HomeNewsകല്യാശേരിയിലും കള്ളവോട്ട്

കല്യാശേരിയിലും കള്ളവോട്ട്

കാസർകോട് മുസ്ലീം ലീഗ് കള്ളവോട്ട് ചെയ്തെന്ന പരാതിക്ക് സ്ഥിരീകരണം. കല്യാശ്ശേരിയിൽ മൂന്ന് പേർ കള്ളവോട്ട് ചെയ്തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.മുഹമ്മദ് ഫായിസ്‌, അബ്ദുൽ സമദ്, മുഹമ്മദ് കെ.എം. എന്നിവരാണ് കള്ളവോട്ട് ചെയ്തത്. കള്ളവോട്ട് ചെയ്ത 3 പേർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ചു. ഇതിൽ ഒരാളെ കള്ളവോട്ടിന് പ്രേരിപ്പിച്ചത് കോൺഗ്രസ് ബൂത്ത് ഏജന്റെന്ന് മൊഴി ലഭിച്ചു. കള്ളവോട്ടിന് പ്രേരിപ്പിച്ച ബൂത്ത് ഏജൻറിനെതിരെ നടപടിക്ക് നിർദേശിക്കുകയും ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular