Home Blog Page 508

കെ എം ഷാജി അയോഗ്യൻ

0

എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയി അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ  അയോഗ്യനാക്കി ഹൈക്കോടതി. ആറുവര്‍ഷത്തേക്ക് ഷാജിയ്ക്ക് ഇനിം മല്‍സരിക്കാനാവില്ല. വ്യക്തിഹത്യ, അപകീര്‍ത്തി നോട്ടീസുകള്‍ തെളിവായി സ്വീകരിച്ചാണ് വിധി.

തെരഞ്ഞെടുപ്പ് സമയത്ത് വർഗീയ പ്രചരണം നടത്തി എന്നാരോപിച്ചാണ് എതിർ സ്ഥാനാർത്ഥിയായിരുന്ന എം വി നികേഷ് കുമാർ ഹർജി നൽകിയത്. നികേഷ് കുമാറിന് കോടതിച്ചിലവ് 50,000 രൂപ നൽകണമെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

സ്റ്റേയ്ക്ക് അപേക്ഷ നല്‍കുo, ഒരുവിധികൊണ്ട് തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ല. ഞാൻ വര്‍ഗീയ പ്രചാരണം നടത്തി എന്നാണ് ആരോപണം.  രാഷ്ട്രീയത്തില്‍ ഇന്നലെ വന്ന ആളല്ല ഞാന്‍. എല്ലാത്തരം വര്‍ഗീയതയ്ക്കും എതിരെ പോരാട്ടം നടത്തിയ ആളാണ്. ജനങ്ങൾക്ക് എന്നെ അറിയാം എന്നും കെ എം ഷാജി പ്രതികരിച്ചു.

“മേരാ നാം ഷാജി” ചിത്രീകരണം നവംബർ 16 ന് ആരംഭിക്കും

0

അമർ അക്ബർ അന്തോണിക്കും, കട്ടപ്പനയിലെ ഹൃത്വിക് റോഷനും ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം മേരാ നാം ഷാജിയുടെ ചിത്രീകരണം നവംബർ 16 ന് ആരംഭിക്കും. മൂന്നു ഗുണ്ടകളുടെ കഥ നർമത്തിന്റെ അകമ്പടിയിൽ പറഞ്ഞു പോകുന്ന ചിത്രത്തിൽ ഗുണ്ടയായി ബൈജുവും, ബിജു മേനോനും,  ആസിഫ് അലിയും വേഷമിടുന്നു.

നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസനുമുണ്ട്. ബി രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്.

 

മണ്ഡലകാലം : സന്നിധാനത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍ ഉള്‍പ്പെടെ നൂതന സജ്ജീകരണങ്ങളുമായി ആരോഗ്യ വകുപ്പ്

0

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ തീരുമാനം. മറ്റുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വന്‍ തീര്‍ത്ഥാടകരെത്തുമെന്നതിനാല്‍ അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ മറ്റു ജീവനക്കാര്‍ എന്നിവരെ അവശ്യ ചികിത്സാ സേവനത്തിനായി ഇവിടെ വിന്യസിക്കും. ആരോഗ്യവകുപ്പില്‍ നിന്ന് ഏകദേശം 3000 ത്തോളം ജീവനക്കാരെ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിലായി മണ്ഡലകാലത്ത് നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ശബരിമലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും സംസ്ഥാനതല മേല്‍നോട്ടം. കൂടാതെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം), ഒരു നോഡല്‍ ഓഫീസര്‍, ഒരു ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പിന്തുണയ്ക്കും. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറാണ് ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

പമ്പ മുതല്‍ സന്നിധാനം വരെയുളള അഞ്ചു കിലോമീറ്റര്‍ ദൂരയാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, നെഞ്ചുവേദന, ശ്വാസതടസം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ചിലപ്പോള്‍ ഹൃദയസ്തംഭനം വരെ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരാഗ്യവകുപ്പ് ഈ വഴികളില്‍ ഉടനീളം 16 ഓളം ചികിത്സാ സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തും.ഒ.പി. വിഭാഗം, ഇന്റന്‍സീവ് കാര്‍ഡിയാക് കെയര്‍ ക്ലിനിക്കുകള്‍ (ഐ.സി.സി.യു), ഓപ്പറേഷന്‍ തീയേറ്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, റഫറല്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് സൗകര്യങ്ങള്‍ (ആംബുലന്‍സ്) എന്നിവയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും ഇവിടെ ഒരുക്കും.

സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഡിസ്പന്‍സറികള്‍ നവംബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 15 മുതല്‍ മറ്റു സ്ഥലങ്ങളിലും ഇവ പ്രവര്‍ത്തനക്ഷമമാകും. പി.എച്ച്.സി നിലയ്ക്കല്‍, സി.എച്ച്.സി എരുമേലി, ജനറല്‍ ആശുപത്രി പത്തനംതിട്ട എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ മറ്റു ജീവനക്കാരെ കൂടുതലായി നിയമിക്കും. സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ തുടങ്ങിയ സ്ഥലങ്ങളിലെ ഐ.സി.യു. സൗകര്യമുളള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസ്പന്‍സറികളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കും. ഇതോടൊപ്പം നിലയ്ക്കലും പമ്പയിലും 4 സഞ്ചരിക്കുന്ന ഡിസ്‌പെന്‍സറികളും ഒരുക്കുന്നതാണ്. ഈ മണ്ഡലകാലത്ത് സന്നിധാനത്ത് സര്‍ജന്‍, അനസ്തറ്റിസ്റ്റ് എന്നിവര്‍ ഉള്‍പ്പെടെ ഒരു എമര്‍ജന്‍സി ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തിപ്പിക്കും. ഒരു താല്‍ക്കാലിക ആശുപത്രി ചരല്‍മേട് സ്വാമി അയ്യപ്പന്‍ റോഡില്‍ പ്രവര്‍ത്തനക്ഷമമാക്കും.

ജില്ലാ കളക്ടര്‍, തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്, അയ്യപ്പ സേവാ സംഘം എന്നിവരുടെ സഹായത്തോടെ പമ്പ മുതല്‍ സന്നിധാനം വരെയുളള 16 വഴിയോര കേന്ദ്രങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലറുകളും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും തുറക്കും.തീര്‍ത്ഥാടകരെ പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് തുടങ്ങിയ ആശുപത്രികളില്‍ സൗജന്യമായി എത്തിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അംബുലന്‍സ് സേവനവും ലഭ്യമാക്കും. തീര്‍ത്ഥാടകര്‍ മരണപ്പെട്ടാല്‍ കേരളത്തിലെ ഏത് ജില്ലയിലും അയല്‍ സംസ്ഥാനങ്ങളിലും മൃതദേഹം എത്തിക്കുന്നതിന് 24 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമമായ ആംബുലന്‍സിന്റെ സേവനം ഉപയോഗപ്പെടുത്താനാവും.

ജലജന്യ, ജന്തുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരെയും നിയമിക്കും. തീര്‍ത്ഥാടനകാലത്ത് തിരക്ക് വര്‍ധിക്കുമ്പോള്‍ അഴുത, കരിമല, പുല്‍മേട്, എരുമേലി (ശാസ്താ ക്ഷേത്രത്തിന് അടുത്ത്) തുടങ്ങിയ സ്ഥലങ്ങളില്‍ ഒരോ താല്‍കാലിക ഡിസ്പന്‍സറിയും എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു കാര്‍ഡിയാക് കെയര്‍ യൂണിറ്റും ആരംഭിക്കും.ഇടത്താവളങ്ങളായ പന്തളം, വലിയകോയിക്കല്‍ ക്ഷേത്രം, ഉപ്പുതുറ, കല്ലിടാംകുന്ന്, പെരുവത്താനം എന്നിവിടങ്ങളില്‍ അടിയന്തിര ആരോഗ്യ സംരക്ഷണസേവനങ്ങള്‍ ഏര്‍പ്പെടുത്തും. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പ്രത്യേക ആരോഗ്യസേവന കേന്ദ്രം ആരംഭിക്കുന്നതാണെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി, അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി, ശബരിമല നോഡല്‍ ഓഫീസര്‍ ഡോ. അനില്‍ വി. എന്നിവര്‍ പങ്കെടുത്തു.

