Home Blog Page 590

ഓസ്കാറിലും പുലി

0

ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച് മലയാള സിനിമയിൽ ആദ്യമായി നൂറു കോടി കളക്ഷൻ നേടിയ മോഹൻലാലിന്റെ ‘പുലിമുരുകൻ’ ഓസ്കർ പട്ടികയിലേക്ക്. സംഗീതസംവിധായകൻ ഗോപി സുന്ദര്‍ ഈണം നല്‍കിയ പുലിമുരുകനിലെ രണ്ടു പാട്ടുകളാണ് ഓസ്കർ പട്ടികയിൽ ഇടം നേടിയത്. ഇന്ത്യയിൽനിന്ന് ഇത്തവണ പുലിമുരുകനു മാത്രമാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.

പുലിമുരുകനില്‍ ഗോപി സുന്ദർ ഈണം നൽകിയ “കാടണിയും കാൽച്ചിലന്പേ…’ എന്നു തുടങ്ങുന്ന ഗാനവും “മാനത്തേ മാരിക്കുറുന്പേ…’ എന്ന് തുടങ്ങുന്ന ഗാനവുമാണ് ഓസ്കാർ നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

ഒറിജിനൽ സോംഗ് വിഭാഗത്തിൽ പരിഗണിക്കുന്ന 70 ഗാനങ്ങളുടെ പട്ടികയിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകൻ വൈശാഖാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

ഇന്നസന്റ് ‘അമ്മ’ അധ്യക്ഷ സ്ഥാനം ജൂണിൽ ഒഴിയും ഇനി മത്സരിക്കാനില്ല

0

പ്രസിഡന്റ് ആകാൻ കഴിവുള്ള ഒട്ടേറെ പേർ സംഘടനയിലുണ്ടെന്നും താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് പദം അടുത്ത ജൂണിൽ ഒഴിയുമെന്നു൦ നടൻ ഇന്നസന്റ് കേരളപത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ചടങ്ങിൽ പറഞ്ഞു.  അടുത്ത ജൂണിൽ നിലവിലെ കാലാവധി പൂർത്തിയാകും കഴിഞ്ഞ രണ്ടു തവണയും സ്ഥാനമൊഴിയാൻ തീരുമാനിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി തുടരുകയായിരുന്നു.

എ​ല്ലാ​വ​രും അ​റി​യ​ണം “തേ​പ്പി​’ന്‍റെ സു​ഖം : അനുപമ പരമേശ്വരൻ

0

അ​ടു​ത്തി​ടെ ഒ​രു മാ​ഗ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അനുപമ പരമേശ്വരൻ ഇത്തരം ഒരു അഭിപ്രായം പറഞ്ഞത്. തേ​പ്പി​ന്‍റെ സു​ഖം എ​ല്ലാ​വ​രും അ​റി​യേ​ണ്ട​താ​ണ്. അ​തി​ന്‍റെ സൗ​ന്ദ​ര്യം വേ​റെ ലെ​വ​ലി​ലാ​ണെ​ന്നും അ​തൊ​രു ക​ല​യാ​ണെ​ന്നു​മാ​ണ് അ​നു​പ​മ പ​റ​യു​ന്നത്. പ്രേ​മം സി​നി​മ​യി​ൽ കാമുകനെ പറ്റിക്കുന്ന “തേ​പ്പ് കാ​രി​’യാ​യി​ട്ടാ​ണ് അനുപമ  എ​ത്തി​യ​ത്.   താരത്തിന്റെ ജീവിതത്തിലും വിജയിക്കാതെപോയ ഒരു പ്രേമം ഉണ്ടായിട്ടുണ്ട് .

