Home Blog Page 61

സ്ത്രീ ശാക്തീകരണത്തിന് പിന്തുണയുമായി ജി​ഗിൾ ത്രഡ്സ് എക്സ്പോ; അണി ചേർന്നത് 25 വനിതാ സംരംഭകർ

0

കൊച്ചി: സ്ത്രീ ശാക്തീകരണത്തിന് പിന്തുണയുമായി എക്സൈറ്റോ ​ഗ്ലോബൽ ഇവൻസ് എൽ.എൽ.സിയും ബിയോൻഡ് വോ​ഗ് ബൈ.എസ്.എന്നും ചേർന്ന് അവതരിപ്പിക്കുന്ന ജി​ഗിൾ ത്രഡ്സ് എക്സ്പോ കൊച്ചി കച്ചേരിപ്പടിയിലുള്ള ക്രോഫ്റ്റ് കൊച്ചിനിൽ നടന്നു. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള സ്ത്രീ സംരംഭകർ എക്സ്പോയുടെ ഭാ​ഗമായി. ലുലു ​ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എക്സ്പോ ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ മുഖ്യാധാരയിലെത്തിക്കാൻ ജി​ഗിൾ ത്രഡ്സ് എക്സ്പോയിക്ക് കഴിഞ്ഞത് അഭിമാനമുള്ള കാര്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വനിതാ സംരംഭകരെ അണിനിരത്തുന്ന എക്സ്പോയിൽ കുട്ടികളൾക്കും മുതിർന്നവർക്കുമുള്ള വിവിധതരം ഡ്രസുകൾ, ഹോം ഡക്കർ ഉത്പ്പന്നങ്ങൾ, ഭക്ഷണ വൈവിധ്യങ്ങൾ, ക്വാളിറ്റി പ്രോഡക്ടുകൾ, ക്രിസ്മസ് ഡെക്കർ എന്നിവയാണ് എക്സ്പോയിൽ അണിനിരക്കുന്നത്. ഓൺലൈനിലൂടെ വിപണനം നടത്തുന്ന സ്ത്രീ സംരംഭകരെ മുഖ്യാധാരയിൽ എത്തിക്കുകയാണ് എക്സപോ ലക്ഷ്യമിടുന്നതെന്ന് സംഘാടകരായ സ്റ്റെഫി ഷിബു, നാൻസി ആൻസൺ എന്നിവർ പ്രതികരിച്ചു. എക്സ്പോയുടെ ഭാ​ഗമായി മ്യൂസിക്ക് ബാൻഡ്, ​കുട്ടികൾക്കായി ​വിവിധ ​ഗെയിമുകൾ, കലാപാരിപാടികൾ എന്നിവ അരങ്ങേറി.

“Gingil Trade Expo”

സൂര്യ – ജിത്തു മാധവൻ ചിത്രം സൂര്യ47 ആരംഭിച്ചു; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

0

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും പ്രധാന താരങ്ങളും പൂജ ചടങ്ങിൽ പങ്കെടുത്തു. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ കൂടാതെ നടൻ കാർത്തി, രാജശേഖർ പാണ്ഡ്യൻ ( 2D എൻ്റർടെയ്ൻമെൻ്റ്), എസ് ആർ പ്രകാശ്, എസ് ആർ പ്രഭു ( ഡ്രീം വാരിയർ പിക്ചേഴ്സ്),എന്നിവരും പൂജ ചടങ്ങിൽ പങ്കെടുക്കുകയും ചിത്രത്തിന് വിജയം ആശംസിക്കുകയും ചെയ്തു.

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണിത്. പുതിയ ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശവും സന്തോഷവും അദ്ദേഹം പങ്കിട്ടു. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും.

