Home Blog Page 496

ട്രാൻസ് ജൻഡറുകളെ എരുമേലിയിൽ തടഞ്ഞു; പോലീസിന്റെ മോശ പെരുമാറ്റമെന്ന് പരാതി

0

ശബരിമലയിലേക്ക് പോയ നാലംഗം ട്രറ്റൻസ്ജൻഡർ സംഘത്തെ എരുമേലിയിൽ വെച്ച് പോലീസ് തടഞ്ഞു.സ്ത്രീവേഷം മാറ്റണം എന്ന പോലീസിന്റ ആവശ്യം നിരസിച്ചതിലാണ് മടക്കി അയയച്ചത്. പോലീസ് വളരെ മോശമായി പെരുമാറിയെന്ന് പരാതി. ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപെട്ടപ്പോൾ മോശമായി പെരുമാറിയെന്ന് അനന്യ. ആൺവേഷം ധരിക്കാൻ നിർബന്ധിച്ചു അത് വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ല. എരുമേലി ഡിവൈഎസ്പി മാസസ്സികമായി പീഡിപ്പിച്ചു എന്നും വനിതാ പോലീസ് ഉൾപ്പെടെ മോശമായി പെരുമാറിയെന്നും അനന്യ ആരോപിച്ചു.

രസഗുള

0

ചേരുവകൾ

പാൽ – 2 ലിറ്റർ

പഞ്ചസാര – 500 ഗ്രാം

മൈദ – അര കപ്പ്

നെയ്യ് – 150 ഗ്രാം

സോഡാപ്പൊടി – 1 നുള്ള്

പാകം ചെയ്യുന്ന വിധം

പാൽ തിളപ്പിച്ച് ഏകദേശം അര ലിറ്റർ ആകുമ്പോൾ നെയ്യൊഴിച്ച് ഇളക്കണം. ഇതിൽ ഒരു നുള്ള് സോഡാപ്പൊടി ചേർക്കുക. മൈദാ മാവ് നേർമ്മയായി തെളളിയെടുക്കുക.പാൽ കുറുകി കട്ടിയാക്കുമ്പോൾ മൈദാമാവ് ചേർക്കുക. ഉരുട്ടാൻ പാകമാകുന്നത് വരെ തുടർച്ചയായി ഇളക്കിക്കൊടുക്കണം. പഞ്ചസാര പാവുകച്ചിയതിൽ ഈ മാവ് ചെറിയ ഉരുളകളാക്കി ഇട്ടുവെച്ച് പിറ്റേ ദിവസം എടുത്തുപയോഗിക്കാം. മധുരമുള്ള രസഗുള തയ്യാർ. 

കെ പി സി സി പുന:സംഘടനയ്ക്ക് ധാരണ

0

ലോക്സഭ ഇലക്ഷനു മുന്നോടിയായി കെപി സിസി പുന:സംഘടനയ്ക്ക് ധാരണയായി. രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് ധാരണ.തിങ്കളാഴ്ച കെപിസിസി പ്രസിഡന്റ് രാഹുൽ ഗാന്ധിയെ കാണും. പുന:സംഘടനയ്ക്ക് പൊതുമാനദണ്ഡം നിശ്ചയിക്കും. കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാൻ തീരുമാനം. മാനദണ്ഡങ്ങൾ നിശ്ചയിച്ച ശേഷം നേതാക്കളുമായി കൂടുതൽ ചർച്ചയുണ്ടാകും. ചർച്ച ചെയ്യാൻ ഒരു ദിവസത്തെ രാഷ്ട്രീയ കാര്യസമിതി ചേരുന്നതായിരിക്കും.

വനിതാ മതിലിൽ പങ്കെടുക്കില്ലെന്ന് സാറാ ജോസഫ്

0

വനിതാ മതിലിൽ പങ്കെടുക്കില്ലെന്ന് എഴുത്തുകാരി സാറാ ജോസഫ്. പി.കെ ശശിയെ പുറത്താക്കാതെ സിപിഎമ്മിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് സാറാ ജോസഫ് വ്യക്തമാക്കി.

മഞ്ജു വാര്യർ നിലപാട് വ്യക്തമാക്കണമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ

0

മഞ്ജു വാര്യർ തന്നെ പിന്തുണച്ച്  നിലപാട് വ്യക്തമാക്കണമെന്ന് ശ്രീകുമാർ മേനോൻ. തന്റെ ഒടിയൻ സിനിമയെ മോശമാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്നും തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ ആക്രമണങ്ങളാണെന്നും ശ്രീകുമാർ മേനോൻ. മഞ്ജുവിനെ പിന്തുണ നൽകുകയും സഹായിക്കാൻ ശ്രമിച്ചതോടെയാണ് തനിക്കെതിരെ ആക്രമണം തുടങ്ങിയത്. കൂടാതെ മഞ്ജു വാര്യരുടെ തിരിച്ചുവരവിൽ താൻ പ്രധാന പങ്കുവഹിച്ചതാകാം ആക്രമണത്തിന് കാരണമെന്നും ശ്രീകുമാർ മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

