞങൾ ചെയ്തിട്ടുള്ളൂ..” ജി.സി.സിയിലെ ചിത്രത്തിന്റെ നിരോധനത്തെക്കുറിച്ച് ധീരം സംവിധായകൻ ജിതിൻ ടി സുരേഷ് പറഞ്ഞു.

ധീരം: നവാഗതനായ ജിതിൻ ടി സുരേഷ് സംവിധാനം ചെയ്ത ഈ മലയാള ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സൗദി അറേബ്യ കുവൈറ്റ് ഉൾപ്പെടെ ജി.സി.സിയിലും റിലീസ് ചെയ്യുന്നത് വിലക്കി. ഡിസംബർ 05ന് കേരളത്തിൽ വലിയ സ്‌ക്രീനുകളിൽ എത്തിയെങ്കിലും, വിദേശ റിലീസ് നിരോധിച്ചിരിക്കുന്നു. റെമോ എൻ്റർടെയ്ൻമെൻ്റ്, മലബാർ ടാക്കീസ് എന്നിവയുടെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ, റിമോഷ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിലെ ഒരു കഥാപാത്രത്തെ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി അവതരിപ്പിക്കുന്നു, ഇതാണ് സിനിമ നിരോധിക്കാൻ കാരണമായത്. കുവൈറ്റിൽ റിലീസ് ചെയ്യുന്ന ധീരത്തിൽ ട്രാൻസ്‌ജെൻഡർ രംഗങ്ങൾ നിരോധിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ സൗദി അറേബ്യ സെൻസർ ബോർഡ് രാജ്യത്ത് റിലീസ് ചെയ്യുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട്.

ഇതേക്കുറിച്ച് പ്രേക്ഷകരെ അറിയിച്ചുകൊണ്ട് സംവിധായകൻ ജിതിൻ പറഞ്ഞു, “നിലവിൽ, ധീരം ജി.സി.സിയിൽ റിലീസ് ചെയ്യാൻ കഴിയില്ല. സൗദി സെൻസർ ബോർഡിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച്, ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി അഭിനേതാക്കളിൽ ഉള്ളതിനാൽ ചിത്രം അവിടെ റിലീസ് ചെയ്യാൻ കഴിയില്ല. ചിത്രത്തിലെ ട്രാൻസ്‌ജെൻഡർ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റിൽ നിന്ന് ഞങ്ങൾക്ക് ഒരു നിർദ്ദേശവും ലഭിച്ചു. അവരുടെ ഭാഗങ്ങൾ നീക്കം ചെയ്താൽ അത് റിലീസ് ചെയ്യാമെന്ന് അവർ പറയുന്നു. പക്ഷേ സിനിമ സൗദി അറേബ്യയിൽ റിലീസ് ചെയ്യാൻ കഴിയില്ല.”

“ആ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഞങ്ങൾ അവരുടെ ലിംഗഭേദം നോക്കിയിരുന്നില്ല. മറുവശത്ത്, സമൂഹത്തിൽ LGBTQIA+ സാധാരണ നിലയിലാക്കാനും ഞങ്ങൾ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (CBFC) നിന്ന് ധീരം A റേറ്റിംഗ് നേടിയിട്ടുണ്ട്, ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ചിത്രം, ആക്ഷൻ രംഗങ്ങളും ഒപ്പം ത്രില്ലർ ചേരുവയിൽ എത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ ലക്ഷ്യത്തെ പിന്തുടരുമ്പോഴാണ് കഥ വികസിക്കുന്നത്. ഒരു ജാതി ജാതകം, മരണമാസ് തുടങ്ങിയ സിനിമകളും മിക്ക ഗൾഫ് രാജ്യങ്ങളിലും LGBTQIA+ പരാമർശങ്ങൾ കാരണം മുൻപ് നിരോധിച്ചിരുന്നു.

Indrajith’s Dheeram was banned in Saudi Arabia and the GCC, including Kuwait, and the director responded to the casting choice that led to controversy

വിവാഹമോചിതയാകുന്നുവെന്ന് നടി ഹരിത, ഒന്നര വർഷമായി ഒരുമിച്ചല്ല

0

നടി ഹരിത ജി നായർ വിവാഹമോചിതയാകുന്നു, ഒന്നരവർഷമായി ഞങ്ങൾ ഒരുമിച്ചല്ല, ഇപ്പോൾ ദാമ്പത്യജീവിതം അവസാനിപ്പിച്ചിരിക്കുന്നു എന്നും ഹരിത തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിക്കുന്നു.
എഡിറ്റർ വിനായകൻ ആയിരുന്നു ഹരിതയുടെ ഭർത്താവ്, 2 വർഷത്തെ ദാമ്പത്യത്തിനുശേഷമാണ് ഇരുവരും പിരിയുന്നത്. 15 വർഷത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

ഒന്നര വർഷം വേർപിരിഞ്ഞു താമസിച്ചു, ഇപ്പോള്‍ ഞാനും വിനായകും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു. ഞങ്ങള്‍ക്കിടെയിലെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും..

അവിശ്വസനീയമാം വിധത്തില്‍ തങ്ങളെ മനസിലാക്കി പിന്തുണച്ച കുടുംബങ്ങള്‍ക്ക് നന്ദി പറയുകയാണ്, ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങളോടും ഞങ്ങളുടെ അഭ്യുദയകാംക്ഷികളോടും അഭ്യർഥിക്കുന്നു എന്ന കുറിപ്പിലൂടെയാണ് വിവാഹബന്ധം വേർപിരിഞ്ഞ വിവരം ഹരിത അറിയിച്ചത് .

ശ്യാമാംബരം എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയയാണ് ഹരിത, ജിത്തു ജോസഫ് സിനിമകളിലെ എഡിറ്ററാണ് വിനായകൻ

 actress Haritha G. Nair has announced her divorce

എം.എ യൂസഫലി വോട്ട് ചെയ്യാനായി നാട്ടികയിലെത്തും; യാത്രാ ഷെഡ്യൂൾ

0

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇന്ന് ഉച്ച തിരിഞ്ഞ് ജന്മനാടായ നാട്ടികയിലെത്തും. ഹോങ്കോങ്ങിൽ നിന്ന് സ്വന്തം ഫ്ളൈറ്റിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് മണിക്ക് ലാൻഡ് ചെയ്യും. നാട്ടിക ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ (നാട്ടിക ജൂമ മസ്ജിദിന് സമീപമുള്ള ) ​ഗവൺമെന്റ് നാട്ടിക മാപ്പിള എൽ.പി സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നത്.

​3 മണിക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങ്

3 :10 ന് ഹെലികോപറ്ററിൽ നാട്ടികയിലേക്ക്

3: 40 നാട്ടിക വീട്ടിലെ ഹെലിപ്പാടിൽ ലാൻഡിങ്ങ്

4 മണിക്ക് വോട്ട് രേഖപ്പെടുത്താനായി നാട്ടിക ​ഗവൺമെന്റ് മുസ്ലീം എൽ.പി സ്കൂൾ ബൂത്തിലേക്ക് എത്തും

Yusuffali will reach his hometown Nattika this afternoon to cast his vote

ദിലീപിനൊപ്പം മോഹൻലാൽ അതിഥിവേഷത്തിൽ; ‘ഭഭബ’ (ഭയം ഭക്തി ബഹുമാനം) ട്രെയിലർ തരംഗമാവുന്നു

0

നടൻ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന മാസ് എന്റർടെയ്നർ ചിത്രം ‘ഭഭബ’യുടെ (ഭയം ഭക്തി ബഹുമാനം) ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയിരുന്നു.

മോഹൻലാൽ അതിഥിവേഷത്തിൽ:

മലയാള സിനിമാ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട്, നടൻ മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്നതാണ് ‘ഭഭബ’യുടെ പ്രധാന ആകർഷണം. ട്രെയിലറിൽ ദിലീപും മോഹൻലാലും ഒന്നിച്ചുള്ള രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈപ്പ് വർദ്ധിപ്പിക്കുകയും ആരാധകർക്കിടയിൽ ആവേശം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

താരനിരയും അണിയറ പ്രവർത്തകരും:

ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബാലു വർഗീസ്, ബൈജു സന്തോഷ്, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ് സിനിമകളിലെ നൃത്ത സംവിധായകനായ സാൻഡി മാസ്റ്റർ, കോമേഡിയൻ റെഡിൻ കിംഗ്സ്ലി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

തിരക്കഥ ഒരുക്കിയിരിക്കുന്നത് താരദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ്. ഛായാഗ്രഹണം അർമോ, സംഗീതം ഷാൻ റഹ്മാൻ, പശ്ചാത്തല സംഗീതം ഗോപി സുന്ദർ എന്നിവർ നിർവഹിക്കുന്നു. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം ആണ്.

വൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു മാസ് എന്റർടെയ്നർ ഗണത്തിൽ പെടുന്ന ഒന്നാണ്. ട്രെയിലർ റിലീസോടെ തന്നെ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർദ്ധിച്ചിരിക്കുകയാണ്.

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2 താണ്ഡവം” ആഗോള റിലീസ് ഡിസംബർ 12 ന്

0

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബോയപതി ശ്രീനു സംവിധാനം ചെയ്ത “അഖണ്ഡ 2: താണ്ഡവം” പുതിയ റിലീസ് തീയതിയെത്തി. 2025 ഡിസംബർ 12 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നേരത്തെ ഡിസംബർ അഞ്ചിന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. ഡിസംബർ 11 ന് നടക്കുന്ന പ്രീമിയർ ഷോകളോടെ ചിത്രത്തിന്റെ ആഗോള തലത്തിലുള്ള പ്രദർശനം ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചു. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലർ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിൽ, ഗംഭീര ആക്ഷനും ഡ്രാമയും ഇമോഷനും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ട്രെയ്‌ലറും ടീസറുകളും നേരത്തെ പുറത്തു വന്ന ബ്ലാസ്റ്റിംഗ് റോർ വീഡിയോയും കാണിച്ചു തരുന്നത്. ചിത്രത്തിലെ ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ആക്ഷൻ, ഡ്രാമ എന്നിവക്കൊപ്പം സനാതന ഹിന്ദു ധർമ്മവുമായി ബന്ധപ്പെട്ട കഥാ സന്ദർഭങ്ങൾ കൂടി ചിത്രത്തിന്റെ കഥാഗതിയുടെ ഭാഗമാണെന്നു സൂചിപ്പിച്ച ചിത്രത്തിന്റെ ട്രെയ്‌ലറിന് പാൻ ഇന്ത്യ തലത്തിൽ തന്നെ വമ്പൻ വരവേൽപ്പാണ് ലഭിച്ചത്.

രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ ആണ് ഈ ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്ണ എത്തുന്നത് എന്നും ട്രെയ്‌ലർ, ടീസർ എന്നിവ വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ പഞ്ച് ഡയലോഗുകളും ഗംഭീര ആക്ഷനും ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് അവ കാണിച്ചു തരുന്നുണ്ട്. ദൈവിക ശക്തിയുള്ള കരുത്തനായ അഘോരി സന്യാസി ആയാണ് ബാലകൃഷ്ണയുടെ പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹർഷാലി മൽഹോത്ര, കബീർ സിങ്, അച്ച്യുത്‌ കുമാർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

രചന, സംവിധാനം- ബോയപതി ശ്രീനു, നിർമ്മാതാക്കൾ- രാം അചന്ത, ഗോപി അചന്ത, ബാനർ- 14 റീൽസ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി,
ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം ദശാവതാരത്തിലെ “ഋതുചക്രം” ഗാനമെത്തി, ചിത്രം ഡിസംബർ 12 ന്

0

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിലെ പുതിയ ഗാനം പുറത്ത്. “ഋതുചക്രം” എന്ന ടൈറ്റിലോടെ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചത് മനു വിദാർഥ്, ഗായത്രി എന്നിവർ ചേർന്നാണ്. എ വി.പ്രഫുൽചന്ദ്ര ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് ദീപക് റാം. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് ആണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത.

ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ തീയേറ്റർ റിലീസായെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. നേരത്തെ ചിത്രത്തിലെ “രംഗപൂജ” എന്ന ഗാനവും പുറത്ത് വരികയും, ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ചിത്രത്തിൻ്റെ ട്രെയ്ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
മനോഹരമായ ദൃശ്യങ്ങളും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും ഉൾപ്പെടുന്ന ഒരു മികച്ച സിനിമാനുഭവം ആണ് ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്.

