HomeNewsശബരിമല കർമ്മ സമിതിയുടെയും ഹിന്ദു ഐക്യവേദിയുടെയും നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു തുടങ്ങി

ശബരിമല കർമ്മ സമിതിയുടെയും ഹിന്ദു ഐക്യവേദിയുടെയും നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു തുടങ്ങി

ശബരിമല : മുൻ കരുതൽ നടപടിയെന്ന പേരിൽ ശബരിമല കർമ്മ സമിതിയുടെയും ഹിന്ദു ഐക്യവേദിയുടെയും നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു തുടങ്ങി .പമ്പയിൽ വെച്ചാണ് ശബരിമല ആചാര സംരക്ഷണ സമിതി കൺവീനർ പ്രിഥ്വിപാലിനെയും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മചാരി ഭാർഗവറാമിനെയും പോലീസ് കസ്റ്റഡിയിലെടുത്തത് .കൂടാതെ ഇരുമുടികെട്ടുമായി ക്ഷേത്ര ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചറിനെ മരക്കൂട്ടത്തിനടുത്തുവച്ച് പൊലീസ് നേരത്തെ തടഞ്ഞിരുന്നു.മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് അറസ്റ്റ് എന്നാണ് പൊലീസ് ഇതിനെ കുറിച്ച് പറയുന്നത് .

RELATED ARTICLES
- Advertisment -

Most Popular