Home Blog Page 59

വിവാദങ്ങൾക്ക് വിട; ഒടുവിൽ കോടതി അനുമതിയോടെ ഷെയ്ൻ നിഗം ചിത്രം ‘ഹാൽ’ പ്രേക്ഷകരിലേക്ക്, ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകരിലേക്ക്

0

ഷെയ്ൻ നിഗം നായകനായ ‘ഹാൽ’ ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിൽ പ്രേക്ഷകരിലേക്ക്. ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ‘ഒടുവിൽ കോടതി അനുമതിയോടെ പ്രേക്ഷകരിലേക്ക്’ എന്നെഴുതിയ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. വീരയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സിനിമയുടെ പേരിൽ ഉയർന്നുകേട്ട വിവാദങ്ങളുടെ വാർത്താ തലക്കെട്ടുകളും പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സിനിമയിലെ ചില രം​ഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശവുമായി സെൻസർ ബോർഡ് എത്തിയതോടെയാണ് ചിത്രം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നത്. ചിത്രത്തിൽ ബീഫ് ബിരിയാണി കഴിക്കുന്ന രം​ഗം ഉൾപ്പെടെ ആറിടങ്ങളാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർബോർഡ് നി‍ർദ്ദേശിക്കുകയുണ്ടായത്. സെൻസർ ബോർഡിന്‍റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹാലിന് പ്രദർശനാനുമതി നൽകണമെങ്കിൽ ആറിടങ്ങളിൽ വെട്ടിക്കുറയ്ക്കലുകൾ വരുത്തണമെന്നായിരുന്നു സിബിഎഫ്സിയുടെ നിലപാട്. എന്നാൽ ഇതിൽ നാല് കട്ടുകൾ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ട് സിബിഎഫ്‌സിയും കാത്തലിക് കോൺഗ്രസും സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി ഇന്ന് തള്ളുകയുണ്ടായി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. അപ്പീലിൽ തീരുമാനമെടുക്കാൻ ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം.

ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്ക് പിന്നാലെയാണിപ്പോൾ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ.

ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ വി ആണ്. ഛായാഗ്രഹണം: രവി ചന്ദ്രൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്, ആർട്ട് ഡയറക്ടർ: നാഥന്‍, പ്രശാന്ത് മാധവ്, പ്രൊജക്റ്റ്‌ ഡിസൈനര്‍: ഷംനാസ് എം അഷ്‌റഫ്‌, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണ, തൻവീർ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോറിയോഗ്രഫി: സാൻഡി, ഷെരീഫ് മാസ്റ്റർ, ദിനേശ് മാസ്റ്റർ, മാനിഷാദ, ഗാനരചന: വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി, സ്റ്റിൽസ്: എസ് ബി കെ ഷുഹൈബ്, രാജേഷ് നടരാജൻ, സൗണ്ട് ഡിസൈൻ: അനെക്സ് കുര്യൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, വിഎഫ്എക്സ്: ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോസ്, ഡിഐ: കളർപ്ലാനറ്റ്, ചീഫ് അസോ. ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, അസോസിയേറ്റ് ഡയറക്ടർ: പ്രവീൺ എസ് വിജയ്, പ്രൊജക്ട് കോ-ഓ‍ര്‍ഡിനേറ്റർ: ജിബു.ജെടിടി, ഷിസാദ്, പബ്ലിസിറ്റി ഡിസൈൻസ്: ടെന്‍ പോയിന്‍റ്, വിതരണം: ജെവിജെ റിലീസ് ത്രൂ രാജ്‍സാഗർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാര്‍സ് ഫിലിംസ്, പി ആർ ഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത്.

മമ്മൂട്ടി നായകനായ “ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് ” ഡിസംബർ 19 മുതൽ ZEE5-ൽ

0

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി,ഗൗതം വാസുദേവ് ​​മേനോൻ ചിത്രം ” ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് ” ഡിസംബർ 19 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യ ചിത്രം ആണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ്.

കൊച്ചിയിലെ വാടകഫ്ലാറ്റിൽ ഒരു കുഞ്ഞു ഡിറ്റക്റ്റീവ് ഏജൻസിയുമായി ജീവിക്കുന്ന സിഐ ഡൊമിനിക് എന്ന കഥാപാത്രം ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കല്യാണാലോചന, ഇൻഷൂറൻസ് സംബന്ധിച്ച അന്വേഷണം, അവിഹിതബന്ധം തേടിയുള്ള അന്വേഷണം തുടങ്ങി അല്ലറ ചില്ലറ കലാപരിപാടികളാണ് കക്ഷിയുടെ വഴി. താൻ പൊലീസിലുണ്ടായിരുന്ന കാലത്തെ കേസ് അന്വേഷണത്തിന്റെ തള്ളുകഥകൾ പറയുന്നൊരു യൂട്യൂബ് ചാനലും കക്ഷിക്കുണ്ട്.ഡൊമിനിക്കിന്റെ അസിസ്റ്റന്റാവാൻ അഭിമുഖത്തിന് എത്തുന്ന ഗോകുൽ സുരേഷിന്റെ ‘വിഘ്നേഷി’ൽനിന്നാണ് സിനിമ തുടങ്ങുന്നത്.

