കിനാവള്ളി മൂവി റിവ്യൂ

പുതുമുഖങ്ങളെ വച്ച് സംവിധായകൻ സുഗീത്‌ ഒരുക്കിയ ഹൊറർ സിനിമയാണ് കിനാവള്ളി. നാം കണ്ടുപഴകിയ പ്രേത ചിത്രങ്ങളിൽനിന്ന് ഒരല്പം വത്യസ്തമാണ് കിനാവള്ളി. അതുതന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

വിവേകിന്റെ ഭാര്യ ആൻ തന്റെ വീട്ടിലേക്ക് വിവേകിന്റെ സുഹൃത്തുക്കളെ ക്ഷണിക്കുന്നു. വിവേകിന്റെ പ്രിയ സുഹൃത്തുക്കൾ അജിത്, സ്വാതി, സുധീഷ്, ഗോപൻ എന്നിവർ ആനിന്റെയും വിവേകിന്റെയും വെഡിങ് ആനിവേഴ്സറി ആഘോഷിക്കാനായി വിവേകിന്റെ വീട്ടിൽ എത്തുന്നു. തുടർന്ന് നടക്കുന്ന ആഘോഷ ദിനങ്ങൾക്കൊടുവിൽ തങ്ങൾ ആറ്പേരെയും കൂടാതെ മറ്റാരോ അവിടെ ഉണ്ടെന്ന് അവർക്ക് ബോധ്യമാക്കുന്നു. അവിടെ നിന്നും കിനാവള്ളി എന്ന ചിത്രം ഹൊറർ പശ്ചാത്തലത്തിലേക്ക് നീങ്ങുകയാണ്.

മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. തിരക്കഥാകൃത്തുക്കളായ ശ്യാം ശീതളും വിഷ്ണു രാമചന്ദ്രനും ചേർന്നാണ് കിനാവള്ളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരഭി സന്തോഷ്,ഹരീഷ് കണാരന്‍,അജ്‍മല്‍ സയാന്‍,കൃഷ്‍, സൗമ്യ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ഹരീഷ് കണാരനൊഴികെ ബാക്കിയെല്ലാവരും പുതുമഖതാരങ്ങളാണ്. എന്നാൽ പുതുമുഖത്തിന്റെ പാളിച്ചകളൊന്നും ഇല്ലാതെ തങ്ങളുടെ വേഷം മികച്ചതാക്കാൻ എല്ലാവർക്കും സാധിച്ചു.

ഒരു വെറൈറ്റി ഹൊറർ ഫാന്റസി സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും കിനാവള്ളിക്ക് ടിക്കറ്റ് എടുക്കാം.

admin:
Related Post