Home Blog Page 497

വനിതാമതിൽ: ഹൈക്കോടതി പരാമർശം

0

വനിതാമതിലിൽ നിർബന്ധത പങ്കാളിത്തം ഉണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി. നിർബന്ധിത സ്വഭാവമുണ്ടോയെന്ന് മറുപടി നൽകണമെന്നും പങ്കെടുക്കാതിരുന്നാൽ നടപടി എടുക്കുമോ എന്നും സർക്കാർ വിശദീകരിക്കണമെന്ന് ഹൈക്കോടതി. എന്നാൽ വനിതാ മതിലിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്ന് സർക്കാർ. വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ഹർജിക്കാരനോട് കോടതി ചോദ്യം ഉന്നയിച്ചു.ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നും കോടതി ചൂണ്ടി കാട്ടി. ഇതുമായി ബന്ധപെട്ട വിശദീകരണങ്ങൾ വ്യാഴാഴ്ച്ച കോടതിയെ അറിയിക്കാൻ കോടതി ഉത്തരവ്.വനിതാ മതിലിൽ അധ്യാപകർ തീർച്ചയായും പങ്കെടുക്കണമെന്നും സർക്കുലർ.

കാര്‍ത്തിയുടെ 18-മത്തെ പുതിയ സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ തുടങ്ങി

0

കാർത്തി നായകനായി അഭിനയിക്കുന്ന 18– മത്തെ പുതിയ സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ പൂജയോടെ  ആരംഭിച്ചു. മാനഗരം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ പേരിടാ ചിത്രത്തില്‍ മലയാളി നടന്‍ നരേന്‍ നായക തുല്യമായ മര്‍മ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് പ്രത്യേകതയാണ് . 

‘ജോക്കര്‍’ ,  ‘ധീരന്‍ അധികാരം ഒന്ന് ‘, ‘ അരുവി ‘, സൂര്യയുടെ ‘ എൻ ജി കെ ‘  തുടങ്ങിയ  സിനിമകളുടെ  നിര്‍മ്മാതാക്കളായ  ഡ്രീം വാരിയർ പിക്ചേർസും  എഴുപതുകളിലും എൺപതുകളിലും ‘വണ്ടി ചക്രം’ ,  ‘ റോസാപൂ റവിക്കൈക്കാരി’ , ‘ചിന്ന തമ്പി പെരിയ തമ്പി’ , ‘അണ്ണാനഗര്‍ മുതല്‍ തെരു ‘ തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ്‌ സിനിമകള്‍ നിര്‍മ്മിച്ച വിവേകാനന്ദാ പിക്ചേർസും  ചേർന്നു നിർമ്മിക്കുന്ന ഈ  സിനിമയിലെ മറ്റു അഭിനേതാക്കള്‍ രമണാ ,ജോര്‍ജ്ജ് മരിയാന്‍ എന്നിവരാണ് .

ആദ്യന്തം  ത്രില്ലറായ ചിത്രത്തില്‍ എഴുപതു ശതമാനം ആക്ഷന്‍ രംഗങ്ങളാണെന്ന്  സംവിധായകന്‍. അൻപറിവാണ് സ്റ്റണ്ട് മാസ്റ്റർ. ‘വിക്രം വേദ’യിലൂടെ  ശ്രദ്ധേയനായ സി.എസ് .സാം സംഗീത സംവിധാനം നിര്‍വഹിക്കുന്നു . സത്യന്‍ സൂര്യനാണ് ഛായാഗ്രാഹകൻ. ചെന്നൈ, തിരുനെല്‍വേലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാവും.
   

# സി .കെ .അജയ് കുമാര്‍ ,പി ആര്‍ ഒ

ബിജെപി ഹർത്താലിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

0

ബിജെപി ഹർത്താൽ ജനം തള്ളിക്കളഞ്ഞു എന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏത് വിധേനയും ബലിദാനികളെ സൃഷ്ടിക്കലാണ് ബി ജെ പി തന്ത്രമെന്നും മരിച്ച വേണുഗോപാലൻ നായരുടെ കുടുംബം ഇടതുപക്ഷക്കാരെന്നും വേണുഗോപാലൻ നായർക്ക് മാനസികാസ്വാസ്ഥ്യം ആയിരുന്നെന്നും കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി.ഇന്നലെ ബിജെപി സമരപന്തലിന് മുന്നിൽ വേണുഗോപാലൻ നായർ എന്ന വ്യക്തി തീകൊളുത്തി മരിച്ച വിഷയത്തിലാണ് ബി ജെ പി ഹർത്താൽ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ശബരിമല വിഷയവുമായി വേണുഗോപാലൻ നായരുടെ മരണത്തിന് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹത്തിന്റെ മൊഴിയിൽ നിന്നും പോലീസ് റിപ്പോർട്ട് നൽകിയിരുന്നു.

കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ ആക്രമണം

0

പാലക്കാട് ,പെരിന്തൽമണ്ണ ഡിപ്പോകളിലെ കെഎസ്ആർടിസി ബസ്സുകൾക്ക് നേരെയാണ് ആക്രമണം. ഡിപ്പോയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബസ്സുകളുടെ ചില്ലുകളാണ് തകർത്തത്. പുലർച്ചെ മൂന്നരയോടെയാണ് ആക്രമണം നടന്നത്.

ഹർത്താലിൽ ആക്രമണത്തിന് മുതിർന്നാൽ അറസ്റ്റ്

0

ബി ജെ പി പ്രഖ്യപിച്ച നാളത്തെ ഹർത്താലിൽ ജനജീവിതം സുരക്ഷ ഉറപ്പ് വരുത്താൻ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ എല്ല ജില്ലാ പോലീസ് മേധാവികൾക്കും നിർദ്ദേശം നൽകി. ഏതെങ്കിലും വിധത്തിൽ ആക്രമം നടത്തുകയോ ആക്രമണത്തിന് മുതിരുകയോ കടകമ്പോളങ്ങൾ നിർബന്ധിച്ച് അടപ്പിക്കുവാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും അറസ്റ്റ് ചെയ്ത് കേസ് ചാർജ് ചെയ്യണമെന്നും ലോക് നാഥ് ബെഹ്റ നിർദ്ദേശം നൽകി. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റേഞ്ച് ഐജിമാരോടും സോണൽ എ ഡി ജി പിമാരോടും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു.

കമൽനാഥ് മുഖ്യമന്ത്രി

0

കമൽനാഥിനെ മധ്യപ്രദേശ്  മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് തീരുമാനമായി.മധ്യപ്രദേശിൽ ഉപമുഖ്യമന്ത്രി സ്ഥാനമില്ല. ഭോപ്പാലിൽ നടന്ന നിയമസഭകക്ഷി യോഗത്തിലാണ് തീരുമാനമായത്. കമൽനാഥിനെ കൂടാതെ ജ്യോതിരാദിത്യ സിന്ധ്യയും യോഗത്തിൽ പങ്കെടുത്തിരുന്നു.

സംസ്ഥാനത്ത് നാളെ ബി ജെ പി ഹർത്താൽ

0

ബി ജെ പി സമരപന്തലിനു മുന്നിൽ തീ കൊളുത്തി ആത്മഹത്യ ശ്രമം നടത്തിയ മുട്ടട സ്വദേശി വേണുഗോപാലൻ നായർ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനം വ്യാപകമായി ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ശബരിമല തീർത്ഥാടകരെ ഹർത്താലിൽ  നിന്ന് ഒഴിവാക്കി. ഇന്ന്  പുലർച്ചെ രണ്ട് മണിക്കായിരുന്നു സെക്രട്ടേറിയേറ്റിന് മുന്നിലെ ബി ജെ പി സമരപന്തലിനു മുന്നിൽ വേണുഗോപാലൻ നായർ പെട്രോൾ ഒഴിച്ച് തീ കൊളുത്തി അത്മഹത്യയ്ക്ക് ശ്രമിച്ചത്.

എന്താ ഇഷ്ടപ്പെട്ടില്ലേ ; ഇരുപത്തിയൊന്നാം നൂറ്റാണ്ട് ടീസർ എത്തി

0

പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ എത്തി. കിടിലൻ ലുക്കിലാണ് ടീസറിൽ പ്രണവ് എത്തുന്നത്, മുണ്ടുമടക്കി ഒരു നാടൻ പ്രമാണിയെ പോലെ !


അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

അച്ഛനാണോ മകനാണോ നൂറ്റാണ്ട് കീഴടക്കുക എന്ന് കാത്തിരുന്ന് കാണാം .

ഇഷ അംബാനിയുടെ വിവാഹ ചിത്രങ്ങൾ കാണാം

0

പ്രമുഖർ പങ്കെടുത്ത മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹചിത്രങ്ങൾ കാണാം 

ലൂസിഫർ ടീസർ എത്തി

0

പ്രേക്ഷകർ കാത്തിരിക്കുന്ന ലൂസിഫറിന്റെ ആദ്യ ടീസർ എത്തി. മമ്മൂട്ടിയാണ് തന്റെ പേജിലൂടെ ടീസർ പുറത്തുവിട്ടത്. 

ചെയ്ത പാപങ്ങൾക്കല്ലേ കുമ്പസരിക്കാൻ പറ്റു, ചെയ്യാൻപോകുന്ന പാപങ്ങൾക്ക് പറ്റില്ലല്ലോ എന്ന മോഹൻലാലിന്റെ പഞ്ച് ഡയലോഗോടെയാണ് ടീസർ പുറത്ത് വന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന മുരളി ഗോപി തിരക്കഥയൊരുക്കുന്ന ലൂസിഫറിന് വേണ്ടി ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അടുത്തവർഷം മാർച്ചിൽ ചിത്രം തീയറ്ററുകളിൽ എത്തും.

ബി ജെ പി സമരപ്പന്തലിനു മുന്നിൽ തീ കൊളുത്തി ആത്മഹത്യ ശ്രമം

0

സെക്രട്ടേറിയറ്റിനു മുന്നിലെ ബി ജെ പി സമരപ്പന്തലിനു മുന്നിൽ മുട്ടട സ്വദേശിയായ വേണുഗോപാലൻ നായർ പെട്രോൾ ഒഴിച്ചു തീ കൊളുത്തി സമരപ്പന്തലിനു മുന്നിലേക്ക് നടന്നു വരുകയായിരുന്നു. പോലീസും സമരക്കാരും ചേർന്ന് തീ കെടുത്തി. ഗുരുതരാവസ്ഥയിൽ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വേണുഗോപാലൻ നായർക്ക് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും രാത്രി പത്തു മണി വരെ വീട്ടിൽ ഉണ്ടായിരുന്നുവെന്നും ബന്ധുക്കളുടെ മൊഴി. പുലർച്ചെ രണ്ട് മണിക്കായിരുന്നു ആത്മഹത്യാ ശ്രമം.

വനിതാമതിൽ സർക്കാർ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി

0

വനിതാ മതിലിന് സർക്കാർ പണം ഉപയോഗിക്കിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാർ ആശയ പ്രചാരണമാണ് നടത്തുന്നത്. വനിതാ മതിലിന് സ്ത്രീകളെ എത്തിക്കുന്നത് നവോത്ഥാന സംഘടനകളെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരും ജാതി മത ഭേദമന്യേ വനിതാ മതിലിൽ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനുവരി ഒന്നിനാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതകൾ അണിനിരക്കുന്ന വനിതാ മതിൽ സൃഷ്ടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാനിധ്യത്തിൽ ചേർന്ന സമുദായ സംഘടനകളുടെ യോഗത്തിൽ തീരുമാനമായത്.