അങ്ങനെ ഇരിക്കുമ്പോൾ ഡൊമനിക്കിന്റെ ഫ്ലാറ്റ് ഉടമയ്ക്ക് ആശുപത്രിയിൽനിന്ന് ഒരു പഴ്സ് കളഞ്ഞുകിട്ടുന്നു.നിസ്സാരമെന്നു കരുതി ഈ ലേഡീസ് പഴ്സിന്റെ ഉടമയെത്തേടി ഇറങ്ങുന്നതോടെ ഡൊമിനിക്കിന്റെ അന്വേഷണം കൂടുതൽ ദുരൂഹമായ മേഖലകളിലേക്ക് കടക്കുന്നത്.മമ്മൂട്ടി–ഗോകുൽ സുരേഷ് കോംബോയ്ക്കൊപ്പം സിദ്ദിഖ്, വിനീത്, ഷൈൻ ടോംചാക്കോ, വഫ ഖദീജ, വിജയ് ബാബു, സുഷ്മിത ഭട്ട് തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.

45 ദിവസങ്ങൾക്കുള്ളിൽ ചിത്രീകരണം പൂർത്തിയാക്കാനായത് മുഴുവൻ അഭിനേതാക്കളുടെയും സാങ്കേതികപ്രവർത്തകരുടെയും സമർപ്പണത്തിന്റെയും വിശ്വാസത്തിന്റെയും ഫലമാണെന്ന്,മമ്മുക്കയുടെ കൂടെ വർക്ക്‌ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ടന്ന് ഗൗതം വാസുദേവ് ​​മേനോൻ കൂട്ടിച്ചേർത്തു.

കുടുംബവും കുട്ടികളുമായി കാണാവുന്ന രസകരമായ കുറ്റാന്വേഷണ സിനിമയായ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ് ഡിസംബർ 19 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കും.

മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ യിലെ ആദ്യ വീഡിയോ ഗാനം “അപ്പ” പുറത്ത്; ആഗോള റിലീസ് ഡിസംബർ 25 ന്

0

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയിലെ ആദ്യ ഗാനം പുറത്ത്. “അപ്പ” എന്ന ടൈറ്റിലോടെ ആണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് ഈണം നൽകിയ ഗാനത്തിൻ്റെ മലയാളം വരികൾ രചിച്ചത് വിനായക് ശശികുമാർ. മധു ബാലകൃഷ്ണൻ ആണ് ഗാനത്തിൻ്റെ മലയാളം പതിപ്പ് ആലപിച്ചത്. ഈ വർഷം ഡിസംബർ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. വിമൽ ലഹോട്ടി ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.

അച്ഛൻ – മകൻ ബന്ധത്തിൻ്റെ വികാരം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ദൃശ്യങ്ങളാണ് “അപ്പ” എന്ന ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ വിജയ് പ്രകാശ് ആണ് ഗാനം ആലപിച്ചത്. കല്യാണ് ചക്രവർത്തി ത്രിപുരനേനി (തെലുങ്ക്), കാർത്തിക് കുഷ് (ഹിന്ദി), നാഗാർജുൻ ശർമ്മ (കന്നഡ) എന്നിവരാണ് മറ്റു ഭാഷകളിൽ വരികൾ എഴുതിയിരിക്കുന്നത്. ടി സീരീസ് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഒരു അച്ഛനും മകനും തമ്മിലുള്ള ശക്തവും വൈകാരികവുമായ ബന്ധത്തിൽ വേരൂന്നിയതാണ് ചിത്രമെന്നും, “അപ്പ” എന്ന ഈ ഗാനം കഥയുടെ ഹൃദയമിടിപ്പ് കൃത്യമായി പ്രതിഫലിപ്പിക്കുകയും പ്രേക്ഷകർക്ക് സിനിമ എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതിന്റെ യഥാർത്ഥ ബോധം നൽകുകയും ചെയ്യുന്നു എന്നും സംവിധായകൻ വിശദീകരിച്ചു. ആക്ഷൻ, വൈകാരികത, പ്രതികാരം, പ്രണയം, വിധി എന്നിവ കോർത്തിണക്കി, ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.

രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹൻലാലിനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പഴയകാല യോദ്ധാവിൻ്റെ ലുക്കിലും, പുതിയകാലത്തെ എക്സിക്യൂട്ടീവ് ലുക്കിലും ആണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. രാജാവിൻ്റെ ലുക്കിലുള്ള അദ്ദേഹത്തിൻ്റെ പോസ്റ്ററുകൾ എല്ലാം തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടീസറും നേരത്തെ പുറത്തു വന്നിരുന്നു.

മോഹൻലാലിൻ്റെ ഗംഭീര ആക്ഷൻ രംഗങ്ങളും ബ്രഹ്മാണ്ഡ കാൻവാസിൽ ഉള്ള കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും നിറഞ്ഞ ടീസർ മികച്ച പ്രതികരണമാണ് നേടിയത്. താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് ചിത്രം. സമർജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, അജയ്, നേഹ സക്‌സേന, ഗരുഡ റാം, വിനയ് വർമ, അലി, അയ്യപ്പ പി. ശർമ്മ, കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്. തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുക്കിയ ചിത്രം ഹിന്ദി, കന്നഡ,ഭാഷകളിൽ കൂടി 2025 ഡിസംബർ 25 ന് ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ ഉൾപ്പെടെയുള്ളവ വൈകാതെ പുറത്തു വരും.

ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ – പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, ഗണേഷ്, നിഖിൽ, പിആർഒ- ശബരി.

സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം ദശാവതാരത്തിലെ “ജയ് ഹനുമാൻ” ഗാനം പുറത്ത്; ചിത്രത്തിൻ്റെ കേരള റിലീസ് ഇന്ന്

0

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിലെ മൂന്നാം ഗാനം പുറത്ത്. “ജയ് ഹനുമാൻ” എന്ന ടൈറ്റിലോടെ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ആലപിച്ചത് ഗിരീഷ് ആണ്. എ വി.പ്രഫുൽചന്ദ്ര ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് ദീപക് റാം. പൂജ കാലേ ആണ് ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത്. അനുപം ഹിംഗെ, പുഷ്പ ജാദവ് എന്നിവരാണ് ഈ ഗാനത്തിൻ്റെ നൃത്ത സംവിധാന ടീം. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഇന്ന് കേരളത്തിൽ റിലീസ് ചെയ്തു. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത.

ചിത്രത്തിലെ മറ്റ് രണ്ടു ഗാനങ്ങൾ നേരത്തെ പുറത്ത് വരികയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആദ്യം “രംഗപൂജ” എന്ന ഗാനവും, രണ്ടാമത് “ഋതുചക്രം” എന്ന ഗാനവുമാണ് ചിത്രത്തിൽ നിന്നും പുറത്ത് വന്നത്. ജയ് ഹനുമാൻ എന്ന ഗാനത്തിൻ്റെ വീഡിയോ ആണ് ഇപ്പൊൾ റിലീസ് ചെയ്തിരിക്കുന്നത്. ഹനുമാൻ്റെ കഥ അവതരിപ്പിക്കുന്ന ഒരു രംഗ നാടകത്തിൻ്റെ ദൃശ്യങ്ങളാണ് ഈ ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഹനുമാൻ സ്വാമി പ്രതിനിധാനം ചെയ്യുന്ന ശക്തി, വിശ്വാസം, തീ പോലെ തീവ്രമായി ജ്വലിക്കുന്ന ഭക്തി എന്നിവയുടെ ആവിഷ്കാരമാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്.

ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ തീയേറ്റർ റിലീസായെത്തുന്നത്. ചിത്രത്തിൻ്റെ ട്രെയ്ലറിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു.
മനോഹരമായ ദൃശ്യങ്ങളും അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങളും ഉൾപ്പെടുന്ന ഒരു മികച്ച സിനിമാനുഭവം ആണ് ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ എന്നത് കൊണ്ടാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് അവർക്കു മുന്നിലേക്ക് എത്തിക്കുന്നതെന്ന് വരുൺ ഗുപ്ത വെളിപ്പെടുത്തിയിരുന്നു.

ക്രിയേറ്റീവ് പ്രൊഡ്യൂസർ-അജിത് ഭുരെ, ഛായാഗ്രഹണം-ദേവേന്ദ്ര ഗോലത്കർ, സംഗീതം, പശ്‌ചാത്തല സംഗീതം- എ വി.പ്രഫുൽചന്ദ്ര, എഡിറ്റർ-ഫൈസൽ മഹാദിക്, ഗാനരചന, സംഭാഷണം-ഗുരു താക്കൂർ, ഓൺ സെറ്റ് എഡിറ്റർ-സുദർശൻ സത്പുതേ, സൌണ്ട് ഡിസൈൻ-ശിശിർ ചൌസാൽക്കർ, അക്ഷയ് വൈദ്യ, പ്രൊഡക്ഷൻ ഡിസൈൻ-സഞ്ജീവ് റാണെ, കോസ്റ്റ്യൂം ഡിസൈൻ-സച്ചിൻ ലോവലേക്കർ, മേക്കപ്പ് ഡിസൈൻ-രോഹിത് മഹാദിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ചന്ദ്രശേഖർ നന്നവെയർ, നൃത്തസംവിധായക-സോണിയ പാർച്ചൂരെ, പൂജ കാലെ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ-സിദ്ധാന്ത് പാട്ടീൽ, കൺസെപ്റ്റ് ആർട്ട്-ആശിഷ് ബോയാനെ, നിർമ്മാണ ടീം- വിക്രാന്ത് ഷിൻഡെ, അക്ഷയ് കോലാപൂർക്കർ, സിദ്ധാർത്ഥ ശങ്കര, നരേന്ദ്ര റാസൽ, സംവിധാന ടീം- മോഹിത് കുണ്ടെ, സിദ്ധാന്ത് പാട്ടീൽ, ഹൃതുജ വാസൈകർ, ആശിഷ് മോറെ, റീ-റെക്കോർഡിംഗ്-വിത്തൽ ഗോർ, ആക്ഷൻ-ബികാഷ് കുമാർ സിംഗ്, ഡിഐ & വിഎഫ്എക്സ്-ന്യൂബ് സിറസ്, കളറിസ്റ്റ്-ഹാനി ഹാലിം, ചീഫ് അസിസ്റ്റന്റ് ഡയറക്ടർ-സേജൽ രൺദീവ്, അനികേത് സാനെ, കാസ്റ്റിംഗ്-യുഗന്ധർ ദേശ്പാണ്ഡെ (കാസ്റ്റിംഗ് യുഗ), മാർക്കറ്റിംഗ്-പൂർണസ്യ ഒഫീഷ്യൽ, വിഷ്വൽ പ്രൊമോഷൻ (മലയാളം)-ഓഷ്യൻ ഫിലിം കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ്-സുഗന്ധ ലോണിക്കർ, പബ്ലിസിറ്റി ഡിസൈൻ & വിഷ്വൽ പ്രമോഷൻ-സച്ചിൻ ഗുരവ് (24EIGHTYONE), സോഷ്യൽ മീഡിയ-വൈഭവ് ഷേത്കർ, സീ സ്റ്റുഡിയോസ് ടീം റവന്യൂ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്-ഗിരീഷ് ജോഹർ, ഡിസ്ട്രിബ്യൂഷൻ-സാദിക് ചിതാലികർ, ലീഗൽ-സുചേത ബർമൻ, കിനത് സിസോദിയ, ഫിനാൻസ് ഹെഡ്-നിലേഷ് ദേവദ, മാക്സ് ടീം സിഎംഒ-രോഹൻ റാണെ, കണ്ടന്റ് ആൻഡ് പാർട്ണർഷിപ് ലീഡ് – കവിത സംഗുർദേക്കർ, പിആർഒ- ശബരി

ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ

0

യെല്ലാണ്ടു സി.പി.ഐയുടെ മുൻ എം.എൽ.എയും ദരിദ്രരുടെ പോരാളിയുമായ ഗുമ്മടി നർസയ്യയുടെ ജീവിതകഥയെ വെള്ളിത്തിരയിൽ സംവിധായകൻ പരമേശ്വർ ഹിവ്രാലെ എത്തിക്കുന്നു. സൈക്കിള്‍ ചവിട്ടി നിയമസഭയിലേക്ക് പോകുന്ന നേതാവായ നർസയ്യയുടെ ജീവചരിത്രം ആസ്പദമാക്കിയ ബയോപിക്കിൽ കന്നഡ സൂപ്പർ താരം ശിവ രാജ്കുമാർ കേന്ദ്രകഥാപാത്രമായി എത്തുന്നത്. പ്രവല്ലിക ആർട്സ് ക്രിയേഷൻസിന്റെ ബാനറിൽ എൻ. സുരേഷ് റെഡ്ഢിയാണ് ചിത്രം നിർമിക്കുന്നത്.

ഇന്ന് പൽവഞ്ചയിൽ നടന്ന ബ്രഹ്മാണ്ഡ മുഹൂർത്ത ചടങ്ങിൽ ഛായാഗ്രഹണ മന്ത്രി കോമാട്ടിറെഡ്ഢി വെങ്കട് റെഡ്ഢി, കവിത, മല്ലു ഭാട്ടി വിക്രമർക്കയുടെ ഭാര്യ നന്ദിനി മല്ലു തുടങ്ങി നിരവധി രാഷ്ട്രീയപ്രമുഖർ പങ്കെടുത്തു. ഗീത ശിവരാജ്കുമാർ ആദ്യ ക്ലാപ്പ് നൽകി, കോമാട്ടിറെഡ്ഢി വെങ്കട്ട് റെഡ്ഢി ക്യാമറ സ്വിച്ച് ഓൺ ചെയ്തു, നന്ദിനി മല്ലു സ്‌ക്രിപ്റ്റ് കൈമാറി.

ചടങ്ങിൽ സംവിധായകൻ പരമേശ്വരന്റെ വാക്കുകൾ ഇങ്ങനെ “രാഷ്ട്രീയം തൊഴിലും ബിസിനസും അല്ല , അത് ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. 20 വർഷം എം.എൽ.എയായിരുന്ന ഗുമ്മടി നർസയ്യ ഒരു രൂപ പോലും തന്റെ പേരിൽ സമ്പാദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മഹത്വം വെള്ളിത്തിരയിൽ കാണിക്കേണ്ടതുണ്ട്. ഇത്രയും ഗംഭീര കഥയ്ക്ക് ഇത്രയും ഗംഭീര നായകനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ഡോ. ശിവരാജ് കുമാറിനോടും നിർമാതാവ് എൻ സുരേഷ് റെഡ്ഢിയോടും ഞാൻ കടപ്പെട്ടിരിക്കുന്നു.”

നിർമാതാവ് എൻ സുരേഷ് റെഡ്ഢിയുടെ വാക്കുകൾ ” ശിവരാജ് കുമാർ യഥാർത്ഥ നായകനും നല്ല ഹൃദയമുള്ള മനുഷ്യനാണ്. ഈ കഥാപാത്ര ഏറ്റെടുത്തതിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം രാഷ്ട്രീയത്തിൽ പുതിയൊരു മാറ്റം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു”.

നായകൻ ശിവരാജ് കുമാറിന്റെ വാക്കുകൾ” സന്തോഷത്തോടെയും അഭിമാനത്തോടെയും ഞാൻ ഈ കഥാപാത്രത്തെ സ്വീകരിക്കുന്നു. സംവിധായകൻ പരമേശ്വറിനോടും നിർമാതാവിനോടും ഈ കഥാപാത്രം ഏൽപ്പിച്ചതിൽ നന്ദി അറിയിക്കുന്നു. ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു. സ്വന്തം കാര്യം നോക്കി ജീവിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണമെന്ന് എന്റെ പിതാവ് എപ്പോഴും പറയുമായിരുന്നു. ഗുമ്മടി നർസയ്യയെ കണ്ടപ്പോൾ ഞാൻ എന്റെ പിതാവിനെ കണ്ടതുപോലെയാണ് തോന്നിയത്. ഈ ചിത്രത്തിനായി ഞാൻ തെലുഗ് ഭാഷ പഠിച്ച് ഞാൻ ഡബ് ചെയ്യും. എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ഈ ചിത്രം ഒരു പ്രചോദനമാകും”

ഗുമ്മടി നർസയ്യയുടെ വാക്കുകൾ ഇങ്ങനെ” ഈ സിസ്റ്റത്തിൽ ഒരു മാറ്റം വേണം. ഞാൻ ഒരു മഹാനായ നേതാവല്ല, ഞാൻ നിങ്ങളെ പോലെ ഒരു സാധാരാണ മനുഷ്യനാണ്. ശിവരാജ് കുമാർ ഈ വേഷം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. ഈ ചിത്രത്തിന്റെ റിലീസിന് ശേഷം സമൂഹത്തിൽ ഒരു വലിയ മാറ്റം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു”.

ചിത്രത്തിന്റെ ഫസ്റ്റ്-ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും മറ്റ് അപ്‌ഡേറ്റുകളും ഇതിനോടകം തന്നെ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. ഗുമ്മടി നർസയ്യയായി ശിവ രാജ്കുമാറിന്റെ അവതരണം വ്യാപകമായ പ്രശംസ നേടി തെലുങ്ക് പ്രേക്ഷകരിൽ വലിയ പ്രതീക്ഷകൾ ഉയർത്തുകയും ചെയ്‌തു.

ടെക്നിക്കൽ ടീം : ബാനർ: പ്രവല്ലിക ആർട്സ് ക്രിയേഷൻസ്, നിർമാതാവ്: എൻ. സുരേഷ് റെഡ്‌ഡി (NSR), സംവിധായകൻ: പരമേശ്വർ ഹിവ്രാലെ, ഡി.ഒ.പി: സതീഷ് മുത്ത്യാല, എഡിറ്റർ: സത്യ ഗിഡുതുരി, സംഗീത സംവിധാനം: സുരേഷ് ബോബ്ബിളി , പി.ആർ.ഒ: ശബരി

ചില നിമിഷങ്ങൾ യഥാർത്ഥമായി തോന്നില്ല… അവ അനുഗ്രഹങ്ങളായി തോന്നുന്നു… രജനീകാന്തിന് പിറന്നാൾ ആശംസിച്ച് അന്നാരാജന്റെ (ലിച്ചി ) ഹൃദയസ്പർശിയായ കുറിപ്പ്

0

സ്റ്റൈൽ മന്നൻ രജനീകാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് നടി അന്ന രേഷ്മ രാജൻ, രജനികാന്തിനോടൊപ്പമുള്ള ഫോട്ടോയും ഹൃദയസ്പർശിയായ കുറുപ്പും താരം പങ്കുവെച്ചു

നിങ്ങളെ നേരിട്ട് കണ്ടുമുട്ടിയ ദിവസം എന്നോടൊപ്പം എന്നെന്നും നിലനിൽക്കും.

എന്റെ ഹൃദയം എങ്ങനെ തുടിച്ചു, എന്റെ കൈകൾ എങ്ങനെ വിറച്ചു,
എന്റെ കണ്ണുകൾ എങ്ങനെ സന്തോഷം കൊണ്ട് നിറഞ്ഞു എന്ന് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, എനിക്ക് വിശദീകരിക്കാൻ കഴിയാത്തത്ര.

നിങ്ങളുടെ അരികിൽ നിൽക്കുന്നത് ശുദ്ധമായ കൃപയുടെയും വിനയത്തിന്റെയും മാന്ത്രികതയുടെയും അരികിൽ നിൽക്കുന്നതുപോലെ തോന്നി.

എന്റെ ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ഒരു നിമിഷം.

Many many happy returns of the day, Sir
നിങ്ങൾ വെറുമൊരു ഇതിഹാസമല്ല —
ലക്ഷക്കണക്കിന് ഹൃദയങ്ങളിൽ വസിക്കുന്ന ഒരു വികാരമാണ് നിങ്ങൾ.