സാങ്കേതികമായി ഉയർന്ന നിലവാരമാണ് ചിത്രം പുലർത്തുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തന്നിരുന്നു. ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ എന്നത് കൊണ്ടാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് അവർക്കു മുന്നിലേക്ക് എത്തിക്കുന്നതെന്ന് വരുൺ ഗുപ്ത വെളിപ്പെടുത്തിയിരുന്നു.

ക്രിയേറ്റീവ് പ്രൊഡ്യൂസർ-അജിത് ഭുരെ, ഛായാഗ്രഹണം-ദേവേന്ദ്ര ഗോലത്കർ, സംഗീതം, പശ്‌ചാത്തല സംഗീതം- എ വി.പ്രഫുൽചന്ദ്ര, എഡിറ്റർ-ഫൈസൽ മഹാദിക്, ഗാനരചന, സംഭാഷണം-ഗുരു താക്കൂർ, ഓൺ സെറ്റ് എഡിറ്റർ-സുദർശൻ സത്പുതേ, സൌണ്ട് ഡിസൈൻ-ശിശിർ ചൌസാൽക്കർ, അക്ഷയ് വൈദ്യ, പ്രൊഡക്ഷൻ ഡിസൈൻ-സഞ്ജീവ് റാണെ, കോസ്റ്റ്യൂം ഡിസൈൻ-സച്ചിൻ ലോവലേക്കർ, മേക്കപ്പ് ഡിസൈൻ-രോഹിത് മഹാദിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ചന്ദ്രശേഖർ നന്നവെയർ, നൃത്തസംവിധായക-സോണിയ പാർച്ചൂരെ, പൂജ കാലെ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-സിദ്ധാന്ത് പാട്ടീൽ, കൺസെപ്റ്റ് ആർട്ട്-ആശിഷ് ബോയാനെ, നിർമ്മാണ ടീം- വിക്രാന്ത് ഷിൻഡെ, അക്ഷയ് കോലാപൂർക്കർ, സിദ്ധാർത്ഥ ശങ്കര, നരേന്ദ്ര റാസൽ, സംവിധാന ടീം- മോഹിത് കുണ്ടെ, സിദ്ധാന്ത് പാട്ടീൽ, ഹൃതുജ വാസൈകർ, ആശിഷ് മോറെ, റീ-റെക്കോർഡിംഗ്-വിത്തൽ ഗോർ, ആക്ഷൻ-ബികാഷ് കുമാർ സിംഗ്, ഡിഐ & വിഎഫ്എക്സ്-ന്യൂബ് സിറസ്, കളറിസ്റ്റ്-ഹാനി ഹാലിം, ചീഫ് അസിസ്റ്റന്റ് ഡയറക്ടർ-സേജൽ രൺദീവ്, അനികേത് സാനെ, കാസ്റ്റിംഗ്-യുഗന്ധർ ദേശ്പാണ്ഡെ (കാസ്റ്റിംഗ് യുഗ), മാർക്കറ്റിംഗ്-പൂർണസ്യ ഒഫീഷ്യൽ, വിഷ്വൽ പ്രൊമോഷൻ (മലയാളം)-ഓഷ്യൻ ഫിലിം കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ്-സുഗന്ധ ലോണിക്കർ, പബ്ലിസിറ്റി ഡിസൈൻ & വിഷ്വൽ പ്രമോഷൻ-സച്ചിൻ ഗുരവ് (24EIGHTYONE), സോഷ്യൽ മീഡിയ-വൈഭവ് ഷേത്കർ, സീ സ്റ്റുഡിയോസ് ടീം റവന്യൂ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്-ഗിരീഷ് ജോഹർ, ഡിസ്ട്രിബ്യൂഷൻ-സാദിക് ചിതാലികർ, ലീഗൽ-സുചേത ബർമൻ, കിനത് സിസോദിയ, ഫിനാൻസ് ഹെഡ്-നിലേഷ് ദേവദ, മാക്സ് ടീം സിഎംഒ-രോഹൻ റാണെ, കണ്ടന്റ് ആൻഡ് പാർട്ണർഷിപ് ലീഡ് – കവിത സംഗുർദേക്കർ, പിആർഒ- ശബരി