പ്രേ​മ​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ നടിയാണ്  അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. എന്നാൽ അ​നു​പ​മ ഇ​പ്പോ​ൾ തെ​ലു​ങ്കി​ൽ തിരക്കിലാണ്. എങ്കിലും പ്രേ​മ​ത്തി​ന്‍റെ ഹാംഗ് ഓ​വ​ർ താ​രത്തെ  ഇ​പ്പോ​ഴും വിട്ടിട്ടില്ല  . ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ്രേ​മം ഒ​രു അ​ദ്ഭു​ത​മാ​യി​രു​ന്നെ​ന്നാ​ണ് അ​നു​പ​മ പ​റ​യു​ന്ന​ത്. പ്രേ​മ​ത്തി​ന് മു​മ്പ് താ​ന്‍ സി​നി​മാ ആ​സ്വാ​ദ​ക മാ​ത്ര​മാ​യി​രു​ന്നു. ഒ​രു​പാ​ട് പേ​രു​ടെ ക​ഠി​നാ​ധ്വ​ന​മാ​ണ് സി​നി​മ. ഇ​പ്പോ​ഴാ​ണ് ഒ​രു സി​നി​മ എ​ടു​ക്കു​ന്ന​തി​ന്‍റെ ബു​ദ്ധി​മു​ട്ട് എ​ന്താ​ണെ​ന്ന് ത​നി​ക്ക് മ​ന​സി​ലാ​യ​തെ​ന്നും അ​തുകൊ​ണ്ട് സി​നി​മ​യു​ടെ വി​ല​യി​പ്പോ​ള്‍ ത​നി​ക്കറി​യാ​മെ​ന്നും അ​നു​പ​മ പ​റ​യു​ന്നു.

അനുപമ പരമേശ്വരന്റെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ശ​രി​ക്കും മെ​ലി​ഞ്ഞു ല​ക്ഷ്മി

0

കുംകി എന്ന തമിഴ് ചിത്രത്തിലുടെ സിനിമയിലെത്തിയ  നടിയാണ് ല​ക്ഷ്മി മേ​നോ​ൻ. മലയാളിയായ ല​ക്ഷ്മി ശ്രദ്ധനേടിയതും തമിഴ് ചിത്രങ്ങളിലൂടെയാണ്.  മലയാളത്തിൽ ദിലീപിനൊപ്പം അവതാരം എന്ന ചിത്രത്തിൽ  മാത്രമാണ് ല​ക്ഷ്മി അഭിനയിച്ചത്.

2011 ൽ സിനിമയിൽ എത്തിയ ല​ക്ഷ്മി 2012 ൽ നാമിഴ്നാടു സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടിയിരുന്നു . തുടർന്ന്  കുറേ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും ഉണ്ടായില്ല.   2017-ൽ ​താ​ര​ത്തി​ന്‍റെ ഒ​രു ചി​ത്രം പോ​ലും തി​യ​റ്റ​റി​ലെ​ത്തി​യി​ല്ല.

സി​നി​മ​യി​ൽ നി​ന്നു ചെ​റി​യ ഒ​രു ഇ​ട​വേ​ള​യെ​ടു​ത്ത ല​ക്ഷ്മി മേ​നോ​ൻ ഇ​പ്പോ​ൾ ശ​രി​ക്കും മെ​ലി​ഞ്ഞു. മെ​ലി​യാ​നാ​യി​രു​ന്നോ ഈ ​ഇ​ട​വേ​ള​യെ​ന്നാ​ണ് ആ​രാ​ധ​കരുടെ ചോദ്യം . പ​ഠ​ന ആ​വ​ശ്യ​ത്തി​നാ​യി​രു​ന്നു ല​ക്ഷ്മി മേ​നോ​ൻ സി​നി​മ​യി​ൽ നി​ന്നും വി​ട്ടുനി​ന്ന​ത്.

