Home Blog Page 527

എംഎല്‍എമാർക്കു സംസാരിക്കാൻ അവസരം നൽകാത്തതിന്റെ കാരണം അവരോട് തന്നെ ചോദിക്കണം : മുഖ്യമന്ത്രി

0

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി മറികടക്കാൻ പണം ശേഖരിക്കാനുള്ള വിപുലപദ്ധതികളെക്കുറിച്ച് പത്രസമ്മേളനത്തിൽ വിവരിച്ച മുഖ്യമന്ത്രിയോട് പ്രളയബാധിത പ്രദേശങ്ങളിലെ എംഎല്‍എമാർക്കു നിയമസഭയിൽ സംസാരിക്കാൻ അവസരം നൽകാത്ത സംഭവത്തിന്റെ വിശദീകരണം ചോദിച്ചപ്പോൾ അത് ആ എംഎല്‍എമാരോട് തന്നെ ചോദിക്കണം എന്ന് മറുപടി.

എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എംഎൽഎമാരെ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്തതിനെ ന്യായീകരിച്ച് രംഗത്തെത്തി.

പൃഥ്വിരാജ്- റഹ്മാൻ ചിത്രം രണം ട്രെയ്‌ലർ പുറത്തിറങ്ങി

0

ലയാള സിനിമയിലെ നിത്യ ഹരിത നായകന്മാരിൽ ഒരാളായ നടൻ റഹ്‌മാൻ ദക്ഷിണേന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമാണിപ്പോൾ . മലയാളത്തിൽ പൃഥ്വിരാജിനൊപ്പം അഭിയനയിച്ച ‘രണം’ എന്ന സിനിമയുടെ ട്രെയ്‌ലർ ഇന്നലെ മോഹൻലാലാണ് പുറത്തിറക്കിയത് . ട്രൈലെർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ലക്ഷം കാണികളെ താണ്ടി വൈറലായി എന്നത് ശ്രദ്ധേയം .‘രണ’ത്തിൻറെ  ‘സർവൈവൽനാ എന്നാന്ന്   തെരിയുമാ’എന്ന ഡയലോഗോട് കൂടി പുറത്തിറങ്ങിയ ടീസറും വൈറലായിരുന്നു .മാസ്സ് ലുക്കിലുള്ള ദാമോദർ എന്ന തമിഴ് കഥാപാത്രത്തെയാണ് ചിത്രത്തിൽ റഹ്‌മാൻ അവതരിപ്പിക്കുന്നത് . റഹ്‌മാനും പൃഥ്വിരാജ്  രണത്തിൽ കൊമ്പു കോർക്കുന്നു എന്നതു തന്നെ പ്രേക്ഷകരിൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയും  ആകാംഷയും  വർദ്ധിപ്പിച്ചിരിക്കയാണ് . നവാഗതനായ നിർമ്മൽ സഹദേവ് സംവിധാനം ചെയ്ത ‘രണം’ പൂർണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത് .ഇഷാ തൽവറാണ് നായി
മലയാളത്തെ കൂടാതെ തമിഴ് ,തെലുങ്കു സിനിമകളിലും റഹ്‌മാൻ സജീവം . തമിഴ് -തെലുങ്ക് ദ്വിഭാഷാ ചിത്രമായ ‘ 7 ‘ (സെവൻ), അടുത്തിടെ പുറത്തിറങ്ങിയ ഈ സിനിമയുടെ ടീസറും വൈറലായിട്ടുണ്ട് .റഹ്‌മാൻ അഭിനയിച്ചു വരുന്ന മറ്റൊരു തെലുങ്ക് ചിത്രം ‘ഗാസി’ഫെയിം സങ്കൽപ് റെഡ്‌ഡി സംവിധാനം ചെയ്യുന്ന സ്പേസ്  അഡ്വെഞ്ചർ   ബ്രഹ്മണ്ഡ  ചിത്രമായ “അന്ത രക്ഷ – 9000 kilo meter per hour” ആണ്  ,  വരുൺ തേജ് – അദിതി റാവു എന്നിവർ ജോഡികളാവുന്ന ഈ ചിത്രത്തിൽ ബഹിരാകാശ  ശാസ്ത്രജ്ഞനായ  കേന്ദ്ര കഥാപാത്രത്തെയാണ് റഹ്‌മാൻ അവതരിപ്പിക്കുന്നത് . കൂടാതെ തമിഴിൽ ഡി 16 നിലൂടെ ശ്രദ്ധേയനായ കാർത്തിക് നരേനും റഹ്‌മാനും ‘നാടക മേടൈ’ എന്നാ സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു  എന്നും വാർത്തയുണ്ട്.മലയാളത്തിൽ
രണ്ടു  യുവ സംവിധായരുടെ  സിനിമകൾക്കായുള്ള  ചർച്ചകളും പുരോഗമിക്കുന്നതായി റഹ്‌മാൻ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.  ദക്ഷിണേന്ത്യൻ ഭാഷകളിൽ കൈ നിറയെ സിനിമകളുമായി യുവ സംവിധായകരുടെ പ്രിയപ്പെട്ട നടനായി തീർന്നിരിക്കയാണിപ്പോൾ റഹ്മാൻ .