ബോക്സോഫീസ് ഭരിക്കാൻ ‘രാജാസാബ്’ എത്താൻ ഇനി 30 ദിനങ്ങൾ! ഇക്കുറി മകര സംക്രാന്തി ആഘോഷം റിബൽ സ്റ്റാർ പ്രഭാസിനൊപ്പം; ചിത്രം ജനുവരി 9-ന് വേൾഡ് വൈഡ് റിലീസ്

0

കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താൻ ഇനി 30 ദിനങ്ങൾ കൂടി. മകര സംക്രാന്തി നാളിൽ ഏറ്റവും വലിയ ആഘോഷം സമ്മാനിക്കാൻ പ്രഭാസ് എത്തുമ്പോൾ ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ. തിയേറ്ററിൽ ഒരു തവണ കണ്ടാൽ തീരാത്ത മാസ്സീവ് റിപ്പീറ്റ് വാല്യു ഉറപ്പുവരുത്തുന്ന ഒരു ‘വിനോദ മുദ്ര’ ഈ സംക്രാന്തിക്ക് ചിത്രം സമ്മാനിക്കും എന്നാണ് അണിയറക്കാർ നൽകുന്ന ഉറപ്പ്. ജനുവരി 9-നാണ് ‘രാജാസാബി’ന്‍റെ വേൾഡ് വൈഡ് റിലീസ്.

പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായെത്തിയ ‘റിബൽ സാബ്’ ഏവരിലും വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.

പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. ‘രാജാ സാബി’ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏവരിലും രോമാഞ്ചം തീർക്കുകയുണ്ടായി. ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ.

പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ ‘രാജാസാബ്’ ‘ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ’ എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

ഇൻ്റർനാഷണൽ പുലരി ടീ വി അവാർഡുകൾ വിതരണം ചെയ്തു

0

പുലരി ടീ വിയുടെ മൂന്നാമത് ഇൻ്റർനാഷണൽ പുലരി ടീവി ചലച്ചിത്ര, ടെലിവിഷൻ, ഷോർട്ട് ഫിലിം, ഡോക്യുമെൻ്ററി, മ്യൂസിക്കൽ വീഡിയോ ആൽബം 2025 അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്റിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്.

രഞ്ജിത്ത് രജപുത്ര (ജനപ്രിയ ചിത്രം തുടരും), അനിൽദേവ് (മികച്ച ചിത്രം, മികച്ച സംവിധായകൻ -ഉറ്റവർ), എ ആർ വാടിക്കൽ ( നവാഗത സംവിധായകൻ, തിരക്കഥാകൃത്ത് -മദർ മേരി), നിരഞ്ജ് മണിയൻപിള്ള രാജു (നടൻ – ഗു, ത്രയം), ലാലി പി എം (നടി – മദർ മേരി), മഞ്ജു നിഷാദ് (നടി – ട്രെയ്സിംഗ് ഷാഡോ), ആതിര സുധീർ (പുതുമുഖ നായിക -ഉറ്റവർ), രാംഗോപാൽ ഹരികൃഷ്ണൻ (സംഗീത സംവിധാനം -ഉറ്റവർ), അൻവർ സാദത്ത് (ഗായകൻ – മിലൻ), അലോഷ്യസ് പെരേര (ഗായകൻ – തൂലിക), രഞ്ജിനി സുധീരൻ (ബി ജി എം – മിലൻ), സഞ്ജു എസ് സാഹിബ്ബ് (പ്രോജക്ട് ഡിസൈനർ – ഉറ്റവർ), ജനപ്രിയ സീരിയൽ ഗീതാഗോവിന്ദം (ഏഷ്യാനെറ്റ്), മികച്ച സീരിയൽ – മാംഗല്യം തന്തുനാനേന (ആർപി ശ്രീകുമാർ -സൂര്യ ടീവി), ശ്രീജിത്ത് പലേരി (സംവിധായകൻ – മാംഗല്യം തന്തുനാനേന), പ്രയാൻ വിഷ്ണു (നടൻ – സുഖമോദേവി , ഫ്ളവേഴ്സ്), സുസ്മിത പ്രഭാകരൻ (നടി – സുഖമോദേവി), പ്രിയൻ (ക്യാമറ – പവിത്രം, ഏഷ്യാനെറ്റ്), അനന്തു (എഡിറ്റർ- പെയ്തൊഴിയാതെ, സൂര്യ), ആർച്ച എസ് നായർ (ഭാവി വാഗ്ദാനം), തമ്പി ആര്യനാട് (വസ്ത്രാലങ്കാരം – പവിത്രം), രഞ്ജിത് തിരുവല്ലം (ചമയം – ടീച്ചറമ്മ, ഏഷ്യാനെറ്റ്), സക്കീർ ഹുസൈൻ (കല – മൗനരാഗം ഏഷ്യാനെറ്റ്), പ്രകാശ് വടകര (നടൻ – സ്റ്റെയിൽമേറ്റ്, ഹ്രസ്വചിത്രം), അജിൽ മണിമുത്ത് (ഹ്രസ്വചിത്രം – സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ്സ്), പ്രഭ ടി കെ (പൊൻമകൾ – മ്യൂസിക്കൽ വീഡിയോ) തുടങ്ങി എല്ലാ കാറ്റഗറിയിലെയും ജേതാക്കൾ അവാർഡുകൾ സ്വീകരിച്ചു.

സംവിധായകൻ ടി എസ് സുരേഷ്ബാബു, നടൻ വഞ്ചിയൂർ പ്രവീൺകുമാർ, നടി മായാ വിശ്വനാഥ്, സംവിധായകൻ സിവി പ്രേംകുമാർ, നടി ദീപ ഷാനു, ഫിലിം ക്രിട്ടിക്ക് സുനിൽ സിഇ, അജയ് തുണ്ടത്തിൽ എന്നിവരാണ് അവാർഡു വിതരണം നടത്തിയത്.
പുലരി ടീവി പ്രോഗ്രാം ഹെഡ് ജോളിമസ്, സി ഇ ഓ ജിട്രസ് യോഹന്നാൻ എന്നിവർ സംസാരിച്ചു. ഷെൽമ, സ്വപ്ന എന്നിവരാണ് പ്രോഗ്രാം ആങ്കർ ചെയ്തത്.
പിആർഓ – അജയ് തുണ്ടത്തിൽ

മദ്യപനായ അച്ഛന്റെ ക്രൂരമർദനം; തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

0

തിരുവനന്തപുരം: ഒന്‍പതാം ക്ലാസുകാരിയെ അച്ഛന്‍ ക്രൂരമായി മർദ്ദിച്ചു. മദ്യപിച്ച അച്ഛന്‍റെ ക്രൂരമര്‍ദനം സഹിക്കാനാകാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച പഠിക്കുന്ന പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അച്ഛൻ മദ്യപിച്ച് ദിവസവും അമ്മയെയും തന്നെയും ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു. വീട്ടിൽ പൂട്ടിയിട്ടാണ് അച്ഛന്‍റെ ക്രൂരമര്‍ദനം. മര്‍ദനത്തിനു ശേഷം രാത്രി വീട്ടിൽ നിന്നും പുറത്തിറക്കി വിടുമെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതുസംബന്ധിച്ച പെണ്‍കുട്ടിയുടെ ഫോണിലൂടെയുള്ള വെളിപ്പെടുത്തൽ പുറത്തുവന്നിട്ടുണ്ട്. ഒരു ഫോണ്‍ സംഭാഷണത്തിലാണ് പെണ്‍കുട്ടി ഇക്കാര്യം പറയുന്നത്.

ക്രൂരമായ മര്‍ദനത്തിൽ പെണ്‍കുട്ടിയുടെ ശരീരത്തിൽ പരിക്കു പറ്റിയിട്ടുണ്ട്. ഇതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മദ്യപിച്ചെത്തുന്ന അച്ഛൻ ദിവസവും മര്‍ദിക്കുന്നതായി കുട്ടി പറഞ്ഞു. സ്കൂളിൽ പോകാനോ പഠിക്കാനോ സമ്മതിക്കാറില്ലെന്നും എപ്പോഴും മര്‍ദിക്കുമായിരുന്നെന്നും പെണ്‍കുട്ടി ഫോണ്‍ സംഭാഷണത്തിൽ പറയുന്നുണ്ട്.