ജൈവ ഉൽപന്നങ്ങൾക്ക് താങ്ങുവിലയും സംഭരണവും

0

ജൈവകാർഷികോത്പന്നങ്ങൾ പ്രത്യേകം സംഭരിക്കുന്നതിനും അവയ്ക്കു താങ്ങുവില ഏർപ്പെടുത്തുന്നതിനുമുള്ള ആലോചനകൾ കേന്ദ്രസർക്കാർ ആരംഭിച്ചുകഴിഞ്ഞു. ജൈവ ഉൽപന്നങ്ങൾക്ക് 20 ശതമാനം അധികം താങ്ങുവിലയാണ് കേന്ദ്രo ശുപാർശ ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാനസർക്കാരിന്റെ അഭിപ്രായം ചോദിച്ചിരിക്കുകയാണ് കേന്ദ്രം.

ജൈവോത്പന്നങ്ങൾ പ്രത്യേകം സംഭരിക്കുന്നതിലൂടെ രാസവളവും കീടനാശിനിയും ചേർത്ത ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത് കുറയും.  രാസവളവും കീടനാശിനിയും പ്രയോഗിച്ച വിളവിനൊപ്പം ജൈവോൽപന്നങ്ങളും വിൽകേണ്ടിവരുന്നതുമൂലം കൃഷിക്കാരും ഉപഭോക്താക്കളും ഏറെ പ്രയാസപ്പെട്ടുവരികയായിരുന്നു. കേന്ദ്രസർക്കാർ ഉൽപന്നങ്ങൾ സംഭരിക്കുന്നതിലൂടെ അത് ജൈവ കർഷകർക്ക് വളരെ ഉപകാരപ്രദമാകും.

സൈനസൈറ്റിസ് വേദനകുറയ്ക്കാൻ

0

ജീവിതത്തില്‍ ഒരിക്കലെങ്കിലും സൈനസൈറ്റിസ് മൂലമുള്ള ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുള്ളവരായിരിക്കും നമ്മളിൽ ഓരോരുത്തരും. ക്കിനു ചുറ്റുമുള്ള അസ്ഥികളിലെ പൊള്ളയായ സ്ഥലങ്ങളാണ് സൈനസുകള്‍ അണുബാധ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണംമൂലം സൈനസില്‍ കോശജ്വലനം ഉണ്ടാകുന്നത് സൈനസൈറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു.

അതുമൂലമുണ്ടാകുന്ന വേദന കുറയ്ക്കാൻ ചില മാർഗങ്ങൾ നോക്കാം.

  • മൂക്കിലെ കോശകലകളെ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തുന്നതിന് വാം കം‌പ്രസുകള്‍ സഹായിക്കും. ഇതിനായി, ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവ്വല്‍ മൂക്കിനുചുറ്റിനും നെറ്റിയിലും വച്ച് ചൂടുപിടിപ്പിക്കുക. ഇതിനു ശേഷം കോള്‍ഡ് കം‌പ്രസും ചെയ്യാം. ഇതും സൈനസ് വേദന ശമിപ്പിക്കാന്‍ സഹായിക്കും.
  •   ദിവസം മുഴുവന്‍ നല്ല രീതിയില്‍ വെള്ളം കുടിക്കുക. ധാരാളം വെള്ളവും മറ്റു പാനീയങ്ങളും കുടിക്കുന്നതിലൂടെ ശരീരത്തെ ജലീകരിക്കുന്നത്, ശരീരത്തിനു മറ്റു പല രീതികളില്‍ പ്രയോജനം ചെയ്യുന്നതു പോലെ, സൈനസില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായിക്കും.
  •  തലയിലൂടെ ഒരു ടവ്വല്‍ ഇട്ടശേഷം ആവികൊള്ളുക. ചൂടുവെള്ളത്തില്‍ കുളിക്കുന്നതും മൂക്കിലെ കഫം അയഞ്ഞു പോകുന്നതിന് സഹായിക്കും.
  • വീട് അലര്‍ജിമുക്തമാക്കുക. അലര്‍ജികള്‍ സൈനസൈറ്റിസിനെ കൂടുതല്‍ വഷളാക്കും.

ഇവയൊക്കെ ചെയ്താൽ സൈനസൈറ്റിസ്നെ ഒരു പരിധിവരെ തടയാം.