View this post on Instagram

A post shared by Anna raajan (@annaspeeks)

anna reshma rajan birthday wish to rajanikanth

ചുരത്തിൽ നിന്ന് ബസ് മറിഞ്ഞ് 9 പേർക്ക് ദാരുണാന്ത്യം; 23 പേർക്ക് പരിക്ക്

0

ചിന്ദുരു: ആന്ധ്രപ്രദേശിലെ ചുരത്തിൽ നിന്ന് ബസ് മറിഞ്ഞ് 9 പേർക്ക് ദാരുണാന്ത്യം. 23 പേർക്ക് പരുക്ക്. അല്ലൂരി സീതാരാമരാജു ജില്ലയിലെ ചിന്ദൂർ- മരടുമില്ലി ചുരത്തിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. തെലങ്കാനയിലേക്ക് പോകുകയായിരുന്ന ബസിൽ ജീവനക്കാർ ഉൾപ്പെടെ 37 പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ 6 പേർ മാത്രമാണ് പരുക്കുകളില്ലാതെ രക്ഷപെട്ടത്.

കനത്ത മഞ്ഞിൽ ചുരത്തിലെ വളവ് കാണാതെ വന്നതാണ് അപകടത്തിന് കാരണം. ചുരത്തിൽ ‌നിന്ന് താഴെയുള്ള റോഡിലേക്കാണ് ബസ് തല കുത്തനെ മറിഞ്ഞത്. പരുക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്.

chinturu andhra pradesh bus accident

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി ഉടനില്ല; കുറ്റവിമുക്തനായതോടെ പാസ്പോർട്ട് ആവശ്യപ്പെട്ട് ദിലീപ്

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി ഉടനില്ല. കോടതി നടപടികൾ ആരംഭിച്ചിട്ടുണ്ട്. എറണാകുളം പ്രിൻസിപ്പൽ‌ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ശിക്ഷ വിധിക്കുക.

കേസിലെ പ്രതികളെ തൃശൂർ വിയ്യൂർ ജയിലിൽ നിന്ന് എറണാകുളം സെഷൻ‌സ് കോടതിയിൽ എത്തിച്ചു. കേസിലെ പ്രതികളായ എൻ.എസ്. സുനിൽ, മാർട്ടിൻ ആന്‍റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നിവർ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. അതേ സമയം നടി ആക്രമിക്കപ്പെട്ട കേസില്‍ വെറുതേവിട്ടതിന് പിന്നാലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുള്ള തന്റെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട് നടന്‍ ദിലീപ്. ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാപ്രതിയായി ചേര്‍ത്തിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതോടെ പാസ്‌പോര്‍ട്ട് കാര്യം ഇനി നടപടിക്രമം മാത്രമാകും.

കേസില്‍ കുറ്റവിമുക്തനാക്കിയതിന് ശേഷം കോടതിയുമായി ബന്ധപ്പെട്ട് ദിലീപ് ചെയ്യുന്ന ആദ്യത്തെ നടപടിയാണിത്. അതേസമയം ദിലീപിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കുന്നതിനെതിരേ പ്രോസിക്യൂഷന്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസുകള്‍ ഈ മാസം 18 ന് പരിഗണിക്കുന്നുണ്ട്. അന്നു തന്നെ ദിലിപിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും.

kerala actress assault case

തെക്ക് കിഴക്കനേഷ്യൻ സാന്നിധ്യം വിപുലമാക്കി ലുലു ഗ്രൂപ്പ്; ബാങ്കോക്കിലെ പുതിയ റീജിയണൽ ഓഫിസും ലോജിസ്റ്റിക്സ് ഹബ്ബും തായ്‌ലാൻഡ് വാണിജ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

0

ബാങ്കോക്ക്: തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിൽ സാന്നിദ്ധ്യം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി ബാങ്കോക്കിൽ ലുലുവിന്റെ പുതിയ പ്രാദേശിക ഓഫിസും ലോജിസ്റ്റിക്സ് ഹബ്ബും പ്രവർത്തനം ആരംഭിച്ചു.

ലുലു ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ മെയ് എക്സ്പോർട്ട് പ്രാദേശിക ഓഫിസും ലോജിസ്റ്റിക്സ് ഹബ്ബ് തായ്ലാൻഡ് വാണിജ്യമന്ത്രി സുഫാജി സുതുമ്പുൻ ഉദ്ഘാടനം ചെയ്തു. വാണിജ്യ ഉപമന്ത്രി ഡോ. കിരിദ പാവോചിത്, വാണിജ്യ മന്ത്രാലയം ഡയറക്ടർ ജനറൽ സുനന്ത കാങ്‌വൽകുൽക്കി, തായ്‌ലൻഡിലെ യുഎഇ എംബസി ചാർജ് ഡി അഫയേഴ്‌സ് സൗദ് ഇബ്രാഹീം അൽ തുനൈജി, തായ്‌ലാൻഡ് എക്സിം ബാങ്ക് പ്രസിഡന്റ് ചരത് രത്തനബൂനിറ്റി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ലുലു തായ്‌ലാൻഡ് ഡയറക്ടർ സയ്യിദ് അബ്ദുൽ അനീസ് തുടങ്ങിയവരും സംബന്ധിച്ചു. ഉദ്ഘാടനത്തിനു ശേഷം ഓഫിസും മറ്റ് അനുബന്ധ സൗകര്യങ്ങളും മന്ത്രി നോക്കി കണ്ടു.