തിരുവോണ ദിവസം ” പട്ടിണി സമരം ” നടത്തി കശുവണ്ടി വ്യവസായികൾ

0

തിരുവോണദിവസം സെക്രട്രറിയെറ്റിനുമുന്‍പിൽ  കശുവണ്ടി വ്യവസയത്തിന്‍റെ പുനരുദ്ധാരണം ആവശ്യപെട്ട് കശുവണ്ടി വ്യവസായസംയുക്ത സമരസമതി ട്ടിണി സമരം നടത്തി .നൂറിലതികം കശുവണ്ടി വ്യവസായികളും കുടുബങ്ങളും പങ്കെടുത്ത പട്ടിണി സമരം ഉദ്‌ഘാടനം ബഹു. കെ പി സീ സീ പ്രസിഡന്റ്‌ ശ്രി. എം എം ഹസ്സന്‍ നിര്‍വഹിച്ചു. ഉദ്‌ഘാട പ്രസംഗത്തില്‍ ഇന്ന്‍ കശുവണ്ടി വ്യവസായികളും കുടുംബങ്ങളും തൊഴിലാളി കുടുംബങ്ങളും അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്ന്നും രകയറുന്നതിന് സംയുക്തസമരസമതിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തുടര്‍ന്ന് ബഹു. രാജ്യസഭ എം.പി ശ്രീ. സുരേഷ്ഗോപി സമരത്തിന്‍റെ ഭാഗമാകുകയും  2016 മുതല്‍ അദ്ദേഹം കശുവണ്ടി മേഖലയിലെ ഉന്നമനത്തിനുവേണ്ടി പ്രധാനമന്ത്രി ഉള്‍പടെ ചര്‍ച്ചകള്‍ നടത്തി എന്നും ”കേന്ദ്ര ക്യാഷു ബോര്‍ഡ്‌“ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു എന്നും ഇന്നത്തെ പട്ടിണി     സമരത്തിന്‍റെ അവശ്യകത മനസ്സിലാക്കി.”കേന്ദ്രക്യാഷുബോര്‍ഡ്‌” അത്യന്താപേക്ഷിതമാനെന്നും അതിനുവേണ്ടി അക്ഷീണം പ്രയത്നിക്കുമെന്നും കശുവണ്ടി മേഖലയെ പുനരുദ്ധരിക്കാന്‍ ശ്രമിക്കുമെന്നും എം.പി ഉറപ്പുനല്‍കി. 

സംയുക്ത സമരസമതിയുടെ അടിയന്തിര ആവശ്യങ്ങള്‍ 

1) കേരളത്തിലെ കശുവണ്ടി വ്യവസായികള്‍ക്ക് മേല്‍ ധനകാര്യ സ്ഥാപനങ്ങള്‍ തുടര്‍ന്നുവരുന്ന ജെപ്തി നടപടികള്‍ എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കണം.  

2)കേന്ദ്ര-കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വ്യവസയികള്‍ക്കുമേല്‍നടത്തിവരുന്ന റെവന്യൂറിക്കവറി നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവെക്കുക. 

3) നോണ്‍ പെര്ഫോര്‍മിംഗ് അക്കൗണ്ട്‌ ( N.P.A ) ആയിട്ടുള്ള അക്കൗണ്ട്‌കള്‍  ബഹു. മുഖ്യമന്ത്രിയും, SLBC, RBI, ബാങ്കുകളും ചേര്‍ന്നെടുത്ത തീരുമാനപ്രകാരം റിവൈവല്‍ പ്ലാന്‍ 2018 മാര്‍ച്ച്‌ 31 സമര്‍പിച്ച ഫാക്ടറികള്‍ക്ക് ഉടന്‍തന്നെ ധനകാര്യസ്ഥാപനങ്ങളെക്കൊണ്ട് വ്യവസായം പുനരുദ്ധരിപ്പിക്കാന്‍ വേണ്ടുന്ന സാഹചര്യങ്ങള്‍ക്ക് ബഹു. മുഖ്യമന്ത്രി മുന്കൈഎടുക്കണം  

4) ഏറ്റവും പ്രധാനപ്പെട്ട പരമ്പരാഗതമായ കശുവണ്ടി വ്യവസായം പുനരുദ്ധരിച്ചു കേരളത്തില്‍ നിലനിത്തുക  

ചെറുതോണി പ്രളയത്തിന് ശേഷം ഏരിയല്‍ വ്യൂ : വീഡിയോ കാണാം

0

ചെറുതോണി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിയ വെള്ളത്തിനടിയില്‍ആയ ചെറുതോണി പട്ടണത്തിന്റെ ഇപ്പോളത്തെ അവസ്ത വീഡിയോ കാണാം

” ലാഫിംങ് അപ്പാർട്ട്മെന്റ് നിയർ ഗിരി നഗർ” നാളെ മുതല്‍ തീയറ്ററുകളില്‍

0

ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ” ടൂ ഡേയ്സ് ” എന്ന ചിത്രത്തിനു ശേഷം നിസ്സാർ സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമായ “ലാഫിംങ് അപ്പാർട്ട്മെന്റെ് നിയർ ഗിരി നഗറി”ൽ നാല്പതോളം പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.
രമേശ് പിഷാരടി,ധർമ്മജൻ ബോൾഗാട്ടി,കോട്ടയം നസീർ,സലീംകുമാര്‍,സാജു കൊടിയൻ,കോട്ടയം പ്രദീപ്,മൻരാജ്,റോബിൻ മച്ചാൻ,സനുലാൽ,ഷഫീഖ് കരീം,മാളവിക രാജൻ,അശ്വതി,ഗീതാ വിജയൻ,പൊന്നമ്മ ബാബു എന്നിവരാണ് പ്രശസ്ത താരങ്ങള്‍.
ആർ.കെ.പ്രൊഡക്ഷൻസിന്റെ ബാനറില്‍ രാംകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ പി.പാറപ്പുറം എഴുതുന്നു.ഛായാഗ്രഹണം രഞ്ജിത്ത് ശിവ നിർവ്വഹിക്കുന്നു.ശ്രീജിത്ത് രാജേന്ദ്രൻ,നജീബ് വല്ലിവട്ടം എന്നിവരുടെ വരികള്‍ക്ക് സജിത്ത് ശങ്കർ സംഗീതം പകരുന്നു.എഡിറ്റർ-ജയകൃഷ്ണ ചന്ദ്ര,പ്രൊഡക്ഷൻ കൺട്രോളർ-നിസ്സാർ മുഹമ്മദ്.
ഒരു ഹർത്താൽ ദിവസം കുടിവെള്ളം അപ്പാടെ മുടങ്ങിയപ്പോൾ ലാഫിംങ് അപ്പാർട്ട്മെന്റിൽ താമസിക്കുന്നവർ നേരിടേണ്ടി വരുന്ന രസകരങ്ങളായ സംഭവവികാസങ്ങളാണ് ചിത്രത്തിലുള്ളത്.
ആഗസ്റ്റ് 24-ന് ആർ.എം.കെ റീലിസ് ലാഫിംങ് അപ്പാർട്ട്മെന്റ് തിയ്യേറ്ററിലെത്തിക്കുന്നു.

