Home Blog Page 498

വനിതാമതിൽ: പ്രതിഷേധവുമായി രമേഷ് ചെന്നിത്തല

0

അനുവാദം ചോദിക്കാതെ വനിതാ മതിലിന്റെ രക്ഷാധികാരിയായി രമേഷ് ചെന്നിത്തലയെ നിയമിച്ചതിൽ പ്രതിഷേധിച്ച് രമേഷ് ചെന്നിത്തല. ആലപ്പുഴ ജില്ലാ കലക്ടറെ വിളിച്ച് തന്റെ പ്രതിഷേധം അറിയിച്ചു. തന്നോട് ആലോചിക്കാതെ പേര് വച്ചത് അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കും സാമാന്യ മര്യാദയുടെയും ലംഘനവുമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

നന്ദി ലാലേട്ടാ, എന്നിൽ വിശ്വസിച്ചതിന് ; പൃഥ്വിരാജ്

0

പൃഥ്വിരാജ് സംവിധായകനാകുന്ന മുരളിഗോപി തിരക്കഥ ഒരുക്കിയ പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം റഷ്യയിൽ പൂർത്തിയാകുമ്പോൾ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. 

“ലാലേട്ടൻ ലൂസിഫറിനോടും സ്റ്റീഫൻ നെടുംപളളി എന്ന കഥാപാത്രത്തോടും വിട പറയുകയാണ്. ലൂസിഫർ ഒരിക്കലും ഒരു ബുദ്ധിപരമായ തീരുമാനം ആകില്ലെന്നും  ഒരു അഭിനേതാവെന്ന നിലയിൽ കരിയറിലെ വിലപ്പെട്ട സമയം നഷ്‌ടപ്പെടുത്തി കൊണ്ടുളള മണ്ടൻ തീരുമാനമാകും അതെന്നും പറഞ്ഞവരുണ്ട്. 

എന്റെ തീരുമാനം പൂർണമായും ശരിയാണോ എന്ന് ഇപ്പോഴും എനിക്കറിയില്ല. എന്നാൽ സിനിമയെക്കുറിച്ച്, അതിന്റെ ക്രാഫ്റ്റിനെ കുറിച്ച് പതിനാറു വർഷത്തെ അഭിനയ ജീവിതത്തിൽ നിന്നും പഠിച്ചതിൽ കൂടുതൽ ഈ ആറുമാസം കൊണ്ട് ഞാൻ പഠിച്ചു. നന്ദി ലാലേട്ടാ, എന്നില്‍ വിശ്വസിച്ചതിന് നിങ്ങളെ ഡയറക്റ്റ് ചെയ്യാന്‍ സാധിച്ചു എന്നത് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ്. ഇനിയെത്ര സിനിമ ഞാന്‍ സംവിധാനം ചെയ്താലും, ഇനി ഒന്നും ചെയ്തില്ലെങ്കിലും സ്റ്റീഫന്‍ നേടുംപള്ളി എന്നും സ്പെഷ്യല്‍ ആയിരിക്കും”. പൃഥ്വിരാജ് തന്റെ പേജിൽ കുറിച്ചു .

ബോളിവുഡ് നടൻ വിവേക് ഒബ്റോയി വില്ലനാകുന്ന ലൂസിഫറിൽ മഞ്ജു വാര്യറാണ് നായിക. ടൊവീനോ തോമസും ഇന്ദ്രജിത്തും ചിത്രത്തിൽ വേഷമിടുന്നു.  ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

  

മിൽക്ക് ഷേക് തയ്യാറാക്കാം

  1.  സ്പെഷ്യൽ ബദാം മിൽക്ക് 

ആവശ്യമായ സാധനങ്ങൾ 

പാൽ      –  1 കപ്പ് 

ബദാം    –  10 എണ്ണം 

റോസ് എസൻസ്   – 2 തുള്ളി 

പിസ്ത     –  5 എണ്ണം 

ഏലയ്ക്കാപ്പൊടി   –  ഒരു നുള്ള് 

പഞ്ചസാര     –   2 ടീസ്പൂൺ 

തയ്യാറക്കുന്ന വിധം 

  • ബദാം തലേന്ന് കുതിർത്ത് തൊലികളഞ്ഞു പിസ്തയും ചേർത്ത് നേർമ്മയായി അരച്ചെടുക്കുക.
  • പാൽ തിളപ്പിച്ച് അതിൽ അരച്ച ബദാമും പിസ്തയും പഞ്ചസാരയും ചേർത്തിളക്കി അടുപ്പിൽ നിന്നിറക്കിയശേഷം റോസ് എസൻസും ഏലയ്ക്കാപ്പൊടിയും ചേർത്ത് ഉപയോഗിക്കാം.

കുട്ടികളുടെ ബുദ്ധിവികാസത്തിന് ഈ മിൽക്ക് ഷേക് നല്ലതാണ് .

2 . ഫ്രൂട്ട് – മിൽക്ക് ഷേക് 

ആവശ്യമായ സാധനങ്ങൾ 

ചൊവ്വാഴപ്പഴം   –  1 

ചാക്കൂസ്    –  1 

പാൽ              – 1 കപ്പ് 

പഞ്ചസാര    – 3 സ്പൂൺ 

തയ്യാറാക്കുന്ന വിധം 

  • ചൊവ്വാഴപ്പഴം തൊലികളഞ്ഞു കഷ്ണങ്ങളാകുക.
  • പാൽ തിളപ്പിച്ച് തണുപ്പിക്കുക.
  • പഞ്ചസാരയും ചാക്കൂസും പൊടിച്ചെടുക്കുക.
  • എല്ലാംകൂടി മിക്സിയിൽ നന്നായി അടിച്ചെടുത്ത് ഉപയോഗിക്കാം.    

നൃത്തച്ചുവടുകളുമായി ആരാധ്യയും

0

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹ ആഘോഷത്തിൽ നൃത്തച്ചുവടുകളുമായി താരപുത്രി ആരാധ്യ. രാജസ്ഥാനിലെ ഉദയ്പുർ വെച്ചുനടക്കുന്ന വിവാഹ ആഘോഷത്തിൽ വൻ താരനിരകളാണ് അണിനിരക്കുന്നത്. ഐശ്വര്യ റായ്കും അഭിഷേക് ബച്ചനുമൊപ്പം ചടങ്ങിൽ പങ്കെടുത്ത മകൾ ആരാധ്യ രാജസ്ഥാനിൽ നിന്നുളള നർത്തകരുടെ കൂടെ ചുവടുകൾ വെച്ചതാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. ചുവടുകൾ വയ്ക്കുന്ന മകളെ ‘അമ്മ ഐശ്വര്യ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സംഗീത് സെറിമണിയിൽ ഭർത്താവ് അഭിഷേകിനൊപ്പം ഐശ്വര്യയുടെ പ്രകടനവും ഉണ്ടായിരുന്നു. ഗുരു എന്ന സിനിമയിലെ ഗാനമാണ് അഭിഷേകും ഐശ്വര്യയും സ്റ്റേജിൽ അവതരിപ്പിച്ചത്.

#aradhyabachchan with #aishwaryaraibachchan and the popular dancer from Rajasthan. #ishaambani #anandpiramal #bigfatindianwedding #desiwedding #udaipur #ambaniwedding #ishakishaadi #nitaambani ❤️❤️❤️ @viralbhayani

A post shared by Viral Bhayani (@viralbhayani) on Dec 9, 2018 at 7:53pm PST

    

ഒടിയൻ ഗ്ലോബൽ ലോഞ്ച് ചിത്രങ്ങൾ

0

ഒടിയൻ ഗ്ലോബൽ ലോഞ്ച്  ദുബൈ ഫെസ്റ്റിവല്‍ സിറ്റി അറേനയില്‍ വെച്ച് നടന്നു.മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍,  തുടങ്ങിയ ചിത്രത്തിലെ നിരവധിപ്പേര്‍  ചടങ്ങില്‍ പങ്കെടുത്തു .Pic Source : owlgaze

[ngg src=”galleries” ids=”1″ display=”basic_thumbnail”]

കണ്ണൂരിനെ ആവേശത്തിലാക്കി ഖത്തർ റേഡിയോയുടെ ഗാനം

0

കണ്ണൂരിൽ അന്താരാഷ്ട്ര വിമാനത്താവളം പറന്നുയർന്നപ്പോൾ കണ്ണൂരിനെ ആവേശത്തിലാക്കി ഖത്തർ റേഡിയോയുടെ ഗാനം. ഖത്തർ റേഡിയോ സുനോ 91.7 FM ആണ് കണ്ണൂരിനെ പുകഴ്ത്തികൊണ്ട് ഗാനം ഒരുക്കിയത്. ഗാനത്തിന് വരികൾ ഒരുക്കിയത് സന്തോഷ് പാലി ആണ്.

ഗാനം കേൾക്കാം 

  

ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ഫസ്റ്റ് ലുക്ക് എത്തി

0

പ്രണവ് മോഹൻലാൽ കേന്ദ്രകഥാപാത്രമാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. കോട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് സൂപ്പർ ലുക്കിലാണ് പ്രണവ് പോസ്റ്ററിൽ ഉള്ളത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.  ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മാണം. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്, സംഗീതം ഗോപീസുന്ദര്‍.

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

കണ്ണൂർ വിമാനത്താവളം പറന്നുയർന്നു

0

കണ്ണൂർ വിമാനത്താവളം ചിറകുകൾ വിരിച്ച് പറന്നുയർന്നു. വിമാന ടെർമിനൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചു. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് ആണ് ആദ്യ വിമാനം. വിമാനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും ചേർന്ന് നിർവ്വഹിച്ചു.185 യാത്രക്കാരുമായി എയർ ഇന്ത്യ ആദ്യ യാത്ര കണ്ണൂരിൽ നിന്ന് പറന്നുയർന്നു.

നിരീക്ഷക സമിതി റിപ്പോർട്ട് തിങ്കളാഴ്ച

0

ശബരിമല നിരീക്ഷക സമിതി റിപ്പോർട്ട് തിങ്കളാഴ്ച ഹൈക്കോടതിയിൽ കൈമാറും. നിരീക്ഷക സമിതി കൊച്ചിയിൽ  യോഗം ചേർന്നു തീരുമാനിച്ചു.ശബരിമലയിൽ സ്ഥിതി പെതുവെ തൃപ്തികരമെന്ന് സമിതിയുടെ വിലയിരുത്തൽ.

പ്രിയങ്ക – നിക്ക് ചിത്രങ്ങൾ കാണാം

0

രാജസ്ഥാനിലെ ജോധ്പൂരിൽവെച്ച് വിവാഹിതരായ പ്രിയങ്ക ചോപ്രയുടെയും നിക്കിന്റെയും ചിത്രങ്ങൾ കാണാം.

കെ.സുരേന്ദ്രൻ ജയിൽ മോചിതനായി

0

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ജയിൽ മോചിതനായി.22 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. പൂജപ്പുര ജയിലിനു മുന്നിൽ സ്വീകരണം ഒരുക്കി ബി.ജെ.പി പ്രവർത്തകർ. ശബരിമല സ്ത്രീയെ തടഞ്ഞ കേസിൽ കർശന ഉപാധികളോടെയാണ് ഇന്നലെ കോടതി കെ.സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നത്.

കെ.സുരേന്ദ്രന് ജാമ്യം

0

ശബരിമല അൻപത്തിമൂന്ന്കാരിയെ ചിത്തിര ആട്ട സമയത്ത് തടഞ്ഞ കേസിൽ കെ.സുരേന്ദ്രന് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കെ.സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്. രണ്ട് പേരുടെ ആൾ ജാമ്യത്തിനും രണ്ടു ലക്ഷം രൂപയും കെട്ടിവെയ്ക്കണം. 23 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കെ.സുരേന്ദ്രൻ മോചിതനാകുന്നത്. എന്നാൽ സർക്കാരിന്റെ ഗൂഢാലോചനയ്ക്കേറ്റ തിരിച്ചടിയാണ് ജാമ്യമെന്ന് പി.എസ് ശ്രീധരൻപിള്ള.കള്ള കേസിൽ കുടുക്കിയവർക്കെതിരെ നിയമ നടപടി തുടരുമെന്നും അറിയിച്ചു.