Home Blog Page 528

നേവി കോപ്റ്ററിൽ രക്ഷപ്പെടുത്തിയ സ്ത്രീയ്ക്ക് സുഖ പ്രസവം

0

കനത്ത പ്രളയത്തെ തുടർന്ന് കാലടിയിൽ അകപ്പെട്ട ഗർഭിണിയ്ക്ക് നേവി ആശുപത്രിയിൽ സുഖപ്രസവം. രക്ഷാപ്രവർത്തനത്തിനിടയിൽ സന്തോഷമായി ഈ വാർത്ത. അമ്മയും കുഞ്ഞും നേവി ആശുപത്രിയിൽ സുഖമായി തുടരുന്നു.

പ്രസവവേദന തുടങ്ങിയ യുവതിയെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തിയാണ് നേവിയുടെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയ ഉടനെ യുവതി പ്രസവിച്ചു. കാലടി സ്വദേശിയായ സബിത ജബീൽ ആണ് രക്ഷാപ്രവര്‍ത്തകരുടെ സൂക്ഷ്മതയ്ക്കൊപ്പം മനഃസാന്നിധ്യത്തിൽ രക്ഷപെട്ടത്.

 

പ്രളയത്തിൽ കേരളത്തിന് സഹായവുമായി ഗൂഗിൾ

0

പ്രളയത്തിൽ കേരളത്തിന് സഹായവുമായി ഗൂഗിൾ. കേരളത്തിലെ രക്ഷാ പ്രവർത്തനത്തെ സഹായിക്കാൻ പ്രത്യേകം ആപ്പും ലൈവ് മാപ്പും ഗൂഗിൾ പുറത്തിറക്കി . ‘പേഴ്സണ്‍ ഫൈന്‍ഡര്‍’ എന്ന ആപ്പ് വഴി വെള്ളപ്പൊക്കത്തിൽ ഒറ്റപെട്ടവരെ കണ്ടെത്താനും അവരുടെ വിവരങ്ങൾ നൽകാനും സാധിക്കും .ലൈവ് മാപ്പ് വഴി തങ്ങളുടെ സമീപം ഉള്ള രക്ഷാപ്രവർത്തരുടെ വിവരങ്ങൾ ലഭ്യമാണ് .

‘പേഴ്സണ്‍ ഫൈന്‍ഡര്‍’ ലിങ്ക് :https://google.org/personfinder/2018-kerala-flooding?lang=ml

 

ഗൂഗിൾ ലൈവ് മാപ്പ് 

നെടുമ്പാശേരി വിമാനത്താവളം 26വരെ അടച്ചിടാൻ തീരുമാനം

0

കനത്ത മഴയെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളം 26വരെ അടച്ചിടാൻ തീരുമാനം. മഴ ശക്തി പ്രാപിച്ച് പെരിയാറിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂടിയാൽ വെള്ളം കൂടുതൽ ഉയരാനുള്ള സാധ്യത മുന്നിൽ കണ്ടാണിത്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റണ്‍വേയ്ക്ക് പുറമെ, ടാക്സിവേ, ഏപ്രണ്‍ എന്നിവയിലും വെള്ളം കയറിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ദിവസം നെടുമ്പാശേരി വിമാനത്താവളം അടച്ചിടാന്‍ തീരുമാനം ആയത്.

താല്ക്കാലികമായി സർവീസ് നിർത്തിവച്ചിരുന്ന കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു. കൂടാതെ ദുരിതബാധിതര്‍ക്ക് കൊച്ചി മെട്രോ സൗജന്യ സര്‍വീസും മെട്രോ സ്റ്റേഷനുകളില്‍ അഭയവും നൽകുo.

എ.ബി വാജ്പേയ് അന്തരിച്ചു

0

മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയ്(93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി. 1999 മുതൽ 2004വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി 2009 മുതൽ രോഗം കാരണം പൊതുരംഗത്ത് നിന്ന് മാറി നിൽക്കുകയായിരുന്നു.

രാജ്യത്ത് കാലാവധി തികയ്ക്കുന്ന ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയാണ് വാജ്പേയ്. പരമോന്നത ബഹുമതിയായ ഭാരതരത്ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകൾ വെള്ളത്തില്‍

0

ശക്തമായ മഴയും ഉരുൾപൊട്ടലും മൂലം സംസ്ഥാനത്തെ പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതിനാൽ അതിലൂടെയുള്ള യാത്ര ഒഴുവാക്കണം എന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ്. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷന്‍ മുന്നറിയിപ്പിനെ തുടർന്നാണ് ഇത്.

തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട മേഖലകള്‍ വെള്ളപ്പൊക്കത്തിൽ മുങ്ങിയിരിക്കുകയാണ്. ആലുവ, പെരുമ്പാവൂര്‍, കളമശ്ശേരി, അങ്കമാലി, കാലടി തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.

