മത്തങ്ങ നടീൽ രീതിയും പരിചരണവും

വളരെ അധികം പോഷകങ്ങൾ അടങ്ങിയിട്ടുള്ള മത്തൻ കാലറി മൂല്യം കുറഞ്ഞ ഭക്ഷണമാണ്. മത്തങ്ങയുടെ ഇല കുരു മത്തപ്പൂ എന്നിവയും ഭക്ഷണയോഗ്യമാണ്‌.

നടീൽ രീതി

രണ്ടു മീറ്റർ അകലം ചെടികൾ തമ്മിലും 4.5 മീറ്റർ അകലം വരികൾ തമ്മിലും വരത്തക്കവിധം കുഴികളെടുക്കുക. കുഴികൾക്ക് രണ്ടടി വലുപ്പവും ഒരടി ആഴവും ഉണ്ടായിരിക്കണം.
കുഴിയൊന്നിന് പത്തു കിലോ ചാണകപ്പൊടി മേൽമണ്ണുമായി ചേർത്തു നിറയ്ക്കുക. ശേഷം നാലോ അഞ്ചോ വിത്തുകളിടുക.
വിത്ത് തലേന്ന് കുതിർത്തുവച്ചശേഷം നട്ടാൽ വേഗം മുളച്ചു കിട്ടും. ‘വാം’ വിത്തിനടിയിൽ നുള്ളി വയ്ക്കാൻ മറക്കണ്ട. മണ്ണിലെ ഈർപ്പത്തിന്റെ തോതനുസരിച്ച് ആവശ്യത്തിന് നനച്ചുകൊടുക്കുക.
വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ മൂന്നുനാല് ദിവസം കൂടുമ്പോൾ നനച്ചുകൊടുത്താൽ മതിയാകും. രണ്ടാഴ്ച്ച കഴിയുമ്പോൾ ആരോഗ്യമുള്ള രണ്ടു തൈകൾ മാത്രം നിർത്തിയാൽ മതിയാകും.

പരിപാലനം

ആദ്യ ആഴ്ചകളിൽ കണ്ടുവരുന്ന ചിത്രകീടം, മത്തൻ വണ്ടുകൾ തുടങ്ങിയവയുടെ ആക്രമണത്തിന് വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം മതിയാകും . ഒരു കിലോ ചാണകം പത്തു ലിറ്റർ വെള്ളത്തിൽ കലക്കി ആഴ്ചതോറും ഒഴിക്കുന്നത് ചെടികൾക്ക് കരുത്തുപകരും. ഗ്രോ ബാഗുകളിൽ നടുന്നവർ ആവശ്യത്തിന് ജൈവവളം ഇടയ്ക്കിടെ നൽകിക്കൊണ്ടിരിക്കണം.

admin:
Related Post