തായ്‌ലാൻഡ് ഉത്പന്നങ്ങൾക്ക് ആഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും തായ് ഉത്പന്നങ്ങളുടെ മികവ് ഗൾഫ് രാജ്യങ്ങളിൽ സജീവമക്കാൻ മികച്ച പിന്തുണയാണ് ലുലു നൽകുന്നതെന്നും വാണിജ്യമന്ത്രി സുഫാജി സുതുമ്പുൻ പറഞ്ഞു. സൗദി അറേബ്യയിൽ കഴിഞ്ഞയാഴ്ച നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെ റിയാദ് ലുലു ഹൈപ്പർ മാർക്കറ്റിലെ തായ് ഭക്ഷ്യ മേള ഉദ്ഘാടനം നിർവ്വഹിച്ചത് മന്ത്രി അനുസ്മരിച്ചു. തായ്ലാൻഡിലെ ലുലുവിന്റെ നിക്ഷേപങ്ങൾക്ക് മന്ത്രി എല്ലാവിധ പിന്തുണയും ഉറപ്പ് നൽകി.

കൂടുതൽ വിപുലമായ സൗകര്യങ്ങൾ ഉൽക്കൊള്ളുന്ന ലോജിസ്റ്റിക്സ് ഹബ്ബ് തുടങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസഹലി പറഞ്ഞു. 27 വർഷമായി ലുലു തായ്‌ലാൻഡിലെ വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. തായ്‌ലാൻഡിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കൂടുതലായി വിപണിയിലെത്തിക്കാൻ പുതിയ ഹബ്ബ് സഹായകരമാകും. ഉപഭോക്താക്കൾക്ക് ഏറെ താത്പര്യമുള്ള തായ്‌ ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടെ ഉല്പന്നങ്ങൾ കൂടുതലായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാകുമെന്നും യൂസഫലി പറഞ്ഞു.

പ്രാദേശിക കർഷകർക്കും ഉത്പാദകർക്കും മികച്ച പിന്തുണ നൽകുന്നതാണ് ഈ നീക്കം. അരി, പഴം-പച്ചക്കറി, ഗാർമെന്റ്സ്, സ്റ്റേഷനറി അടക്കം 4000-ത്തിലധികം ഉത്പന്നങ്ങൾ നിലവിൽ ലുലു തായ്‌ലാൻഡിൽ നിന്നും കയറ്റുമതി ചെയ്യുന്നുണ്ടെന്ന് യൂസഫലി കൂട്ടിച്ചേർത്തു

തായ്‌ലാൻഡിൽ പ്രവർത്തനം ആരംഭിച്ച 1998 മുതൽ ജോലിയിൽ പ്രവേശിച്ച തായ്‌ലാൻഡ് സ്വദേശി സുവിനെ ചടങ്ങിൽ മന്ത്രിയും യൂസഫലിയും ചേർന്ന് ആദരിച്ചു.

Lulu new regional office at bangkok

വോട്ട് രേഖപ്പെടുത്താൻ ബാങ്കോക്കിൽനിന്ന് ജന്മനാട്ടിൽ പറന്നെത്തി എം.എ യൂസഫലി; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയക്ക് യൂസഫലിയുടെ ആശംസയും

0

തിരക്കിനിടയിലും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് എം.എ യൂസഫലി

തൃശൂർ:(നാട്ടിക)
ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ബിസിനസ് ജെറ്റിൽ പറന്നെത്തി തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ത്രിതല പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തന്റെ വോട്ട് രേഖപ്പെടുത്താൻ ജന്മാനാടായ നാട്ടികയിലേക്ക് എത്തിയത് ബാങ്കോക്കിലെ ബിസിനസ് തിരക്കുകൾക്കിടയിൽ നിന്നാണ്. ബാങ്കോക്കിൽ ലുലുവിൻ്റെ പുതിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തായലാൻഡ് വാണിജ്യ മന്ത്രി നിർവ്വഹിച്ചതിനു ശേഷമാണ് യൂസഫലി ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് പറന്നത്. ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എം.എ യൂസഫലി ഉച്ചയ്ക്ക് മൂന്നോടെ നെടുമ്പാശ്ശേരിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം നാട്ടികയിലെത്തി.

നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ ഒന്നാം ബൂത്തായ എം.എൽ.പി സ്കൂളിൽ വൈകിട്ടോടെ അദ്ദേഹം എത്തി വോട്ട് രേഖപ്പെടുത്തി. യൂഡിഎഫ് സ്ഥാനാർത്ഥിയായ കെ.എ ഷൗക്കത്തലി, ബി.ജെ.പി സ്ഥാനാർത്ഥിയായ പി.വി സെന്തിൽ കുമാർ, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ െഎ.പി മുരളി എന്നിവർ ബൂത്തിന് മുന്നിൽ അദ്ദേഹത്തെ കാത്തുനിന്നു. സ്ഥാനാർത്ഥികളോട് കുശലാന്വേഷണം നടത്തി പിന്നീട് വോട്ട് രേഖപ്പെടുത്തിയാണ് ബൂത്തിൽ നിന്ന് പുറത്തേക്കിറങ്ങിയത്.

