വിലക്കിൽ പ്രതിഷേധിച്ച് ആന ഉടമകൾ

തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്കിൽ പ്രതിഷേധിച്ച് ആന ഉടമകൾ. തൃശൂർ പൂരത്തിന് മറ്റ് ആനകളെയും വിട്ട് നൽകില്ലെന്ന നിലപാടിൽ ആന ഉടമകൾ. മന്ത്രിതല യോഗത്തിൽ ഉണ്ടായ തീരുമാനം സർക്കാർ അട്ടിമറിച്ചതായി പരാതി. മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ വിട്ടു നൽകില്ലെന്നും വനം വകുപ്പ് ആന ഉടമകളെ മന:പൂർവ്വം ദ്രോഹിക്കുന്നു. തെച്ചിക്കോട്ടുകാവിന്റെ വിലക്ക് പിൻവലിക്കും വരെ ബഹിഷ്കരണം തുടരുമെന്നും എല്ലാ ആന ഉടമകളും തീരുമാനത്തിൽ ഒന്നിച്ചു നിൽക്കുമെന്നും ആന ഉടമകൾ അറിയിച്ചു. എന്നാൽ തീരുമാനത്തിൽ നിന്നും ഉടമകൾ പിൻമാറണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ.വിലക്കും പൂരവുമായി ബന്ധമില്ലെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ടു നൽകുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.

thoufeeq:
Related Post