Home Blog Page 536

പാട്ടുപാടി വിക്രമും കീർത്തിയും

0

ചിയാന്‍ വിക്രത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു സാമി. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാൻ പോവുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ  മേക്കിംഗ വീഡിയോ പുറത്തിറങ്ങി. വിക്രമും കീര്‍ത്തി സുരേഷും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്.

ഹരിയുടെ സംവിധാനത്തില്‍ ചിയാന്‍ വിക്രം വീണ്ടും ആറുസാമി ഐപിഎസ് ആയി എത്തുന്ന സാമി 2 ൽ കീർത്തി സുരേഷാണ് നായിക. ആദ്യ ഭാഗത്തിൽ നായിക തൃഷ ആയിരുന്നു.

അഭിമന്യു വധം : മുഖ്യ പ്രതി പിടിയിൽ

0

കൊച്ചി: അഭിമന്യു വധക്കേസില്‍ മുഖ്യ പ്രതികളിലൊരാളായ ക്യാമ്പസ്‌ ഫ്രണ്ട് സംസ്ഥാന്‍ സെക്രട്ടറി മുഹമ്മദ്‌ റിഫ പൊലീസ് പിടിയിലായി. ബംഗളൂരുവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അഭിമന്യു വധത്തിന്‍റെ മുഖ്യ സൂത്രധാരനാണ് ഇയാള്‍ എന്ന് പൊലീസ് പറയുന്നു.

കൊച്ചിയില്‍ നിയമ വിദ്യാര്‍ഥിയാണ് തലശ്ശേരി സ്വദേശിയായ റിഫ.  നേരത്തെ പദ്ധതിയിട്ട പ്രകാരം നടന്ന കൊലപാതകത്തില്‍ ആരാണ് അഭിമന്യുവിനെയും അര്‍ജുനേയും കുത്തിയതെന്ന വിവരം റിഫയില്‍ നിന്ന് ലഭിക്കുമെന്നാണ് പൊലീസ് നിഗമനം. ചുവരെഴുത്ത് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സമയത്തു തന്നെ റിഫയുടെ സാന്നിധ്യം മഹാരാജാസ് കോളേജിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ആ ചിത്രത്തിന് പിന്നിൽ !

0

ആലിയയും ഉറ്റസുഹൃത്ത് ആകാൻഷ രഞ്ജൻ കപൂര്‍ പുറംതിരിഞ്ഞുനിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റ് ആവുകയാണ്. ചിത്രം വൈറലാവാൻ മറ്റൊരു കാരണംകൂടിയുണ്ട്, ആ ചിത്രം പകർത്തിയത് രൺബീർ ആണ്.

ആലിയയും രൺബീറും തമ്മിലുള്ള പ്രണയം ബോളിവുഡിൽ സംസാരവിഷയമാണ്. രൺബീർ താൻ ആലിയയുമായി പ്രണയത്തിലാണെന്ന് പറയുകയും ചെയ്തു. ഇപ്പോൾ ഇരുവരും  അയൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയുടെ ചിത്രീകരണത്തിരക്കിലാണ്.

the view and her too.. 📸photo credit – RK

A post shared by Alia ✨⭐ (@aliaabhatt) on

ജസ്ന കേസ് : കുടകിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന

0

പത്തനംതിട്ട: ജസ്ന കേസ് നിർണായക വഴിത്തിരിവിൽ .കര്‍ണാടകയിലെ കുടകില്‍ നിന്ന് പൊലീസ് സംഘത്തിന് ഞെട്ടിക്കുന്ന പല വിവരങ്ങളും ലഭിച്ചെന്നും അനേഷണം ഒരാഴ്ച്ചയ്ക്കുള്ളിൽ പൂർത്തിയാകും എന്നും റിപ്പോർട്ടുകൾ .ജെസ്നയുടെ കുടുംബം കുടകില്‍ നിന്നു മുക്കൂട്ടുതറയിലെത്തിയവരാണ് .ജെസ്നയുടെ ഫോണില്‍ നിന്നു കുടകിലെ നമ്പറുകളിലേക്ക്  ഏതാനും കോളുകള്‍ പോയതായി കണ്ടെത്തിയിരുന്നു. ഈ സൂചനകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കര്‍ണാടകയിലെ കുടകില്‍ അന്വേഷണം നടത്തിയത് .കുടകിലെത്തി നിരവധി വീടുകളില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു .കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല .

കൂൺ കൃഷി : കൃഷി രീതി, കീടനിയന്ത്രണം

0

കൂൺ കൃഷി എങ്ങനെ ചെയ്യാം  : മറ്റേതൊരു തൊഴിലിനെയും പോലെ മികച്ച വരുമാനം നൽകുന്ന കൃഷിയാണ് കൂൺ കൃഷി .ചുരുങ്ങിയ മുതൽമുടക്കിൽ കൂൺ കൃഷി ചെയ്യാവുന്നതാണ് .

ഇനങ്ങൾ: ചിപ്പിക്കൂൺ, പാൽക്കൂൺ, വൈക്കോൽ കൂൺ എന്നിവയാണ് കേരളത്തിൽ പ്രധാനമായും കൃഷി ചെയ്യുന്ന കൂൺ ഇനങ്ങൾ.

ചിപ്പിക്കൂൺ

കൂൺ തടമൊരുക്കൽ:

കൂൺ വളർത്താൻ ഉപയോഗിക്കുന്ന പ്രതലത്തെ കൂൺ ബെഡ് എന്നാണ് പറയുന്നത്. വൈക്കോലാണ് കൂൺ ബെഡിലെ പ്രധാന വസ്തു.
ബെഡിനായി തിരഞ്ഞെടുക്കുന്ന വൈക്കോൽ മികച്ച ഗുണനിലവാരമുള്ളതായിരിക്കണം. ഇങ്ങനെ തിരഞ്ഞെടുക്കുന്ന വൈക്കോൽ 5-8 സെന്റീമീറ്റർ നീളത്തിൽ മുറിച്ചെടുത്ത് വെള്ളത്തിൽ കുതിർക്കുന്നു. കുതിർത്ത വൈക്കോൽ ഏകദേശം 12-14 മണിക്കൂറിനുശേഷം വെള്ളത്തിൽ നിന്നും പുറത്തെടുത്ത് വെള്ളം വാർന്നുപോകുന്നതിനായി വയ്ക്കുക. വെള്ളം വാർന്ന വൈക്കോൽ 100° ചൂടിൽ ആവിയിൽ ഒരു മണിക്കൂർ പുഴുങ്ങിയെടുക്കുന്നു. അണുനശീകരണം ഉറപ്പാക്കുന്നതിനായാണ് ഇത്. ഇനി ഈർപ്പം കുറയ്ക്കുന്നതിനായി ഇളം വെയിലിൽ വാട്ടിയെടുക്കുക. ഇങ്ങനെ സംസ്കരിച്ചെടുക്കുന്ന വൈക്കോൽ ബെഡുണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നു.

കൃഷി രീതി:

നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കൂടാണ് കൂൺ കൃഷിക്ക് അനുയോജ്യം. സുതാര്യമായ പ്ലാസ്റ്റിക് കൂടാണെങ്കിൽ നമുക്ക് കൂടിനുള്ളിൽ കൂണിന്റെ വളർച്ച കാണാൻ സാധിക്കും.
തിളപ്പിച്ച് ഉണക്കി അണുരഹിതമാക്കി സൂക്ഷിച്ചിരിക്കുന്ന വൈക്കോൽ ചെറുചുരുളുകളാക്കി കൂടിന്റെ അടിഭാഗത്തു വയ്ക്കുക. അതിനു മുകളിൽ വശങ്ങളിൽ മാത്രമായി കൂൺ വിത്ത് വിതറുക. ഇതിനു മുകളിൽ രണ്ടാമത്തെ ചുരുൾ വൈക്കോൽ വയ്ക്കുക. ഈ ചുരുളിന് വശങ്ങളിലും കൂൺ വിത്ത് വിതറാം. ഇപ്രകാരം നാലോ അഞ്ചോ തട്ടുകളായി വൈക്കോൽ ചുരുളും കൂൺ വിത്തും വിതറി വയ്ക്കുക. ഇത്തരത്തിൽ കവറിന്റെ മുകളറ്റം വരെ വൈക്കോൽ ചുരുളും കൂൺ വിത്തും ഇട്ടശേഷം കവറിന്റെ മുകൾഭാഗം ചരടുപയോഗിച്ചു നന്നായി കെട്ടിമുറുക്കുക.

കൂടിന്റെ എല്ലാ വശങ്ങളിലും സൂചി ഉപയോഗിച്ച് ചെറു സുഷിരങ്ങളിടുക. ഇങ്ങനെ വൈക്കോൽ തട്ടുകളായി നിറച്ചു, വശങ്ങളിൽ വിത്ത് പാകി, മുറുക്കി കെട്ടി സുഷിരങ്ങളുമിട്ട കെട്ടിനെയാണ് കൂൺ ബെഡ് അഥവാ കൂൺ തടം എന്ന് പറയുന്നത്.
ഇനി തയാറാക്കിയ കൂൺ ബെഡുകൾ സൂര്യപ്രകാശം കിട്ടാത്ത സ്ഥലങ്ങളിൽ തമ്മിൽ തൊടാത്ത അകലത്തിൽ വയ്ക്കുക. പത്തു ദിവസം കഴിയുമ്പോൾ കൂൺ തന്തുക്കൾ വളരുന്നത് കാണാനാവും. ഏകദേശം പന്ത്രണ്ടു ദിവസമാകുമ്പോൾ സുഷിരങ്ങളിലൂടെ കൂൺ പുറത്തേക്കു വളർന്നു തുടങ്ങും. ഈ പരുവമാകുമ്പോൾ പ്ലാസ്റ്റിക് കവർ താഴേക്ക് കീറി കൂൺ ബെഡ് പുറത്തെടുക്കാവുന്നതാണ്.

രാവിലെയും വൈകിട്ടും വെള്ളം തളിച്ച് കൊടുക്കണം. സ്‌പ്രേയർ ഉപയോഗിക്കുന്നതും ഉത്തമം. കൃത്യമായി വെള്ളം തളിച്ച് കൊടുത്താൽ 2-3 ദിവസത്തിനകം കൂൺ വിളവെടുക്കാൻ പാകമാകും. ഇങ്ങനെ മൂന്നു പ്രാവശ്യം വരെ ഒരേ ബെഡിൽ നിന്നും കൂൺ വിളവെടുക്കാനാവും.

കീടനിയന്ത്രണം:

കൂൺ കൃഷിയെ ബാധിക്കുന്ന കീടങ്ങൾ കൂടുതലും പച്ചിലകളിൽ കാണപ്പെടുന്നതിനാൽ കൂൺ ബെഡുകൾക്കരികിലായി പച്ചിലക്കാടുകൾ ഉണ്ടാവാതെ സൂക്ഷിക്കുക.
കീടബാധ ഒഴിവാക്കുന്നതിന് കൂൺപുര ഫോർമാലിൻ-പൊട്ടാസിയം പെർമാംഗനേറ്റ് ഉപയോഗിച്ച് പുകയ്ക്കുന്നത് (ഫ്യൂമിഗേറ്റ്) നല്ലതാണു. കഴിവതും കൂൺ ബെഡുകൾ ഒരുക്കുന്നതിന് തലേദിവസം മുറി ഫ്യൂമിഗേറ്റ് ചെയ്യുക.
കൂൺ വളർന്നതിന് ശേഷം കീടങ്ങളെ കാണുകയാണെങ്കിൽ വെളുത്തുള്ളി ചതച്ച മിശ്രിതം തളിക്കാം.

കടപ്പാട് :ഹരിത കേരളമിഷൻ

ശബരിമല സ്ത്രീ പ്രവേശനം: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഹിന്ദു സംഘടനകൾ

0

തൃശ്ശൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു വിരുദ്ധ നിലപാട് സർക്കാർ തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ഹിന്ദു സംഘടനകൾ .അയ്യപ്പധര്‍മ സേന, ശ്രീരാമസേന, ഹനുമാന്‍ സേന ഭാരത്, വിശാല വിശ്വകര്‍മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധിൾ  പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മോഹൻലാലിനെ ക്ഷണിക്കും : മന്ത്രി

0

തിരുവനന്തപുരം : സംസ്ഥാനചലച്ചിത്ര അവാർഡ് ദാനച്ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി ബാലൻ. മോഹൻലാലിനെ ക്ഷണിക്കരുതെന്ന്‌ ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ബുധനാഴ്ച അദ്ദേഹത്തിന് ക്ഷണക്കത്ത് നൽകുമെന്നും മന്ത്രി പറഞ്ഞു.

