
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഇന്ന് ഉച്ച തിരിഞ്ഞ് ജന്മനാടായ നാട്ടികയിലെത്തും. ഹോങ്കോങ്ങിൽ നിന്ന് സ്വന്തം ഫ്ളൈറ്റിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് മണിക്ക് ലാൻഡ് ചെയ്യും. നാട്ടിക ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ (നാട്ടിക ജൂമ മസ്ജിദിന് സമീപമുള്ള ) ഗവൺമെന്റ് നാട്ടിക മാപ്പിള എൽ.പി സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നത്.
3 മണിക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങ്
3 :10 ന് ഹെലികോപറ്ററിൽ നാട്ടികയിലേക്ക്
3: 40 നാട്ടിക വീട്ടിലെ ഹെലിപ്പാടിൽ ലാൻഡിങ്ങ്
4 മണിക്ക് വോട്ട് രേഖപ്പെടുത്താനായി നാട്ടിക ഗവൺമെന്റ് മുസ്ലീം എൽ.പി സ്കൂൾ ബൂത്തിലേക്ക് എത്തും
Yusuffali will reach his hometown Nattika this afternoon to cast his vote