എ​ന്നാ​ൽ ഇ​പ്പോ​ൾ‌ ഫേസ് ബു​ക്കി​ൽ ത​ന്‍റെ പു​ത്ത​ൻ മെലിഞ്ഞ ഫോ​ട്ടോ​യി​ട്ട് താ​രം ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഫോട്ടോയോടൊപ്പം “No edit, No filter” എന്നും ലക്ഷ്മി എഴുതിയിട്ടുണ്ട് . പ്ര​ഭു​ദേ​വ നാ​യ​ക​നാ​കു​ന്ന യം​ഗ് മം​ഗ് സം​ഗ് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് താ​രം. പു​തി​യ ലു​ക്കി​ലാ​യി​രി​ക്കും ല​ക്ഷ്മി​യെ ഇനിം  ബി​ഗ് സ്ക്രീ​നി​ൽ കാ​ണാ​ൻ ക​ഴി​യു​ക.

കൂടൂതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

ഗുജറാത്ത് ബിജെപിക്കു തന്നെ

0

അഹമ്മദാബാദ്: ഗുജറാത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ബിജെപി തുടർച്ചയായി ആറാമതും ഭരണത്തിലേക്ക്. ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലേക്ക്. അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹിമാചൽ പ്രദേശില്‍ ബിജെപി ഭരണമുറപ്പിച്ചത്.

182 സീറ്റുകളുള്ള ഗുജറാത്തിൽ 92 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്, വോട്ടെണ്ണലിൽ ഒരുഘട്ടത്തിൽ പിന്നിൽ പോയ ശേഷമാണ് ബിജെപി ലീഡ് തിരിച്ചു പിടിച്ച് ഭരണം നിലനിർത്തിയത്. 101 സീറ്റിൽ ബിജെപിയും 78 സീറ്റിൽ കോണ്‍ഗ്രസും ലീഡ് ചെയ്തു.

സൗബിന്‍ വിവാഹിതനായി

0

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറാണു വധു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങുകള്‍. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം.

ഫഹദ് ഫാസിൽ നായകനായ ഫാസിൽ ചിത്രം, കയ്യെത്തും ദൂരത്തിൽ അതിഥി താരമായി സിനിമയിലെത്തിയ സൗബിൻ ശ്രദ്ധിക്കപ്പെട്ടത് പ്രേമം എന്ന ചിത്രത്തില്‍ക്കുടിയാണ്. മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, ചാര്‍ലി, തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ മറ്റു.  പറവ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും  സൗബിന്‍ കഴിവ് തെളിയിച്ചു.

ഒടിയന്‍ മാണിക്യൻ കൊച്ചിയില്‍

0

ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയ മോഹന്‍ലാല്‍ പുതിയ ലുക്കില്‍ ജനങ്ങളേ അധിശയിപ്പിച്ചു. കുറച്ച് ദിവസങ്ങളായി മോഹന്‍ലാലിന്‍റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടയിരുന്നെങ്കിലും കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ചുള്ള ചിത്രങ്ങളാണ്‌ ഇവയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.  എന്നാല്‍ പൊതുവേദിയില്‍ മോഹന്‍ലാല്‍ എത്തിയതോടെ അത്തരം വിമര്‍ശനങ്ങള്‍ക്ക്‌ മറുപടിയായി.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനിലെ, മാണിക്യൻ എന്ന കഥാപാത്രത്തിനു വേണ്ടി 18 കിലോയോളം ശരീരഭാരമാണ് മോഹന്‍ലാൽ കുറച്ചത്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി മഹാനടൻ എടുത്തപ്രയത്നത്തെ  പ്രേക്ഷകര്‍‍‍ സ്വാഗതം ചെയ്തതിന്‍റെ തെളിവാണ് കൊച്ചിയിലെ ഹര്‍ഷാരവത്തോടെയുള്ള വരവേൽപ്.

മോഹന്‍ലാലിന്‍റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഭാവന വിവാഹിതയാകുന്നു : വിവാഹം ഡിസംബര്‍ 22 ന്

0

മലയാളികളുടെ പ്രിയതാരം ഭാവന ഡിസംബര്‍ 22ന് വിവാഹിതയാകുമെന്ന് സൂചന. തൃശൂരില്‍ വെച്ചാണ് വിവാഹം. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക.