A S Dinesh Pro

മഹാപ്രളയത്തെ മുൻകൂട്ടി കണ്ട ഗൃഹനാഥൻ

0


മഹാപ്രളയത്തെ മനസ്സിൽക്കണ്ട് വീടൊഴിഞ്ഞു പോയ ഒരാളെ ഇന്ന് കണ്ടു. ദുരിതം വിതച്ച ജലത്തിന്റെ സഞ്ചാരവഴി കാണാൻ പോയതായിരുന്നു ഞാൻ.

ആലുവ – പറവൂർ റോഡിൽ പറവൂർ ജംഗ്ഷനടുത്ത് താമസിക്കുന്ന പി.പി.അഗസ്റ്റിൻ. വെള്ളം വീടിന്റെ ചവിട്ടുപടിയിൽ എത്തിയപ്പോഴേ അഗസ്റ്റിൻ സാധനങ്ങളൊക്കെ കെട്ടി വച്ച് വൈറ്റിലയിലെ സുഹൃത്ത് മുഖേന ഒരു വാടകവീട് ഏർപ്പാടാക്കി. പിന്നെ, ഒരു മിനിലോറി വിളിച്ച് ഭാര്യയെയും കുട്ടികളെയും കൂട്ടി സ്ഥലം വിട്ടു. അതുകൊണ്ട്, എല്ലാവർക്കും എല്ലാം നഷ്ടപ്പെട്ടപ്പോഴും ഒരു കടലാസു പോലും പോകാതെ കിട്ടി അഗസ്റ്റിന്. വീടിന് കേടുപാടുകളുണ്ട്. മുൻവശത്തെ മതിൽ മുഴുവൻ നിലംപരിശായി. പോകും മുമ്പ് അടുത്തുള്ള കടയുടമകളോടും മറ്റും വെള്ളം പൊങ്ങുമെന്ന് മുന്നറിയിപ്പും നൽകി. പക്ഷെ, ആരും അതത്ര ഗൗരവമായെടുത്തില്ലത്രെ.

എങ്ങിനെയാണ് ഈ വെള്ളപ്പൊക്കം മുൻകൂട്ടി കാണാനായത് എന്ന് ചോദിച്ചാൽ അന്നത്തെ അതേ ഭീതിയോടെ അഗസ്റ്റിൻ പറയും, ഒരു വെള്ളപ്പൊക്കത്തിൽ സമ്പാദ്യങ്ങളെല്ലാമൊലിച്ചു പോയ തന്റെ ജീവിതകഥ. 2003 ലെ ഗുജറാത്ത് വെള്ളപ്പൊക്കമാണ് അഗസ്റ്റിനെ ഈ ജലപാഠം പഠിപ്പിച്ചത്. അന്ന് നർമ്മദയിലെ സർദാർ സരോവർ ഡാം തുറന്നപ്പോഴുണ്ടായ പ്രളയം 300 കിലോമീറ്ററകലെയുള്ള വെരാവൽ നഗരത്തെപ്പോലും മുക്കിക്കളഞ്ഞു. വെരാവലിൽ സീ ഫുഡ് കയറ്റുമതി കമ്പനിയിലായിരുന്നു അഗസ്റ്റിന് ജോലി. കൊച്ചി പോലെത്തന്നെ ഒരു കടൽത്തീര നഗരമാണ് വെരാവലും. ഒരു വ്യത്യാസമേയുള്ളൂ. കടൽനിരപ്പിലും താഴെയാണത്.

