HomeMoviesപൃഥ്വിരാജ്- റഹ്മാൻ ചിത്രം രണം ട്രെയ്‌ലർ പുറത്തിറങ്ങി

പൃഥ്വിരാജ്- റഹ്മാൻ ചിത്രം രണം ട്രെയ്‌ലർ പുറത്തിറങ്ങി

മലയാള സിനിമയിലെ നിത്യ ഹരിത നായകന്മാരിൽ ഒരാളായ നടൻ റഹ്‌മാൻ ദക്ഷിണേന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമാണിപ്പോൾ . മലയാളത്തിൽ പൃഥ്വിരാജിനൊപ്പം അഭിയനയിച്ച ‘രണം’ എന്ന സിനിമയുടെ ട്രെയ്‌ലർ ഇന്നലെ മോഹൻലാലാണ് പുറത്തിറക്കിയത് . ട്രൈലെർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ ലക്ഷം കാണികളെ താണ്ടി വൈറലായി എന്നത് ശ്രദ്ധേയം .‘രണ’ത്തിൻറെ  ‘സർവൈവൽനാ എന്നാന്ന്   തെരിയുമാ’എന്ന ഡയലോഗോട് കൂടി പുറത്തിറങ്ങിയ ടീസറും വൈറലായിരുന്നു .മാസ്സ് ലുക്കിലുള്ള ദാമോദർ എന്ന തമിഴ് കഥാപാത്രത്തെയാണ് ചിത്രത്തിൽ റഹ്‌മാൻ അവതരിപ്പിക്കുന്നത് . റഹ്‌മാനും പൃഥ്വിരാജ്  രണത്തിൽ കൊമ്പു കോർക്കുന്നു എന്നതു തന്നെ പ്രേക്ഷകരിൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷയും  ആകാംഷയും  വർദ്ധിപ്പിച്ചിരിക്കയാണ് . നവാഗതനായ നിർമ്മൽ സഹദേവ് സംവിധാനം ചെയ്ത ‘രണം’ പൂർണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത് .ഇഷാ തൽവറാണ് നായി
മലയാളത്തെ കൂടാതെ തമിഴ് ,തെലുങ്കു സിനിമകളിലും റഹ്‌മാൻ സജീവം . തമിഴ് -തെലുങ്ക് ദ്വിഭാഷാ ചിത്രമായ ‘ 7 ‘ (സെവൻ), അടുത്തിടെ പുറത്തിറങ്ങിയ ഈ സിനിമയുടെ ടീസറും വൈറലായിട്ടുണ്ട് .റഹ്‌മാൻ അഭിനയിച്ചു വരുന്ന മറ്റൊരു തെലുങ്ക് ചിത്രം ‘ഗാസി’ഫെയിം സങ്കൽപ് റെഡ്‌ഡി സംവിധാനം ചെയ്യുന്ന സ്പേസ്  അഡ്വെഞ്ചർ   ബ്രഹ്മണ്ഡ  ചിത്രമായ “അന്ത രക്ഷ – 9000 kilo meter per hour” ആണ്  ,  വരുൺ തേജ് – അദിതി റാവു എന്നിവർ ജോഡികളാവുന്ന ഈ ചിത്രത്തിൽ ബഹിരാകാശ  ശാസ്ത്രജ്ഞനായ  കേന്ദ്ര കഥാപാത്രത്തെയാണ് റഹ്‌മാൻ അവതരിപ്പിക്കുന്നത് . കൂടാതെ തമിഴിൽ ഡി 16 നിലൂടെ ശ്രദ്ധേയനായ കാർത്തിക് നരേനും റഹ്‌മാനും ‘നാടക മേടൈ’ എന്നാ സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു  എന്നും വാർത്തയുണ്ട്.മലയാളത്തിൽ
രണ്ടു  യുവ സംവിധായരുടെ  സിനിമകൾക്കായുള്ള  ചർച്ചകളും പുരോഗമിക്കുന്നതായി റഹ്‌മാൻ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.  ദക്ഷിണേന്ത്യൻ ഭാഷകളിൽ കൈ നിറയെ സിനിമകളുമായി യുവ സംവിധായകരുടെ പ്രിയപ്പെട്ട നടനായി തീർന്നിരിക്കയാണിപ്പോൾ റഹ്മാൻ .
RELATED ARTICLES
- Advertisment -

Most Popular