ഛായാഗ്രഹണം – വിനീത് ഉണ്ണി പാലോട്, സംഗീതം – സുഷിൻ ശ്യാം, എഡിറ്റിംഗ് – അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ – അശ്വിനി കാലേ, സംഘട്ടനം – ചേതൻ ഡിസൂസ, പിആർഒ – ശബരി

റഷ്യൻ പ്രസിഡന്റിന് ഇന്ത്യയിൽ ഊഷ്മളമായ സ്വീകരണമൊരുക്കി മോദി; രാജ്ഘട്ടിൽ ആദരമർപ്പിച്ച് പുടിൻ ; നിർണായക വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കും

0

ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനം തുടരുന്നു. റഷ്യൻ പ്രസിഡന്റിന് ഇന്ത്യയിൽ കേന്ദ്ര സർക്കാർ ഊഷ്മളമായ സ്വീകരണമൊരുക്കി. വിമാനത്താവളത്തില്‍ എത്തിയ പുടിനെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു. മഹാത്മാ ​ഗാന്ധിയുടെ സ്മൃതി കുടീരത്തിലെത്തി പുടിൻ പുഷ്പചക്രം സമർപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ വെള്ളിയാഴ്ച്ച കൂടിക്കാഴ്ച നടത്തും. നിർണായക ചർച്ചകളും തന്ത്രപ്രധാനമായ പ്രഖ്യാപനങ്ങളുമാണ് കൂടിക്കാഴ്ചയില്‍ പ്രതീക്ഷിക്കുന്നത്. യുഎസ് ഉപരോധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ഇടപാടുകളിൽ കുറവുണ്ടായതോടെ റഷ്യയുടെ ആയുധങ്ങളുടെയും കടൽ മാർഗമുള്ള എണ്ണയുടെയും ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ.

നാലു വർഷത്തിനു ശേഷമാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ച ശേഷമുളള പുടിന്റെ ആദ്യ സന്ദർശനമാണ് ഇതെന്നുള്ള പ്രത്യേകതയുമുണ്ട്. 26-27 മണിക്കൂർ പുടിൻ ഇന്ത്യയിൽ ചെലവഴിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി ഇന്ത്യയുടെ ആയുധ പങ്കാളിയാണ് റഷ്യ. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കുമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും റഷ്യയുമായുള്ള വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പ്രധാനമന്ത്രി മോദിയുമായുള്ള പ്രതിനിധി തല ചർച്ച, സംയുക്ത പത്രക്കുറിപ്പ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായുള്ള ഒരു ബിസിനസ് പരിപാടി, വൈകുന്നേരം രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ദ്രൗപതി മുർമുവുമായുള്ള ഒരു കൂടിക്കാഴ്ച എന്നിവയാണ് ഇന്നത്തെ പുടിന്റെ ഔദ്യോ​ഗിക പരിപാടികൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിര്‍ പുടിൻ എന്നിവർ മാത്രം പങ്കെടുക്കുന്ന സുപ്രധാന യോ​ഗമാണ് ആദ്യം. കഴിഞ്ഞ വർഷം ജൂലൈയിൽ മോസ്കോ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്രെംലിനിൽ സംഘടിപ്പിച്ച സ്വകാര്യ യോ​ഗത്തിന്റെ ശൈലിയിലാണ് ദില്ലിയിലെ കൂടിക്കാഴ്ച. പുടിന്റെ ഇന്ത്യാ സന്ദർശനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരിക്കും ഈ കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാൺ മാർഗിൽ മോദി ഒരു സ്വകാര്യ അത്താഴ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

putin at india

രാഹുൽ മാങ്കൂട്ടത്തിലിനെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയേക്കും; വൻ പോലീസ് സന്നാഹം

0

കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിനെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയേക്കും. കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ വൻ പൊലീസ് സന്നാഹം. ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം ഒരുക്കിയിരിക്കുന്നത്. കോടതിക്ക് പുറത്ത് പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പൊതുജനങ്ങളും ഇവിടേക്കെത്തിയിട്ടുണ്ട്.

കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നതിനായി ബിജെപി പ്രവർത്തകർ അടക്കം എത്തിയിട്ടുണ്ട്. രാഹുൽ എത്തുകയാണെങ്കിൽ ശക്തമായ രീതിയിലുള്ള പ്രതിഷേധ പ്രകടനം നടത്തുമെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. കോടതിയിലേക്കുള്ള ​ഗേറ്റ് പൊലീസ് അടച്ചിട്ടിരിക്കുകയാണ്.

