Home Blog Page 507

രാജമൗലിയുടെ ആർ.ആർ.ആർ ചിത്രീകരണം തുടങ്ങി

0

രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആർ.ആർ.ആർ ന്റെ ചിത്രീകരണം തുടങ്ങി. വി. വിജയേന്ദ്രപ്രസാദിന്റെയാണ് കഥ. ഡി വി വി  ധനയ്യ ആണ് ചിത്രം നിർമ്മിക്കുന്നത്. 300 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ  ജൂനിയർ എൻ.ടി.ആർ, റാം ചരൺ എന്നിവർ വേഷമിടുന്നു.

പൂജ ചടങ്ങിൽ കെ. രാഘവേന്ദ്ര, പ്രഭാസ്, റാണ ദഗ്ഗുബാട്ടി എന്നിവർ പങ്കെടുത്തു.  ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

നടി ശ്രിന്ദ വിവാഹിതയായി; ചിത്രങ്ങൾ കാണാം

0

നടി ശ്രിന്ദയും യുവസംവിധായകൻ സിജു എസ്.ബാവയും വിവാഹിതരായി. വളരെ ലളിതമായ നടന്ന ചടങ്ങിൽ സിനിമാമേഖലയിൽ സുഹൃത്തുക്കൾ പങ്കെടുത്തു. ഇത് ശ്രിന്ദയുടെ രണ്ടാം വിവാഹമാണ്. വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നു ശ്രിന്ദ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ശ്രിന്ദയ്ക്ക് ഒരു മകൻ ഉണ്ട്.

കൂടുതൽ ചിത്രങ്ങൾ കാണാൻ ഞങ്ങളുടെ മെയിൻ ഹോംപേജ് www.kerala9.com കാണുക.

ജീരറൈസ് തയ്യാറാക്കാം

0

എളുപ്പത്തിൽ തയ്യാറാക്കാം ജീരറൈസ്

ചേരുവകൾ

  1. ബസ്മതി അരി വേവിച്ച ചോറ്     – രണ്ടു കപ്പ്
  2. നെയ്യ്                                            – രണ്ടു ചെറിയ സ്പൂൺ
  3. ജീരകം                                         – ഒരു ചെറിയ സ്പൂൺ
  4. മല്ലിയില അരിഞ്ഞത്                    – അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

  • പാനിൽ നെയ്യ് ചൂടാക്കി ജീരകം പൊട്ടിക്കുക
  • ഇതു ചൂടോടെ ചോറിൽ ഒഴിച്ചിളക്കി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പുക.

മൂന്നാം ട്വന്റി20യിലും തുടർച്ചയായ വിജയം പിടിച്ചെടുത്ത് ഇന്ത്യ

0

മൂന്നാമത്തെ ട്വന്റി 20 വിജിയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യൻ ടീം. വെസ്റ്റ് ഇൻഡീസിന്റെ 182 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ശിഖാർ ധവാൻ 92 , റിഷഭ് പന്ത് 58, എന്നിവരുടെ അർധ സെഞ്ചുറിയുടെ മികവിലാണ് 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നത്. ക്യാപ്റ്റൻ രോഹിത്ത് ശർമ 4 റൺസിൽ പുറത്തായി. 92 റൺസ് നേടിയ ശിഖാർ ധവാനാണ് കളിയിലെ കേമൻ.

ഐ ലീഗ് : ആദ്യജയവുമായി ഗോകുലം എഫ് സി

0

ഐ ലീഗിൽ തന്റെ ആദ്യജയത്തോടെ ഗോകുലം എഫ് സി. കോഴിക്കോട് ഷില്ലോങ്ങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. ഗനി നിഗം എന്ന യുവ താരത്തിന്റെ മിന്നു പ്രകടനമാണ് വിജയത്തിന് പിന്നിൽ. ഒരു ഗോളും ഒരു അസിസ്റ്റുമായി ഗാനി ഹിറോ ഓഫ് ദി മാച്ച് അവർഡ് കരസ്ഥമാക്കി.ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്.

വീണ്ടും മലക്കം മറിഞ്ഞ് ശ്രീധരൻപിള്ള

0

വീണ്ടും പുതിയ അഭിപ്രായവുമായി ശ്രീധരൻപിള്ള യുവമോർച്ച് പ്രസംഗത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നു എന്നും എന്നാൽ വിളിച്ചതാരെന്ന് ഓർമ്മയിലെന്നും അന്നേ ദിവസം നൂറുകണക്കിന് ഫോൺ കോളുകൾ തനിക്ക് വന്നെന്നും ആരാണ് വിളിച്ചതെന്ന് ആവശ്യമുള്ളവർ അന്വേഷിക്കട്ടെ എന്നും ശ്രീധരൻപിള്ള പറഞ്ഞു. എന്നാൽ ഹൈക്കോടതിയിൽ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജിയിൽ തന്ത്രി തന്നെ വിളിച്ചുവെന്നും ഉപദേശം തേടിയിരുന്നുവെന്നും ശ്രീധരൻപിള്ള.

തന്നെ വിളിച്ചത് തന്ത്രി കുടുംബത്തിലെ ആരെങ്കിലുമാകാം നിലപാടുകൾ കരണംമറിച്ച് പുതിയ നിലപാടുമായി ശ്രീധരൻപിള്ള

0

ശബരിമല വിഷമത്തിൽ തന്ത്രി കാണ്ഠര് രാജീവര് തന്നെ വിളിച്ചിട്ടില്ലാന്നും തന്ത്രി കുടുംബത്തിലെ മറ്റാരെങ്കിലുമാകാം വിളിച്ചതെന്നുമാണ് താൻ ഉദ്ദേഷിച്ചതെന്ന പുതിയ നിലപാടുമായി ശ്രീധരൻപിള്ള.കാണ്ഠര് രാജീവര് തന്നെ വിളിച്ചോ എന്നറിയില്ല. വിളിച്ചിട്ടില്ലെന്ന് കാണ്ഠര് പറഞ്ഞെങ്കിൽ അത് ശരിയായിരിക്കാം എന്ന് ശ്രീധരൻപിള്ള പറഞ്ഞു. നട അടച്ചതിനെ കുറിച്ച് രാജീവര് ഉപദേശം ചോദിച്ചെന്ന് ശ്രീധരൻപിള്ള മുമ്പ് പ്രസംംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ ശ്രീധരൻപിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ലാന്ന് വ്യക്തമാക്കി തന്ത്രി കാണ്ഠര് രാജീവര് ദേവസ്വം ബോർഡിനെ അറിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു.

വിജയകൊടി പാറിച്ച് 66റാം മത് നെഹ്റു ട്രോഫിയിൽ പായിപ്പാടൻ ചുണ്ടൻ

0

ഇക്കൊല്ലത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ ജയിംസ്കുട്ടി ജേക്കബിന്റെ നേതൃത്വത്തിലുള്ള പള്ളാതുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ പായിപ്പാടൻ ചുണ്ടൻ ചാമ്പ്യൻമാരായി. ഗംഭീരവും വാശിയേറിയതുമായ മത്സരത്തിൽ ആലപ്പുഴ ബോട്ട്ക്ലബ് തുഴഞ്ഞ കാട്ടിൽ തേക്കേതിൽ രണ്ടാം സ്ഥാനവും യുണൈറ്റഡ് ബോട്ട്ക്ലബ്ബ് കൈനകരി തുഴഞ്ഞ ആയാപറമ്പ് മൂന്നാം സ്ഥാനത്തായും ഫിനിഷ് ചെയ്തു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നാലാം തവണയാണ്  പായിപ്പാടൻ ട്രോഫി സ്വന്തമാക്കുന്നത്.

മലയാളത്തിൽ അമ്മയായും മുത്തശ്ശിയായും അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച പ്രശസ്ത നടി ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു

0

നടിയും ഡബിംഗ് ആർട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു.വാർധക്യസഹജമായ രോഗങ്ങളാൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു.90 വയസ്സായിരുന്നു. 1986 ൽ ഹരിഹരന്റെ പഞ്ചാഗ്നി എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിൽ അരങ്ങേറ്റം. തൂവൽ കൊട്ടാരം, വിസ്മയം, പട്ടാഭിഷേകം, അനന്തഭദ്രം, വിസ്മയ തുമ്പത്ത് എന്നിവയാണ് മറ്റു ചില ചിത്രങ്ങൾ. സിനിമയ്ക്ക്  പുറമെ ചില ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്നു. കോഴിക്കോട് ആകാശവാണിയിൽ അനൗൺസറും ആർട്ടിസ്റ്റും ആയിരുന്നു. ആകാശവാണിയിൽ നിന്നാണ് സിനിമ രംഗത്ത് പ്രവേശിച്ചത്.

വേൾഡ്കപ്പ് T20 : വിജയത്തുടക്കത്തോടെ ഇന്ത്യൻ പെൺപട

0

വുമൺസ് വേൾഡ് കപ്പ് T20 യിൽ ഇന്ത്യൻ ടീമിന് വിജയത്തോടെ തുടക്കം. ന്യൂസിലാഡിന് എതിരെ 34 റൺസിനാണ് ടീ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് കരസ്ഥമാക്കി. എന്നാൽ കിവീസിന്റെ ഇന്നിംഗ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 160 ൽ അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഹർമ്മൻപ്രീത് കൗർ 51 പന്തിൽ 103 റൺസുമായി കളിയിലെ താരമായി.

കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് താൽകാലിക സ്റ്റേ

0

കെ എം ഷാജിയെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിധിക്ക് താൽക്കാലിക സ്റ്റേ. സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള രണ്ടാഴ്ച സമയത്തിനാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. വർഗ്ഗീയവാദി എന്ന് തന്നെ വിശേഷിപ്പിച്ചതിൽ തനിക്ക് അതിയായ വിഷമമുണ്ടെന്ന് കെ എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

മണ്ഡലകാലo അനുമതി തേടി പോലീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 10 മുതൽ 50 വയസ്സിനിടയിലുള്ള 550 യുവതികൾ

0

ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ അനുമതി തേടി പോലീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് 550 ഓളം 10 മുതൽ 50 ന് ഇടയിൽ പ്രായമുള്ള യുവതികൾ. കൂടുതൽ പേർ ഇനിയും ബുക്ക് ചെയ്യുമെന്ന് കരുതുന്നു എന്ന് പോലീസ് അറിയിച്ചു.ശബരിമലയിൽ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഒൺലൈൻ പോർട്ടൽ ആരംഭിച്ചത്. കെ എസ് ആർ ടി സി യുമായും പോർട്ടൽ ബസിപ്പിച്ചിട്ടുണ്ട്. ബുക്ക് ചെയ്തവരുടെ വിവരങ്ങൾ എല്ലാം തന്നെ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. സുരക്ഷിതമായ ദർശനത്തിന് എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നും ആശങ്കപെടേണ്ടതില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.