ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ നിന്നും ഒഴിവാക്കിയ കുടുംബങ്ങള്‍ക്ക് നല്‍കാനായി 89,540 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ അധികമായി അനുവദിക്കുക്കും: രാംവിലാസ് പസ്വാന്‍.

പ്രളയബാധിതമായ കേരളത്തില്‍ സ്വീകരിച്ച ദുരിതാശ്വാസ നടപടികളെക്കുറിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ശ്രീ രാംവിലാസ് പസ്വാന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ശ്രീ പസ്വാന്‍, നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. സ്വന്തം ജീവിതം പോലും പണയം വച്ച് ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനും ദുരന്തബാധിത പ്രദേശങ്ങളില്‍ ആവശ്യമായ വസ്തുക്കള്‍ എത്തിക്കുന്നതിനും രാവും പകലും പ്രയത്‌നിക്കുന്ന സായുധസേനകളെ അദ്ദേഹം അഭിനന്ദിച്ചു. പ്രളയജലം ഇറങ്ങി തുടങ്ങുമ്പോള്‍ മുതല്‍ ജലജന്യരോഗങ്ങള്‍ പരക്കുന്ന അകടകരമായ ഒരു ഘട്ടത്തിന് സാദ്ധ്യതയുണ്ടെന്ന് ശ്രീ പസ്വാന്‍ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, കേരളത്തിന് കഴിയുന്നത്ര സഹായം കേന്ദ്ര ഗവണ്‍മെന്റ് ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ച ശ്രീ പസ്വാന്‍ കേരള മുഖ്യമന്ത്രി കേന്ദ്ര ഭക്ഷ്യവകുപ്പില്‍ നിന്ന് 1,18,000 ടണ്‍ ഭക്ഷ്യധാന്യം ആവശ്യപ്പെട്ടതായി അറിയിച്ചു. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് ഇപ്പോള്‍ തന്നെ 1.18 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം പ്രതിമാസം നല്‍കുന്നുണ്ട്, അത് തുടരും. അതിന് പുറമെ പ്രളയ ദുരന്തബാധിതരെ സഹായിക്കുന്നതിനായി ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളവര്‍ക്കു കൂടി വേണ്ടി 89,540 ടണ്‍ഭക്ഷ്യധാന്യം കൂടി, ഒരാള്‍ക്ക് 5 കിലോ എന്ന അളവില്‍, അടിയന്തിരമായി അനുവദിക്കാനും കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനത്തിലൂടെ കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വേണ്ട ധാന്യം ഒരുക്കാന്‍ സാധിക്കും. പ്രത്യേക വിമാനത്തില്‍ 100ടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ കേരളത്തിലേക്ക് ഇതിനകം അയച്ചുകഴിഞ്ഞു ഇതിന് പുറമെ 80 ടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ പ്രതിദിനം അയക്കുന്നുമുണ്ട്.

s

admin:
Related Post