ക്ഷേത്രം ഭക്തരുടേതാണ്, ഭരണാധികാരികളുടേതല്ല ; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി രാജകുടുംബം

ശബരിമല പ്രശ്നത്തിൽ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പന്തളം രാജകുടുംബം. ക്ഷേത്രം ഭക്തരുടേതാണ്, ഭരണാധികാരികളുടേതല്ല മേല്‍ക്കോയ്മ അധികാരമാണ് ദേവസ്വം ബോര്‍ഡിനുള്ളത്, ക്ഷേത്രം ആരുടേതെന്ന ചർച്ച പോലും ഉണ്ടാകാൻ പാടുള്ളതല്ല, ക്ഷേത്രത്തിന്റെ പൂര്‍ണ്ണ അധികാരം ദേവസ്വം ബോര്‍ഡിനാണുള്ളതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിക്കൊണ്ട് പന്തളം രാജകുടുംബം.

ശബരിമലയിലെ സ്വത്തിൽ പന്തളം രാജകുടുംബം കണ്ണുവച്ചിട്ടില്ല, രാജകുടുംബവും ക്ഷേത്രവും തമ്മിലുള്ള ബന്ധം അഞ്ചുവർഷം കൂടുമ്പോൾ മാറുന്നതല്ല. ആചാര ലംഘനം നടന്നാൽ, ക്ഷേത്രം അടച്ചു ശുദ്ധിക്രിയയ്ക്കു ശേഷമേ തുറക്കാവൂ എന്നാണ് പറഞ്ഞത് അല്ലാതെ കടയടയ്ക്കുന്നതുപോലെ നട അടയ്ക്കും എന്നല്ല.

ശബരിമലയിൽനിന്നും ഒരു രൂപപോലും രാജകുടുംബത്തിന് വേണ്ട, ശബരിമലയുടെ സ്വത്തിൽ കണ്ണുള്ളവരാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞു ജനങ്ങളെ രണ്ടാക്കി രക്തംകുടിക്കാനുള്ള ശ്രമത്തിൽ ജനങ്ങൾ വീണില്ല അതിൽ സന്തോഷമുണ്ട്, ഭക്തരെ സംരക്ഷിക്കാൻ അയ്യപ്പനും മലവേടന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും രാജകുടുംബ പ്രതിനിധികൾ പറഞ്ഞു.

admin:
Related Post