വാജ്പേയിയുടെ നില അതീവ ഗുരുതരം

0

മുൻ പ്രധാനമന്ത്രിയും ബി.ജെ. പി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ലൈഫ് സപ്പോർട്ട് സംവിധാനത്തിന്റെ സഹായത്തിലാണ് അദ്ദേഹം. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 11 ന് ആയിരുന്നു വാജ്‌പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒൻപത് ആഴ്ചകളായി വാജ്പേയ് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിൽ എത്തി വാജ്പേയ് സന്ദർശിച്ചിരുന്നു.

ട്രെയിന്‍ ഗതാഗതം പുനഃക്രമീകരിച്ചു; മാറ്റങ്ങള്‍ ശ്രദ്ധിക്കുക

0

തിരുവനന്തപുരം: വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍ തീവണ്ടി ഗതാഗതത്തില്‍ താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.

റദ്ദാക്കിയ തീവണ്ടികള്‍:
1. 56361 ഷൊര്‍ണൂര്‍എറണാകുളം പാസഞ്ചര്‍ ഓടില്ല.

ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികള്‍:
1. 15.08.18 ന് ഹൂബ്ലിയില്‍നിന്നു പുറപ്പെട്ട 12777-ാം നമ്പര്‍ ഹൂബ്ലി – കൊച്ചുവേളി എക്‌സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയൂള്ളൂ.
2. 15.08.18 ന് ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെട്ട 12695-ാം നമ്പര്‍ ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷനില്‍ ഓട്ടം നിര്‍ത്തും.
3. 15.08.18 ന് കാരയ്ക്കലില്‍ നിന്ന് പുറപ്പെട്ട 16187-ാം നമ്പര്‍ കാരയ്ക്കല്‍ – എറണാകുളം എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷന്‍ വരെ മാത്രമേ ഓടുകയുള്ളൂ.

ഭാഗികമായി റദ്ദാക്കിയ തീവണ്ടി സര്‍വീസുകള്‍:
1. 16.08.18 – 12778-ാം നമ്പര്‍ കൊച്ചുവേളി – ഹൂബ്ലി എക്‌സ്പ്രസിന്റെ സര്‍വീസ് കൊച്ചുവേളി മുതല്‍ തൃശ്ശൂര്‍ വരെ റദ്ദാക്കി. തൃശ്ശൂരില്‍ നിന്നാണ് ഈ തീവണ്ടിയുടെ സര്‍വീസ് ആരംഭിക്കുക.
2. 16.08.18 – 12696-ാം നമ്പര്‍ തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംഗ്ഷനില്‍ നിന്ന് പുറപ്പെടും.
3. 16.08.18 – 16188-ാം നമ്പര്‍ എറണാകുളം – കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംഗ്ഷനില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക.

വഴിതിരിച്ചുവിടപ്പെട്ട തീവണ്ടികള്‍.
1. 14.08.18 ന് മുംബൈ സി.എസ്.എം.ടിയില്‍ നിന്ന് തിരിച്ച 16381-ാം നമ്പര്‍ മുംബൈ – കന്യാകുമാരി ജയന്തി എക്‌സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംഗ്ഷന്‍ വഴി തിരിച്ചുവിട്ടു.
2. 15.08.18ന് കെ.എസ്.ആര്‍. ബെംഗളുരുവില്‍നിന്നു പുറപ്പെട്ട 16526-ാം നമ്പര്‍ ബെംഗളുരു – കന്യാകുമാരി അയലന്റ് എക്‌സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനല്‍വേലി വഴി തിരിച്ചുവിടും.

വഴിയില്‍ ഓട്ടം നിയന്ത്രിച്ച തീവണ്ടികള്‍:
1. 15.08.18 ന് മംഗലാപുരം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട 16603-ാം നമ്പര്‍ മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നിര്‍ത്തിയിടും.
2. 15.08.18 ന് മംഗലാപുരം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട 16630-ാം നമ്പര്‍ മംഗലാപുരം – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നിര്‍ത്തിയിടും.
3. 16.08.18 ന് ഗുരുവായൂരില്‍ നിന്നു പുറപ്പെടുന്ന 16341-ാം നമ്പര്‍ ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി വഴിതിരിച്ചുവിടും.

