Home Blog Page 541

കായംകുളം കൊച്ചുണ്ണി ട്രെയിലർ പുറത്തിറങ്ങി

0

നിവിൻ പൊളി നായകനാകുന്ന റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മോഹൻലാൽ ആണ് ട്രെയ്‌ലർ പ്രേക്ഷകർക്കായി സമർപ്പിച്ചത്.

ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്.

യാത്രയുടെ ടീസര്‍ ഇറങ്ങി

0

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ജീവചരിത്രചിത്രം യാത്രയുടെ ടീസര്‍ ഇറങ്ങി. വൈ.എസ്​.ആറി​​​ന്റെ ജന്മദിനമായ ശനിയാഴ്​ചയാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്.

ടീസര്‍ കാണാം

ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി പ്രണവ്

0

മലയാളികളുടെ പ്രിയ താരം മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും എത്തുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ അരുണ്‍ ഗോപിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയ്യുന്നതും തിരക്കഥ ഒരുക്കുന്നതും.

മുപ്പത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ അഭിനയിച്ച എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രം ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. മോഹൻലാൽ സാഗർ ഏലിയാസ് ജാക്കി ആയി എത്തി അധോലോക കഥ പറഞ്ഞ ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്.

എന്നാൽ ഇരുപത്തൊന്നാം നൂറ്റാണ്ട് അധോലോക കഥയായിരിക്കില്ല എന്നാണ് സൂചന. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. സംഗീതം ഗോപിസുന്ദര്‍, ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍.

മോഹൻലാൽ ആണ് തന്റെ പേജിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവച്ചത്. ആദിയിലെ അഭിനയത്തിലൂടെ ധാരാളം പ്രശംസകൾ നേടിയിരുന്നു പ്രണവ്.

നിർഭയ കേസിൽ ഇളവില്ല : സമാനതകൾ ഇല്ലാത്ത ക്രൂരതയ്ക്ക് മാപ്പില്ല

0

നിർഭയ കേസിൽ നാല് പ്രതികളുടെയും വധ ശിക്ഷ സുപ്രിംകോടതി ശരി വച്ചു. കേസിൽ പുനഃ പരിശോധന വേണം എന്നാവിശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയാണ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. നാല് കുറ്റവാളികളും ഒരു ദയയും അർഹിക്കുന്നില്ല വധ ശിക്ഷ റദ്ധാക്കൻ സാഹചര്യം ഇല്ലന്നും സുപ്രിംകോടതി പറഞ്ഞു.

എന്നാൽ നിർഭയ കേസിൽ വിധി നടപ്പാക്കാൻ താമസം ഉണ്ടാകുന്നതിനെതിരെ പല സ്ത്രീ സംഘടനകളും ആശങ്ക അറിയിച്ചു.

 

വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമില്ല

0

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമില്ല എന്ന് ഹൈക്കോടതി. ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. അന്വേഷണം തൃപ്തികരമാണെന്നും കേസ് സിബിഐ യ്ക്ക് വിടേണ്ടുന്ന ആവശ്യകത ഇപ്പോൾ ഇല്ലെന്നും കോടതി പറഞ്ഞു.

പോലീസ്കാർ തന്നെ കുറ്റക്കാരായ കേസിൽ പോലീസ് അന്വേഷിച്ചാൽ നീതിലഭിക്കില്ലെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് എതിരെ ഇതുവരെ ഒരു നടപടിയും എടുത്തില്ല എന്നും ചൂണ്ടിക്കാട്ടിയാണ് അഖില ഹർജി നൽകിയത്.

മോഹൻലാൽ മാധ്യമങ്ങളോട് : WCC വിഷയം എക്സിക്യൂട്ടീവ് ചർച്ച ചെയ്യും

0

കൊച്ചി : അമ്മയുടെ പ്രസിഡന്റും നടനുമായ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കണ്ടു. ദിലീപ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിനു ശേഷമാണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്.