വെരാവലിനെ കടലുമായി വേർതിരിക്കുന്നത് വൻമലകളാണ്. അതിനാൽ ഒഴുകിയെത്തുന്ന പുഴവെള്ളം കടലെടുക്കാൻ വൈകും.

പ്രളയ ശേഷം സ്വന്തം വീട് കാണാനെത്തിയതാണ് അഗസ്റ്റിൻ ഇന്ന്. വീടിന്റെ സൺ ഷെയ്ഡ് വരെ വെള്ളം വന്ന നിറവ്യത്യാസം കാണാം. ഒരായുഷ്ക്കാലത്ത് മനുഷ്യൻ ഒരിക്കലും കാണരുതാത്ത ജലരേഖ !

നാട്ടിലെത്തി പറവൂരിൽ സ്വന്തം സീഫുഡ് കയറ്റുമതി സ്ഥാപനം തുടങ്ങിയിരിക്കുകയാണിപ്പോൾ. സാനിട്ടറി നാപ്കിനുകളുടെ ഒരു നിർമ്മാണ യൂണിറ്റും ഉടൻ തുടങ്ങുകയാണ്. വ്യാപാരാടിസ്ഥാനത്തിൽ ഉത്പാദനമായിട്ടില്ലെങ്കിലും അതിൽ നിന്നുള്ള നാപ്കിനുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കെത്തിക്കുന്നുണ്ട് ഈ മനുഷ്യസ്നേഹി.

പ്രളയശേഷം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നും പരസ്പരം സഹായിച്ചുമുള്ള മലയാളിയുടെ ജീവിതാവസ്ഥയെക്കുറിച്ചും ഏറെ വാചാലനായി അഗസ്റ്റിൻ. ഈ ഒത്തൊരുമയും ക്യാമ്പുമൊന്നും ഗുജറാത്തിലില്ല. വെള്ളം കേറിയാൽ പിന്നെ അവിടെ ജീവിതമേയില്ല. ആരും ആരെയും ഇങ്ങനെ ചേർത്തു പിടിക്കാനില്ല.

ആകാംക്ഷ നിലയ്ക്കാത്തതിനാൽ പിരിയുമ്പോൾ ഒരിക്കൽക്കൂടി ചോദിച്ചു.

”എപ്പോഴാണ് ആ ഉള്ളറിവുണ്ടായത്?”

നിലയെത്താ വെള്ളം അമ്മാനമാടി സ്വന്തം പറമ്പിലേയ്ക്ക് എറിഞ്ഞിട്ട ആരുടേയോ കാറിലേയ്ക്ക് നോക്കി, ഒന്നു നിശ്വസിച്ച് അഗസ്റ്റിൻ പറഞ്ഞു.

”അവസാനത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാറിന്റെ മുഖത്ത് ടെൻഷനുണ്ടായിരുന്നു.”

ഭരണാധികാരിയെ ഇത്ര സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു പൗരൻ ജിവിതത്തിന്റെ മാത്രമല്ല, ജനാധിപത്യത്തിന്റെയും കാവലാൾ തന്നെ. By MAdan Babu K

കേരളത്തെ ആശ്വസിപ്പിച്ച് ഇന്ത്യൻ ഹോക്കി ടീം കോച്ച് ഹരീന്ദർ സിങ്

0

പ്രളയ ദുരിതത്തില്‍ വലയുന്ന കേരളത്തെ പിന്തുണച്ച് ഇന്ത്യൻ ഹോക്കി ടീം കോച്ച് ഹരീന്ദർ സിങ് .തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും കേരളത്തിന് ചെയ്യുമെന്നും രാജ്യം മുഴുവൻ കേരളത്തെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു .വീഡിയോ കാണാം

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ നിന്നും ഒഴിവാക്കിയ കുടുംബങ്ങള്‍ക്ക് നല്‍കാനായി 89,540 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ അധികമായി അനുവദിക്കുക്കും: രാംവിലാസ് പസ്വാന്‍.

0

പ്രളയബാധിതമായ കേരളത്തില്‍ സ്വീകരിച്ച ദുരിതാശ്വാസ നടപടികളെക്കുറിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ശ്രീ രാംവിലാസ് പസ്വാന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ശ്രീ പസ്വാന്‍, നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. സ്വന്തം ജീവിതം പോലും പണയം വച്ച് ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനും ദുരന്തബാധിത പ്രദേശങ്ങളില്‍ ആവശ്യമായ വസ്തുക്കള്‍ എത്തിക്കുന്നതിനും രാവും പകലും പ്രയത്‌നിക്കുന്ന സായുധസേനകളെ അദ്ദേഹം അഭിനന്ദിച്ചു. പ്രളയജലം ഇറങ്ങി തുടങ്ങുമ്പോള്‍ മുതല്‍ ജലജന്യരോഗങ്ങള്‍ പരക്കുന്ന അകടകരമായ ഒരു ഘട്ടത്തിന് സാദ്ധ്യതയുണ്ടെന്ന് ശ്രീ പസ്വാന്‍ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, കേരളത്തിന് കഴിയുന്നത്ര സഹായം കേന്ദ്ര ഗവണ്‍മെന്റ് ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ച ശ്രീ പസ്വാന്‍ കേരള മുഖ്യമന്ത്രി കേന്ദ്ര ഭക്ഷ്യവകുപ്പില്‍ നിന്ന് 1,18,000 ടണ്‍ ഭക്ഷ്യധാന്യം ആവശ്യപ്പെട്ടതായി അറിയിച്ചു. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് ഇപ്പോള്‍ തന്നെ 1.18 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം പ്രതിമാസം നല്‍കുന്നുണ്ട്, അത് തുടരും. അതിന് പുറമെ പ്രളയ ദുരന്തബാധിതരെ സഹായിക്കുന്നതിനായി ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളവര്‍ക്കു കൂടി വേണ്ടി 89,540 ടണ്‍ഭക്ഷ്യധാന്യം കൂടി, ഒരാള്‍ക്ക് 5 കിലോ എന്ന അളവില്‍, അടിയന്തിരമായി അനുവദിക്കാനും കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനത്തിലൂടെ കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വേണ്ട ധാന്യം ഒരുക്കാന്‍ സാധിക്കും. പ്രത്യേക വിമാനത്തില്‍ 100ടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ കേരളത്തിലേക്ക് ഇതിനകം അയച്ചുകഴിഞ്ഞു ഇതിന് പുറമെ 80 ടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ പ്രതിദിനം അയക്കുന്നുമുണ്ട്.

s

പ്രളയമേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു; ഭക്ഷ്യവസ്തുക്കളും അവശ്യമരുന്നുകളും എത്തിച്ചു

0


കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും വിലയിരുത്താന്‍ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി (എന്‍.സി.എം.സി.) അഞ്ചു ദിവസത്തിനിടെ അഞ്ചാമതു യോഗം ചേര്‍ന്നു. ക്യാബിനറ്റ് സെക്രട്ടറി ശ്രീ. പി.കെ.സിന്‍ഹയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കേരളാ ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പങ്കെടുത്തു. മഴ കുറഞ്ഞുവെന്നും വെള്ളം താഴ്ന്നുതുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.