Brutally beaten by drunken father; Class 9 girl attempts suicide in Thiruvananthapuram

നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ; അമ്മ കോടതിയെ ബഹുമാനിക്കുന്നു; വിധിക്ക് പിന്നാലെ കുറിപ്പുമായി താരസംഘടന

0

കൊച്ചി: നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനായ അമ്മ പ്രതികരണം. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു എന്നാണ് പ്രതികരിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷം മോഹൻലാൽ പ്രസിഡന്റായ നേതൃത്വത്തിൽ ദിലീപിനെ തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, സംഭവം കൂടുതൽ വിവാദമായതോടെ അമ്മയിലേക്ക് ഇല്ലെന്നും ദിലീപ് പ്രതികരിച്ചിരുന്നു.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.

Amma about dileep case result

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു; ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഒന്നുമുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ എന്ന് കോടതി വിധി. കൂട്ടബലാത്സംഗവും ഗൂഡാലോചനയും തെളിഞ്ഞു. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയിൽ ജഡ്ജി ഹണി എം വര്‍ഗീസ് ആണ് കേസിൽ വിധി പറഞ്ഞത്. ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ല. ശിക്ഷ ഈ മാസം 12 നു വിധിക്കും. പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.

7,8,9,10 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഏഴാം പ്രതി സനലിനെയും കോടതി വെറുതെ വിട്ടു. ഒമ്പതാം പ്രതിയ്‌ക്കെതിരായ കുറ്റം തെളിയിക്കാനായില്ല. പ്രതികള്‍ക്ക് സഹായം ഒരുക്കി എന്നതായിരുന്നു കുറ്റം. 10-ാം പ്രതി ശരതിനെയും കോടതി വെറുതെ വിട്ടു. ‌‌

കൂട്ടം ചേര്‍ന്നുള്ള ബലാത്സംഗം, തട്ടികൊണ്ടുപോകല്‍, സ്ത്രീക്കെതിരായ ആക്രമണം, സ്ത്രീക്കെതിരെ ബലപ്രയോഗം, ക്രിമിനല്‍ ബലപ്രയോഗം, ബലംപ്രയോഗിച്ച് തടവില്‍ വയ്ക്കല്‍, ക്രിമിനല്‍ ഭീഷണി, ക്രിമിനൽ ഗൂഢാലോചന, വ്യക്തിയുടെ സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി മണികണ്ഠന്‍.ബി, നാലാം പ്രതി വിജീഷ് വി.പി, അഞ്ചാം പ്രതി സലിം എച്ച് എന്ന വടിവാള്‍ സലിം,ആറാം പ്രതി പ്രദീപ്, ഏഴാം പ്രതി ചാര്‍ലി തോമസ്, എട്ടാം പ്രതി നടൻ ദിലീപ്, ഒൻപതാം പ്രതി സനില്‍ കുമാര്‍ എന്ന മേസ്തിരി സനല്‍, പത്താം പ്രതി ശരത് ജി.നായര്‍ എന്നിങ്ങനെയായിരുന്നു പ്രതി പട്ടിക.

Dileep case

വിളിക്കാത്ത സ്ഥലത്ത് പോയി ഇരിക്കരുത്, കടക്കു പുറത്ത് എന്നു പറഞ്ഞത് അതുകൊണ്ട്’

0

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്ന് ആജ്ഞാപിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിളിക്കാത്ത സ്ഥലങ്ങളില്‍ പോയിരിക്കുന്നവരെ ഉദ്ദേശിച്ചാണ് താന്‍ ആ പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വിളിച്ചെടുത്തേ പോകാന്‍ പാടുള്ളൂവെന്നും വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വിളിക്കാത്ത സ്ഥലത്ത് നിങ്ങള്‍ ഇരുന്നാല്‍, നിങ്ങള്‍ ഒന്ന് ദയവായി പുറത്തേക്ക് പോകുമോ എന്ന് ചോദിക്കുന്നതിനു പകരം നിങ്ങള്‍ പുറത്തു കടക്കൂ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടാവും അത്രയേ ഉള്ളൂ, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2017 ജൂലായ് 321 ന് തിരുവനന്തപുരത്തുവെച്ച് മുഖ്യമന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ നടത്തിയ സമാധാന ചര്‍ച്ചയില്‍ നിന്നാണ് മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞ് കയര്‍ത്തത്. ആ സമയത്ത് നടന്ന സിപിഎം- ബിജെപി-ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ചര്‍ച്ച നടത്തിയത്.

pinarayi vijayan media issue