107 പേർ ഒപ്പിട്ട കത്തിൽ എവിടെയും മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ലാൽ പങ്കെടുത്താൽ ചടങ്ങിന്‍റെ ശോഭ കെടുമെന്ന വാദം തെറ്റാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മോഹൻലാലിനെ ചടങ്ങിൽ പങ്കെടുപ്പിക്കരുത് എന്ന രീതിയിലുള്ള പ്രചരണങ്ങൾക്കക്കിടയിലാണ് മന്ത്രി ബാലന്റെ ഈ പ്രതികരണം.

ഇനിം കമ്മീഷണർ പി.സി. ജോർജ്

0

എം.എൽ.എ പി.സി.ജോർജ് വീണ്ടും ബിഗ്സ്‌ക്രീനിൽ എത്തുന്നു. ഇത്തവണ പോലീസ് കമ്മീഷണർ ആയാണ് പി.സി.ജോർജ് വേഷമിടുന്നത്. തീക്കുച്ചിയും പനിത്തുള്ളിയും എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിത്രൻ നൗഫൽ ആണ്. കനി കുസൃതി, കൃഷ്‌ണകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

അച്ചായൻസ് എന്ന ജയറാം ചിത്രത്തിൽ ഇതിനുമുൻപ് അതിഥി താരമായി പി.സി.ജോർജ് വേഷമിട്ടിട്ടുണ്ട്. തീക്കുച്ചിയും പനിത്തുള്ളിയും ജൂലൈ 27ന്   തിയറ്ററുകളിലെത്തും.

വൈറലായി അനുമോളിന്റെ മേക്കോവർ ചിത്രങ്ങൾ

0

തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ മികച്ചതാക്കാൻ എന്ത് സാഹസത്തിനും തയ്യാറാകുന്ന നടിയാണ് അനുമോൾ . അനുമോൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് എന്തെകിലും പ്രത്യേകതകൾ കാണാറുമുണ്ട്. വത്യസ്ഥമായ കഥാപാത്രങ്ങളാൽ പ്രേക്ഷകശ്രദ്ധ നേടുന്ന അനുമോൾ ഇപ്പോൾ തന്റെ പേജിൽ പങ്കുവച്ച ചിത്രങ്ങളിലൂടെ വാർത്തയിൽ ഇടംപിടിച്ചിരിക്കുകയാണ്.

ഇതുവരെ പൂർത്തിയാകാത്ത ഒരു സിനിമയുടെ സെറ്റിലെ ചിത്രങ്ങളാണ് അനുമോൾ തന്റെ പേജിലൂടെ പങ്കുവച്ചത്. തല മൊട്ടയടിച്ചുള്ള നടിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി.

“ചില വേഷങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും. അഭിനേതാവ് എന്ന രീതിയിൽ മാത്രമല്ല വ്യക്തി എന്ന നിലയിലും കഥാപാത്രങ്ങൾ നമ്മിൽ മാറ്റം വരുത്താറുണ്ട്. എന്നെ സംബന്ധിച്ചടത്തോളം അങ്ങനെയൊരു കഥാപാത്രമായിരുന്നു ഇത്. ഒരുപാട് പേരുടെ കഷ്ടപ്പാട് ആയിരുന്നു ഈ സിനിമ. അങ്ങനെയുള്ള ഈ ചിത്രം,പൂർത്തിയാക്കാൻ സാധിക്കാത്തതിലുള്ള ഞങ്ങളുടെ വിഷമം നിങ്ങൾക്ക് ചിന്തിക്കാവുന്നതേ ഒള്ളൂ. അനിൽ തോമസ് ആയിരുന്നു മരം പെയുമ്പോൾ എന്ന സിനിമയുടെ സംവിധാനം. എനിക്ക് മേക്കപ്പ് ചെയ്തത് പട്ടണം ഷാ ഇക്ക” എന്ന കുറുപ്പോടെയാണ് അനുമോൾ ചിത്രങ്ങൾ പങ്കുവച്ചത്.

തയ്യാറാക്കാം ബട്ടർഡ് ഹണി ഫിഷ്

0

ചേരുവകൾ 

ബട്ടർ – നാലു ടേബിൾ സ്പൂൺ

തേൻ – നാലു ടേബിൾ സ്പൂൺ

വെളുത്തുള്ളി കഷ്ണങ്ങളാക്കിയത് – മൂന്നെണ്ണം

ലൈം ജ്യൂസ് – രണ്ടു ടേബിൾ സ്പൂൺ

സാൽമൺ / ബാസ ഫിഷ് – 5 കഷ്ണം

ഉപ്പ് – ആവശ്യത്തിന്

കുരുമുളക് – അല്പം

തയ്യാറാക്കുന്ന വിധം 

ഒരു നോൺസ്റ്റിക് പാൻ എടുത്ത് അതിലേക്കു ബട്ടർ ചേർത്ത് ചൂടാക്കുക. ബട്ടർ തവിട്ടുനിറത്തിലാകുമ്പോൾ അതിലേക്കു തേൻ, വെളുത്തുള്ളി, ഉപ്പ്, കുരുമുളക്, ലൈം ജ്യൂസ് എന്നിവ ചേർക്കുക. ചേരുവകൾ എല്ലാം നന്നായി ഇളക്കി ചേർക്കുക. മീൻ കഷ്ണങ്ങൾ ഈ സോസിലേക്കു ചേർത്ത് കുറഞ്ഞ തീയിൽ വേവിക്കുക. തവിട്ടുനിറമാകുന്നതുവരെ വേവിക്കണം. ഇരുവശങ്ങളും നന്നായി മൊരിച്ചെടുക്കുക.

സണ്ണി ലിയോണിന്‍റെ ജീവിത ചിത്രം തമിഴിലും

0

താര സുന്ദരി സണ്ണി ലിയോണിന്‍റെ ജീവിത ചിത്രം ഇനിം തമിഴിലും. ‘കരണ്‍ജിത്ത് കൗര്‍- ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍’ എന്ന പരമ്പര ജൂലൈ 16 മുതല്‍ സീ5ല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. ഇതിന്‍റെ തമിഴ് പതിപ്പാണ്‌ ഇനി ഇറങ്ങുന്നത്.

ഈ വിവരം സണ്ണി തന്നെയാണ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത്. തമിഴില്‍ തന്‍റെ ജീവിത ചിത്രം തുടങ്ങുന്നവിവരം തമിഴില്‍ തന്നെയാണ് താരം അറിയിച്ചത്. തന്റെ ജീവിത ചിത്രം എല്ലാവർക്കും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു. നിരവധി ഭാഷകളില്‍ തന്‍റെ ജീവിത ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതില്‍ സന്തോഷം ഉണ്ടെന്നും സണ്ണി തന്റെ സോഷ്യൽമീഡിയ പേജിൽ കുറിച്ചു.

നാലമ്പലദർശനം പുണ്യം

0

കർക്കിടകമാസത്തിൽ നാലമ്പലദർശനം നടത്തുന്നത് പുണ്യo. ശ്രീരാമനും ലക്ഷമണനും ഭരതനും ശത്രുഘ്നനും പ്രതിഷ്ഠയുള്ള ക്ഷേത്രദർശനത്തെയാണ് നാലമ്പലദർശനം എന്ന് പറയുന്നത്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമിക്ഷേത്രം, അമനകര ഭാരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം നടത്തേണ്ടത്.

രാമപുരം ഗ്രാമപഞ്ചായത്തിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് നാലമ്പലദർശനത്തിനു പ്രസിദ്ധമായ നാലുക്ഷേത്രവും സ്ഥിതിചെയ്യുന്നത്. ഒരേദിവസം ഉച്ചയ്ക്കുമുൻപ് നാലമ്പലദർശനം പൂർത്തിയാക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രാവിലെ അഞ്ചുമുതൽ ഉച്ചയ്ക്ക് 12 വരെയും. വൈകിട്ട് 5 മുതൽ 7.൩൦ വരെയും ദർശനം നടത്താം.