Home Blog Page 516

കലാഭവന്‍ ഷാജോണ്‍ന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്നു

0

തന്റെ പിറന്നാൾ ദിനത്തിൽ എല്ലാവർക്കും ഒരു സർപ്രൈസുമായാണ് പൃഥ്വിരാജ് എത്തിയത്. നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് തിരിയുന്നു എന്ന വാർത്ത തന്റെ ഫേസ്ബുക് പേജിലൂടെ പൃഥ്വിരാജ് പങ്കുവച്ചു.

‘ബ്രദേഴ്‌സ് ഡേ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. ചിത്രത്തിന്റെ തിരക്കഥയും ഷാജോണിന്റെത് തന്നെയാണ്. മന്ത്ര ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ഷൂട്ടിംഗ് തുടങ്ങും.

എ.എം.എം.എ ൽ കലാപം

0

മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ ൽ അഭിപ്രായഭിന്നത. അമ്മയിൽ ഗുണ്ട പണി നടക്കില്ലെന്ന് ചില താരങ്ങൾ പ്രതികരിച്ചു. ദിലീപിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘടനയിൽ കലാപം നടക്കുന്നത്.

കഴിഞ്ഞ ദിവസം നടൻ സിദ്ധിഖും നടി കെ.പി എസ്.സി ലളിതയും നടത്തിയ വാർത്ത സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് സംഘടനയിൽ ഭിന്നത ഉണ്ടായത്. വാർത്ത സമ്മേളനത്തിലുടനീളം സിദ്ധിഖ് ദിലീപിനെ അനുകൂലിക്കുകയാണ് ചെയ്തത്. ഇതിനിതിരെ ചില നടൻമാർ രംഗത്തെത്തിയിരുന്നു. സംഘടന അറിയാതെയാണ് ഇത്തരത്തിലൊരു വാർത്ത സമ്മേളനം നടത്തിയതെന്നും സിദ്ധിഖ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും നടൻ ബാബുരാജ് പറഞ്ഞു.

സിദ്ധിഖിന് മുന്നറിയിപ്പുമായി ജഗദീഷും രംഗത്തെത്തി. പ്രസിഡന്റിനൊപ്പം നമ്മള്‍ എല്ലാവരുമുണ്ട്. അതില്‍ കവിഞ്ഞ ഒരു പോസ്റ്റ് AMMAയില്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല, അഭിപ്രായങ്ങൾ പറയുന്നതിൽ തെറ്റില്ല എന്നാൽ ഗൂഢലക്ഷ്യങ്ങൾ നടപ്പാകില്ല എന്നും അദ്ദേഹം പറഞ്ഞു. ഭീഷണിയുടെ സ്വരം അമ്മയില്‍ ഇനി വിലപ്പോവില്ല. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രൃം ഉണ്ടാകണം. അച്ചടക്കം തീര്‍ച്ചയായും വേണം. പക്ഷെ അതേസമയം വ്യക്തികളെ ഭീഷണിപ്പെടുത്തുക, കരിയര്‍ ഇല്ലായ്മ ചെയ്യുമെന്ന് പറയുക എന്നിവ ഇനിം നടക്കില്ല എന്നും ജഗദീഷ് പറഞ്ഞു.

 

 

ശബരിമല ചർച്ച പരാജയം

0

ശബരിമല വിധി പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്.പന്തളം കൊട്ടാരം, തന്ത്രികുടുംബം, അയ്യപ്പസേവാസംഘം പ്രതിനിധികൾ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി . മുഖ്യമന്ത്രിയുമായി ദേവസ്വംബോര്‍ഡ് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം  19ന് ചേരുന്ന യോഗത്തില്‍ മാത്രമേ വിഷയം ചര്‍ച്ചചെയ്യൂവെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു .തല്‍ക്കാലം വിധി നടപ്പാക്കരുതെന്നും , ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കണം എന്നുമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പൊതു ആവശ്യം ഇതിൽ ധാരണയാകാത്തതിനെ തുടർന്നാണ് സംഘടനകള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് .ശബരിമലയെ യുദ്ധക്കളമാക്കരുതെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പ്രതികരിച്ചു. 19 ന് വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം.

മാളികപ്പുറങ്ങളുടെ സംരക്ഷണയിൽ ശബരിമല

0

നിലയ്ക്കലിൽ വനിതാ മാധ്യമപ്രവർത്തകയെ അയ്യപ്പഭക്തർ മടക്കിഅയച്ചു . ടിവി9 ചാനലിലെ വനിതാമാധ്യമപ്രവര്‍ത്തക ദേവിയെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അയ്യപ്പ ഭക്തർ മടക്കി അയച്ചത് .പമ്പയിലെത്തി റിപ്പോര്‍ട്ട് ചെയ്യാനും ദൃശ്യങ്ങള്‍ പകര്‍ത്താനും മാത്രമാണ് എത്തിയതെന്ന് പറഞ്ഞിട്ടും അയ്യപ്പ ഭക്തർ ഇവരെ കടത്തി വിട്ടില്ല .നേരത്തെ മറ്റൊരു മാധ്യമ പ്രവര്‍ത്തകയും പ്രതിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തിരികെ പോയിരുന്നു. ഇതേസമയം ശബരിമല സ്ത്രീപ്രവേശത്തില്‍  തന്ത്രി കുടുംബവുമായും  പന്തളം കൊട്ടാരം പ്രതിനിധികളുമായി ദേവസ്വം ബോര്‍ഡ് ചർച്ച തുടങ്ങി .

‘സണ്ടക്കോഴി 2’ ലൊക്കേഷൻ വീഡിയോ കാണാം

0

വിശാൽ ,കീർത്തി സുരേഷ്,വരലക്ഷ്മി ശരത്കുമാര്‍ എന്നിവർ അഭിനയിക്കുന്ന ‘സണ്ടക്കോഴി 2’ ലൊക്കേഷൻ വീഡിയോ കാണാം. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെ നിര്‍മ്മിച്ച  ‘സണ്ടക്കോഴി 2′  രമ്യാ മുവീസ് ഒക്ടോബര്‍18 ന് കേരളത്തില്‍ പ്രദര്‍ശത്തിനെത്തിക്കുന്നു. 

ഗായിക മാത്രമല്ല നർത്തകിയുമാണ് സിത്താര

0

ഗായികയായ സിത്താരയെ നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ നല്ല ഗായിക എന്നതിലുപരി ഒരു നർത്തകികൂടിയാണ് സിത്താര. നവരാത്രിയോട് അനുബന്ധിച്ചു പുറത്തിറക്കിയ ശ്രീ ഗുരുഭ്യോ നമഃ എന്ന കവർ വിഡിയോയിലാണു വർഷങ്ങൾക്കിപ്പുറം നൃത്തച്ചുവടുകളുമായി ഗായിക സിത്താര കൃഷ്ണകുമാർ എത്തുന്നത്.

തന്റെ ഫേസ്ബുക് പേജിലൂടെ മഞ്ജുവാര്യർ സിത്താരയുടെ നൃത്ത വീഡിയോ പങ്കുവച്ച് കുറിച്ചതിങ്ങനെ ; ” നമുക്കെല്ലാവർക്കും ഏറെ പ്രിയങ്കരിയായ അനുഗൃഹീത ഗായിക സിതാര കൃഷ്ണകുമാർ ഗുരുസമർപ്പണമായി അവതരിപ്പിക്കുന്ന ഗാനം. ഇതിനു വേണ്ടി പത്തു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും സിതാര നൃത്തം ചെയ്തത് എന്നറിയുന്നു. ഒരുപാട് സന്തോഷം, സ്നേഹം”.

മാധവൻ കിഴക്കുട്ടിന്റെ വരികൾക്കു ബിനീഷ് ഭാസ്കരനാണ് ഈണം പകർന്നിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സിത്താര തന്നെയാണ്. ഗാനാലാപനം പോലെതന്നെ സിത്താരയുടെ നൃത്തവും മനോഹരമായിരിക്കുന്നു എന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.

ശബരിമല വിഷയം : എഎച്ച്പി ഹർത്താൽ പ്രഖ്യാപിച്ചു

0

മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഈ വരുന്ന ഒക്ടോബർ പതിനെട്ടാം തീയതി   അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് ഹർത്താൽ  പ്രഖ്യാപിച്ചു . പതിനേഴാം തീയതി രാത്രി 12 മണിമുതൽ  പതിനെട്ടാം തീയതി രാത്രി 12 മണിവരെയാണ് ഹർത്താൽ .ശബരിമലക്ക് വേണ്ടി പോരാടുന്ന എല്ലാ സംഘടനകളെയും സഹകരിപിച്ചുകൊണ്ട്  ഹർത്താൽ നടത്തുമെന്ന്  അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് നാഷണൽ സെക്രട്ടറി പ്രതീഷ് വിശ്വനാഥ്  തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു .

ശബരിമല വിഷയത്തിൽ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സ്‌ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹർജി സർക്കാർ ഫയൽ ചെയ്യില്ല എന്നു തീർത്തു പറഞ്ഞു. പക്ഷേ മറ്റു സംഘടനകൾ ഫയൽ ചെയ്തിട്ടുള്ള പുനഃപരിശോധന ഹർജി പരിഗണിക്കുന്ന വേളയിൽ സർക്കാർ നിലപാട് കോടതി ആവശ്യപ്പെട്ടാൽ തന്ത്രിമാരുടെയും ഹൈന്ദവ ആചാര്യന്മാരുടെയും ഒരു സമിതി രൂപീകരിച്ചു അവരുടെ അഭിപ്രായങ്ങൾ തേടണം എന്ന ആവശ്യം അറിയിക്കും എന്നു പറഞ്ഞു. ഇതിനു വേണ്ടി സർക്കാർ അഭിഭാഷകന് വേണ്ട നിർദ്ദേശം നൽകാം എന്ന ഉറപ്പും നൽകി. നമ്മൾ നിവേദനത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ 18 നു പ്രഖ്യാപിച്ച 24 മണിക്കൂർ ഹർത്താൽ ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭങ്ങളുമായി AHP യും ശബരിമല സംരക്ഷണ സമിതിയും മുന്നോട്ടു പോകും.

പ്രതീഷ് വിശ്വനാഥ്

നാഷണൽ സെക്രട്ടറി AHP

 

ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം

0

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ച ഫ്രാങ്കോ വിദേശത്തേക്ക് കടക്കുന്നതു തടയാന്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കേരളത്തില്‍ പ്രവേശിക്കരുത്, രണ്ടാഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, വിദേശത്തേക്ക് പോകരുത് എന്നിവയാണ് കോടതി മുന്നോട്ടു വച്ചിരിക്കുന്ന ഉപാധികള്‍.

മുപ്പതോളം ദിവസം കസ്റ്റഡിയില്‍ വച്ചെന്നും താന്‍ അന്വേഷണവുമായി സഹകരിച്ചെന്നും തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ തനിക്ക് ജാമ്യം നല്‍കണമെന്നാണ് ബിഷപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അതേസമയം ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പൊലീസും സര്‍ക്കാരും കോടതിയില്‍ സ്വീകരിച്ചത്. അഡ്വക്കറ്റ് പി.വിജയഭാനു ആണ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഹാജരായത്.

മോഹൻലാലിനെതിരെ വനിതാകമ്മീഷൻ

0

മലയാളസിനിമ താര സംഘടനയായ എ.എം.എം.എ പ്രസിഡന്റ് മോഹൻലാലിനെതിരെ ആഞ്ഞടിച്ച് വനിതാകമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ.

മോഹൻലാൽ പ്രസിഡന്റായതിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ആ പ്രതീക്ഷ ആസ്ഥാനത്തതായി. മോഹന്‍ലാല്‍ തന്റെ സ്ഥാനത്തിൽ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണം. ആരാധകരെ നിലയ്ക്ക്‌ നിര്‍ത്തണം, നടിമാർക്കെതിരായ സൈബർ ആക്രമണം അത്ഭുതമല്ല എന്നാൽ നടിമാര്‍ക്കെതിരേ അവഹേളനം പാടില്ലെന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പറയണം എന്നും  ജോസഫൈൻ പറഞ്ഞു.

അതുപോലെ ദിലീപിനെ വച്ച് സിനിമചെയ്യുന്നതിൽ ബി. ഉണ്ണിക്കൃഷ്ണനെയും ജോസഫൈൻ വിമർശിച്ചു. കുറ്റാരോപിതനായ ഒരാളെ ഉൾപ്പെടുത്തി സിനിമചെയ്യുന്നത് ന്യായമല്ലെന്നും അവർ പറഞ്ഞു.

അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ല്യു.സി.സി

0

താരസംഘടനയായ ‘അമ്മ’യ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ല്യു.സി.സി. 15 വര്‍ഷം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡബ്ല്യു.സി.സി ഉന്നയിച്ച  പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ അമ്മയുടെ ഭാരവാഹികള്‍ തയാറായിട്ടില്ലെന്നും കുറ്റാരാപിതനായ നടനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നും ഡബ്ല്യു.സി.സി അംഗങ്ങൾ പറഞ്ഞു . ഡബ്ല്യുസിസി അംഗങ്ങളുടെ പേരുപറയാനുള്ള മര്യാദപോലും ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ കാണിച്ചില്ലെന്നും നടിമാര്‍ എന്നുമാത്രം പറഞ്ഞാണ് സംസാരിച്ചതെന്നും രേവതി പറഞ്ഞു. ഇരയായ പെണ്‍കുട്ടിയെ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ചെയെന്നാണ് വിശേഷിപ്പിച്ചതെന്നും പാര്‍വതി പറഞ്ഞു .ഞങ്ങള്‍ സംസാരിക്കുന്നത് നാളെ വരുന്നവര്‍ക്ക് സുരക്ഷ ഒരുക്കാനാണെന്ന് രേവതി വ്യക്തമാക്കി. രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, റിമ ക്ലല്ലിങ്കല്‍ ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവർ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു .

പുനരുജ്ജീവന വായ്പ അനുവദിച്ചു തുടങ്ങി

0

പ്രളയബാധിതര്‍ക്ക് കുടുംബശ്രീ മുഖേന ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി പ്രകാരം വായ്പാവിതരണം ആരംഭിച്ചു. ഇതുവരെ 1,44,750 പേരാണ് വായ്പക്ക് അപേക്ഷിച്ചത്. ഇതില്‍ 19,205 അപേക്ഷകള്‍ കുടുംബശ്രീ യൂണിറ്റുകള്‍ സി.ഡി.എസിന് കൈമാറി. ബാങ്കുകള്‍ക്ക് 16,218 അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 1,401 പേര്‍ക്ക് വായ്പ അനുവദിച്ചു. മൊത്തം 73.47 കോടി രൂപയാണ് ബാങ്കുകള്‍ അനുവദിച്ചത്.

സംസ്ഥാനത്തെ സഹകരണ-വാണിജ്യ ബാങ്കുകളുമായി സഹകരിച്ചാണ് പുനരുജ്ജീവന വായ്പാ പദ്ധതി നടപ്പാക്കുന്നത്. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. 1.44 ലക്ഷം പേര്‍ക്ക് 957 കോടി രൂപയാണ് ബാങ്കുകളില്‍ നിന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അര്‍ഹരായ എല്ലാവര്‍ക്കും രണ്ടാഴ്ചകൊണ്ട് വായ്പ ലഭ്യമാക്കാന്‍ കഴിയുമെന്ന് കുടുംബശ്രീ അധികൃതര്‍ പറഞ്ഞു.

ഉളുപ്പുണ്ടോ ശ്രീ എം സ്വരാജ്? : പദ്മാ പിള്ള

0

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ നടക്കുന്ന റെഡി ടു വെയിറ്റ് സംഘാടകരിലൊരാളായ പദ്മാ പിള്ള ശബരിമല വിഷയത്തിൽ  എം സ്വരാജ് നടത്തിയ പ്രസംഗത്തിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് വയറലാകുന്നു .

ഫേസ്ബുക് പോസ്റ്റ് വായിക്കാം .

ഉളുപ്പുണ്ടോ ശ്രീ എം സ്വരാജ്?

പച്ചക്കള്ളം ഒരു ചളിപ്പുമില്ലാതെ താങ്കൾ തട്ടിവിടുന്ന ഒരു വീഡിയോ കണ്ടു.

“നടതുറക്കുമ്പോൾ” കന്നി അയ്യപ്പൻ വന്നില്ലെങ്കിൽ മാളികപ്പുറവുമായുള്ള വിവാഹം നടക്കും എന്നാണ് ഉടമ്പടി എന്നും, ഈ കാരണം കൊണ്ട് ആ വിവാഹം ഇക്കഴിഞ്ഞ ചിങ്ങപ്രളയത്തിൽ ഭക്തരെത്താത്തത് കൊണ്ടു നടന്നു കഴിഞ്ഞു എന്നുമൊക്കെ പറയുന്നു.

ശുദ്ധ അസംബന്ധം വിളമ്പുമ്പോളും ഹമ്പട ഞാനെ എന്ന ഭാവം നിലനിർത്തുന്ന ആ അഭിനയപാടവം ഗംഭീരം.

കേട്ടോളൂ..

1. മണ്ഡലകാലത്തു, അതായത് 41 ദിവസം നീണ്ടു നിൽക്കുന്ന നടതുറപ്പു നാളുകളിൽ ഒരൊറ്റ കന്നി അയ്യപ്പൻ പോലും വരാത്ത വർഷം, വിവാഹം കഴിക്കാമെന്നാണ് ഉടമ്പടി.

2. കന്നി അയ്യപ്പന്മാരുടെ വരവിനെ സൂചിപ്പിച്ചു അവർ ശരംകുത്തി ആലിൽ തറയ്ക്കുന്ന അമ്പുകളാണ് അതിനു പ്രമാണമായി കൊടുത്ത അടയാളം.

3. കന്നി ശരങ്ങൾ ഉണ്ടോ എന്ന് നോക്കാൻ മാളികപ്പുറത്തമ്മ എഴുന്നള്ളുന്നത് മകരസംക്രമ ദിവസം, ദീപാരാധന കഴിഞ്ഞാണ്. അതായത്, 41 ആം നാൾ തിരുവാഭരണ ഘോഷയാത്രയ്ക്കു മുൻപേ പേട്ട തുള്ളിയെത്തുന്ന ആലങ്ങാട് അമ്പലപ്പുഴ സംഘങ്ങൾ ശരംകുത്തി കടന്നുപോയി സ്വാമിദര്ശനം കഴിഞ്ഞ ശേഷം, തിരുവാഭരണങ്ങൾ ചാർത്തി ഭഗവാനെയും അമ്മയെയും ദീപാരാധന ചെയ്തു കഴിഞ്ഞ്.

4. പേട്ട സംഘങ്ങളും പന്തളം സ്വാമിമാരും, ഒരു വൃതമെന്നോണം തന്നെ എല്ലാക്കൊല്ലവും കന്നിഅയ്യപ്പന്മാരെ കൊണ്ടു പോകാറുണ്ട് എന്നു താങ്കൾക്കറിയില്ലായിരിക്കാം. ശരംകുത്തി ആലിൽ ഒരു കന്നിശരം പോലുമില്ലാത്ത ഒരു വർഷം ഉണ്ടായിട്ടില്ല, ഇനി അതുണ്ടാവുന്നുവെന്കിൽ.. ഈ ഭൂമിയിലെ അവസാന അയ്യപ്പഭക്തനും മരിച്ചു എന്നു വേണം കരുതാൻ.

സർവാഭരണവിഭൂഷിതയായി വാദ്യവും വെട്ടവും അകമ്പടിയായി ശരംകുത്തിയിലേക്കു അമ്മയുടെ യാത്ര, ശരങ്ങൾ കണ്ടു നിരാശയായി ശോകമൂകമായ മടക്കം. ഇതൊക്കെ ഒരുനാൾ അവിടെച്ചെന്നു കണ്ടു നോക്കൂ. അനുഭവിക്കണം ആ അന്തരീക്ഷം!

മാളികപ്പുറത്തമ്മയുടെ ഹൃദയംനുറുങ്ങുന്ന ദുഖവും, അയ്യപ്പസ്വാമിയുടെ വൃതം നിലനിർത്തിയ കൃതാർത്ഥതയും ഇടകലർന്ന് കണ്ണും മനവും നിറഞ്ഞൊഴുകുന്ന ഭക്തരോട് താങ്കൾ ഇന്ന് ചെയ്യുന്ന ഈ വാക് കസർത്തുകൾക്കു ഉടനെ മറുപടി പറയേണ്ടി വരും.

അതിനു മുൻപേ ഭൂതനാഥൻ അങ്ങേയ്ക്കു സദ്ബുദ്ധി നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുക.