Home Blog Page 555

പിന്നണിഗായിക സിത്താരയുടെ കാർ അപകടത്തിൽപ്പെട്ടു

0
തൃശൂർ: ഗായിക സിത്താര കൃഷ്ണകുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു.വെള്ളിയാഴ്ച്ച രാവിലെ തൃശൂർ പൂങ്കുന്നത്ത് വച്ചായിരുന്നു അപകടം. റോഡിൽ നിന്നും തെന്നി നീങ്ങിയ കാർ ടെലിഫോൺ പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ പോസ്റ്റ് വാഹനത്തിനു മുകളിലേക്ക് മറിഞ്ഞുവീണു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ‌ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.

സിത്താര തന്നെയണ് അപകട സമയത്ത് കാർ ഓടിച്ചിരുന്നത്. ആപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് മറ്റൊരു വാഹനത്തിൽ സിത്താര യാത്ര തുടരുകയായിരുന്നു.

ബിജെപി കർണാടകയിൽ ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കണം

0

ന്യൂഡൽഹി: കർണാടകയിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിൽ സുപ്രീംകോടതി നിർദ്ദേശം. സത്യപ്രതിജ്ഞ ചെയ്ത ബി.എസ്.യെദിയൂരപ്പ ശനിയാഴ്ച വൈകിട്ട് നാലിന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കട്ടെ എന്ന സുപ്രധാന ഉത്തരവ് കോടതി പുറപ്പെടുവിച്ചു.  ജ​​​​സ്റ്റീ​​​​സുമാരായ എ.​​​​കെ. സി​​​ക്രി, അ​​​​ശോ​​​​ക് ഭൂ​​​​ഷ​​​​ൺ, എ​​​​സ്.​​​​എ.​​​​ബോ​​​​ബ്ഡെ​​​​ എന്നിവരുൾപ്പെട്ട ബെഞ്ചാണ് രാജ്യംആകാംക്ഷയോടെ കാത്തിരുന്ന ചരിത്രപരമായ വിധി പ്രസ്താവിച്ചത്.

ഭൂരിപക്ഷം തെളിയിക്കാതെ യെദിയൂരപ്പയുടെ സത്യപ്രതിജ്ഞയും ഗവർണറുടെ നിലപാടും ചോദ്യം ചെയ്ത്കോണ്‍ഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി നടപടി.

ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം പരമാവധി നീട്ടിയെടുക്കാനുള്ള ബിജെപി അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയുടെ ശ്രമം കോടതിയിൽ വിലപ്പോയില്ല. താങ്കളാഴ്ച വരെ സമയമാണ് ബിജെപി ആവശ്യപ്പെട്ടത്. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് വേണമെന്ന് കേന്ദ്ര സർക്കാരിന്‍റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. എന്നാൽ യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് കോടതി റദ്ദാക്കിയില്ല.

സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നത് വരെ സുപ്രധാനമായ ഒരു തീരുമാനവും എടുക്കാൻ പാടില്ലെന്ന് യെദിയൂരപ്പയ്ക്ക് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതിയുടെ മേൽനോട്ടത്തിൽ വിശ്വാസ വോട്ടെടുപ്പ് നടത്തും. മുതിർന്ന അംഗത്തെ പ്രോടേം സ്പീക്കറായി നിയോഗിക്കണമെന്നും എംഎൽഎമാർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ എല്ലാ സൗകര്യവും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

വൺ പ്ലസ് 6 ഇന്ത്യൻ വിപണിയിൽ വില 34999 രൂപ

0

ചൈനീസ് ഫോൺ നിർമാതാക്കളായ വൺപ്ലസ് തങ്ങളുടെ പുതിയ മോഡൽ വൺ പ്ലസ് 6 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .6 ജിബി 8ജിബി റാംമ്മിലാണു ഈ പുതിയ മോഡലുകൾ എത്തിയിരിക്കുന്നത് .അതുപോലെതന്നെ 64/128/256 സ്റ്റോറേജ്  മോഡലുകളുമാണ്  ഇതിനുള്ളത് .

