Home Blog Page 506

നിത്യഹരിത നായകൻ ; ട്രെയ്‌ലർ എത്തി

0

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന നിത്യഹരിത നായകൻറെ ട്രെയ്‌ലർ എത്തി. നടൻ നിവിൻ പോളിയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ട്രെയ്‌ലർ പുറത്തുവിട്ടത്.

നടൻ ധർമജൻ ബോൾഗാട്ടി ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണിത്. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും മനു തച്ചേട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിഷ്ണു ഉണ്ണിക്കൃഷ്ണനൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ.ആര്‍ ബിനുരാജ് ആണ് സംവിധാനം. നവംബർ 16 ന് ചിത്രം തീയറ്ററുകളിൽ എത്തും.

‘ഗജ’ ചുഴലിക്കാറ്റ് : കേരളത്തിൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യത

0

മധ്യ-പടിഞ്ഞാറ് , മധ്യ- കിഴക്ക്, തെക്ക് ബംഗാൾ ഉൾക്കടലിലായി രൂപപ്പെട്ട ‘ഗജ’ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തിലും ശക്തമോ അതിശക്തമോ ആയ മഴ, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

ആയതിനാൽ, നവംബർ 15 മുതൽ കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ (സംസ്ഥാനത്ത്, കാലാവസ്ഥാ വകുപ്പിന്റെ മഴ നിരീക്ഷണ കേന്ദ്രങ്ങളിൽ 25 ശതമാനമോ അതിൽ കുറവോ സ്ഥലങ്ങളിൽ) ശക്തമോ (7-11 cm), അതിശക്തമോ (12 -20 cm ) ആയ മഴക്ക് സാധ്യതയുണ്ട്.

നവംബർ 15ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലേർട്ടും,
നവംബർ 16ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലേർട്ടും ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള അറിയിപ്പ്

1. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാല് രാത്രി സമയത്ത് (7 pm to 7 am) മലയോര മേഘലയിലേക്കുള്ള യാത്ര ഒഴിവാക്കുക

2 . മലയോര മേഘലയിലെ റോഡുകള്ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്പൊട്ടലും ഉണ്ടാകുവാന് സാധ്യതയുണ്ട് എന്നതിനാല് ഇത്തരം ചാലുകളുടെ അരികില് വാഹനങ്ങള് നിർത്തരുത് .

3 . മലയോര മേഘലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.

4 . കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യ മന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.

5 . ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്

6 . പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കല് ഒഴിവാക്കുക.

7 . പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയില് കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

8 . നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുന്നത് ഉചിതമായിരിക്കും .
ഈ കിറ്റില് ഉണ്ടാകേണ്ട വസ്തുക്ക ൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):
– ടോര്ച്ച്
– റേഡിയോ
– 1 L വെള്ളം
– ORS ഒരു പാക്കറ്റ്
– അത്യാവശ്യം വേണ്ടുന്ന മരുന്ന്
– മുറിവിന് പുരട്ടാവുന്ന മരുന്ന്
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്
– 100 ഗ്രാം കപ്പലണ്ടി
– 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
– ബിസ്ക്കറ്റോ റസ്ക്കോ പോലുള്ള Dry Snacks
– ചെറിയ ഒരു കത്തി
– 10 ക്ലോറിന് ടാബ്ലെറ്റ്
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോര്ച്ചില് ഇടാവുന്ന ബാറ്ററി
– ബാറ്ററിയും, കാള് പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈൽ ഫോണ്
– തീപ്പെട്ടിയോ ലൈറ്ററോ
– അത്യാവശ്യം കുറച്ച് പണം

9 . പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയര്ന്ന സ്ഥലത്തു സൂക്ഷിക്കുക.

10 . ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്ദേശം നല്കുക.

11 . ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര് MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz

12 . ജില്ലാ എമര്ജന്സി ഓപ്പറേഷന്സ് സെന്റര് നമ്പരുകള് 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേര്ക്കുക

13 . പഞ്ചായത്ത് അധികാരികളുടെ ഫോണ് നമ്പര് കയ്യില് സൂക്ഷിക്കുക.

14 . വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.

15. വൈദ്യുതോപകരണങ്ങള് വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തില് വെക്കുക.