ഐ.എഫ്.എഫ്.കെ: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ ഒമ്പതു മുതല്‍

0

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2018 ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 23 ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ ഒമ്പതിന് ആരംഭിക്കും.
മൂന്നു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെലിഗേറ്റ് ഫീസായ 2000 രൂപ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് നല്‍കി രജിസ്റ്റര്‍ ചെയ്യുന്നതോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടക്കമാവും. മുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പ് മന്ത്രിയും ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യുന്ന ഈ ഫെസ്റ്റിവലില്‍ ഒരു വിഭാഗത്തിലും സൗജന്യപാസുകള്‍ അനുവദിക്കുന്നതല്ല.
ഇത്തവണ പൊതുവിഭാഗം, സിനിമ-ടി.വി പ്രൊഫഷനലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിന്‍െറയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരുമിച്ചായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയാണ് ഡെലിഗേറ്റ് ഫീസ്.
നവംബര്‍ ഒമ്പതു മുതല്‍ ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തുള്ള ഓഫീസില്‍ ഓഫ് ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സൗദി അറേബ്യ: രണ്ടാംഘട്ട സ്വദേശിവൽക്കരണം ഇന്ന് മുതൽ

0

രണ്ടാംഘട്ട സ്വദേശിവൽകരണം സൗദി അറേബ്യയിൽ ഇന്ന് മുതൽ ആരംഭിക്കും. മലയാളികൾ ഉൽപ്പെടെ ഉള്ള വിദേശികൾക്ക് ജോലി നഷ്ടമായേക്കും. ഇലക്ട്രിക്, ഇലക്ട്രോണിക് ഷോപ്പുകൾ , വാച്ച്, കണ്ണട തുടങ്ങിയ നാല് മേഖലകളിലാണ് ഇപ്രാവശ്യം നിതാഖത്ത് പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2019 ജനുവരി ഏഴിനാണ് മൂന്നാം ഘട്ട നിതാഖത്ത് പദ്ധതി നടപ്പാക്കുക.

ആൽബം തയാറാക്കി കേരള പോലീസ്

0

55 വയസുള്ള സ്ത്രീയെ ശബരിമലയിൽ തടഞ്ഞ സംഭവത്തിൽ 150 പേരുടെ ആൽബം തയാറാക്കി കേരളാപോലീസ്.സംഘർഷത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് ആൽബം തയാറാക്കിയത്.സംസ്ഥാനത്തെ എല്ലാ പോലീസ് മേധാവികൾക്കും ആൽബം അയയ്ച്ചു കൊടുത്തു. പരിശോധനയ്ക്ക് ശേഷം പ്രതികളായവരെ അറസ്റ്റ് ചെയ്യും.

റെബാ മോണിക്കയുടെ തമിഴ് ചിത്രം “ജരു ഗണ്ടി” പ്രദര്‍ശനത്തിനെത്തുന്നു

0

ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം , പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ മലയാളി നായിക നദി റെബാ മോണിക്ക ജോണിൻ്റെ തമിഴ് അരങ്ങേറ്റ ചിത്രമായ ‘ജരു ഗണ്ടി’ കേരളത്തിൽ പ്രദർശനത്തിനെത്തുന്നു . യുവ നടൻ ജയ് ആണ് നായകൻ .

ട്വിസ്റ്റുകൾ ,ആക്ഷേപ ഹാസ്യം ,പ്രണയം ,ആക്ഷൻ എന്നിങ്ങനെ ഒരു വിനോദ സിനിമയ്ക്കു വേണ്ട ചേരുവകളെല്ലാം ചേരുംപടി ചേർത്ത ഒരു യൂത്ത് ഫെസ്റ്റിവൽ പ്രതീതി സൃഷ്ടിക്കുന്ന ത്രില്ലർ സിനിമയത്രെ ‘ജരു ഗണ്ടി ‘ . വെങ്കട് പ്രഭുവിൻ്റെ സഹസംവിധായകനായിരുന്ന പിച്ചുമണിയാണ് സംവിധായകൻ . കന്നി ചിത്രമായ ‘ ജരു ഗണ്ടി ‘ യിൽ ആദ്യന്തം കാണികളെ രസിപ്പിക്കുന്ന അവതരണ രീതിയാണ് താൻ അവലംബിച്ചിട്ടുള്ളതെന്ന് പിച്ചുമണി പറഞ്ഞു . തന്‍റെ ആവശ്യങ്ങൾ പൂർത്തീകരിക്കാനായി തെറ്റായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്ന നായകൻ . അതിൻ്റെ ഫലമായി അയാൾ അകപ്പെടുന്ന പ്രതിസന്ധികളും അതിനെ എങ്ങനെ തരണം ചെയ്യുന്നു എന്നതുമാണ്‌ പ്രമേയം . ഇന്നത്തെ യുവ തലമുറയ്ക്ക് ഒരു സന്ദേശവും ‘ജഗരു ഗണ്ടി ‘ നല്‍കുന്നുണ്ടത്രേ.