ക്യാമറകൾ

ക്യാമറാകൾക്ക് മുൻഗണന നൽകികൊണ്ട് ഇറക്കിയിരിക്കുന്ന ഒരുമോഡൽ തന്നയാണ് വൺ പ്ലസ് 6 . ഇരട്ട ക്യാമറാ സംവിധാനത്തിലുള്ള 20 മെഗാപിക്സലിന്റെയും 16 മെഗാപിക്സലിന്റെയും  പിൻ ക്യാമറകളാണ് ഇതിനുള്ളത് . സെല്ഫി ക്യാമറ 16 മെഗാപിക്സലാണ് .സോണി  ഐ എം എക്സ്  519 സോണി  ഐ എം എക്സ് 376K സെന്സറുകളാണ് പിൻ ക്യാമറയിൽ  ഉപയോഗിച്ചിരിക്കുന്നത് .സോണി  ഐ എം എക്സ് 371 സെന്സറാണ് സെല്ഫി ക്യാമറയിൽ ഉള്ളത് .

വോഗ് മാഗസിനിന്റെ 2018 മെയ് മാസത്തെ ലക്കത്തിൽ  അതിഥി റാവു ഹൈദാരിയുടെ കവര്‍ ഫോട്ടോ എടുത്തിരിക്കുന്നത് വൺ പ്ലസ് 6ന്റെ  ഡ്യൂവൽ പിൻ ക്യാമറകൾ ഉപയോഗിച്ചായിരുന്നു .പ്രശസ്ത ഫോട്ടോഗ്രാഫര്‍ എറിക്കോസ് ആന്‍ഡ്രിഓയാണ് ചിതങ്ങള്‍ പകര്‍ത്തിയത് .പ്രൊഫഷണൽ ഫോട്ടോഗ്രാഫിക്ക് ഉപയോഗിക്കാവുന്ന രീതിയിൽ തന്നെയാണ് വൺ പ്ലസ് 6 ഇറക്കിയിരിക്കുന്നത് .ഡ്യൂവൽ ഫ്ലാഷ് ആണ് കമ്പിനി ഇതിനു നൽകിയിരിക്കുന്നത് .പോർട്രെയിറ്റ്, പ്രോ മോഡ്, പനോരമ, എച്ച്ഡിആർ, എച്ച്Q, ഡൈനാമിക്ക് ഡെണോയിസ്, ക്ലിയർ ഇമേജ്, റോ ഇമേജ് എന്നീ മോഡുകൾ ഇതിൽ നൽകിയിട്ടുണ്ട് .

വൺ പ്ലസ് 6ൽ എടുത്ത ചിത്രങ്ങൾ കാണാം .

ചിത്രങ്ങൾ കണ്ടാൽ തന്നെ മനസിലാകും ഇതിന്റെ ക്യാമറകളുടെ ക്വാളിറ്റി . അപേർച്ചർ f/1.7 നല്കിയിരിക്കുന്നതിനാൽ വെളിച്ചക്കുറവിലും നല്ല ചിത്രങ്ങൾ എടുക്കാൻ ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ സഹായിക്കുന്നു .അതുപോലെതന്നെ ഇതിന്റെ 4K വീഡിയോ 60fps റെക്കോർഡിങ് ഇതിന്റെ മറ്റു സവിശേഷതകളിൽ ഒന്നാണ് . വീഡിയോ എഡിറ്റ് ചെയ്യുന്നതിനായി പ്രതേകം സോഫ്ട്‍വെയറും ഇതിൽ നൽകിയിട്ടുണ്ട് .

പെർഫോമൻസ് & സോഫ്റ്റ് വെയർ

രണ്ടാമതായി എടുത്തുപറയേണ്ടത് ഇതിന്റെ ഇതിന്റെ പെർഫോമൻസ് ആണ്.വൺ പ്ലസ്6 നെ കമ്പിനി താരതമ്യപ്പെടുത്തുന്നത് സാംസങ് എസ് 9നും , വൺ പ്ലസ് 5T  യും, ഐഫോൺ എക്സ് മായാണ് .സോഫ്ട്‍വെയറുകൾ ഓപ്പണാകുന്നതിന്റെ വേഗത വെച്ച് നോക്കുമ്പോൾ വൺ പ്ലസ്6 ആണ് മുന്നിൽ .

6 ജിബി 8ജിബി റാംമ്മിലാണ് വൺ പ്ലസ് 6 പുറത്തിറക്കിയിരിക്കുന്നത് .ക്വാൽകോം സ്നാപ്ഡ്രാഗൺ 845 എസ്.ഒ.സി പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .വൺ പ്ലസ് 6 ഈ മോഡലുകൾക്ക് നൽകിയിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ഓക്സിജൻ ഒ എസ് അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 8.1 ഓറിയോയാണ് . മറ്റൊരു പ്രതേകത ഗെയിംസ് ഇഷ്ട്ടപെടുന്നവർക്കായി പ്രതേകം ഗെയ്മിങ് മോഡ് നൽകിയിട്ടുണ്ട് എന്നതാണ് .

ഡിസ്പ്ലേ & ഡിസൈൻ 

6.28  ഇഞ്ചിന്റെ ഫുൾ ഒപ്റ്റിക്ക് ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത്. 19:9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത്. 2280 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നത്. 2.5D കോർണിങ് ഗൊറില്ല ഗ്ലാസ് 5 ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .സ്‌ക്രാച്ചാസ്സുകളിൽ നിന്ന് ഇത് സംരക്ഷിക്കും .

ബാറ്ററി 

3300  എം. എ.എച്ച്. നോൺ റീമൂവബിൾ  5V 4A ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.ഇതിനാൽ നല്ല രീതിയിൽ തന്നെ ഗെയിമുകളും അതുപോലെതന്നെ വീഡിയോകളും ആസ്വദിക്കുവാൻ സാധിക്കും .

സുരക്ഷ 

ഫോണിന്റെ സുരക്ഷക്കായി ഫിംഗർ പ്രിന്റ് സെൻസറും ഫേസ് അൺലോക്ക് സെൻസറും നൽകിയിട്ടുണ്ട് .

മറ്റു പ്രധാന സവിശേഷതകൾ 

വൺ പ്ലസ് 6ൽ  ആക്സിലറോമീറ്റർ സെൻസറും, ഗ്യോസ്ക്കോപ്പ് സെൻസറും, RGB ആംബിയന്റ് ലൈറ്റ് സെൻസറും, ഇലക്ട്രോണിക് കോംപസ് സെൻസറും കമ്പിനി നൽകിയിട്ടുണ്ട് . USB 2.0 യാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .ഡ്യൂവൽ നാനോ സിം സ്ലോട്ടാണ് കമ്പിനി ഇതിൽ നൽകിയിരിക്കുന്നത് .മിറർ ബ്ലാക്ക് / മിഡ്നറ്റ് ബ്ലാക്ക് / സിൽക്ക് വൈറ്റ് എന്നീ നിറങ്ങളിലാണ് കമ്പിനി വൺ പ്ലസ് 6 പുറത്തിറക്കിയിരിക്കുന്നത് .

വില 

6ജിബി റാം 64 ജിബി സ്റ്റോറേജ് മോഡലിന് 34999 രൂപയും 8 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡലിന് 39999 രൂപയുമാണ് .കൂടാതെ  ലിമിറ്റഡ് എഡിഷനായ 8 ജിബി റാം 256  ജിബി സ്റ്റോറേജ് വൺ പ്ലസ് 6 അവൻഞ്ചർ മോഡലിന് 44999 രൂപയാണ് വിപണി വില .ആമസോൺ ഇന്ത്യ വഴി ഫോൺ വാങ്ങാവുന്നതാണ്  .ആമസോണ്‍ പ്രൈം അംഗത്വം ഉള്ളവർക്കായി മെയ് 21 മുതൽ പ്രതേകം ഓഫറുകൾ കമ്പിനി നൽകുന്നുണ്ട് .മെയ് 22 മുതലായിരിക്കും വില്പന ആരംഭിക്കുക .

വൺ പ്ലസ് 6 ഇറക്കിയതിന്റെ കൂടതന്നെ കമ്പിനി തങ്ങളുടെ പുതിയ  വയർലസ് ഇയർ ഫോണുo പുറത്തിറക്കി .10 മിനിറ്റ് ചാർജ് ചെയ്താൽ 5 മണിക്കൂർ വരെ ഇത് ഉപയോഗിക്കാവുന്നതാണ് .ഇതിന്റെ വില 3999 രൂപയാണ് .