അങ്കമാലി – ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ 16.08.18 ന് വൈകിയ തീവണ്ടികള്‍:
1. 15.08.18 ന് മധുരയില്‍ നിന്നു തിരിച്ച 16344-ാം നമ്പര്‍ മധുര – തിരുവനന്തപുരം അമൃത എക്‌സ്പ്രസ്.
2. 14.08.18 ന് ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് തിരിച്ച 12432-ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍ – തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്.
3. 15.08.18 ന് കെ.എസ്.ആര്‍. ബെംഗളുരുവില്‍ നിന്ന് തിരിച്ച 16315-ാം നമ്പര്‍ കെ.എസ്.ആര്‍. ബെംഗളുരു – കൊച്ചുവേളി എക്‌സ്പ്രസ്.
4. 14.08.18 ന് ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് തിരിച്ച 12646-ാം നമ്പര്‍ ഹസ്രത്ത് നിസാമുദ്ദീന്‍ – എറണാകുളം മില്ലേനിയം എക്‌സ്പ്രസ്.
5. 15.08.18 ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരിച്ച 12623-ാം നമ്പര്‍ ചെന്നൈ – തിരുവനന്തപുരം മെയില്‍.

പ്രളയം: മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ച് സ്ഥിതി വിലയിരുത്തി

0

വെള്ളപ്പൊക്കക്കെടുതി തുടരുകയും അണക്കെട്ടുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്ത നാലു ദിവസം കൂടി മഴ തുടരുമെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്കും ദുരന്തനിവാരണ രംഗത്തുളള ഏജന്‍സികള്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ദുരന്തനിവാരണ പ്രവര്‍ത്തനത്തിലും ദുരിതാശ്വാസത്തിലും മുഴുകാന്‍ അദ്ദേഹം സന്നദ്ധസംഘടനകളോടും ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. കേരളത്തിലെ പല ജില്ലകളും ഗുരുതരമായ വെള്ളപ്പൊക്കം നേരിടുകയാണ്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പമ്പയിലെ വെള്ളപ്പൊക്കം കാരണം റാന്നി, തിരുവല്ല തുടങ്ങിയ പ്രദേശങ്ങള്‍ വലിയ ഭീഷണി നേരിടുകയാണ്. ഇടുക്കി, മുല്ലപ്പെരിയാര്‍, മാട്ടുപ്പെട്ടി അണക്കെട്ടുകളില്‍ നിന്നും വെള്ളം തുറന്നുവിടുന്നതു കാരണം ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുന്നു. ആലുവ, പരവൂര്‍ തുടങ്ങി പെരിയാറിന്റെ കരയിലുളള പ്രദേശങ്ങളും വെള്ളപ്പൊക്കക്കെടുതി നേരിടുന്നു. ഇടമലയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ പരമാവധിയിലധികം വെള്ളം നില്‍ക്കുന്ന അവസ്ഥയിലാണ്. ഷോളയാര്‍, പെരിങ്ങല്‍കുത്ത് എന്നിവിടങ്ങളില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതു കാരണം ചാലക്കുടി പുഴയിലും വെള്ളം പൊങ്ങുകയാണ്. സംസ്ഥാനത്തെ 35 ജലസംഭരണികളില്‍ നിന്നും ഇപ്പോള്‍ വെള്ളം തുറന്നു വിട്ടുക്കൊണ്ടിരിക്കുകയാണ്. നീണ്ട കാലത്തിനു ശേഷമാണ് മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നു വിടുന്നത്. കുട്ടനാട്ടിലും വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. വെള്ളപ്പൊക്കം കാരണം പമ്പ, ഭാരതപ്പുഴ, പെരിയാര്‍, ചാലിയാര്‍ തുടങ്ങിയ നദികളില്‍ നിന്നുളള ശുദ്ധജലവിതരണം തകരാറിലായിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ പമ്പ് സെറ്റുകള്‍ പലതും കേടായി. ശുദ്ധീകരണ പ്ലാന്റുകള്‍ പലതും പ്രവര്‍ത്തനരഹിതമായി ഈ സാഹചര്യം നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ജലവിതരണം തകരാറിലാവാത്ത സ്ഥലങ്ങളില്‍ നിന്ന് വെള്ളം ശേഖരിച്ച് വെളളം അവശ്യമുളള മേഖലകളില്‍ എത്തിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ടാങ്കുകളില്‍ വെളളം സംഭരിച്ച് ബോട്ടുകളില്‍ ജനങ്ങള്‍ക്ക് എത്തിക്കണം. വാട്ടര്‍ അതോറിറ്റിയുടെ സംവിധാനത്തിലൂടെ ലഭിക്കുന്ന വെള്ളത്തിന്റെ ഉപയോഗം പരിമിതപ്പെടുത്താന്‍ ജനങ്ങളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ബോട്ടുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കിട്ടാവുന്നിടത്തുനിന്നെല്ലാം ബോട്ടുകള്‍ എത്തിച്ച് വെള്ളപ്പൊക്കം കൂടുതലുളള സ്ഥാലങ്ങളില്‍ ലഭ്യമാക്കണം. വെള്ളപ്പൊക്കഭീഷണി കണക്കിലെടുത്ത് തിരുവല്ലയിലേക്ക് നേവിയുടെയും ആര്‍മിയുടെയും വിഭാഗങ്ങളെ അയച്ചുകഴിഞ്ഞു. അത്യാവശ്യ സഹായത്തിന് അയല്‍ സംസ്ഥാനങ്ങളെ ബന്ധപ്പെടാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരുമായും കേന്ദ്രവുമായും ബന്ധപ്പെടാന്‍ തീരുമാനിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനസര്‍വ്വീസുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ കൊച്ചിയിലേക്കുളള ചെറിയ വിമാനങ്ങള്‍ കഴിവതും കൊച്ചിയിലെ നാവിക വിമാനത്താവളത്തില്‍ ഇറക്കാന്‍ കഴിയുമോ എന്നറിയുന്നതിന് സിവില്‍ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെടാന്‍ തീരുമാനിച്ചു. കൂടാതെ വിമാനങ്ങള്‍ മുംബൈയിലേക്കും മറ്റും തിരിച്ചുവിടുന്നതിനു പകരം കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ ഉപയോഗിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെടും. കോഴിക്കോട്ടേക്കോ തിരുവനന്തപുരത്തേക്കോ തിരിച്ചുവിടുന്ന വിമാനങ്ങളില്‍ നിന്ന് ഇറങ്ങുന്ന യാത്രക്കാരെ അതത് സ്ഥലങ്ങളില്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പല ജില്ലകളിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉറക്കമൊഴിഞ്ഞാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന അവരെ സഹായിക്കുന്നതിന് ആവശ്യമുളള ജില്ലകളിലേക്ക് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതോടൊപ്പം സംസ്ഥാന കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അയല്‍സംസ്ഥാനങ്ങളുമായി ബന്ധപ്പെടാനും കുടിവെള്ളം ലഭ്യമാക്കാനും തകരാറിലായ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പ്രവര്‍ത്തനക്ഷമമാക്കാനും മറ്റുമുളള ചുമതലകള്‍ക്ക് മുതര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഫയര്‍ ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രന്‍, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിള്ള, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജലവിഭവ വകുപ്പ് എം.ഡി. എ. കൗശിക്, ഇന്റലിജന്‍സ് എ.ഡി.ജി.പി. ടി.കെ. വിനോദ്കുമാര്‍, ഉത്തരമേഖലാ എ.ഡി.ജി.പി അനില്‍കാന്ത്, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അരക്കള്ളൻ മുക്കാക്കള്ളൻ

0

സൂപ്പർ ഹിറ്റ് ചിത്രമായ”കുട്ടനാടൻ മാർപ്പാപ്പ” യ്ക്കു ശേഷം അച്ചിച്ചാ സിനിമാസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്,നൗഷാദ് ആലത്തൂർ,അജി മേടയിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് “അരക്കള്ളൻ മുക്കാക്കള്ളൻ”.

സൗബിന്‍ ഷാഹീർ,സുരഭി ലക്ഷ്മി,ഉർവ്വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന”അരക്കള്ളൻ മുക്കാക്കള്ളൻ”ജിത്തു കെ.ജയൻ സംവിധാനം ചെയ്യുന്നു.ദിലീഷ് പോത്തൻ,സലീംകുമാർ,ഹരീഷ് കണാരൻ,ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവർക്കൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

സജീർ ബാവ തിരക്കഥ,സംഭാഷണമെഴുതുന്നു.കൊ-പ്രൊഡ്യൂസർ-സുനിൽ ജോസ് വാഞ്ഞിക്കൽ.കണ്ണൂരില്‍ ചിത്രീകരണം ആരംഭിക്കുന്ന”അരക്കള്ളൻ മുക്കാക്കള്ളൻ” കേരളത്തിൽ റഹാ ഇൻ്റർ നാഷണൽ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ,വാർത്താപ്രചരണം-എ.എസ്സ്.ദിനേശ്.

നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

0

കൊച്ചി : കനത്ത മഴയിൽ റണ്‍വേയിലും ഓപ്പറേഷന്‍സ് ഏരിയയിലും വെള്ളം ഉയർന്നതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് വിമാനത്താവളത്തിൽ കൺട്രോൾ റൂംം തുറന്നു: +91 484 3053500, 2610094

അത്തപൂക്കളം – ചിത്രങ്ങൾ

0

അത്തപൂക്കളം – ചിത്രങ്ങൾ – കൂടുതൽ ഓണം പൂക്കളം ചിത്രങ്ങൾക്ക് Kerala9.com ഹോം പേജ് കാണുക .

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉജാല ഒരു കോടി 28,81,537 രൂപ സംഭാവന നൽകി

0

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി 28,81,537 രൂപ ജ്യോതി ലാബോറട്ടീസ് (ഉജാല) എം.ഡി എം.പി. രാമചന്ദ്രൻ സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം തുക കൈമാറിയത് .