16 . വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷയില്ല എല്ലാവർക്കുമുള്ള പരിഗണന മാത്രം

0

അയ്യപ്പദർശനത്തിനായി കേരളത്തിൽ എത്തുന്ന ഭൂ മാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേകമായി ഒരു സൗകര്യങ്ങളും ഒരുക്കില്ലെന്നും എല്ലാ തീർത്ഥാടകർക്കുമുള്ള പരിരക്ഷ മാത്രമെ നടപ്പാക്കുകയുള്ളു എന്നും പോലീസ് വ്യക്തമാക്കി. ശനിയാഴ്ച ദർശനം നടത്താൻ നാളെ കൊച്ചിയിൽ എത്താനാണ് തൃപ്തി ദേശായിയുടെ തീരുമാനം. ആറു സ്ത്രീകൾക്കൊപ്പം ദർശനത്തിനെത്തുന്ന തനിക്ക് സുരക്ഷ, താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ സർക്കാർ ഒരുക്കണമെന്നും ചെലവുകൾ വഹിക്കണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് ഇവർ കത്തയിച്ചിരുന്നു. സമാന്ന സന്ദേശം പ്രധാനമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി , സംസ്ഥാന പോലീസ് മേധാവി എന്നിവർക്കും തൃപ്തി ദേശായി അയയ്ച്ചിട്ടുണ്ട്.

“ഓട്ടർഷ” ഒഫീഷ്യൽ ട്രെയ്‌ലർ എത്തി

0

അനുശ്രീ ഓട്ടോ ഡ്രൈവർ ആകുന്ന ചിത്രം ഓട്ടർഷയുടെ ഒഫീഷ്യൽ ട്രെയ്‌ലർ എത്തി. ജയരാജ് മിത്ര തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് വാസുദേവ് ആണ്. അനുശ്രീയോടൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. നവംബർ 23 മുതൽ ഓട്ടർഷ തീയറ്ററുകളിൽ ഓടിത്തുടങ്ങും.

ദീപിക ഇനി മിസിസ്സ് രൺവീർ സിംഗ്

0

ബോളിവുഡ് താര ജോഡികളായ ദീപികയും രൺവീർ സിംഗും വിവാഹിതരായി. ഇറ്റലിയിലെ ആഡംബര റിസോർട്ടിൽ വച്ചായിരുന്നു കൊങ്കിണി രീതിയിലുള്ള വിവാഹച്ചടങ്ങുകൾ നടന്നത്. രണ്ടു രീതിയിലുള്ള വിവാഹ ചടങ്ങുകളാണ് നടക്കുക. ഇന്ന് നടന്ന കൊങ്കിണി രീതിക്കുപുറമെ നാളെ സിഖ് രീതിയിലുള്ള ചടങ്ങുകളും നടക്കും.

ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കുക. വളരെ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ക്യുആർ കോഡ് സ്കാൻ ചെയ്തതിനുശേഷമാണ് അതിഥികളെ വിവാഹ വേദിയിൽ കയറാൻ അനുവദിക്കുന്നത്. മാധ്യമങ്ങള്‍‌ക്കോ മൊബൈല്‍ ഫോണുകള്‍ക്കോ പോലും വിവാഹ സ്ഥലത്തേയ്ക്ക് പ്രവേശനാനുമതി ഇല്ല. നവംബർ 28ന് മുംബൈയില്‍ വെച്ച് സുഹൃത്തുക്കൾക്കും ബന്ധുകൾക്കുമായി വിവാഹസ്തകാരം നടക്കുo.

വിവാഹ സമ്മാനം ഒന്നും വേണ്ട എന്നു പറയുന്നതിനോടൊപ്പം സമ്മാനം നൽകാൻ ആഗ്രഹിക്കുന്നവർ ആ തുക ദീപിക നേതൃത്വം നൽകുന്ന ചാരിറ്റി ഫൗണ്ടേഷൻ ലൈവ് ലൗ ലാഫ് ന് നൽകിയാൽ മതിയെന്നാണ് താരങ്ങളുടെ അപേക്ഷ. മാനസികാരോഗ്യം വീണ്ടെടുക്കാനും മനോരോഗം ബാധിച്ചവരുടെ പുനരുധരാണത്തിനും വേണ്ടിയുള്ള ചാരിറ്റി ഫൗണ്ടേഷനാണ് ദീപിക നേതൃത്വം നൽകുന്നത്.

തൃപ്തി ദേശായിയും സംഘവും വെള്ളിയാഴ്ച കേരളത്തിൽ എത്തും

0

വനിതാവകാശ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായിയും ആറ് സ്ത്രീകളും ശബരിമല ദർശനത്തിനായി വെള്ളിയാഴ്ച കേരളത്തിലെത്തും എന്ന് റിപോർട്ടുകൾ . വൃശ്ചികം ഒന്നായ ശനിയാഴ്ച ദർശനത്തിന് അനുമതി നൽകണം എന്നാവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. സുപ്രീം കോടതി വിധി വന്നയുടൻ ശബരിമലയിൽ എത്തുമെന്ന് തൃപ്തി നേരത്തെ പ്രഖ്യാപിച്ചിരുന്നു.മുഖ്യമന്ത്രിക്കയച്ച കത്തിന്റെ പകർപ്പ് ന്യൂസ് 18 ചാനലിന് ലഭിച്ചു .