മോഹൻലാലിൻറെ വാക്കുകളിലൂടെ : 40 വർഷങ്ങളായി നിങ്ങളുമായി ബന്ധമുള്ള ആളാണ് ഞാൻ. സംഘടനയുടെ പ്രസിഡന്റ് എന്നതിലുപരി നിങ്ങളറിയുന്ന ഒരാളാണ് ഞാൻ. 25 വർഷത്തോളമായി അമ്മ എന്ന സംഘടന തുടങ്ങിയിട്ട് ആദ്യമായാണ് മാധ്യമങ്ങൾ ഇല്ലാതെ അമ്മയുടെ ജനറൽബോഡി മീറ്റിങ് നടന്നത്. അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. തുറന്ന ചർച്ചയ്ക്ക് തയ്യാറാണ്. സിനിമയിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും.വനിതകൾക്ക് കൂടുതൽ പ്രാധിനിത്യം നൽകും.

ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ എക്സിക്യൂട്ടീവ് യോഗം ഉണ്ടാകും. അന്ന് wcc നൽകിയ കത്തിന് മറുപടി നൽകും. ദിലീപിന്റെ വിഷയത്തിൽ അന്ന് പെട്ടന്നൊരു തീരുമാനമാണ് എടുത്തത്. തീരുമാനം ഉടൻ ഉണ്ടായില്ലെക്കിൽ ‘അമ്മ പിളരും എന്ന സാഹചര്യം ഉണ്ടായപ്പോഴാണ് അത് . പിന്നീട് നിയമ വശങ്ങൾ നോക്കിയപ്പോൾ പെട്ടന്ന് ഒരാളെ സംഘടനയിൽ നിന്ന് പുറത്തതാക്കാൻ സാധിക്കില്ല എന്ന് മനസിലായി.

അമ്മയുടെ ജനറൽബോഡിയിൽ ദിലീപ് വിഷയം ചർച്ചചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നതാണ്. അതിനാലാണ് അന്ന് ആ വിഷയം സംസാരിച്ചത്. ദിലീപ് വിഷയം സംസാരിച്ചപ്പോൾ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതിൽ ആരും എതിർപ്പ്പ്രകടിപ്പിച്ചില്ല. എന്നാൽ തിരിച്ചു സംഘടനയിൽ ഇപ്പോൾ വരുന്നില്ല എന്ന് ദിലീപ് പറഞ്ഞതോടെ ആ വിഷയത്തിന് പ്രസക്തിയില്ല. ദിലീപ് ഇപ്പോഴും സംഘടനയ്ക്ക് പുറത്ത് തന്നെയാണ്.

ഞങ്ങൾ ഇപ്പോഴും ഇരയാക്കപ്പെട്ട നേടിക്കൊപ്പം തന്നെയാണ്. അവരുടെ പ്രശ്നങ്ങളിൽ എന്നും ഞങ്ങൾ ഒപ്പം നിന്നിട്ടുണ്ട്. ഈ അടുത്ത സമയത്തും ഒരു ഷോയ്ക്കു വേണ്ടി നടിയെ വിളിച്ചിരുന്നു. എന്നാൽ അവർ സ്വയം പിന്മാറുകയായിരുന്നു. ഇപ്പോഴും അവർ തിരിച്ചെത്തണം എന്നുതന്നെയാണ് ആഗ്രഹം.

രണ്ടു നടിമാരാണ് സംഘടനയിൽ നിന്ന് രാജി വച്ചത്. രാജിവച്ചു പുറത്തുപോയ നടിമാരെ തിരിച്ചെടുക്കുന്നത് ചർച്ച ചെയ്തു തീരുമാനിക്കേണ്ടുന്ന കാര്യമാണ്. പാർവതിക്ക് ആഗ്രഹമുണ്ടെങ്കിൽ സംഘടനയുടെ ഭാരവാഹി ആകാം അതിനെ ആരും എതിർക്കില്ല. തിലകന്റെ കാര്യത്തിൽ അന്ന് എന്തെക്കെയോ തെറ്റിദ്ധാരണകൾ ഉണ്ടായതാണ്. ഗണേഷ് കുമാർ പരാതി നൽകിയാൽ ഓഡിയോ പുറത്തുപോയതിനെ പറ്റി അന്വേഷിക്കും.

