പുരസ്‌കാരനിറവില്‍ ഗിന്നസ് പക്രു

കൊച്ചി : ഏറ്റവും പൊക്കം കുറഞ്ഞ സിനിമ സംവിധായകൻ എന്ന ബഹുമതി ഏറ്റുവാങ്ങി പക്രു എന്ന അജയകുമാർ. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്, യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് എന്നീ മൂന്ന് അവാര്‍ഡുകളാണ് ഗിന്നസ് പക്രു നേടിയത്.

2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും സംവിധാനം ചെയ്ത പക്രുവിനെ തേടി ആദ്യമെത്തിയത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡാണ്. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ആറു മാസം മുന്‍പു ലഭിച്ച റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കലാമണ്ഡലം ഹേമലതയില്‍ നിന്നു പക്രു ഏറ്റുവാങ്ങി. ഡോ. ഗിന്നസ് സുനില്‍ ജോസഫാണ് യുആര്‍എഫ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ബെസ്റ്റ് ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കറ്റ്, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് പ്രതിനിധി ടോളി പക്രുവിന് കൈമാറി.

ശാരീരിക വൈകല്യങ്ങളില്‍ തളരാതെ ജീവിതത്തില്‍ മുന്നേറുവാനുള്ള പ്രചോദനമായി തന്റെ നേട്ടം മാറുമെന്നാണ് പ്രതീക്ഷയെന്ന് ഗിന്നസ് പക്രു പറഞ്ഞു.

അത്ഭുതദ്വീപിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നായകനെന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പക്രു നേരത്തെ സ്വന്തമാക്കിയിരുന്നു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ‘ഇളയരാജ’യിലൂടെ ഒരിക്കല്‍കൂടി നായകനാകുവാനുള്ള തയാറെടുപ്പിലാണ് ഗിന്നസ് പക്രു.

admin:
Related Post