ആര്‍മിയില് എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സ്

0

ഇന്ത്യന്‍ ആര്‍മിയുടെ 129-ാമത് ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് എന്‍ജിനീയറിങ് ബിരുദധാരികളായ പുരുഷന്‍മാരുടെ അപേക്ഷ ക്ഷണിച്ചു. സിവില്‍, ആര്‍ക്കിടെക്ചര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ്, മെറ്റലര്‍ജിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമേന്റഷന്‍,മൈക്രോ ഇലക്ട്രോണിക്‌സ് ആന്‍ഡ് മൈക്രോവേവ് സ്ട്രീമുകളിലായി 40 ഒഴിവുകളുണ്ട്.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 28.

യോഗ്യത: അതത് ട്രേഡില്‍ എന്‍ജിനീയറിങ് ബിരുദം. എന്‍ജിനീയറിങ് അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

വെബ്സൈറ്റ്: http://www.joinindianarmy.nic.in

 

മറ്റന്നാൾ സർവ്വകക്ഷി യോഗം

0

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി മറ്റന്നാൾ സർവകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച 11 മണിക്ക് മുഖ്യമന്ത്രി ചേമ്പറിലാണ് യോഗം. സുപ്രീം കോടതി വിധിയിൽ നിയമോപദേശം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യുവതീ പ്രവേശനം അനുവധിക്കുന്നതിൽ സർക്കാർ തീരുമാനം വളരെ നിർണ്ണായകമായ സാഹചര്യത്തിലാണ് സർവ്വകക്ഷി യോഗം വിളിച്ചത്.

ശബരിമല : റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനം

0

ശബരിമല റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനം. ജനുവരി 22ന് ആണ് വാദം കേൾക്കുക. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നൽകിയ ഹർജികൾ പരിഗണിച്ചാണ് സുപ്രിംകോടതി വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ നേതൃത്തത്തിൽ നടന്ന കൂടിയാലോചനയിലാണ് തീരുമാനം ഉണ്ടായത്.

ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കരുതെന്ന റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചില്ല. പുനപരിശോധനാഹര്‍ജികള്‍ തീര്‍പ്പാക്കിയശേഷമേ റിട്ടുകള്‍ പരിഗണിക്കൂ. ശബരിമല യുവതീപ്രവേശം തടയണമെന്നാവശ്യപ്പെടുന്ന നാല് റിട്ട് ഹര്‍ജികളും 49 പുനപരിശോധനാഹര്‍ജികളുമാണ് സുപ്രിംകോടതിയിൽ നൽകിയിരുന്നത്.

ചേംബറിലെ നടപടികൾ മൂന്നുമണിക്ക് തുടങ്ങി വളരെപ്പെട്ടന്ന് തീരുമാനത്തിൽ എത്തുകയായിരുന്നു.

ഡി വൈ എസ് പി ഹരികുമാർ അത്മഹത്യ ചെയ്ത നിലയിൽ

0

നെയ്യാറ്റിൻകര സനൽ കൊലകേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു ഹരികുമാർ.സനലിന്റെത് കൊലപാതകമാണെന്ന് സാക്ഷിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സ്ഥിതീകരിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് ഹരികുമാറിന്റെ ആത്മഹത്യ.

ശബരിമല പ്രശ്നം നാളെ നിർണ്ണായക ദിനം

0

ശബരിമല പ്രശ്നവുമായി ബന്ധപെട്ട കേസിൽ നാളെ പുനപരിശോധന ഹർജികൾ കോടതി പരിശോധിക്കും. നിലവിലെ 48 ഹർജികളാണ് ചേമ്പറിൽ പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടന ബഞ്ചാണ് ഹർജി പരിഗണിക്കുക. മുൻപുണ്ടായിരുന്ന ബെഞ്ചിലെ നാല്  ജഡ്ജിമാർ തുടരും.വൈകുന്നേരം മൂന്ന് മണിക്കാണ് ഹർജികൾ പരിഗണിക്കുന്നത്.

അതിർത്തിയിൽ പാക്ക് സൈനിക വെടിവെയ്പ്പ്, മലയാളി ജവാനു വീരമൃത്യു

0

ജമ്മു കാശ്മീറിൽ പാക്ക് സൈന്യത്തിന്റെ വെടിവെയ്പ്പിൽ മലയാളി ജവാനു വീരമൃത്യു.എറണാകുളം മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റനാണ് കൊല്ലപെട്ടത്.കൃഷ്ണ ഘടി സെക്ട്ടറിൽ പാക്ക് സൈന്യം നടത്തിയ വെടിവെയ്പ്പിലാണ് ആന്റണി വീരമൃത്യു വരിച്ചത്. ഒപ്പമുണ്ടായിരുന്ന സൈനികൻ മാരിമുത്തു വേടിയേറ്റു ഗുരുതരാവസ്ഥയിൽ സൈനിക ആശുപത്രിയിൽ ചികിൽസയിലാണ്.