കാര്‍ സീസിംഗ് ജോലി ചെയ്യുന്ന നായകന്‍റെ ജീവിതാഭിലാഷം ഒരു ട്രാവല്‍ ഏജന്‍സി തുടങ്ങണമെന്നതാണ് . അതിനു ബാങ്ക് ലോണ്‍ കിട്ടാതെ വന്നപ്പോൾ സുഹൃത്തിന്റെ സഹായത്തോടെ വ്യാജ രേഖയുണ്ടാക്കി കടം വാങ്ങുന്നു .ഇക്കാര്യം ഒരു പോലീസ് ഉദ്യോഗസ്ഥൻ മനസ്സിലാക്കി .അയാൾ നായകനെ ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിക്കവേ വീണ്ടും പണത്തിൻ്റെ ആവശ്യമായപ്പോൾ നായികയെ കിഡ്‌നാപ് ചെയ്‌ത് പണമുണ്ടാക്കാൻ ശ്രമിക്കുന്നു .അതാകട്ടെ നായകനെ വലിയൊരു കുരുക്കിൽ അകപ്പെടുത്തുന്നു . ആ കുരുക്കഴിയുമോ,നായകൻ എങ്ങനെ അതിൽ നിന്നും രക്ഷപെടും എന്നതാണ് പിന്നീടുള്ള ‘ജരു ഗണ്ടി ‘ യുടെ കഥാപ്രയാണം .

ആദ്യന്തം നർമ്മ രസപ്രദമായ ആക്ഷൻ എന്റർടെയിനറായ ‘ജരു ഗണ്ടി’ യിലെ മറ്റു പ്രധാന അഭിനേതാക്കൾ അമിത് തിവാരി ,റോബോ ശങ്കർ ,ബോസ് വെങ്കട് ,ഡാനിയൽ ആനി പോപ്പ് ,ഇളവരസു ,ജി .എം .കുമാർ ,എന്നിവരാണ് .ആർ .ഡി .രാജശേഖർ ഛായാഗ്രഹണവും ബോബോ ഷാഷി സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു .ശ്രദ്ധാ എന്റർടെയിന്‍മെന്റിൻ്റെ ബാനറിൽ നടൻ സത്യയും ബദ്രി കസ്‌തൂരിയും നിർമ്മിച്ച ‘ജരുഗണ്ടി ‘ , ടച്ചിങ് ഹാർട്ട് മൂവി മേക്കേഴ്‌സ് ഉടൻ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു .

# സി . കെ . അജയ് കുമാർ , പി ,ആർ ,ഒ

 

താരങ്ങളുടെ ദീപാവലി ആഘോഷ ചിത്രങ്ങൾ കാണാം

0

ദീപാവലി ആഘോഷിച്ച് സിനിമാതാരങ്ങൾ, ചിത്രങ്ങൾ കാണാം.

സനൽ കൊലക്കേസ്: ഡിവൈഎസ്പി ഹരികുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

0

നെയ്യാറ്റിൻകര സനലിലെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒളിവിൽ പോയി മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നേരത്തെ തന്നെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എസ് പി ആന്റണിക്കാണ് അന്വേഷണ ചുമതല.

മാരി 2 സായിപല്ലവിയുടെ ഫസ്റ്റ് ക്യാരക്റ്റർ പോസ്റ്റർ എത്തി

0

തമിഴ് ചിത്രം മാരി 2 ന്റെ ഫസ്റ്റ് ക്യാരക്റ്റർ പോസ്റ്റർ എത്തി. സായി പല്ലവിയുടെ ചിത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിൽ സായിയോടൊപ്പം വരലക്ഷ്മി ശരത് കുമാറും നായികയാകുന്നു. ചിത്രത്തിൽ മലയാളി സാന്നിധ്യമായി നടൻ ടൊവിനോ തോമസ്സുമുണ്ട്.

അറാത്തു ആനന്ദി എന്ന കഥാപാത്രമാണ് സായി എത്തുന്നത്. ക്യാരക്റ്റർ പോസ്റ്ററിലൂടെ ഓരോ ദിവസവും ഓരോരോ കഥാപാത്രങ്ങളുടെ മുഖം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് സംവിധായകൻ ബാലാജി മോഹൻ.