സഹപ്രവര്‍ത്തകന് സര്‍പ്രൈസ് ഒരുക്കി ഇളയദളപതി

0

സഹപ്രവർത്തകരോടുള്ള ഇളയദളപതി വിജയ് യുടെ സ്നേഹവും കരുതലും ഇതിനോടൊപ്പം വാർത്തയായ കാര്യമാണ്.  ഇപ്പോൾ വീണ്ടും സഹപ്രവർത്തകന് അയാളുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഗിഫ്റ്റ് നൽകി വാർത്തയിൽ ഇടംപിടിച്ചിരിക്കുകയാണ് വിജയ്.

കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്റെ പിറന്നാള്‍ ദിനത്തിലാണ് വിജയ് സര്‍പ്രൈസ് ഒരുക്കിയത്. ക്രിക്കറ്റ് ഏറെ ഇഷ്ടമുള്ള സന്തോഷ് നാരായണന് വിജയ് സമ്മാനമായി നല്‍കിയത് ക്രിക്കറ്റ് ബാറ്റ് ആയിരുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ നന്‍പാ എന്നായിരുന്നു ബാറ്റില്‍ എഴുതിയിരുന്നത്. സന്തോഷ് നാരായണന്‍ തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തത്. ഈ ഗിഫ്റ്റ് തന്നെ ഞെട്ടിച്ചെന്നും ഇത് തനിക്കുള്ള അവാർഡ് ആണെന്നും സന്തോഷ് കുറിച്ചു.

വിജയ് നായകനായി എത്തിയ ഭൈരവയിലെ ഗാനങ്ങൾ  ഒരുക്കിയത് സന്തോഷ് നാരയണൻ ആയിരുന്നു.

കർണാടകയുടെ 23മത് മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

0

കര്‍ണാടകത്തില്‍ രണ്ടു ദിവസത്തോളം നീണ്ട രാഷ്ട്രീയ നാടകത്തിന് താത്ക്കാലിക ഇടവേള നല്‍കി 23മത് മുഖ്യമന്ത്രിയായി ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു.കർണാടകയിൽ ബിജെപി സർക്കാർ അധികാരമേറ്റത് ജനാധിപത്യത്തിന്‍റെ പരാജയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു .ഇതിനിടയിൽ പ്രതിഷേധത്തിനായി രാമനഗരിയിലെ ഈഗിൾടൺ റിസോർട്ടിൽനിന്ന് കോൺഗ്രസ്-ജെഡിഎസ് എംഎൽഎ വിധാൻ സൌധിലേക്ക് തിരിച്ചു.

ദുൽഖർ രാംചരൺതേജ ചിത്രം : വാർത്ത വ്യാജം

0

താര പുത്രന്മാരായ ദുൽഖറും രാംചരൺതേജയും ഒരുമിച്ചുള്ള തെലുങ്ക് പടത്തെപ്പറ്റി ഇടയ്ക്കു വാർത്തകൾ ഉണ്ടായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് കെ എസ് രവിചന്ദ്ര ആണെന്നും കെ ചക്രവർത്തി ആണ് തിരക്കഥ ഒരുക്കുന്നതെന്നും ഇതൊരു മാസ്സ് ചിത്രം ആണെന്നുമായിരുന്നു വാർത്ത.

എന്നാൽ, ദുൽഖറുമായി അടുത്ത വൃത്തങ്ങൾ  പറയുന്നത് ഇതൊരു തെറ്റായ വാർത്ത ആണെന്നാണ്. ഇത്തരത്തിൽ ഒരു ചിത്രത്തിനുവേണ്ടി യാതൊരു ചർച്ചയും നടന്നിട്ടില്ല എന്നും ദുൽഖർ തന്റെ ബോളിവുഡ് പ്രോജക്ടുകളുടെ തിരക്കിലാണെന്നുമാണ്.

ദുൽഖറിന്റെ അടുത്തായി ഇറങ്ങിയ മഹാനടി വിജയകരമായി പ്രദർശനം തുടരുകയാണ്. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാൻ ആഗസ്റ്റിൽ റിലീസിനെത്തുകയും ചെയ്യും.