Rahul Mamkoottathil new update

സഞ്ചാർ സാഥി ഉത്തരവിൽ പ്രതിഷേധം ശക്തമായതോടെ യു-ടേണടിച്ച് കേന്ദ്രം; ആപ്ലിക്കേഷൻ‍ നിർബന്ധമായും മൊബൈലുകളിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ചു

0

ഡൽഹി: ‘സഞ്ചാർ സാഥി’ ആപ്ലിക്കേഷൻ‍ നിർബന്ധമായും മൊബൈലുകളിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ. ഈ ആപ്ലിക്കേഷൻ രാജ്യത്തെ പൗരരുടെ സ്വകാര്യതയെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണെന്ന് വിമർശനമുയർന്നിരുന്നു. പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയും വിഷയം വിവാദമാകുകയും ചെയ്തതോടെയാണ് കേന്ദ്രസർക്കാർ ഉത്തരവിൽ നിന്ന് പിൻമാറിയത്.

മൊബൈൽ ഫോണിന്റെ ആധികാരികത ഉറപ്പാക്കാനായി സഞ്ചാർ സാഥി എന്ന ആപ്ലിക്കേഷൻ ഉപഭോക്താക്കൾ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ഈ നിർദേശം ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ രം​ഗത്തെത്തിയിരുന്നു.ബുധനാഴ്ച രാവിലെ പാർലിമെന്റിലെ ശൂന്യവേളയിൽ പ്രതിപക്ഷ എംപിമാർ സാഞ്ചാർ സാഥി നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു.

സർക്കാർ പറയുന്നത് പോലെ പിന്നീട് അൺ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും വിധമല്ല ആപ്പിനെ സംബന്ധിച്ച ഉത്തരവെന്ന് കോൺ​ഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ജനാഭിപ്രായം ശേഖരിച്ച ശേഷം നിർദേശത്തിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബുധനാഴ്ച രാവിലെ ലോക്സഭയിൽ പറഞ്ഞിരുന്നു. എന്നാൽ പ്രതിഷേധം കനത്തതോടെ ഉച്ചയ്ക്കു ശേഷം നിർദേശം പിൻവലിച്ചതായി മന്ത്രി അറിയിച്ചു.

Sanchar saathi app update

ലുലുവിൽ മികച്ച തൊഴിലവസരം ; വിവിധ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

0

സൂപ്പർവൈസർ, സെയിൽസ്മാൻ, സെയിൽസ് വുമൺ, കാഷ്യർ, ടെയ്ലർ, റൈഡ് ഓപ്പറേറ്റർ, സിസിടിവി ഓപ്പറേറ്റർ, ഫിഷ് മോംഗർ തുടങ്ങി നിരവധി തസ്തികകളിൽ ഒഴിവുകൾ ; ശനിയാഴ്ച (06-12-2025) തൊ‌ടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച് അഭിമുഖം

കൊച്ചി : രാജ്യത്തെ ഏറ്റവും മികച്ച റീ‌ട്ടെയ്ൽ ശൃംഖലയായ ലുലുവിന്റെ വിവിധ തസ്തികകളിലേക്ക് തൊഴിലന്വേഷകർക്ക് മികച്ച അവസരം. സൂപ്പർവൈസർ, സെയിൽസ്മാൻ, സെയിൽസ് വുമൺ, കാഷ്യർ, ടെയ്ലിർ, റൈഡ് ഓപ്പറേറ്റർ, സിസിടിവി ഓപ്പറേറ്റർ, ഫിഷ് മോംഗർ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് വാക്ക് ഇൻ ഇന്റർവ്യൂ. തൊ‌ടുപുഴ ​ഗാന്ധി സ്ക്വയറിന് സമീപമുള്ള മുൻസിപ്പൽ സിൽവർ ജൂബിലി ടൗൺ ഹാളിൽ ശിനയാഴ്ച (06-12-2025) രാവിലെ പത്ത് മണി മുതൽ മൂന്ന് വരെയാണ് വാക്ക് ഇൻ ഇന്റർവ്യൂ.

സൂപ്പർവൈസർ തസ്തികയിലേക്ക് റീട്ടെയ്ൽ സെയിൽസ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തനപരിചയം വേണം. 25 മുതൽ 35 വയസുവരെയാണ് പ്രായപരിധി. സെക്യൂരിറ്റി സൂപ്പർവൈസർ, സിസിടിവി ഓപ്പറേറ്റർ തസ്തികളിലേക്ക് 2 വർഷം പ്രവർത്തന പരിചയമാണ് ആവശ്യം. ഷെഫ് തസ്തികയിലേക്ക് റീട്ടെയ്ൽ ഹോട്ടൽ രംഗത്ത് പ്രവർത്തനപരിചയമുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. സൗത്ത് ഇന്ത്യൻ- നോർത്ത് ഇന്ത്യൻ , ചൈനീസ്, സലാഡ് മേക്കർ, കോൺഫെക്ഷനറി, ജൂസ് മേക്കർ, എന്നിവർക്കാണ് മുൻഗണന. ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ നിശ്ചിത യോഗ്യതകൾ ഉണ്ടായിരിക്കണം. 20 മുതൽ 30 വയസ്സുവരെയാണ് പ്രായപരിധി.

