സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന പേട്ടയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‍ചേഴ്സ് ആണ് മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ത്രിഷയാണ് നായിക. ചിത്രത്തിൽ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കാര്‍ത്തിക് സുബ്ബുരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. റോക് സ്റ്റാര്‍ അനിരുദ്ധാണ് സിനിമയുടെ സംഗീതം. തിരുനാവുക്കരശ് ക്യാമറ.