അധികം ആരേയും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു ഭാവനയുടെ വിവാഹനിശ്ചയം നടന്നത്. നിശ്ചയത്തിൽ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യർ പങ്കെടുത്തിരുന്നു. പിന്നാലെ ഭാവനയുടെ വിവാഹത്തെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു.

 ഈ വര്‍ഷം ഒക്ടോബറില്‍ വിവാഹം നടക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നീട്ടുകയാണുണ്ടായത്. ഇതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയെന്നും നവീന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്നുമൊക്കെയുള്ള തരത്തില്‍ വാര്‍ത്തകള്‍  പ്രചരിച്ചു. ഈ വാര്‍ത്തകള്‍ നിഷേധിച്ച് അടുത്ത വര്‍ഷം ജനുവരി ആദ്യം തന്നെ വിവാഹമുണ്ടാകുമെന്നാണ് ഭാവനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ഇപ്പോള്‍ വിവാഹം 22ന് നടക്കുമെന്ന തരത്തില്‍  പുതിയ വാര്‍ത്തകള്‍ പുറത്തുവന്നത്.

കന്നഡ സിനിമാ നിര്‍മാതാവ് നവീനാണ് ഭാവനയുടെ കഴുത്തില്‍ താലിചാര്‍ത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തിനിടെ ഭാവന തന്നെയാണ് താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും വെളിപ്പെടുത്തിയത്. എന്നാല്‍ അച്ഛന്റെ വിയോഗത്തെത്തുടര്‍ന്നു വിവാഹം നീട്ടി വെയ്ക്കുകയായിരുന്നു.

നീരജ് വോറ അന്തരിച്ചു

0

മൂംബൈ: ഫിർ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകനും  ബോളിവുഡിലെ പ്രമുഖ നടനുമായിരുന്ന നീരജ് വോറ (54) അന്തരിച്ചു. ദീർഘനാളായി കോമയിൽ ആയിരുന്നു അദ്ദേഹം.വ്യാഴാഴ്ച രാവിലെ മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിലായിരുന്നു അന്ത്യം.  രങ്കില, സത്യ, കന്പനി, പുക്കർ, മൻ തുടങ്ങിയ ചിത്രങ്ങളിൽ നീരജ് അഭിനയിച്ചു.

ജിഷ വധം : ശിക്ഷ വിധിച്ചു അമീറിന് വധശിക്ഷ

0

എറണാകുളം: ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ. എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തിയാണ് പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകിയത്. 19 മാസങ്ങൾക്ക് ശേഷമാണ് കേസിൽ വിധിയുണ്ടായിരിക്കുന്നത്. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതി പരമാവധി ശിക്ഷ അർഹിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

ജിഷ കേസ് നിര്‍ഭയ കേസുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല എന്നും ഈ കേസില്‍
ഭൃക്‍സാക്‍ഷികളില്ല സാഹചര്യ തെളിവുകള്‍ മാത്രമേ ഉള്ളു എന്നും പ്രതിഭാഗം വക്കീല്‍ വാദിച്ചു,എന്നാല്‍ ജിഷ കേസ് നിര്‍ഭയ കേസിന് സമാനമായ ക്രൂരമായ കൊലപാതകമാണെന്നും പ്രതിക്ക് താന്‍ ചെയ്ത കുറ്റത്തില്‍ പശ്ചാത്തപം ഇല്ലെന്നും അതിനാല്‍ ഇയാളെ സമൂഹത്തിലേക്ക് വിടാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ജിഷയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തിൽ കഴിഞ്ഞിരുന്ന പ്രതി 2016 ഏപ്രിൽ 28നു കൊല നടത്തിയെന്നായിരുന്നു കേസ്. കുറുപ്പംപടി വട്ടോളിപ്പടി കനാൽബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അമീർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. ജിഷ എതിർത്തപ്പോൾ കൊലപ്പെടുത്തിയ ശേഷം മാനഭംഗപ്പെടുത്തി.