സെയിൽസ്മാൻ സെയിൽസ് വുമൺ തസ്കിയിലേക്ക് ഫ്രഷേസ്സിനും പങ്കെടുക്കാം. 20 മുതൽ 30 വരെയാണ് പ്രായപരിധി. എച്ച്എസ്സി/എസ്എസ്എൽസിയാണ് യോ​ഗ്യത. ടെക്സ്റ്റൈലിസ് എക്സ്പീര്യൻസ് ഉള്ളവർക്കും ഫ്രഷേസ്സിനും ലുലു സെലിബ്രേറ്റ് സെയിൽസ് വുമൺ തസ്തികയിലെ അഭിമുഖത്തിൽ പങ്കെ‌ടുക്കാം. 20 മുതൽ 40 വരെയാണ് പ്രായപരിധി.

പ്ലസ് ടു യോ​ഗ്യതയുള്ളവർക്ക് കാഷ്യർ തസ്തികയിലെ അഭിമുത്തിൽ പങ്കെടുക്കാം. 20 മുതൽ 30 വരെയാണ് പ്രായപരിധി. എച്ച്എസ്സി അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്ക് റൈഡ് ഓപ്പറേറ്റർ തസ്തികയിലേക്ക് പങ്കെടുക്കാം. മതിയായ അനുഭവസമ്പത്തുള്ളവർക്ക് ടെയിലർ തസ്തികയിലെ അഭിമുഖത്തിൽ പങ്കെടുക്കാം. 45 വയസ്സാണ് പ്രായപരിധി. ഹെൽപ്പർ തസ്തികയിലേക്ക് ഒഴിവുണ്ട്. 45 ആണ് പ്രായപരിധി.അഭിമുഖത്തിനെത്തുന്നവർ രാവിലെ പത്ത് മണിക്ക് മുമ്പായി റിപ്പോർട്ട് ചെയ്യണം.

Lulu job vacancy

ലുലു നിവ്യാ ബ്യൂട്ടി ക്വീൻ കിരീടം ചൂടി പൗർണമി മുരളി; മാൻ ഓഫ് ദി ഇയറായി ജിബിൻ വ​ർ​ഗീസും

0

കൊച്ചിക്ക് സൗന്ദര്യ രാവൊരുക്കിയ ലുലു ബ്യൂട്ടി ഫെസ്റ്റ് ഏഴിന് സമാപിക്കും

കൊച്ചി: സൗന്ദര്യ സങ്കൽപ്പങ്ങളുടെ പുതിയ കാഴ്ചകൾ കൊച്ചിക്ക് സമ്മാനിച്ച ലുലു ബ്യൂട്ടി ഫെസ്റ്റിൽ ലുലു നിവ്യാ ബ്യൂട്ടി ക്വീൻ കിരീടം ചൂടി കൊച്ചി സ്വദേശി പൗർണമി മുരളി. ലുലു പാരീസ് കോർണർ മാൻ ഓഫ് ദി ഇയറായി കണ്ണൂർ സ്വദേശി ജിബിൻ വ​ർഗീസിനെയും തിരഞ്ഞെടുത്തു. സ്ത്രീകളുടെ വിഭാ​ഗത്തിൽ നിഥിക സോനു ഫസ്റ്റ് റണ്ണറപ്പും, റിഥിക രാഘവ് സെക്കന്റ് സെക്കന്റ് റെണ്ണറപ്പുമായി. പുരുഷ വിഭാ​ഗത്തിൽ നന്ദ സോനു കൃഷ്ണൻ ഫസ്റ്റ് റണ്ണറപ്പും വി.വി ശ്രീഹരി സെക്കന്റ് റണ്ണറപ്പുമായി തിരഞ്ഞെടുത്തു. ബ്യൂട്ടി ക്വീൻ, മാൻ ഓഫ് ദി ഇയർ വിജയികൾക്ക് നാല് ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചു. വിവിധ ഘട്ടങ്ങളിലായി നടത്തിയ സെലക്ഷനിലൂടെ എത്തിയ 30 മത്സരാർത്ഥികളാണ് അവസാന റൗണ്ടിൽ മാറ്റുരച്ചത്. മേക്കോവര്‍, റാംപ് വാക്ക് റൗണ്ടുകളില്‍ വിജയിച്ച അഞ്ച് പേര്‍ വീതം പങ്കെടുത്ത ചോദ്യോത്തര സെഷനില്‍ നിന്ന് ബ്യൂട്ടി ക്വീനിനെയും മാന്‍ ഓഫ് ദ ഇയറിനെയും തെരഞ്ഞെടുക്കുകയായിരുന്നു.

ഫിയാമ എൻ​ഗേജ് അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ പവേർഡ് ബൈ പാർട്ട്ണർ വിവൽ, യാർഡ്ലി എന്നീ ബ്രാൻഡുകളായിരുന്നു. , ലുലു പാരീസ് കോർണർ മാൻ ഓഫ് ദി ഇയർ മത്സരങ്ങളിലായി 20 മെയിൽ 20 ഫീമെയിൽ എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പ്. റാംപ് വാൽക്ക് ഉൾപ്പടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ മത്സരത്തിനൊടുവിലാണ് വിജയികളെ പ്രഖ്യാപിച്ചത്. മിസ് സൗത്ത് ഇന്ത്യയായ ലിസ് ജയ്മോൻ ജേക്കപ്പ്, നടിയും 2015ലെ മിസ്എ ഇന്ത്യയുമായ അയിലീന അയിമൺ, മോഡലും മിസ് ​ഗ്ലാം യൂണിവേഴ്സുമായ നേഹാ ബാൽക്വിസ് എന്നിവരായിരുന്നു വിധികർത്താക്കൾ. ബ്യൂട്ടി ഫെസ്റ്റിന്റെ ഭാ​ഗമായി ബ്യൂട്ടി പ്രൊഡക്റ്റുകൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം വരെയുള്ള ഓഫർ വിൽപ്പന സമാപന ദിവസമായ ഡിസംബർ ഏഴ് വരെ തുടരും.

Lulu fashion week

രതിശിൽപ്പങ്ങളുടെ നാടായ ഖജുരാഹോയിലേക്ക് ഒരു ഫൺ റൈഡ്! മൾട്ടി സ്റ്റാർ ചിത്രം ‘ഖജുരാഹോ ഡ്രീംസി’ന് യുഎ സർട്ടിഫിക്കറ്റ്, ചിത്രം ഡിസംബർ 5ന് തിയേറ്ററുകളിൽ

0

മലയാളത്തിൽ വീണ്ടുമൊരു ഫൺ വൈബ് മൾട്ടി സ്റ്റാർ ചിത്രം കൂടി റിലീസിനെത്തുന്നു. സിനിമാലോകത്തെ യുവതാരങ്ങളായ അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാഹോ ഡ്രീംസ്’ ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന് യുഎ സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ഫൺ നിമിഷങ്ങളുമൊക്കെയായി എത്തുന്ന ചിത്രം ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്നതാണ്. ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്ന് നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം അവതരിപ്പിക്കുന്നത്. നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാറുന്ന കാലഘട്ടത്തിലെ യുവതയുടെ പുതു ലോകമാണ് തുറന്നുകാണിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലെത്തുന്ന റോഡ് മൂവി കൂടിയാണ് ‘ഖജുരാഹോ ഡ്രീംസ്’.

അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശീനാഥ് ഭാസി, ധ്രുവൻ എന്നിവർക്കൊപ്പം അതിഥി രവി, ചന്തുനാഥ്, ജോണി ആന്‍റണി, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവാർ, അമേയ മാത്യു, രക്ഷ രാജ്, നസീർ ഖാൻ, അശോക് എന്നിവരും ചിത്രത്തിലുണ്ട്. സരേഗമയാണ് മ്യൂസിക് പാർട്നർ. ‘ശിലയൊരു ദേവിയായ്..’ എന്ന് തുടങ്ങുന്ന ഗോപിസുന്ദർ ഈണമിട്ട് അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഇതിനകം ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, ഛായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റിംഗ്: ലിജോ പോൾ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, ഗാനരചന: ഹരിനാരായണൻ, മേക്കപ്പ്: സജി കട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റത്തെക്കൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ചാക്കോ കാഞ്ഞൂപ്പറമ്പൻ, ഫിനാൻസ് കൺട്രോളർ: സന്തോഷ് കരമന, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, സൗണ്ട് മിക്സിങ്: ജിജു ടി ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിങ്: അനൂപ് സുന്ദരൻ, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈൻസ്: ആന്‍റണി സ്റ്റീഫൻ, പിആർഒ: വാഴൂർ ജോസ്, പിആർ ആൻഡ് മാർക്കറ്റിങ് ആതിര ദിൽജിത്ത്.

കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്: മേയറെയും എംഎൽഎയെയും ഒഴിവാക്കിയതിൽ രൂക്ഷ വിമർശനവുമായി ഡ്രൈവർ യെദു വീഡിയോ

0

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് എംഎൽഎ സച്ചിൻ ദേവ് എന്നിവരെ ഔദ്യോഗിക കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിൽ രൂക്ഷ വിമർശനവുമായി കെഎസ്ആർടിസി ഡ്രൈവർ യാദു. കേസിൽ രാഷ്ട്രീയ ഇടപെടലുണ്ടായി എന്ന് ആരോപിച്ച യാദു, ഇപ്പോൾ മേയറും എംഎൽഎയും ഉൾപ്പെടെയുള്ള ആറുപേരെ പ്രതികളാക്കി കോടതിയിൽ സ്വകാര്യ അന്യായം (പ്രൈവറ്റ് കേസ്) ഫയൽ ചെയ്തിരിക്കുകയാണ്.

“മേയറും എംഎൽഎയും ഇപ്പോൾ സുഖമായി ജോലി ചെയ്ത് ജനങ്ങളെ പറ്റിച്ചു ജീവിക്കുകയാണ്,” എന്നും താൻ സാമ്പത്തികമായി കഷ്ടപ്പെടുകയാണെന്നും യാദു ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു.വീഡിയോ കാണാം

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2 താണ്ഡവം” വമ്പൻ ടീസർ പുറത്ത്

0

തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബോയപതി ശ്രീനു സംവിധാനം ചെയ്ത “അഖണ്ഡ 2: താണ്ഡവം” ടീസർ പുറത്ത്. 2025 ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ പുറത്തു വരികയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആദ്യ ഭാഗത്തേക്കാൾ വമ്പൻ ആക്ഷനും ഡ്രാമയും ഇമോഷനും ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ട്രെയ്‌ലറും ടീസറും നേരത്തെ പുറത്തു വന്ന ബ്ലാസ്റ്റിംഗ് റോർ വീഡിയോയും കാണിച്ചു തരുന്നത്.

ആക്ഷൻ, ഡ്രാമ എന്നിവക്കു ഒപ്പം സനാതന ഹിന്ദു ധർമ്മവുമായി ബന്ധപ്പെട്ട കഥാ സന്ദർഭങ്ങൾ കൂടി ചിത്രത്തിന്റെ കഥാഗതിയുടെ ഭാഗമാണെന്നും ഇവ കാണിച്ചു തരുന്നുണ്ട്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ ആണ് ഈ ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്ണ എത്തുന്നത്. അദ്ദേഹത്തിന്റെ പഞ്ച് ഡയലോഗുകളും ഗംഭീര ആക്ഷനും ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ഇപ്പോൾ പുറത്തു വന്ന ടീസറും സൂചന നൽകുന്നു. ദൈവിക ശക്തിയുള്ള കരുത്തനായ അഘോരി സന്യാസി ആയാണ് ബാലകൃഷ്ണയുടെ പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. മലയാളി താരം സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടി. ബോളിവുഡ് താരം ഹർഷാലി മൽഹോത്ര, കബീർ സിങ്, അച്ച്യുത്‌ കുമാർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

രചന, സംവിധാനം- ബോയപതി ശ്രീനു, നിർമ്മാതാക്കൾ- രാം അചന്ത, ഗോപി അചന്ത, ബാനർ- 14 റീൽസ് പ്ലസ്, അവതരണം- എം തേജസ്വിനി നന്ദമൂരി,
ഛായാഗ്രഹണം- സി രാംപ്രസാദ്, സന്തോഷ് ഡി, സംഗീതം- തമൻ എസ്, എഡിറ്റർ- തമ്മിരാജു, എക്സികുട്ടീവ് പ്രൊഡ്യൂസർ- കോട്ടി പരുചൂരി, കലാസംവിധാനം- എ. എസ്. പ്രകാശ്, സംഘട്ടനം- റാം-ലക്ഷ്മൺ, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

കാട്ടാളനി’ലൂടെ മോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി ദുഷാര വിജയൻ

0

ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറാനൊരുങ്ങി തമിഴ് താരം ദുഷാര വിജയൻ. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്‍റേതായ ഇടം നേടിയെടുത്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം ബോൾഡായതും സ്വാഭാവികവുമായ പ്രകടനങ്ങളാണ് സമീപകാല സിനിമകളിൽ കാഴ്ചവെച്ചിട്ടുള്ളത്. ഇപ്പോഴിതാ ദുഷാര വിജയനെ ‘കാട്ടാളൻ’ സിനിമയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്.

‘സാർപട്ട പരമ്പരൈ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ദുഷാര വിജയൻ സിനിമാലോകത്ത് പ്രശസ്തയായത്. ഈ ചിത്രത്തിലെ അവരുടെ സ്വാഭാവികമായതും ശക്തവുമായ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു. കൂടാതെ ‘വീര ധീര സൂരൻ’, ‘വെട്ടൈയൻ’ , ‘രായൻ’ തുടങ്ങിയ വമ്പൻ ചിത്രങ്ങളിലും ദുഷാര സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ കാട്ടാളൻ ഫസ്റ്റ് ലുക്ക്. വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മെയ് മാസം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

സിനിമയുടെ ചിത്രീകരണത്തിന് അടുത്തിടെ തായ്‌ലൻഡിൽ തുടക്കം കുറിച്ചിരുന്നു. ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആ‍ർട്സ് ചിത്രമായ ‘ഓങ്-ബാക്കി’ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് ‘കാട്ടാളൻ’ ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ആൻ്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് ‘കാട്ടാളൻ’ സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, ‘ലോക’ ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ‍ പ്രണവ് രാജിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് ‘കാട്ടാളൻ’ സിനിമയുടെ പൂജ കൊച്ചിയിൽ നടന്നിരുന്നത്.

ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ “ആന്‍റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്. പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്.

സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് ‘കാട്ടാളന് ‘ വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന സുഹൈൽ കോയ വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

കാത്തിരിപ്പിനൊടുവിൽ ത്രസിപ്പിക്കുന്ന ഫസ്റ്റ് ലുക്കുമായി ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’

0

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിലെ ദുൽഖർ സൽമാൻ്റെ ലുക്ക് ആണ് പുറത്ത് വിട്ടിരിക്കുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ആരാധകരെയും സിനിമാ പ്രേമികളേയും അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിക്കുന്ന സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്.

ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഐ ആം ഗെയിം”. ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളുടെ പോസ്റ്ററുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ദുൽഖർ സൽമാൻ്റെ ഫസ്റ്റ് ലുക്ക് കൂടെ റിലീസ് ചെയ്തതോടെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ആരാധക മനസ്സുകളിൽ വാനോളം എത്തിയിരിക്കുകയാണ്. മലയാള സിനിമാ പ്രേമികൾ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായും ഇതോടെ ‘ഐ ആം ഗെയിം’ മാറിക്കഴിഞ്ഞു.

ചിത്രീകരണം ഇനിയും അവസാനിച്ചിട്ടില്ലാത്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാർ എന്നീ പാൻ ഇന്ത്യൻ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിർവഹിച്ചിട്ടുള്ള അൻപറിവ്‌ മാസ്റ്റേഴ്സ് ആണ് “ഐ ആം ഗെയിം” നു വേണ്ടിയും സംഘട്ടനം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന ആക്ഷൻ ഹിറ്റിന് ശേഷം അൻപറിവ്‌ ടീം വീണ്ടും നഹാസിനൊപ്പം ഇതിലൂടെ ഒന്നിക്കുകയാണ്.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി