Home Blog Page 491

വനിതാ മതിലിന്റെ പേരിൽ വായ്പകൾ നിഷേധിക്കുന്നു

0

വനിതാ മതിലിന്റെ പേരിൽ പ്രളയബാധിതർക്കുള്ള വായ്പ നിഷേധിക്കുന്നു. മതിലിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞതിലാണ് വായ്പ നിഷേധിച്ചത്.കുട്ടനാട്ടിലെ കുടുംബശ്രീ അംഗങ്ങൾ വൻ ദുരിതത്തിൽ. തിങ്കളാഴ്ച അപേക്ഷ നൽകിയില്ലെങ്കിൽ വായ്പ നഷ്ടമാകുമെന്ന് അറിയിപ്പ്. എന്നാൽ ഇത്തരം ആരോപണങ്ങളെ നിഷേധിച്ച് സിഡിഎസ് ചെയർപേഴ്സൺ രംഗത്ത്.

വനിതാ മതിൽ പണപ്പിരിവിൽ പരാതികളേറുന്നു

0

വനിതാ മതിലിന് ക്ഷേമ പെൻഷർകാരിൽ നിന്ന് പണം പിരിച്ചതിൽ പാലക്കാട് പരാതികൾ കൂടുന്നു. ഒറ്റപ്പാലത്തും എലപ്പുള്ളിയിലും കൂപ്പൺ നൽകാതെ പിരിച്ചെടുത്തത് ലക്ഷങ്ങൾ.കൂടാതെ ആലത്തൂർ, കൊടുവായൂർ, കുഴൽമന്ദം എന്നിവിടങ്ങളിലും പണപ്പിരിവ് സജീവമായി തുടരുന്നു.ഇതിനെതിരെ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങിയെങ്കിലും അട്ടിമറിക്കാൻ ശ്രമം.മാധ്യമങ്ങളോട് പ്രതികരിച്ചവരെ പരാതിയില്ലെന്ന് പറയിപ്പിച്ച് വീഡിയോ ചിത്രീകരിക്കുന്നു. മാത്രമല്ല പരാതി നൽകാനിരിക്കാൻ വീടുകളിലെത്തി സമ്മർദവും താക്കീതും ഏറുന്നു.

ഓൺലൈൻ ഷോപ്പിംഗ് വമ്പൻമാർക്ക് കഠിഞ്ഞാണിടാൻ സർക്കാർ

0

രാജ്യത്തെ ഇ-കോമേഴ്സ് രംഗത്തെ വൻ ആകർഷണമായ വമ്പൻ ഓഫറുകൾക്ക് കഠിഞ്ഞണിടാൻ പുതിയ വ്യവസ്ഥകളുമായി കേന്ദ്ര സർക്കാർ.ഓൺലൈൻ രംഗത്തെ ഭീമൻമാരായ ആമസോണിനെയും ഫ്ലിപ്പ്കാർട്ടിനെയും സാരമായി ബാധിക്കുന്ന നിയമമാണ് കേന്ദ്രസർക്കാർ കൊണ്ട് വന്നിട്ടുള്ളത്. ഇ-കോമേഴ്സ് രംഗത്തുള്ള സ്ഥാപനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉത്പന്നങ്ങളെ ഇ-കോമേഴ്സ് വെബ്സൈറ്റുകളിലൂടെ വിൽപന നടത്തരുതെന്നാണ് പുതിയ വ്യവസ്ഥയിലെ നിയമം.പല കമ്പനികളുടെ ഉത്പന്നങ്ങളും ഇനി ഇ-കോമേഴ്സ് വെബ് സൈറ്റിലൂടെ വിൽക്കാനാകില്ല എന്നത് ഒരു തിരിച്ചടി തന്നെയാണ് വമ്പൻമാരായ ആമസോണിനും ഫ്ലിപ്കാർട്ടിനും ഏറ്റിരിക്കുന്നത്. 2019 ഫെബ്രുവരി ഒന്നു മുതലാണ് നിയമം നിലവിൽ വരുന്നത്. ഉൽപാദകരുമായി നേരിട്ടെത്തുന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഇ കോമേഴ്സ് സൈറ്റുകളിൽ നടക്കുന്ന എക്സ്ക്ലൂസീവ് ഇടപാടുകളും പുതിയ നിയമം വിലക്ക് ഏർപ്പെടുത്തിയിടുണ്ട്.

ബിജെപിക്കെതിരെ ആരോപണവുമായി വെള്ളാപ്പള്ളി നടേശൻ

0

എസ്.എൻ.ഡി.പി യിൽ പിളർപ്പിന് ബി ജെ പി ശ്രമിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ. തന്നെ മാനസികമായി തകർക്കാൻ തറവേല കാണിക്കുന്നുവെന്നും സോഷ്യൽ മീഡിയയിലെ ആക്രമണം അറിയിച്ചിട്ടും ബി ജെ പി നേതാക്കൾ തടയുന്നുമില്ല. അമിത് ഷാ പറഞ്ഞത് പോലും കേൾക്കാത്തവരാണ് കേരളത്തിലെ ബി ജെ പി.അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കരുതെന്നും പങ്കെടുക്കാനും പറഞ്ഞിട്ടില്ല എന്നും വെള്ളാപ്പള്ളി നടേശൻ.

മുത്തലാഖ് ബിൽ പാസ്സാക്കി

0

മുത്തലാഖ് ബിൽ ലോക്സഭയിൽ പാസായി. പ്രതിപക്ഷത്തിന്റെ പ്രധാന ഭേദഗതി നിർദ്ദേശങ്ങൾ വോട്ടിനിട്ട് തള്ളിയിരുന്നു. ബില്ലിനെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവും തള്ളി. ബില്ലിനെ 245 പേർ അനുകൂലിക്കുകയും 11 പേർ എതിർത്തും വോട്ടുകൾ രേഖപ്പെടുത്തി. കൂടാതെ കോൺഗ്രസ് ,എഐഎഡിഎംകെ, ഡിഎംകെ എന്നീ പാർട്ടികൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.

കൊച്ചി നാവികസേന ആസ്ഥാനത്ത് അപകടം

0

കൊച്ചി നാവികസേന ആസ്ഥാനത്ത് ഹെലികോപ്റ്റർ ഹാങ്ങറ്റിന്റെ വാതിൽ തകർന്ന് വീണ് പരുക്കേറ്റ് രണ്ട് നാവികർ മരിച്ചു. ഹെലികോപ്റ്ററുകൾ സൂക്ഷിക്കുന ഹാങ്ങറിന്റെ വാതിൽ തകർന്ന് ഉദ്യോഗസ്ഥരുടെ ദേഹത്ത് വീഴുകയായിരുന്നു.

നാളെ ശബരിമല കർമ്മസമിതിയുടെ പ്രതിഷേധ ദിനം

0

ഇന്ന് നടന്ന അയ്യപ്പ ജ്യോതിയിൽ പങ്കെടുത്ത ആളുകൾക്ക് നേരെയുണ്ടായ ആക്രമത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി നാളെ ദേശവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിൽ നാളെ ശബരിമല കർമ്മസമിതിയുടെ നേതൃത്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. അയ്യപ്പ ജ്യോതിയിൽ പലയിടങ്ങളിലും വ്യാപകമായി അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പയ്യന്നൂരിനടുത്ത് പെരമ്പ, കണ്ണൂർ -കാസർഗോഡ് അതിർത്തിയായ കരിവെള്ളൂർ, കാലിക്കടവ്, കാഞ്ഞങ്ങാട്, തളിപ്പറമ്പ് എന്നിവിടങ്ങളിൽ ഉണ്ടായ ആക്രമത്തിൽ 10 സ്ത്രീകളും 3 കുട്ടികളും ഉൾപെടെ 31 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.കാസർഗോഡു മുതൽ കളിയിക്കാവിള വരെ 310 സ്ഥലങ്ങളിൽ പ്രധാന നേതാക്കൾ പങ്കെടുത്ത യോഗങ്ങളും ഉണ്ടായിരുന്നു.കൂടാതെ കേരളത്തിന് പുറത്തും പലയിടത്തും അയ്യപ്പ ജ്യോതി തെളിയിച്ചിരുന്നു.

ചിക്കൻ റവ പുട്ട്

0

ചേരുവകൾ

റവ – 250 ഗ്രാം

തേങ്ങ – ഒരു തേങ്ങയുടെ പകുതി

ഉപ്പ് – പാകത്തിന്

കോഴി- 250 ഗ്രാം

സവാള – 500 ഗ്രാം

ഇഞ്ചി – ഒരു കഷണം

വെളുത്തുള്ളി – നാല് അല്ലി

കറിവേപ്പില – ഒരു തണ്ട്

കുരുമുളക് ചതച്ചത് – ആറ്

മഞ്ഞൾ പൊടി – കാൽ ചെറിയ സ്പൂൺ

ഗരം മസാല – ഒരു നുള്ള്

തക്കാളി – ഒന്ന്

മല്ലിയില – മൂന്ന് തണ്ട്

പുതിനയില – ഒരു തണ്ട്

എണ്ണ – പാകത്തിന്

തയാറാക്കേണ്ട വിധം

ഇറച്ചി കഷണങ്ങളാക്കിയത് ഒരു നുള്ള് മുളക് പൊടിയും മഞ്ഞപൊടിയും പാകത്തിന് ഉപ്പും ചേർത്ത് വേവിക്കുക. ശേഷം എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റുക. സവാള നിറം മാറ്റി തുടങ്ങുമ്പോൾ കുരുമുളകും മഞ്ഞൾ പൊടിയും ഗരം മസാലയും ചേർത്ത് വഴറ്റി എണ്ണ തെളിയുമ്പോൾ തക്കാളി പൊടിയായി അരിഞ്ഞതും ഇലകളും ചേർത്ത് ഇളക്കി മസാല തയ്യാറാക്കുക.റവപുട് ചേർത്ത് പുട്ടിനെന്ന പോലെ നനച്ചു പുട്ടുകുറ്റിയിൽ നിറച്ചു ആവി കയറ്റുക. അവി കയറ്റിയ പുട്ട് പുറത്തെടുത്ത് പൊടിച്ചു വയ്ക്കുക. പുട്ടുകുറ്റിയിൽ ആദ്യം തേങ്ങ ചുരണ്ടിയത് പിന്നെ മസാല പിന്നെ റവ എന്നിങ്ങനെ ഇടവിട്ട് നിറച്ചു ആവിയിൽ പുഴുങ്ങിയെടുക്കുക. ചൂടോടുകൂടിയ റവ പുട്ട് തയ്യാർ.

അയ്യപ്പ ജ്യോതി തെളിഞ്ഞു

0

വനിതാ മതിലിനെതിരെ ആചാര അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കാസർകോടു മുതൽ കളിയിക്കാവിള വരെ അയ്യപ്പ ജ്യോതി തെളിയിച്ചു.വീഥികളിൽ സ്ത്രീകളുടെ വൻ നിര തന്നെ പ്രത്യക്ഷമായി.

ബോളിവുഡ് ചിത്രം താക്കറെ യുടെ ട്രെയിലർ പുറത്തിറങ്ങി

0

ശിവസേന നേതാവ് ബാൽ താക്കറെയുടെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം താക്കറെ യുടെ ട്രെയിലർ പുറത്തിറങ്ങി .ബോളിവുഡ് ചിത്രം താക്കറെ യുടെ ട്രെയിലർ പുറത്തിറങ്ങി .
ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും .

ഫ്ളിപ്പ്കാർട്ടിന്റെ 2GUDൽ വന്‍ ഓഫറുകള്‍

0

ഉപയോഗിച്ച ഉൽപന്നങ്ങൾ വിൽക്കാൻ ആരംഭിച്ച ഫ്ളിപ്കാർട്ടിന്റെ വെബ്സൈറ്റ് ആയ 2GUDൽ വന്‍ ഓഫറുകള്‍ .ഫ്ളിപ്കാർട്ട് 2GUDഇന്റെ പ്രധാന പ്രതേകത സർട്ടിഫൈ ചെയ്ത ഉപയോഗിച്ച ഉൽപന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് നൽകുന്നു എന്നതാണ് .

ഇപ്പോൾ 2GUD മൊബൈൽ ബ്രൌസർ വഴിയെ കാണാൻ സാധിക്കുകയുള്ളു ഉടൻതന്നെ ഫ്ലിപ്പ്കാർട്ട് 2GUDയുടെ ഡെസ്ക്ടോപ്പ് പതിപ്പും ,ആപ്പും
പുറത്തിറക്കും .

ഇപ്പോളുള്ള പ്രധാന ഓഫാറുകൾ

അൺബോക്സ് ചെയ്ത സ്പീക്കറുകൾ – 299 രൂപ മുതൽ ( JBL, ഫിലിപ്സ് മുതലായവ ) ( വെബ്സൈറ്റ് കാണാൻ മൊബൈൽ വഴി ഇവിടെ ക്ലിക്ക് ചെയുക

ബിസിനസ് ലാപ്ടോപ്പുകൾ : Rs. 18,099 മുതൽ ( HP, Lenovo etc.. )  ( വെബ്സൈറ്റ് കാണാൻ മൊബൈൽ വഴി ഇവിടെ ക്ലിക്ക് ചെയുക

ഹെഡ്ഫോണുകൾ Unboxed Minimum 40% Off (സൻഹീസർ, ബോസ് തുടങ്ങിയവ ) ( വെബ്സൈറ്റ് കാണാൻ മൊബൈൽ വഴി ഇവിടെ ക്ലിക്ക് ചെയുക

അൺബോക്സ് ഹൈ കപ്പാസിറ്റി പവർ ബാങ്കുകൾ ( Intex, Lenovo etc ..) 699 രൂപയ്ക്ക് താഴെ ( വെബ്സൈറ്റ് കാണാൻ മൊബൈൽ വഴി ഇവിടെ ക്ലിക്ക് ചെയുക


സുരക്ഷ നൽകാനാകില്ലെന്ന് പോലീസുകാർ

0

സുരക്ഷ നൽകാനാകില്ലെന്ന് സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥർ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ശബരിമലയിലെത്തുന്ന പല യുവതികളുടെയും ലക്ഷ്യം പ്രശസ്തി മാത്രമെന്നും പ്രശ്നമുണ്ടായാൽ അത് തീർത്ഥാടകരെ ഒന്നടങ്കം ബാധിക്കുമെന്നും തിരക്കുള്ള സമയങ്ങളിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ല. ഇത്തരം ഘട്ടങ്ങളിൻ യുവതികളെ തിരിച്ചയയ്ക്കാൻ അനുമതി തരണമെന്നും കൂടാതെ ഇന്നലെ എത്തിയ രണ്ട് പേർ അക്റ്റിവിസ്റ്റുകളെന്നും ഇന്നലെ എത്തിയ ബിന്ദുവിന് ക്രിമിനൽ പശ്ചാത്തലമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.