ഉപഭോക്തൃസേവന മന്ത്രാലയം ഇന്ന് 100 മെട്രിക് ടണ്‍ ധാന്യങ്ങള്‍ അയച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം 52 മെട്രിക് ടണ്‍ അവശ്യമരുന്നുകള്‍ വിമാനമാര്‍ഗം അയച്ചു. ഇന്നു രാത്രിയോടെ 20 മെട്രിക് ടണ്‍ മരുന്നുകൂടി എത്തിക്കും. നാളെ 20 മെട്രിക് ടണ്‍ ബ്ലീച്ചിങ് പൗഡറും ഒരു കോടി ക്ലോറിന്‍ ഗുളികകളും ലഭ്യമാക്കും. 12 വൈദ്യസംഘങ്ങളെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്. ഇതുവരെ പകര്‍ച്ചവ്യാധികളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

വിതരണ ശൃംഖല പുനഃസ്ഥാപിക്കുന്നതിനായി ഊര്‍ജമന്ത്രാലയം വൈദ്യുതോപകരണങ്ങളായ ഇലക്ട്രിസിറ്റി മീറ്ററുകള്‍, കോയിലുകള്‍, ട്രാന്‍സ്‌ഫോമറുകള്‍ തുടങ്ങിയവ എത്തിക്കുന്നുണ്ട്. ഊര്‍ജോല്‍പാദനം 2600 മെഗാവാട്ടായി ഉയര്‍ന്ന സാഹചര്യത്തില്‍ വൈദ്യുതിക്ഷാമം പ്രതീക്ഷിക്കുന്നില്ല. സംസ്ഥാനത്ത് ആകെയുള്ള 85,000 ടവറുകളില്‍ 77,000 എണ്ണവും പ്രവര്‍ത്തനക്ഷമമാക്കാന്‍ ടെലികോം വകുപ്പിനു സാധിച്ചു. 1407 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ 13 എണ്ണം ഒഴികെയുള്ളവ പ്രവര്‍ത്തിച്ചുതുടങ്ങി. കാണാതായവരെ കണ്ടെത്തുന്നതിനു സഹായിക്കുന്നതിനായി 1948 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ടെലികോം മന്ത്രാലയം നടപ്പാക്കിയിരുന്നു.

പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം 12,000 കിലോ ലിറ്റര്‍ മണ്ണെണ്ണ ലഭ്യമാക്കി. പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യമായത്ര വിമാന ഇന്ധനം എത്തിച്ചിട്ടുമുണ്ട്.

450 മെട്രിക് ടണ്‍ കാലിത്തീറ്റയും മൃഗങ്ങള്‍ക്കുള്ള രണ്ടു ലോഡ് മരുന്നും ലഭ്യമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യത്തിനു വെള്ളവും മറ്റു വസ്തുക്കളും ചരക്കുകൂലി ഈടാക്കാതെ എത്തിക്കാമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം ആവശ്യമായത്ര പാലും പാല്‍പ്പൊടിയും ലഭ്യമാക്കി.

കേന്ദ്ര ആരോഗ്യ, ടെലികോം, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ഊര്‍ജ, പെട്രോളിയം-പ്രകൃതിവാതക വകുപ്പു സെക്രട്ടറിമാരും മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രാലയത്തിലെയും ദേശീയ ദുരിതാശ്വാസ അതോറിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കൃഷി നാശനഷ്ടം അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരും: കൃഷി മന്ത്രി

0


പ്രക്യതിക്ഷോഭത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകരില്‍നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുവാന്‍ കൃഷി മന്ത്രി നിര്‍ദ്ദേശം നല്‍കി. പ്രകൃതി ക്ഷോഭം കാരണമുളള ക്യഷി നാശത്തിന് 10 ദിവസത്തിനുളളില്‍ അപേക്ഷ സമര്‍പ്പക്കണമെന്നാണ് നിലവിലെ മാനദണ്ഡം. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് പല കര്‍ഷകരും ദുരിതാശ്വാസ ക്യാംപുകളിലും മറ്റും കഴിയുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അപേക്ഷകള്‍ കൃഷിഭവനില്‍ സ്വീകരിക്കുന്നത് തുടരുമെന്ന് മന്ത്രി അറിയിച്ചു.

Live കേരളത്തിൽ പ്രളയക്കെടുതി , വെള്ളപ്പൊക്കം – തത്സമയ വിവരങ്ങൾ

0
കേരളത്തിൽ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം.

 

മഴക്കെടുതിയില്‍ സഹായവുമായി ആനവണ്ടികൾ

0

രൂക്ഷമായ പ്രളയക്കെടുതിയില്‍ നിശ്ചലമായ സംസ്ഥാനത്ത് മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നമ്മൾ ആനവണ്ടി എന്ന് വിളിക്കുന്ന കെഎസ്ആര്‍ടിസി. വ്യാപകമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം പലസ്ഥലങ്ങളിലും റോഡ് ഗതാഗതം തടസപ്പെടുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയത്.

രക്ഷാദൗത്യത്തിനെത്തിയ സൈന്യത്തിനും  പോലീസിനും ഗതാഗതസൗകര്യങ്ങള്‍ നഷ്ടമായതിനാല്‍ കുടുങ്ങിപ്പോയ ജനങ്ങള്‍ക്കും വിവിധ കേന്ദ്രങ്ങളിലെത്താനും അവശ്യസാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനും കെഎസ്ആര്‍ടിസിയാണ് സഹായകമായത്.

കൊച്ചി അന്തര്‍ദേശീയ വിമാനത്താവളം വെള്ളപ്പൊക്കം മൂലം അടച്ചതിനാല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തും കോഴിക്കോടുമാണ് ഇറങ്ങുന്നത്. അവിടേക്ക് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള വിമാനയാത്രക്കാരെ എത്തിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യമൊരുക്കി.

കോര്‍പ്പറേഷന്റെ റാന്നി, മല്ലപ്പള്ളി, പന്തളം, എടത്വ, ചാലക്കുടി, ആലുവ, പിറവം എന്നീ ഏഴ് ഡിപ്പോകള്‍ പൂര്‍ണമായും കുളത്തൂപ്പുഴ, ആര്യങ്കാവ്, പത്തനംതിട്ട, കോന്നി, മൂലമറ്റം, തൊടുപുഴ, പാല, കുമളി, മൂവാറ്റുപുഴ, മാള, കട്ടപ്പന, നെടുങ്കണ്ടം, ഈരാറ്റുപേട്ട, മൂന്നാര്‍, ഇരിങ്ങാലക്കുട, കൂത്താട്ടുകുളം എന്നീഡിപ്പോകള്‍ ഭാഗികമായും വെള്ളത്തിലാണ്. സര്‍വീസ് നടത്താവുന്ന സ്ഥലങ്ങളിലെല്ലാം കോര്‍പ്പറേഷന്‍സര്‍വീസുകള്‍ നടത്തുന്നുണ്ട. ഇപ്പോള്‍ 2344 ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തുന്നു.

ദേശീയപാത വഴി തിരുവന്തപുരം-എറണാകുളം റൂട്ടില്‍ തടസ്സമില്ലാതെ സര്‍വീസ് നടത്തുന്നുണ്ട്. തൃശൂര്‍ നിന്നും കോഴിക്കോട്, കാസര്‍ഗോഡ് ഭാഗത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ, എം.സി റോഡില്‍ തിരുവനന്തപുരത്ത് നിന്ന് ആയൂരേക്കും കൊട്ടാരക്കര നിന്ന് ആയൂരേക്കും, തിരുവല്ലയില്‍നിന്ന് കോട്ടയത്തേക്കും, ചങ്ങനാശ്ശേരിയില്‍ നിന്ന് എറണാകുളത്തേക്കും, വൈറ്റില ഹബ്ബില്‍നിന്ന് വൈക്കത്തേക്കും, മലപ്പുറം-കോഴിക്കോട്, പാലക്കാട്-കോഴിക്കോട് എന്നിവിടങ്ങളിലേക്കും, കോഴിക്കോട് നിന്ന് വാടാനപ്പള്ളി വഴി തൃശൂരേക്കും സര്‍വീസ് നടത്തും.

കെ.എസ്.ആര്‍.ടി.സിയുടെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 0471 2463799, 9447071021.