റോബോട്ട് സോഫിയയുടെ അബുദാബി സാഹസിക യാത്ര – വീഡിയോ കാണാം

0

റോബോട്ട് സോഫിയയും എമിറത്തി ലേഖകനും സാമൂഹ്യപ്രവർത്തക ഖാലിദ് അൽ ആമേരി ചേർന്നുള്ള യാത്രയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വയറലായിക്കൊണ്ടിരിക്കുന്നത് .ലോകത്തിലെ ഏറ്റവും വിപുലമായ കൃത്രിമ ബുദ്ധിയുള്ള റോബോർട്ടാണ് സോഫിയ.ഇത്തിഹാദ് എയർവേയ്സ് ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത് .വീഡിയോ കാണാം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

0


ഇപ്പോൾ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകം മുഴുവൻ തരംഗമായി മാറിയിരിക്കുകയാണ് ദുൽഖർ സൽമാൻ. കഴിഞ്ഞ വാരം പുറത്തിറങ്ങിയ മഹാനടി എന്ന ചിത്രം ഏറെ പ്രശംസ നേടിയിരുന്നു .ചിത്രം വമ്പൻ വിജയത്തിനൊപ്പം മികച്ച നിരൂപണങ്ങളും നേടി. കൂടാതെ ദുൽഖറിന്റെ  ഹിന്ദി, തമിഴ് ചിത്രങ്ങളും പുറത്തിറങ്ങാനിരിക്കുകയാണ്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സോളോ എന്ന ചിത്രത്തിന് ശേഷം മലയാളി പ്രേക്ഷകർ ദുൽഖറിന്റെ ഒരു മലയാള ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ  കാത്തിരിക്കുകയാണ്.

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കഴിഞ്ഞദിവസം ദുൽഖർ സൽമാന്റെ കേരള സ്ട്രീറ്റ് എന്ന തലക്കെട്ടോടെ ഇറങ്ങിയ ഒരു ടീസർ . ദുൽഖർ സ്റ്റൈലിഷ് ലുക്കിൽ കൂളിംഗ് ഗ്ലാസും ജാക്കറ്റും ധരിച്ചെത്തി കാറിൽ പോകുന്ന ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോയാണ് പുറത്തുവന്നത്. എന്നാൽ 18 സെക്കൻഡുള്ള വിഡിയോ വേറെ ഏതെങ്കിലും ചിത്രത്തിന്റെയാണോ എന്നതാണ് പ്രേക്ഷകരുടെ സംശയം

വീഡിയോയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല . ഇതിൻറെ ബാക്കി ഭാഗം തുടർന്നള്ള ദിവസങ്ങളിൽ മാത്രമേ പുറത്ത് വരികയുള്ളൂ എന്നാണ് വിവരം. ഈ വീഡിയോ ചാർലി 2 വിന്റെ ടീസറാണെന്നും കേരള സ്ട്രീറ്റ് എന്ന പുതിയ സിനിമയുടെ ഫസ്റ്റ്ലുക്ക് ആണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട് .

 

എസ് ഐയ്ക്കെതിരെ പോക്സോ

0

മലപ്പുറം : എടപ്പാളില്‍ പത്തുവയസ്സുകാരിയെ തീയേറ്ററില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കാലതാമസം വരുത്തിയ ചങ്ങരംകുളം എസ്‌ഐ കെ.ജി. ബേബിക്കെതിരേ പോക്സോ ചുമത്തി. എസ്ഐയെ നേരത്തെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.

തി​​​യ​​​റ്റ​​​റി​​​ലെ സി​​​സി​​​ടിവി ദൃ​​​ശ്യ​​​ങ്ങ​​​ൾ തി​​​യ​​​റ്റ​​​ർ ഉ​​​ട​​​മ ചൈ​​​ൽ​​​ഡ് ലൈ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് കൈ​​​മാ​​​റി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ചൈ​​​ൽ​​​ഡ് ലൈ​​​ൻ പോ​​​ലീ​​​സി​​​നു പ​​​രാ​​​തി ന​​​ൽ​​​കി. എ​​​ന്നാ​​​ൽ എ​​​സ്ഐ പ​​​രാ​​​തി​​​യി​​​ന്മേ​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ലം​​​ഭാ​​​വം കാ​​​ട്ടി​​യെ​​ന്നാ​​ണ് ആ​​രോ​​പ​​ണം. ക​​​ടു​​​ത്ത ശി​​​ക്ഷ അ​​​ർ​​​ഹി​​​ക്കു​​​ന്ന കു​​​റ്റ​​​മാ​​​യി​​​ട്ടും എ​​​സ്ഐ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യ​​​ത്.

