HomeEntertainment'എന്റെ പൗരുഷം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ടോ?'; അധിക്ഷേപിച്ചവർക്ക് മാസ് മറുപടിയുമായി ദയ സുജിത്ത്

‘എന്റെ പൗരുഷം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ടോ?’; അധിക്ഷേപിച്ചവർക്ക് മാസ് മറുപടിയുമായി ദയ സുജിത്ത്

കൊച്ചി: സോഷ്യൽ മീഡിയയിലെ ബോഡി ഷെയ്മിംഗിനും സൈബർ അധിക്ഷേപങ്ങൾക്കും കൃത്യമായ ഭാഷയിൽ മറുപടി നൽകി ശ്രദ്ധേയയാകുകയാണ് നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. തന്റെ ശരീരപ്രകൃതിയെയും ലുക്കിനെയും പരിഹസിച്ചവർക്കെതിരെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ശക്തമായി പ്രതികരിച്ചത്.

‘ആണത്തം കൂടുതലാണെന്ന്’ പരിഹാസം

ജിമ്മിൽ പോയാൽ പൂർണ്ണമായും ഒരു ആണായി മാറുമെന്നും, ദയയെ കാണാൻ പൗരുഷം കൂടുതലാണെന്നും പരിഹസിച്ച വ്യക്തിക്ക് ദയ നൽകിയ മറുപടി ഇപ്പോൾ വൈറലാവുകയാണ്. “എന്റെ പൗരുഷം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ടോ? എങ്കിൽ അതിൽ എനിക്ക് ഖേദമുണ്ട്,” എന്നാണ് താരം പറഞ്ഞത്. തന്റെ ആത്മവിശ്വാസത്തെ ഉൾക്കൊള്ളാൻ കഴിയാത്തത് മറ്റുള്ളവരുടെ അരക്ഷിതാവസ്ഥയാണെന്നും ദയ കൂട്ടിച്ചേർത്തു.

‘കളിക്കല്ലേ’ എന്ന് ദയ

നേരത്തെ ശരീരഭാരം കൂടിയതിനെ പരിഹസിച്ചവർക്കും ദയ ഇത്തരത്തിൽ മറുപടി നൽകിയിരുന്നു. “നീ ഫുൾ വണ്ണം വച്ചല്ലോ, പഴയ നീയല്ലല്ലോ ഇത്” എന്ന് പറഞ്ഞവരോട്, സ്വന്തം കുറവുകൾ കാണാതെ മറ്റുള്ളവരുടെ ശരീരത്തിലേക്ക് നോക്കുന്നവരുടെ സ്വഭാവത്തെ പരിഹസിച്ച് ‘കളിക്കല്ലേ’ എന്ന ഡയലോഗോടെയാണ് ദയ പ്രതികരിച്ചത്.

വൈറലായി വീഡിയോ

മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്ന ‘പീപ്പിൾ പ്ലീസിങ്’ രീതി താൻ അവസാനിപ്പിച്ചുവെന്നും, സ്വന്തം സന്തോഷത്തിനാണ് മുൻഗണന നൽകുന്നതെന്നും ദയ വ്യക്തമാക്കി. വിദേശത്ത് ഉപരിപഠനം പൂർത്തിയാക്കിയ ദയ മോഡലിംഗ് രംഗത്തും സജീവമാണ്. താരത്തിന്റെ ആത്മവിശ്വാസത്തെയും നിലപാടുകളെയും പ്രശംസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.

manju pillai daughtet DayaSujith Response ViralVideo

RELATED ARTICLES
- Advertisment -
Google search engine

Most Popular