HomeNewsഭക്തരുടെ പ്രതിഷേധത്തിനു മുന്നിൽ കീഴടങ്ങി തൃപ്തി ദേശായ് മടങ്ങുന്നു

ഭക്തരുടെ പ്രതിഷേധത്തിനു മുന്നിൽ കീഴടങ്ങി തൃപ്തി ദേശായ് മടങ്ങുന്നു

കൊച്ചി : ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായി ദർശനം സാധ്യമാകാതെ അയ്യപ്പഭക്തരുടെ പ്രതിക്ഷേധത്തിനുമുന്നിൽ കീഴടങ്ങി മടങ്ങുന്നു. CISF ഉദ്യോഗസ്ഥരോട് തിരിച്ചുപോകാൻ സമ്മതം അറിയിച്ച തൃപ്തി  രാത്രിയിൽ എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലേക്ക്‌ മടങ്ങും എന്നാണ് റിപോർട്ടുകൾ . പുറത്തിറങ്ങാനാവാതെ 13 മണിക്കൂറാണ് വിമാനത്താവളത്തിൽ അവർ കുടുങ്ങിയത്. തൃപ്തി ദേശായി മടങ്ങിയതിന് ശേഷമേ തിരിച്ച് പോകുകയുള്ളു എന്ന് പ്രതിഷേധക്കാർ പറഞ്ഞു

ഇന്നു പുലർച്ചെ 4.40 ഓടെ കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തിദേശായിയെയും കൂട്ടരെയും കോട്ടയത്തേക്ക് കൊണ്ടുപോകാൻ ഒരു ടാക്സിക്കാരും തയ്യാറായിരുന്നില്ല. ഭക്തജനങ്ങളുടെ പ്രതിക്ഷേധത്തെത്തുടർന്നു തിരിച്ചുപോകാൻ പോലീസും മറ്റും ആവശ്യപ്പെട്ടിട്ടും തയ്യാറാകാതെനിൽക്കുകയായിരുന്നു  തൃപ്തിയും കൂട്ടരും

RELATED ARTICLES
- Advertisment -
Google search engine

Most Popular