ഡിഎൻഎ പരിശോധനാ ഫലങ്ങളുടെയും ഫൊറൻസിക് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ അമീറിനെതിരായ കുറ്റങ്ങൾ ശാസ്ത്രീയമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞതായികോടതി ചൂണ്ടിക്കാട്ടി.

ആ​​​കെ 100 സാ​​​ക്ഷി​​​ക​​​ളെ വി​​​സ്ത​​​രി​​​ച്ച പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ 291 രേ​​​ഖ​​​ക​​​ളും 36 തൊ​​​ണ്ടി​​​മു​​​ത​​​ലും ഹാ​​​ജ​​​രാ​​​ക്കി. പ്ര​​​തി​​​ഭാ​​​ഗ​​​ത്തു​​നി​​​ന്ന് അ​​​ഞ്ചു സാ​​​ക്ഷി​​​ക​​​ളെ വി​​​സ്ത​​​രി​​​ക്കു​​​ക​​​യും 19 രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഹരിവാസരം : മഹാവിഷ്ണുവിന്റെ ദിവസം

0

ഏകദശി വ്രതവുമായി  ബന്ധപ്പെട്ടു ഏറെ പ്രധാനപ്പെട്ടതാണ് ഹരിവാസരം.  ഏകദശി തിഥിയുടെ അവസാനത്തെ 15 നാഴികയും (6  മണിക്കൂർ ) തൊട്ടുപിന്നാലെ വരുന്ന ദ്വാദശി തിഥിയുടെ  ആദ്യത്തെ 15 നാഴികയും ചേർന്നുള്ള 12 മണിക്കൂർ  സമയത്തെയാണ് ഹരിവാസരം എന്ന് പറയുന്നത്. ഈ സമയം മഹാവിഷ്ണുവിനെ ഭജിക്കുന്നത് ഏറ്റവും പുണ്യദായകമാണെന്നു പുരാണങ്ങളിൽ പറയുന്നു.

എല്ലാമാസവും കറുത്ത പക്ഷത്തിലും വെളുത്ത പക്ഷത്തിലും  ഏകദശിയുണ്ടായിരിക്കും. കറുത്തവാവ് കഴിഞ്ഞുവരുന്നത് വെളുത്ത പക്ഷഏകദശി. വെളുത്തവാവ് കഴിഞ്ഞുവരുന്നത്  കറുത്ത പക്ഷ ഏകദശി. രണ്ട്‌ ഏകദശിയും വ്രതാനുഷ്ഠനത്തിനു സ്വീകരിക്കാം.   ഏകദശി വ്രതo  തീർന്നാലും ഹരിവാസര പുണ്യസമയം തുടരും.

ഹരി എന്നാൽ മഹാവിഷ്ണു എന്നർഥം. വാസരം എന്നാൽ ദിവസം .അപ്പോൾ ഹരിവാസരം എന്ന വാക്കിന്റെ അർഥo മഹാവിഷ്ണുവിന്റെ ദിവസം എന്നാണ്.  ഏകദശി  വ്രതത്തിനു ശേഷം ദ്വാദശിയുടെ ആദ്യ പാദം കൂടി ചേരുന്ന സമയം മഹാവിഷ്ണുവിന് ഏറെ പ്രീതികരമാണെന്നാണ് വിശ്വാസം. അതുകൊണ്ട് ഈ സമയം മഹാവിഷ്ണുവിനെ ആരാധിക്കുന്നത് കൂടുതൽ പുണ്യദായകമാണെന്നും കരുതുന്നു.

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ

0

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത്‌ എത്തും. എഐസിസി അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിൽ എത്തുന്ന രാഹുൽ  ഓഖി ദുരന്തം വിതച്ച തിരുവനന്തപുരത്തെയും കന്യാകുമാരിയിലെയും തീരപ്രദേശങ്ങളും സന്ദർശിക്കും.