മഞ്ഞുരുകാൻ മാധ്യമങ്ങൾ സഹായിക്കണം. അമ്മ സംഘടന ധാരാളം നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. അതിനാൽ ഈ സംഘടന പിരിച്ചുവിടണം എന്ന ചിലരുടെ അഭിപ്രായത്തോട് ഞങ്ങൾ യോജിക്കില്ല.

ഇരയായ നടിയോടൊപ്പമാണോ അതോ ദിലീപിനൊപ്പമാണോ എന്ന ചോദ്യത്തിന് താൻ എന്നും ഇരയായ നടിയോടൊപ്പമാണെന്നും എന്നാൽ ദിലീപിനുവേണ്ടി പ്രാർത്ഥിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

നയൻ താരയുടെ റൊമാന്റിക് ത്രില്ലർ ‘ ഇമൈക്കാ നൊടികൾ ‘

0
ക്ഷിണേന്ത്യൻ  സിനിമയിലെ സൂപ്പർ നായികയാണിപ്പോൾ നയൻ താര . മറ്റേതു നായികാ നടിമാരെക്കാളും തൻ്റെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സമർത്ഥയാണ് നയൻതാര . പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ  ഉതകുന്ന  കഥാപാത്രങ്ങൾ മാത്രം സ്വീകരിക്കുക എന്നതാണ്  സിദ്ധാന്തം .അത് കൊണ്ട് തന്നെ ആരാധക മനസുകളിൽ പ്രത്യേക സ്ഥാനമാണ് ഈ താരത്തിന്.ഓരോ നയൻതാരാ സിനിമകളേയും വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നതും .
നയൻതാര നായികയായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഇമൈക്കാ നൊടികൾ (കണ്ണിമയ്ക്കാത്ത വിനാഴികകൾ ).അഥർവ്വയാണ് നായകൻ .വിജയ് സേതുപതി നയൻതാരയുടെ ഭർത്താവായി ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെടുന്നു .റാഷി ഖന്നയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു .ബോളിവുഡ് അഭിനേതാവ് അനുരാഗ് കശ്യപ് ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലും ചുവടു വെയ്ക്കുകയാണ് .പ്രശസ്ത സംവിധായകൻ ഏ .ആർ .മുരുകദാസിൻ്റെ സഹസംവിധായകനായിരുന്ന , ഡിമോണ്ടി കോളനി എന്ന ത്രില്ലർ സിനിമയിലൂടെ ശ്രദ്ധേയനായ ആർ.അജയ്ജ്ഞാനമുത്താണ്  ഇമൈക്കാ നൊടികളുടെ രചയിതാവും സംവിധായകനും .ദുരൂഹതകളാൽ  ആവരണം ചെയ്യപ്പെട്ട ഒരു റൊമാന്റിക് ആക്ഷൻ ത്രില്ലർ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം .ആദ്യന്തം ജിജ്ഞാസാഭരിതമായ അവതരണ രീതിയാണത്രെ  സംവിധായകൻ സ്വീകരിച്ചിട്ടുള്ളത് .സ്റ്റുണ്ട് ശിവ ചിട്ടപെടുത്തിയ  ചിത്രത്തിലെ ഹൈലൈറ്റായ ഒരു സൈക്കിൾ സംഘട്ടന രംഗം  ബാംഗ്ലൂരിൽ വെച്ച അഞ്ചു ദിവസം കൊണ്ടാണത്രെ ചിത്രീകരിച്ചത് . ഇമൈക്കാ നൊടികളുടെ അണിയറ സാങ്കേതിക വിദഗ്ദ്ധരും പ്രഗത്ഭർ തന്നെ .ആർ .ഡി .രാജശേഖർ ഛായാഗ്രണവും ഹിപ് ഹോപ് തമിഴാ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു .ഇമൈക്കാ നൊടികളുടെ ടീസർ തന്നെ യു ട്യൂബിൽ കോടികളിൽ പരം കാണികൾ താണ്ടി മുന്നേറുന്നു എന്നതും  പുതിയ ചരിത്രം കുറിച്ചിരിക്കയാണ് .പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സസ്പെൻസ്‌ റൊമാന്റിക് ത്രില്ലറായ  ഇമൈക്കാ നൊടികൾ  പ്രകാശ്  ഫിലിംസ് ഉടൻ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.
സി .കെ .അജയ് കുമാർ ,പി ആർ ഒ 

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും

0

വിവാദങ്ങൾ നിലനിൽക്കുന്ന ‘അമ്മ സംഘടനയുടെ പ്രസിഡന്റ് മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണും. മാധ്യമങ്ങളെ കാണുന്നതിന് മുൻപായി ‘അമ്മ  എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ നടക്കുകയാണ്. ജൂലായ് 19 ന് യോഗം ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ അമ്മ  എക്സിക്യൂട്ടീവ് യോഗത്തെ പറ്റി അറിയില്ലെന്ന് വനിത സംഘടനയായ ഡബ്ലു.സി.സി. ഇന്ന് മാധ്യമങ്ങളിലൂടെയാണ് ‘അമ്മ യോഗം നടക്കുന്നത് അറിഞ്ഞതെന്നും ഡബ്ലു.സി.സി പ്രതിനിധികൾ പറഞ്ഞു.

 

സിൽവർ ജൂബിലി ആഘോഷിക്കുന്ന ജെൻറിൽമാനും, കുഞ്ഞുമോനും !

0
മിഴ് സിനിമയുടെ എന്നല്ല ദക്ഷിണേന്ത്യൻ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ നിർമ്മാതാവാണ് മലയാളിയായ കെ .ടി .കുഞ്ഞുമോൻ . 1993 ൽ കെ ടി കുഞ്ഞുമോൻ നിർമ്മിച്ച ജെൻറിൽമാൻ എന്നാ ബ്രഹ്മാണ്ഡ  ചിത്രം ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റിയ ഇന്ത്യൻ സിനിമയായിരുന്നു. ഇന്നത്തെ ഹൈ ടെക് സംവിധായകൻ എന്ന് കീർത്തി നേടിയ ഷങ്കറിന്റെ ആദ്യ സിനിമ . ഒരു പുതു മുഖ സംവിധായകനെ വിശ്വസിച്ചു  ലക്ഷം പണം മുടക്കാൻ തന്നെ നിർമ്മാതാക്കൾ കവടി നിരത്തി പലവട്ടം ചിന്തിക്കുന്ന കാലത്തായിരുന്നു ദശലക്ഷങ്ങൾ ഒരു പുതുമുഖ സംവിധായകനെ വിശ്വസിച്ചു കൊണ്ട് മുതൽ മുടക്കി കുഞ്ഞുമോൻ പരീക്ഷണം നടത്തി വൻവിജയം നേടിയതും ജെൻറിൽമാൻ ആഗോള തലത്തിൽ ശ്രദ്ധയാകർഷിച്ചതും . മാത്രമല്ല അർജ്ജുൻ ,ഏ .ആർ .റഹ്‌മാൻ ,കാമറാമാൻ ജീവ ,പ്രഭു ദേവ ,വടിവേലു എന്നിവരെ പ്രശസ്തരാക്കിയതും ഈ ഒറ്റ ചിത്രമാണ് . ഇതോടെ കുഞ്ഞുമോനും “ജെൻറിൽമാൻ കെ. ടി .കുഞ്ഞുമോൻ എന്ന് കീർത്തി നേടി തമിഴ് സിനിമാ നിർമ്മാതാക്കളിൽ മുമ്പനായി .ജെൻറിൽമാൻ’പല തമിഴ് -തെലുങ്കു നിർമ്മാതാക്കൾക്കും ബ്രഹ്മാണ്ഡ സിനിമകൾ നിർമ്മിക്കുവാൻ പ്രചോദനമായി .കുഞ്ഞുമോൻ  വീണ്ടും ഷങ്കറിന്‌ ഊർജ്ജം പകർന്നു കൊണ്ട് കാതലൻ ,മറ്റു സംവിധായകരെ വെച്ച് കാതൽ ദേശം ,രക്ഷകൻ,സിന്ധുനദിപൂവ് എന്നിങ്ങനെ സിനിമകൾ നിർമ്മിച്ചു കൊണ്ട് ബ്രഹ്മാണ്ഡ നിർമ്മാതാവായി . സിനിമയിലേക്ക് നവ സാങ്കേതിക വിദ്യയായിരുന്ന ഗ്രാഫിക്സിനെ ആനയിച്ചു കാണികളെ വിസ്മയിപ്പിച്ചു കൊണ്ട് തെന്നിന്ത്യൻ നിർമ്മാതാക്കൾക്ക് മാതൃകയായി . ആദ്യമായി ഇന്ത്യൻ സിനിമയുടെ  ചരിത്രത്തിൽ ഒരു നിർമ്മാതാവിന് ആരാധക സംഘടനയും രൂപം കൊണ്ടു – അഖില ഉലക ” ജെൻറിൽമാൻ ” കെ ടി കുഞ്ഞുമോൻ രസികർ മൻട്രം അന്ന് കുഞ്ഞുമോൻ വിതച്ച വിത്താണ് ഇന്ന് നിർമ്മാതാക്കൾക്ക് കഴിവുള്ള പുതിയ സംവിധായക പ്രതിഭകളെ കണ്ടെത്തി വൻ മുതൽ മുടക്കിൽ  എന്റർടൈൻമെന്റ്  സിനിമകൾ നിർമ്മിക്കുവാൻ ധൈര്യം നൽകിയതും .
 2018ന്  ജെൻറിൽമാൻ  പുറത്തിറങ്ങിയിട്ട് കാൽ നൂറ്റാണ്ടു പൂർത്തിയാവുകയാണ് . ഇതോടനുബന്ധിച്ചു  ജെൻറിൽ മാനും കുഞ്ഞുമോനും സിൽവർ ജൂബിലി ആഘോഷിക്കാൻ തയ്യാറെടുക്കയാണ് അദ്ദേഹത്തിന്റെ രസികർകൾ .ഇതിന്റെ ഭാഗമായി രസികർ മൻട്രം കുഞ്ഞുമോൻ  നിർമ്മിച്ച സിനിമകളുടെ പേരുകളും ഗാന രംഗങ്ങളും കോർത്തിണക്കി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ വൈറലായി തീർന്നിരിക്കുകയാണ് . കാൽ നൂറ്റാണ്ടു പൂർത്തിയാക്കുന്ന ജൂലായ് 31 ന്  വിപുലമായ സിൽവർ ജൂബിലി ആഘോഷങ്ങൾ നടത്താൻ തയ്യാറെടുക്കയാണ് കുഞ്ഞുമോൻ രസികർകൾ. അതേസമയം ഒരു ബ്രഹ്മാണ്ഡതമിഴ് – തെലുങ്ക് -ഹിന്ദി ത്രിഭാഷാ സിനിമയുമായി ശക്തമായ  രണ്ടാം വരവിന് തയ്യാറെടുത്തു വരികയാണ് കാണികളെ വിസ്മയിപ്പിച്ച , തൊണ്ണൂറുകളിലെ തമിഴ് സിനിമയുടെ ഗോഡ്ഫാദർ ആയിരുന്ന കുഞ്ഞുമോൻ എന്ന പന്തളത്തുകാരൻ കെ ടി കെ .
അജയ് കുമാർ ,പി ആർ ഒ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ് അന്തരിച്ചു

0

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബ് (90) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹം 1995 മുതല്‍ 2007 വരെ മേഘാലയ ഗവര്‍ണറായി സേവനം അനുഷ്ഠിച്ചിരുന്നു .രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി ആയിരുന്നു  എം.എം ജേക്കബ്.സാമൂഹികസേവകന്‍, അധ്യാപകന്‍, അഭിഭാഷകന്‍, സംഘാടകന്‍, പരിശീലകന്‍, രാഷ്ട്രീയനേതാവ്, ഭരണാധികാരി, പ്രസംഗകന്‍, സഹകാരി, കായികതാരം എന്നീ മേഘലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് .സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും .

ആര്യനാട് 33 കെ.വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം 11ന്

0


കെ.എസ്.ഇ.ബി ആര്യനാട് 33 കെ.വി സബ്‌സ്റ്റേഷന്റേയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റേയും ഉദ്ഘാടനം ജൂലൈ 11ന് വൈകുന്നേരം മൂന്നിന് ആര്യനാട് വി.കെ. ഓഡിറ്റോറിയത്തില്‍ വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിക്കും. കെ.എസ്.ശബരിനാഥന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. എ.സമ്പത്ത് എം.പി മുഖ്യപ്രഭാഷണം നടത്തും

ഇന്ത്യയിൽ ഐഫോണിനേക്കാൾ വിലക്കുറവുള്ള 5 സ്കൂട്ടറുകൾ

0

1 . ഹീറോ ഡ്യൂറ്റ് 

വില : 50,250

എഞ്ചിൻ

ടൈപ്പ് എയർ കൂൾഡ് , 4 – സ്ട്രോക്ക് സിംഗിൾ സിലിണ്ടർ OHC
ഡിസ്പ്ലേസ്മെൻറ് 110.9 സിസി
മാക്സ്. പവർ 6 കി.വാ(8 ബിഎച്ച്പി) @ 7500 റെവലൂഷൻ പെർ മിനിറ്റ് (RPM)
മാക്സ്. ടോർക്ക് 8.7 എൻ എം @ 5500 റെവലൂഷൻ പെർ മിനിറ്റ് (RPM)
സ്റ്റാർട്ടിംഗ് സെൽഫ്സ്റ്റാർട്ട്

2. ഹോണ്ട നവി

വില : 49,633

എൻജിൻ : 4 സ്ട്രോക്ക്, എസ്ഐ എൻജിൻ
സിലിണ്ടർ ശേഷി: 109.9 സിസി

3. ഹോണ്ട ക്ളിക്

വില :42,499

110സിസി ബിഎസ് 4 എന്‍ജിനാണ് ഹോണ്ട ക്ളിക്കിലുള്ളത്

4. ഹീറോ പ്ലെഷർ

വില : 50,000

ടൈപ്പ് എയർ-കൂൾഡ്, 4-സ്ട്രോക്ക് സിംഗിൾ സിലിണ്ടർ OHC
ഡിസ്പ്ലേസ്മെൻറ് 102 സിസി
മാക്സ്. പവർ 5.15 കി.വാ (6.9 BHP) @ 7000 റവല്യൂഷൻസ് പെർ മിനിറ്റ് (ആർപിഎം)
മാക്സ്. ടോർക്ക് 8.1 എൻഎം @ 5000 റവല്യൂഷൻസ് പെർ മിനിറ്റ് (ആർപിഎം)
മാക്സ്. സ്പീഡ് 77 കി.മീ / മ
ബോർ X സ്ട്രോക്ക് 50.0 എംഎം x 52.0 എംഎം
കംപ്രഷൻ അനുപാതം 9.9: 1
സ്റ്റാർട്ടിംഗ് സെൽഫ്സ്റ്റാർട്ടർ
ഇഗ്നിഷൻ സി ഡി ഐ

 

5. ഒക്കിനാവ റിഡ്ജ് (ഇലക്ട്രിക് സ്‌കൂട്ടര്‍ ) 

വില :42,400 എക്സ് ഷോറൂം, മുംബൈ.

പവർ: 800 വാട്ട്, ബിഎൽഡിസി മോട്ടോർ
പീക്ക് പവർ: 1200 വാട്ട്
വേഗത: 55 കിമീ / മ
പരിധി / ചാർജ്: 80 -90 കിമി / ചാർജ്