ഒരു പൗരനെന്ന നിലയിൽ തന്റെ കടമയും ബാധ്യതയുമാണ് വോട്ട് രേഖപ്പെടുത്തുക എന്നതെന്നും ലോകത്തിലെ ഏറ്റവും വലുതും ശക്തിയുള്ളതുമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പ്രതികരിച്ചു. പഞ്ചായത്ത് മെമ്പർ മുതൽ ഇന്ത്യൻ പ്രധാനമന്ത്രി വരെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്. ഒരു കച്ചവടക്കാരനും വാർഡ് മെമ്പറും ഒരുമിച്ച് നിന്നാൽ വാർഡ് മെമ്പറിനാണ് മുൻഗണന നൽകേണ്ടത്. അദ്ദേഹം ജനങ്ങളുടെ പ്രതിനിധിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഞാൻ പഠിച്ച സ്കൂളിൽ തന്നെയാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബൂത്തിലെത്തിയ ബാല്യകാല സുഹൃത്തിനോട് കുശലം പറഞ്ഞും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസയും നേർന്നാണ് അദ്ദേഹം മടങ്ങിയത്.

M. A. Yusuff Ali done his vote

വായിച്ചു മനസ്സിലാക്കാൻ ബോധമുള്ളവർക്ക് വേണ്ടിയും… വിഡ്ഢിത്തരങ്ങൾ സ്റ്റോറി ഇട്ട് എന്നെ മെൻഷൻ ചെയ്യുന്നവർക്ക് വേണ്ടിയും ഉള്ള എഴുത്താണ്…ദിലീപ് വിഷയത്തിൽ തുറന്നെഴുത്തുമായി അഖിൽ മാരാർ

0

8 വർഷം നീണ്ട വിചാരണ കോടതി വിധി ഉൾക്കൊള്ളാൻ കഴിയാത്ത വിഢികൾക്ക് എൻ്റെ എഴുത്ത് വായിച്ച് മനസിലാക്കാൻ കഴിയും എന്ന് കരുതിയ ഞാനാണ് വിഡ്ഢി

പീ,ഡ,നത്തിന്റെ ഡെമോ കാണിക്കാൻ ഞാൻ പറഞ്ഞെന്ന് പറഞ്ഞു ഈ കഴുതകൾ പ്രതികരിച്ച് നടക്കുകയാണ്

https://www.instagram.com/reel/DSHreICj6Ej/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

തുടങ്ങുന്ന വാക്കുകളോടെ ഒരു നീണ്ട കുറിപ്പാണ് അഖിൽമാരാർ പങ്കുവെച്ചിരിക്കുന്നത്, പോസ്റ്റ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രം പേജിൽ പങ്കുവെച്ചിട്ടുണ്ട്

ഇനിം ബിഗ്ഗ്‌ബോസിലും പുറത്തും എന്നോട് ശത്രുത കാണിച്ച് നടന്ന ഒരു സ്ത്രീ അവരെ ആരെങ്കിലും ഉപദ്രവിച്ചാൽ അതിനു പിന്നിൽ ഞാനാണെന്ന് പറഞ്ഞാൽ സമൂഹം അത് ഏറ്റെടുത്ത് നടന്നാൽ സത്യമാകുമെന്ന് ഉണ്ടോ എന്നും അഖിൽ കുറിപ്പിൽ ചോദിക്കുന്നു.

akhilmarar post about dileep case

ഇനി അവസാനം നിരഞ്ജൻ്റെ വരവ്; ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ 4K പതിപ്പിന് ആശംസയുമായി മലയാളത്തിൻ്റെ മോഹൻലാൽ

0

ചിത്രം ഡിസംബർ 12ന് തിയറ്ററുകളിലേക്ക്…

15 മിനിറ്റിൽ മാജിക് സൃഷ്ടിച്ച നിരഞ്ജൻ വീണ്ടും പ്രേക്ഷകർക്കിടയിലേക്ക് തിരിച്ചെത്തുന്നു! സമ്മർ ഇൻ ബെത്ലഹേം 4K പതിപ്പിന് ആശംസകൾ എന്ന രീതിയിൽ ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ പുറത്തിറക്കിയ പുതിയ വീഡിയോ റിലീസ് ആയി.

27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ടെന്നീസും, നിരഞ്ജനും, മോനായിയും ഒരുമിക്കുന്ന ഇമോഷണൽ എവർഗ്രീൻ ക്ളാസിക്ക് ആണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിയാദ് കോക്കർ നിർമ്മിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്. മഞ്ജു വാരിയര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. ചിത്രം ഡിസംബർ 12ന് റീ റിലീസ് ആയി എത്തുന്നു.

കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിൽ റീമാസ്റ്റേർ ചെയ്യുന്നത്. സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ. ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നു. കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.

പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാസംവിധാനം: ബോബൻ, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മേക്കപ്പ്: സി.വി. സുദേവൻ, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്മോസ് മിക്സ്‌:ഹരിനാരായണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, പ്രോജക്ട് മാനേജ്മെൻ്റ്: ജിബിൻ ജോയ് വാഴപ്പിള്ളി,സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാർക്കറ്റിംഗ്: ഹൈപ്പ്, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

summer in bethlehem 4K release date on 12th December