എന്നാല്‍, തനിക്ക് ലഭിച്ച പരാതി തിരൂര്‍ ഡിവൈഎസ്പിക്ക് കൈമാറിയിരുന്നെന്നും ഡല്‍ഹിയില്‍ പരിശീലന പരിപാടിക്കായി പോയ ഡിവൈഎസ്പി ബിജു ഭാസ്‌കര്‍ മടങ്ങിയെത്തിയിട്ടും പരാതി ഗൗരവമായി കണ്ടില്ലെയെന്നുമാണ് എസ്‌ഐ പറയുന്നത്.

രാജസ്ഥാൻ പുറത്തേക്ക്

0

കോ​​ൽ​​ക്ക​​ത്ത: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ​​തി​​രേ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന് ആ​​റ് വി​​ക്ക​​റ്റ് ജ​​യം. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ റോ​​യ​​ൽ​​സി​​ന്‍റെ ഇ​​ന്നിം​​ഗ്സ് 19-ാം ഓ​​വ​​റി​​ൽ 142 റ​​ണ്‍​സി​​ന് അ​​വ​​സാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ച് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​ക​​ളി​​ലൂ​​ടെ രാ​​ജ​​സ്ഥാ​​നെ ഇ​​തു​​വ​​രെ നയിച്ച ബ​​ട്ട്‌​ല​​ർ​​ക്ക് ഇ​​ന്ന​​ലെ 39 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ സാ​​ധി​​ച്ചു​​ള്ളൂ. 22 പ​​ന്തി​​ൽ​​നി​​ന്ന് ര​​ണ്ട് സി​​ക്സും അ​​ഞ്ച് ഫോ​​റും അ​​ട​​ക്ക​​മാ​​യി​​രു​​ന്നു ഇം​​ഗ്ലീ​​ഷ് താ​​ര​​ത്തി​​ന്‍റെ ഇ​​ന്നിം​​ഗ്സ്. കോ​​ൽ​​ക്ക​​ത്ത 18 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ജ​​യം നേ​​ടി. കോ​​ൽ​​ക്ക​​ത്ത​​യ്ക്കാ​​യി ദി​​നേ​​ശ് കാ​​ർ​​ത്തി​​ക് (31 നോ​​ട്ടൗ​​ട്ട്), ആ​ന്ദ്രേ റ​​സ​​ൽ (20 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​ർ പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.

കര്‍ണാകത്തിലെ എം.എല്‍.എമാരെ ക്ഷണിച്ച് കേരള ടൂറിസത്തിന്റെ ട്വീറ്റ്

0

തിരുവനന്തപുരം:കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയതിനിടയിൽ കര്‍ണാകത്തിലെ എം.എല്‍.എമാരെ കേരളത്തിലേക്ക് ക്ഷണിച്ച് കേരള ടൂറിസത്തിന്റെ ട്വീറ്റ്.

കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് എം.എല്‍.എമാര്‍ക്ക് താമസിക്കാൻ സുരക്ഷിതവും മനോഹരവുമായ റിസോർട്ടുകൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തലുണ്ടെന്നുള്ള  ട്വീറ്റ് വന്നത് . ഇതിനിടയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ബിജെപിയെ സര്‍ക്കുരുണ്ടാക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചതായി സൂചന .ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ച സമയം ഗവര്‍ണര്‍ നൽകിയതായാണ് റിപോർട്ടുകൾ .

നയന്‍താരയുടെ “കൊലമാവ് കോകില”യുടെ ടീസര്‍ പുറത്തിറങ്ങി

0

നയന്‍താര നായികയാവുന്ന പുതിയ ആക്ഷന്‍ ചിത്രം ‘കൊലമാവ് കോകില’യുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലിപ് കുമാര്‍ ആണ്.  നിർമ്മാണം ലൈക പ്രൊഡക്ഷന്‍സ്. ആക്ഷനും ഹൊററിനും പ്രധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നയന്‍താരയെ കൂടാതെ ശരണ്യ പൊന്‍വണ്ണന്‍, യോഗി ബാബു, ജാക്വലീന്‍ എന്നിരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് ശിവ കാര്‍ത്തികേയനാണ്.