എസ്എഫ്ഐക്കാരെ രക്ഷിക്കാൻ ശ്രമമെന്ന് പോലീസുകാരൻ

0

എസ്എഫ്ഐക്കാർ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ മുഖ്യ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് പരുക്കേറ്റ പോലീസുകാരൻ. കേസ്സ് ഒതുക്കി തീർക്കാൻ ഉന്നത ഇടപെടലുണ്ടെന്ന് അദ്ദേഹം പറഞ്ഞു, കൂടാതെ തന്നിൽ നിന്നും ഇതുവരെ മൊഴിയെടുത്തിട്ടുമില്ലെന്നും പരുക്കേറ്റ സിപിഒ ശരത്ത് വ്യക്തമാക്കി. നീതി തേടി മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിക്കുമെന്നും പരിക്കേറ്റ പോലീസുകാരൻ പറഞ്ഞു. 

‘നാൻ പെറ്റ മകൻ’ചിത്രീകരണം ആരംഭിച്ചു

0

നവാഗതനായ സജി എസ് ലാൽ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന മഹാരാജാസ് കോളേജിൽ കുത്തേറ്റു മരിച്ച എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിൻറെ കഥ പറയുന്ന ചിത്രം  ‘നാൻ പെറ്റ മകൻ’ ചിത്രീകരണം തുടങ്ങി.

ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം സി പി എം നേതാവ് പി രാജീവും നടൻ  ജോയ് മാത്യുവും ചേർന്നു നിർവ്വഹിച്ചു. മഹാരാജാസിലും വട്ടവടയിലുമായിയാണ്  ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. 

മത്സ്യതൊഴിലാളികള്‍ ഡിസംബര്‍ 16 വരെ കടലില്‍ പോകരുത്

0

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യ രേഖാ പ്രദേശത്തും തെക്ക് പടിഞ്ഞാറന്‍ – തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, തെക്ക് പടിഞ്ഞാറന്‍-മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഡിസംബര്‍ 13 മുതല്‍ 16 വരെ കടല്‍ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ആപ്പിൾ ചമ്മന്തി

0

ചേരുവകൾ

പുളിയുള്ള ആപ്പിൾ – പകുതി

ചുവന്നുള്ളി – 2 എണ്ണം

തേങ്ങ – 1 കപ്പ്

പച്ചമുളക് – 1

ഇഞ്ചി – ഒരു കഷ്ണം

ചെറുനാരങ്ങ – കാൽ ടീസ്പൂൺ

കറിവേപ്പില – ഒരു കതിർപ്പ്

ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ആപ്പിൾ തൊലി കളഞ്ഞു കഷ്ണങ്ങളാക്കി വക്കുക. തേങ്ങ, പച്ചമുളക്, ഉള്ളി, ഇഞ്ചി, കറിവേപ്പില, ഉപ്പ് എന്നിവ തരു തരം പായി അരച്ചെടുക്കുക. ആപ്പിൾ കഷ്ണവും അതിനോട് ചേർത്ത് അരയ്ക്കുക. ചെറുനാരങ്ങ നീര് ചേർത്ത് ഉപയോഗിക്കുക. ആപ്പിൾ ചമ്മന്തി തയ്യാർ.

സൈനയും കശ്യപും വിവാഹിതരായി

0

ബാഡ്മിന്റൺ താരങ്ങളായ സൈനയും കശ്യപും നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി. സൈന ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വിവാഹചിത്രം പുറത്തുവിട്ടത്. 

ഹൈദരാബാദിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹസൽക്കാരത്തിൽ തെലുങ്ക് സിനിമാ രംഗത്തെ താരങ്ങളും , രാഷ്ട്രീയ കായിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.   മാധ്യമങ്ങൾക്ക് ചടങ്ങിൽ വിലക്കേർപ്പെടുത്തിയിരുന്നു.  

ലാലേട്ടന്റെ ഒടിയൻ ; റിവ്യൂ വായിക്കാം

0

മലയാളസിനിമാലോകം ഏറെ നാളായി കാത്തിരുന്ന മോഹൻലാൽ ചിത്രം ഒടിയൻ തീയറ്ററുകളിൽ എത്തി. തീയറ്ററുകളിൽ എത്തുന്നതിനുമുൻപ് തന്നെ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് ഇത് . മോഹൻലാൽ ഒടിയനാവാൻ നടത്തിയ മേക്കോവറാണ് ഇതിലെ ഹൈലൈറ്റ്.  വി എ ശ്രീകുമാർ മേനോൻ  ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഒടിയന്റെ തിരക്കഥ ദേശീയ അവാർഡ് ജേതാവായ  ഹരികൃഷ്ണൻ ആണ് രചിച്ചിരിക്കുന്നത്.  ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.  

ഒടിയൻ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ പണ്ടുകാലത്ത്  കേരളത്തിലെ മലബാർ മേഖലയിൽ നിലനിന്നിരുന്ന ഒടിയൻ എന്ന മിത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തേങ്കുറിശ്ശി എന്ന പാലക്കാടൻ ഗ്രാമത്തിലെ  അവസാനത്തെ ഒടിയൻ ആയ മാണിക്യന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. മാണിക്കന്‍എങ്ങനെ ഒടിയൻ ആയി എന്നും എങ്ങനെ അയാൾ അവസാനത്തെ ഒടിയൻ ആയി മാറി എന്നും നമ്മൾ കേട്ട് പഴകിയ ഒടിയൻ കഥകളെ പൊളിച്ചെഴുതി കൊണ്ട് പറഞ്ഞിരിക്കുകയാണ് ശ്രീകുമാറും ഹരികൃഷ്ണനും ചേർന്ന്. അതോടൊപ്പം തന്നെ രാവുണ്ണി, പ്രഭ എന്നിവരുടെയും കൂടി കഥയാണ് ഈ ചിത്രം പറയുന്നത്.

വാരാണസിയിലെ സ്‌നാനഘട്ടില്‍ അപകടത്തിൽപ്പെടുന്ന ഒരു സ്ത്രീയെ സാഹസികമായി രക്ഷിക്കുന്ന രംഗത്തോടെ ആവേശത്തില്‍ തന്നെയാണ് സിനിമ തുടങ്ങുന്നത്. തന്നെ രക്ഷിച്ചത് ഒടിയൻ ആണെന്ന് ആ സ്ത്രീ തിരിച്ചറിയുന്നു.  അവിടെനിന്ന് ഒടിയൻ മാണികന്റെ കഥയിലേക്ക്‌ ചിത്രം നീങ്ങുന്നു.  ചിത്രത്തിന്റെ ആദ്യപകുതി കുഴപ്പമില്ലാതെപോയപ്പോൾ രണ്ടാംപകുതി അല്പം ലാഗ് ആയിതോന്നി.  പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്ഷണരംഗങ്ങളും ചിത്രത്തിലെ ഗാനങ്ങളും മികച്ചതുതന്നെ.  

ഒരു മികച്ച ത്രില്ലറാകാൻ സാധ്യതയുണ്ടായിരുന്ന ചിത്രത്തെ സംവിധാനപോരായ്മ കൊണ്ട് മോശമാക്കി എന്ന് പറയാതിരിക്കാനാവില്ല. മോഹൻലാൽ എന്ന നടനെമാത്രം ബ്രാൻഡ് ചെയ്യാനാണ് സംവിധായകൻ ശ്രമിച്ചത്. 

 ഒടിയനാകാൻ  മോഹൻലാൽ നടത്തിയ ശ്രമമൊന്നും അദ്ദേഹത്തിന് നഷ്ടമായില്ല. ഏത് കഥാപാത്രവും തന്റെ കൈക്കുള്ളിൽ ഒതുങ്ങും എന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു.  

ശ്രീകുമാർ മേനോൻ എന്ന മികച്ച പരസ്യ സംവിധായകന്റെ ആദ്യ ചിത്രമാണ് ഒടിയൻ എന്നത് കൊണ്ട് തന്നെ, ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഏറെ ആയിരുന്നു.  അതോടൊപ്പം തന്നെ കോടികൾ മുടക്കിയ ആദ്യ സിനിമ സംവിധാനം വിജയം കാണുമോ എന്ന സംശയവും നിലനിന്നിരുന്നു.  ആ സംശയത്തിനുള്ള ഉത്തരമാണ് ഒടിയൻ. പരസ്യം സംവിധാനം ചെയ്ത് വിജയിപ്പിക്കുന്നതുപോലെ അത്ര എളുപ്പമാവില്ല ഒരു സിനിമ വിജയിപ്പിക്കാൻ എന്ന് ശ്രീകുമാർ മേനോൻ മനസിലാക്കിയിട്ടുണ്ടാകും.  

അമിത പ്രതീക്ഷയിൽ ഒടിയൻ കാണാൻ പോയാൽ ഒരുപക്ഷെ നിരാശയാവും ഫലം.  

rating 3 / 5 

അശോക് ഗെഹ് ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി

0

കാത്തിരിപ്പിനൊടുവിൽ രാജസ്ഥാൻ മുഖ്യമന്ത്രിയായി അശോക് ഗെഹ് ലോട്ടിനെ തിരഞ്ഞെടുത്തു. സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയായും തീരുമാനിച്ചു. രാഹുൽ ഗാന്ധിയുടെ തീരുമാനം കെ.സി.വേണുഗോപാലാണ് പ്രഖ്യാപിച്ചത്.ഇന്നു തന്നെ ഗവർണറെ കാണുമെന്നും സത്യപ്രതിജ്ഞ തിയതി നിശ്ചയിക്കുമെന്നും യോഗത്തിൽ അറിയിച്ചു. ജയ്പൂർ മെട്രോ അടക്കം വികസനത്തിന് ഊന്നൽ നൽകുമെന്നും സംസ്ഥാനത്ത് മികച്ച ഭരണം കാഴ്ചവെയ്ക്കുമെന്നും അശോക് ഗെഹ് ലോട്ട് പറഞ്ഞു